1.15 ലക്ഷത്തിന് ചേതക് വാങ്ങാം, ഷോറൂം നിറയ്ക്കാൻ ഇലക്‌ട്രിക് സ്‌കൂട്ടറിന് വില കുറച്ച് ബജാജിന്റെ നീക്കം

പണ്ടത്തെ ഇതിഹാസ സ്‌കൂട്ടറിന്റെ പേരുമായെത്തി വിപണിയിൽ തരംഗം സൃഷ്‌ടിച്ച് മുന്നേറുകയാണ് ബജാജ് ചേതക്. പണ്ട് പെട്രോൾ പവറിലായിരുന്നു ഓടിയിരുന്നതെങ്കിൽ ഇന്നിപ്പോ ഇലക്‌ട്രിക് കരുത്തിലാണ് ചേതക് നിരത്തുകളിൽ കുതിക്കുന്നത്.

ആഭ്യന്തര വിപണിയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ പതിയ ക്ലച്ചുപിടിച്ചുവരുന്ന സമയത്താണ് പുറത്തിറങ്ങിയതെങ്കിലും ഇന്ന് ആധുനിക മത്സരത്തിൽ ആളൽപ്പം പിന്നിലാണെന്ന് വേണം പറയാൻ. വില കൂടുതലായിരുന്നതും എതിരാളികളെ അപേക്ഷിച്ച് റേഞ്ചിലുണ്ടായിരുന്ന കുറവുമെല്ലാമാണ് ബജാജ് ചേതക് ഇവിയെ അകറ്റി നിർത്തിയിരുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ മാത്രമാണ് ബ്രാൻഡ് ചേതക് ഇവിയെ തുടക്കകാലത്ത് വിപണനത്തിന് എത്തിച്ചത് എന്നതും പോരായ്മയായിരുന്നു.

Bajaj Chetak Electric Scooter

അടുത്തിടെ ഇലക്‌ട്രിക് സ്‌കൂട്ടറിൽ കാര്യമായ വില കുറവുണ്ടായതോടെ കാര്യങ്ങൾ പരിഹരിച്ച് ആളുകളോട് അടുക്കാൻ ബജാജിനായി. സ്റ്റാൻഡേർഡ്, പ്രീമിയം വേരിയന്റുകളിൽ വാങ്ങാനാവുന്ന സ്‌കൂട്ടറിന് ഇപ്പോൾ 1.30 ലക്ഷം രൂപയാണ് പ്രാരംഭ വില. ഇപ്പോൾ ഉത്സവ സീസൺ ആയതോടെ ഗംഭീര ഓഫറുകൾ നിരത്തി വില വീണ്ടും കുറച്ചിരിക്കുകയാണ് ബ്രാൻഡ്. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾക്കായി ഉത്സവ സീസണിൽ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന് ബജാജ് ഓട്ടോ പ്രത്യേക വില ഏർപ്പെടുത്തിയാണ് വിപ്ലവം സൃഷ്‌ടിക്കാൻ ഒരുങ്ങുന്നത്.

സാധ്യതയുള്ള ഉപഭോക്താക്കൾക്ക് ഇപ്പോൾ ബജാജ് ചേതക് ഇവി വെറും 1.15 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ഇപ്പോൾ സ്വന്തമാക്കാനാവും. സ്റ്റോക്കുകൾ നിലനിൽക്കുന്നതുവരെ പ്രത്യേക ഉത്സവ ഓഫർ വില സാധുതയുള്ളതായിരിക്കുമെന്നും കമ്പനി പറയുന്നു. ഈ വർഷം ഓഗസ്റ്റിൽ പ്രഖ്യാപിച്ച 1.30 ലക്ഷം രൂപയുടെ മുൻ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും പുതിയ കിഴിവ് ചേതക്കിനെ കൂടുതൽ താങ്ങാനാവുന്നതാക്കുന്നു. ആയതിനാൽ വാഹനം സ്വന്തമാക്കാൻ ധാരാളം ആളുകൾ എത്തുമെന്നാണ് ടൂവീലർ നിർമാതാക്കളുടെ പ്രതീക്ഷ.

Bajaj Chetak Electric Scooter

ഏറ്റവും പുതിയ വില പരിഷ്ക്കാരം ബജാജ് ചേതക്കിനെ എതിരാളികളേക്കാൾ വില കുറഞ്ഞതാക്കുന്നുണ്ട്. ഏഥർ 450S, ഓല S1 എയർ, ടിവിഎസ് ഐക്യൂബ് തുടങ്ങിയ സെഗ്‌മെന്റിലെ മറ്റ് മോഡലുകളേക്കാകൾ വില കുറയുമ്പോൾ ബജാജിന് കളംപിടിക്കാനാവും. നേരത്തെ FAME II സബ്‌സിഡി പരിഷ്‌ക്കരണത്തിന് ശേഷം ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലിസ്‌റ്റ് ചെയ്‌ത വില 1.44 ലക്ഷം രൂപയായിരുന്നു. പിന്നീട് രണ്ട് തവണയായി വില കുറച്ചതിനു ശേഷം 1.15 ലക്ഷത്തിന് ഇവി വീട്ടിലെത്തിക്കാം.

