ഒരിടത്ത് പെട്രോളിന് വില, മറ്റൊരിടത്ത് ഇലക്‌ട്രിക്കിന് വില; നമ്മൾ എന്ത് ചെയ്യും മല്ലയ്യ? പണിയുമായി ബജാജും

ആഭ്യന്തര വിപണിയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ പതിയ ക്ലച്ചുപിടിച്ചുവരുന്ന സമയത്ത് പുറത്തിറങ്ങിയ മോഡലായിരുന്നു ബജാജ് ചേതക് ഇവി. വൈദ്യുത വാഹന വിഭാഗത്തിലേക്ക് ആദ്യമെത്തിയ ഇന്ത്യയിലെ മുഖ്യധാരാ നിർമാതാക്കളായും ബജാജ് ഇതോടെ പേരെടുത്തു. ഒരുകാലത്ത് ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണി ഭരിച്ചിരുന്ന ചേതക് എന്ന ഇതിഹാസ മോഡലിന്റെ പേരും കടമെടുത്തുകൊണ്ടാണ് കമ്പനി ഇലക്ട്രിക് ടൂവീലർ വിപ്ലവത്തിന് ചുക്കാൻ പിടിച്ചത്.

ഇലക്ട്രിക് വാഹന രംഗം ഉഷാറായതോടെ ചേതക്കിനെ വൈദ്യുത വേഷത്തിൽ അവതരിപ്പിക്കാൻ കമ്പനി തീരുമാനിച്ചത് ഏറെ അമ്പരപ്പോടെയാണ് ഇവി വിപണി നോക്കിക്കണ്ടത്. 2019-ൽ വിപണിയിലെത്തിയെങ്കിലും രാജ്യത്തെ പ്രധാന നഗരങ്ങളിൽ മാത്രമാണ് ബ്രാൻഡ് ചേതക് ഇവിയെ വിപണനത്തിന് എത്തിച്ചത്. പിന്നീട് കൊവിഡ്-19 വ്യാപനവും ഉണ്ടായെങ്കിലും പതിയെ ബജാജ് വിൽപ്പന വിപുലീകരിച്ചു വരികയാണ്. എന്തായാലും രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ഈ പേരിപ്പോൾ സുപരിചിതമാണ്.

Bajaj Chetak Electric Scooter

രാജ്യത്തെ ആദ്യത്തെ പ്രീമിയം ഇ-സ്‌കൂട്ടറാണ് ബജാജ് ചേതക് ഇവി എന്നു വേണം പറയാൻ. എന്തായാലും ഫെയിം II സബ്‌സിഡിയിൽ പുതിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നതോടെ ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനും വില കൂടുകയാണ്. മറ്റ് നിരവധി പ്രീമിയം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിൽ നടപ്പിലാക്കിയതുപോലെ കുത്തനെയുള്ള വർധനവാണ് ചേതക്കിലും സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം വരെ 1.22 ലക്ഷം രൂപ പ്രാരംഭ വിലയുണ്ടായിരുന്ന ചേതക്കിന് ഇപ്പോൾ 1.44 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക.

പുതുക്കിയ ഫെയിം II സബ്‌സിഡിയും സംസ്ഥാന സബ്‌സിഡികളും ഒഴികെയുള്ള ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്ഷോറൂം വിലയാണിത്. അതായത് ഇവികൾക്കുള്ള ഇൻസെന്റീവുകൾ സർക്കാർ വെട്ടിക്കുറച്ചതിന്റെ നേരിട്ടുള്ള ഫലമായി ഏകദേശം 22,000 രൂപയോളം വരുന്ന വില വർധനവാണ് ബജാജ് ചേതക് ഇലക്ട്രിക്കിൽ നടപ്പിലാക്കിയിരിക്കുന്നത്. ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ തീരുമാനങ്ങൾക്ക് ശേഷം ചേതക്കിന്റെ മൊത്തം FAME-II സബ്‌സിഡി 43,500 രൂപയിൽ നിന്ന് 22,500 രൂപയായി കുറഞ്ഞു.

