'അവഞ്ചേഴ്‌സ് അസംബിൾ' കുറഞ്ഞ വിലയ്ക്ക് 220 സിസി കരുത്തുമായി അവഞ്ചർ സ്ട്രീറ്റ്

ക്രൂയിസർ ബൈക്കുകളോട് ഇന്ത്യക്കാർക്ക് ഒരു പ്രത്യേക ഇഷ്‌ടം തന്നെയാണുള്ളത്. റോയൽ എൻഫീൽഡ് തണ്ടർബേർഡും ബജാജ് അവഞ്ചറുമെല്ലാം കളംനിറഞ്ഞത് ഈ പ്രണയത്തിൻമേലാണ്. കാലംമാറിയപ്പോഴും ഇത്തരും മോട്ടോർസൈക്കിളുകൾ വാങ്ങാൻ ഇന്നും ആളെത്തുന്നുണ്ട് എന്നതാണ് രസകരമായ കാര്യം. തണ്ടർബേർഡ് മീറ്റിയോറായി രൂപമെടുത്തുവെങ്കിലും ബജാജിന്റെ വജ്രായുധം അതേപേരിൽ ചെറിയ ചില പരിഷ്ക്കാരങ്ങളുമായി ഇപ്പോഴും മുന്നോട്ടുപോവുന്നു.

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ലഭ്യമായ ഏറ്റവും വലിയ ജനപ്രിയ ക്രൂയിസര്‍ ബൈക്കുകളില്‍ ഒന്നാണ് ബജാജ് അവഞ്ചർ സിരീസ് എന്ന് നിസംശയം പറയാം. ഇപ്പോൾ ക്രൂയിസ് എന്നൊരു ഒറ്റ വേരിയന്റിലായിരുന്നു ലഭ്യമായിരുന്നതെങ്കിലും നേരത്തെ പല വിധത്തിൽ പല ഭാവത്തിൽ അവഞ്ചർ വാങ്ങാനാവുമായിരുന്നു. ചുമ്മാ പറയുന്നതല്ല സ്ട്രീറ്റ് 160, ക്രൂയിസ് 220 എന്നീ മോഡലുകളിലാണ് മോട്ടോർസൈക്കിൾ ഒരുകാലം വരെയും വിപണി ഭരിച്ചിരുന്നത്.

Bajaj Avenger 220 Street

പിന്നീട് സ്ട്രീറ്റ് വേരിയന്റിനെ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ വന്നതോടെ 2020-ൽ നിർത്തലാക്കുകയും ചെയ്‌തു. ഇത് അരങ്ങൊഴിഞ്ഞതോടെ യുവതലമുറയിൽ പെട്ടവർ അധികമാരും അവഞ്ചറിനെ തേടിയെത്തിയില്ല. വിൽപ്പന പതിയെ ഇഴഞ്ഞു നീങ്ങുന്നവേളയിലാണ് ബജാജിന്റെ തലയിൽ പുതിയൊരു ഐഡിയ ഉദിച്ചത്. എന്തുകൊണ്ട് സ്ട്രീറ്റ് പതിപ്പിനെ വീണ്ടും വിപണിയിലെത്തിച്ചു കൂടാ എന്നതായിരുന്നു ആ ചിന്ത. ഇപ്പോഴിതാ അവഞ്ചർ സ്ട്രീറ്റിനെ പുനരവതരിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണ് ബജാജ്.

160 എഞ്ചിന് പകരം പുതിയ 220 എഞ്ചിനോടെയാണ് വേരിയന്റിനെ കമ്പനി പണിതിറക്കിയിരിക്കുന്നത്. ക്രൂയിസ് 220 തനിയെ ഭരിച്ചിരുന്ന വിപണിയിലേക്കാണ് അവഞ്ചറിന്റെ സ്ട്രീറ്റ് പതിപ്പും ഒരുങ്ങിയിറങ്ങുന്നത്. മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്നുവെന്ന വാർത്ത ക്രൂയിസർ ബൈക്ക് പ്രേമികളെ അവേശഭരിതരാക്കുമെന്ന് ഉറപ്പാണ്. 1,42,029 രൂപ മുതലാണ് വണ്ടിയുടെ വില ആരംഭിക്കുന്നത്.