നിലവിൽ കർണാടകയിലും തമിഴ്നാ്ട്ടിലുമാണ് ഉത്സവ ഓഫർ പരിചയപ്പെടുത്തിയിരിക്കുന്നതെങ്കിലും മറ്റ് നഗരങ്ങളിലും പ്രത്യേക ഉത്സവ വില അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ടോയെന്ന് ബജാജ് സ്ഥിരീകരിച്ചിട്ടില്ല. കാഴ്ച്ചയിലേതു പോലെ തന്നെ ഫീച്ചറുകളുടെ കാര്യത്തിലും ഇലക്‌ട്രിക് സ്‌കൂട്ടർ സമ്പന്നനാണ്. 2.9 kWh ബാറ്ററി പായ്ക്കാണ് ഇവിക്ക് കരുത്ത് പകരുന്നത്. PMS ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നതിനാൽ 5.3 bhp (4.2 kW ) പവറിൽ 20 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്.

Bajaj Chetak Electric Scooter

ഒറ്റ ചാർജിൽ RAI സാക്ഷ്യപ്പെടുത്തിയ ARAI സാക്ഷ്യപ്പെടുത്തിയ 108 കിലോമീറ്റർ റേഞ്ച് വരെ നൽകാനും ചേതക് ഇവിക്കാവും. അതേസമയം യഥാർഥ റേഞ്ച് 90 കിലോമീറ്ററാണ്. സ്ലോ ചാർജിംഗ് വഴി അഞ്ച് മണിക്കൂറിനുള്ളിൽ ഇ-സ്കൂട്ടർ പൂർണമായും ചാർജ് ചെയ്യാം. ഒരു ഓപ്‌ഷണലായി പോലും ഇതിന് ഫാസ്റ്റ് ചാർജിംഗ് ലഭിക്കുന്നില്ലെന്നത് ഇക്കാലത്ത് വലിയൊരു പോരായ്മയാണ്.

3-ഫേസ് പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ റിയർ വീൽ ഡ്രൈവുമായി എത്തുമ്പോൾ സിംഗിൾ സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. ബജാജ് ചേതക്കിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടർ സെഗ്മെന്റിലെ ആദ്യമായുള്ള ഓൾ-മെറ്റൽ ബോഡി നിർമാണമാണ്. ഇത് മുടക്കുന്ന വിലക്കുള്ള മുതലുണ്ടെന്ന് തെളിയിക്കുന്ന കാര്യമാണ്.

Bajaj Chetak Electric Scooter

ബ്ലൂടൂത്ത് കണക്റ്റിവിറ്റി, IP67 വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗ്, എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, രണ്ട് റൈഡിംഗ് മോഡുകൾ കൂടാതെ, ഒരു റിവേഴ്സ് മോഡും വാഹനത്തിന്റെ പ്രത്യേകതയാണ്. ഹിൽ ഹോൾഡ് അസിസ്റ്റും റോൾ-ഓവർ ഡിറ്റക്ഷനും ചേതക് ഇവിയിൽ ബജാജ് ഒരുക്കിയിട്ടുണ്ട്. സ്മാർട്ട് കീ ഉള്ള കീലെസ് ഓപ്പറേഷനും ഓവർ-ദി-എയർ അപ്‌ഡേറ്റുകൾക്കൊപ്പം 4G കണക്റ്റിവിറ്റിയും ആൻഡ്രോയിഡിലും iOS-ലും ലഭ്യമായ മൈ ചേതക് ആപ്ലിക്കേഷനും സ്‌കൂട്ടറിനൊപ്പം കമ്പനി നൽകുന്നുണ്ട്.

ബോഡി-നിറമുള്ള റിയർ വ്യൂ മിററുകൾ, ഡ്യുവൽ-ടോൺ സീറ്റ്, വീൽ റിമ്മുകളിലെ ഡെക്കൽ ബ്രാൻഡിംഗ്, പില്യൺ ഫൂട്ട്‌റെസ്റ്റ്, ഗ്രാബ് ഹാൻഡിൽ തുടങ്ങിയ സവിശേഷതകൾ ബജാജ് ചേതക് ഇവിയുടെ പ്രീമിയം ഘടകത്തെ വർധിപ്പിക്കുന്ന കാര്യങ്ങളാണ്. സാധാരണക്കാരെ ചേര്‍ത്തുപിടിക്കാനായി കുറഞ്ഞ വിലയില്‍ വരുന്ന ചേതക് വേരിയന്റിനെ പരിചയപ്പെടുത്താനുള്ള തയാറെടുപ്പിലാണ് ബജാജ്. ഇതിന്റെ പരീക്ഷണയോട്ട ഘട്ടത്തിലാണ് കമ്പനിയിപ്പോൾ.

More from DriveSpark

Article Published On: Tuesday, October 24, 2023, 13:09 [IST]
English summary
Bajaj chetak electric scooter can buy at rs 1 15 lakh check out the details
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X