Bajaj Chetak Electric Scooter

മെയ് അവസാനത്തോടെയാണ് ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം ഇലക്ട്രിക് ടൂവീലറുകളുടെ എക്‌സ്-ഫാക്‌ടറി വിലയുടെ 15 ശതമാനമായി ഇൻസെന്റീവുകൾ പരിമിതപ്പെടുത്തുന്നതായി പ്രഖ്യാപിക്കുന്നത്. ഒരു kWh ബാറ്ററി കപ്പാസിറ്റിക്ക് 10,000 രൂപ സബ്‌സിഡിയാണ് ഇപ്പോൾ നൽകുന്നത്. ഇത് രാജ്യത്ത് വിൽക്കുന്ന മിക്കവാറും എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും വിലയിൽ നാടകീയമായ വർധനവിന് കാരണമാവുകയാണ് ചെയ്‌തത്.

അടുത്തിടെ പുതിയ മാറ്റങ്ങളോടെ വലിയ പരിഷ്ക്കാരങ്ങളുമായി 2023 മോഡൽ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിനെ ബജാജ് പുറത്തിറക്കിയിരുന്നു. നിരവധി സവിശേഷതകളും കോസ്മെറ്റിക് മെച്ചപ്പെടുത്തലുകളും ഉൾപ്പെടുത്തിയ ഇവിയിൽ കൂടുതൽ റേഞ്ചും ബജാജ് കോർത്തിണക്കി. ഇതൊരു പുതിയ വേരിയന്റായാണ് കമ്പനി അവതരിപ്പിച്ചത്. അതായത് നിലവിലുണ്ടായിരുന്ന പതിപ്പിനെ അതേപടി വിപണിയിൽ നിലനിർത്തിയെന്ന് സാരം. സ്റ്റാൻഡേർഡ്, പ്രീമിയം വേരിയന്റുകളിലാണ് ഇപ്പോൾ സ്‌കൂട്ടർ വാങ്ങാനാവുന്നത്.

Bajaj Chetak Electric Scooter

എന്നാൽ ബജാജ് ഇപ്പോൾ അതിന്റെ വെബ്‌സൈറ്റിൽ പ്രീമിയം വേരിയന്റ് മാത്രമേ ലിസ്‌റ്റ് ചെയ്‌തിട്ടുള്ളൂ. അത് ഗോൾഡ്, ബ്ലൂ, റെഡ്, ബ്ലാക്ക് എന്നീ നാല് നിറങ്ങളിൽ തെരഞ്ഞെടുക്കാനാവുമാവും. 2.88 kWh ലിഥിയം-അയൺ ബാറ്ററിയിൽ സജ്ജീകരിച്ചിരിക്കുന്ന ചേതക്കിന് പൂർണ ചാർജിൽ 90 കിലോമീറ്റർ വരെ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് റിയൽ വേൾഡ് കണക്കുകളാണെന്നതാണ് ശ്രദ്ധേയം. അതേസമയം ടോപ്പ് സ്‌പീഡായി 80 കിലോമീറ്ററാണ് സെറ്റു ചെയ്‌തിരിക്കുന്നത്.

ഏകദേശം നാല് മണിക്കൂറിനുള്ളിൽ ബജാജ് ചേതക് ഇവി 100 ശതമാനം ചാർജ് ചെയ്യാം. കളർ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടാംപർ അലേർട്ട്, ജിയോ ഫെൻസിംഗ്, ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ സ്വീകരിക്കാനുള്ള കഴിവ് എന്നിവ ചേതക്കിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നത്. വിപണിയിൽ ഓല S1 പ്രോ, ഏഥർ 450X, ഹീറോ വിഡ V1 സീരീസ് പോലുള്ള കിടിലൻ പ്രീമിയം ഇവികളുമായാണ് ചേക്കിന്റെ മത്സരം.

More from DriveSpark

Article Published On: Saturday, June 3, 2023, 14:33 [IST]
English summary
Bajaj chetak electric scooter become more expensive new price list details
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X