Bajaj Avenger 220 Street

ഡിസൈനിലേക്ക് നോക്കിയാൽ നിലവിൽ വിൽപ്പനയിലുള്ള അവഞ്ചർ 220 ക്രൂയിസുമായി താരതമ്യപ്പെടുത്തുമ്പോൾ, 220 സ്ട്രീറ്റിൽ കൂടുതൽ ബ്ലാക്ക്-ഔട്ട് ബോഡി വർക്ക്, അലോയ് വീലുകൾ എന്നിവയെല്ലാം ബൈക്കിൽ കാണാനാവും. എന്നാൽ ബാക്ക്‌റെസ്റ്റും വലിയ ഫ്രണ്ട് വിൻഡ്‌സ്‌ക്രീനും ഒഴിവാക്കിയാവും സ്ട്രീറ്റ് വേരിയന്റ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. വരാനിരിക്കുന്ന 220 സ്ട്രീറ്റിന്റെ സ്റ്റൈലിംഗ് അവഞ്ചർ 160 സ്ട്രീറ്റിന് അനുസൃതമായിരിക്കുമെന്ന് വളരെ ലളിതമായി പറയുകയും ചെയ്യാം.

ഹെഡ്‌ലൈറ്റ് കൗൾ, അലോയ് വീലുകൾ, ഹാൻഡിൽബാർ, ഗ്രാബ് റെയിൽ എന്നീ സവിശേഷതകളും ബൈക്കിൽ ശ്രദ്ധനേടുന്നുണ്ട്. കൂടാതെ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് ഇപ്പോൾ പുതിയ ആംബർ ബാക്ക്‌ലൈറ്റും ലഭിക്കുന്നുണ്ട്. അടുത്തിടെ പുറത്തിറക്കിയ പൾസർ 220 F പതിപ്പിന്റെ അതേ എഞ്ചിൻ ഉപയോഗിച്ചാണ് കമ്പനി മോഡലിനെ പുറത്തിറക്കിയിരിക്കുന്നത്. 20 ശതമാനം എഥനോൾ കലർന്ന E20 ഫ്യുവലിൽ ഓടാനും വാഹനം പ്രാപ്‌തമാണ്.

അതായത് 2023 ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് നടപ്പിലാക്കിയ ബിഎസ്-VI മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം അവഞ്ചർ സ്ട്രീറ്റ് 220 പാലിക്കുന്നുണ്ടെന്ന് സാരം. 220 പൾസറിലെ അതേ എയർ/ഓയിൽ-കൂൾഡ്, 220 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ 8,500 rpm-ൽ 19 bhp പവറും 7,000 rpm-ൽ 17.55 Nm torque ഉം വരെ ഉ്താപാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Bajaj Avenger 220 Cruise

മെക്കാനിക്കൽ ഘടകങ്ങളെല്ലാം അവഞ്ചർ ക്രൂയിസ് 220-യിൽ നിന്നും സ്ട്രീറ്റ് വേരിയന്റ് കടമെടുക്കും. ടെലിസ്‌കോപ്പിക് ഫോർക്കും ഇരട്ട ഷോക്ക് അബ്‌സോർബറുകളുമുള്ള അടിസ്ഥാന സസ്പെൻഷൻ സജ്ജീകരണം ഇതിന് ലഭിക്കും. 220 ക്രൂയിസ് പോലെ ബ്രേക്കിംഗിനായി മുൻവശത്ത് ഒരു ഡിസ്കും പിന്നിൽ ഒരു ഡ്രമ്മുമായിരിക്കും കമ്പനി സമ്മാനിക്കുക. ചിലപ്പോൾ ഓപ്ഷണലായി പിന്നിലും ഡിസ്‌ക് ബ്രേക്ക് നൽകാനും സാധ്യതയുണ്ട്. ടിവിഎസിൽ നിന്നുള്ള യൂറോഗ്രിപ്പ് ടയറുകളാണ് ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്.

ക്രൂയിസർ ബൈക്ക് ആണെങ്കിലും അവഞ്ചർ 220 സ്ട്രീറ്റിന് 169 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ട്. ദീർഘദൂര ടൂറിംഗിനെ സഹായിക്കുന്നതിന് അവഞ്ചറിന് 13 ലിറ്റർ ഫ്യുവൽ ടാങ്കും 3.8 ലിറ്റർ റിസർവുമാണ് ബജാജ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളൊന്നുമില്ലെന്നതും കമ്പനിയെ സംബന്ധിച്ച് വലിയ കാര്യമാണ്. പക്ഷേ മോഡലിലേക്ക് എത്രത്തോളം ആളുകൾ എത്തുമെന്ന കാര്യം കണ്ടറിയണം.

More from DriveSpark

Article Published On: Wednesday, May 10, 2023, 16:01 [IST]
English summary
Bajaj avenger 220 street launched price features engine mileage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X