പഴമയുടെ പുതുമയുണ്ട്, പുത്തൻ നിറങ്ങളിൽ ബജാജ് പൾസർ NS സീരീസ് വാങ്ങാം

ചേതക് സ്‌കൂട്ടറാണ് ബജാജിന് ഇരുചക്ര വാഹന വിപണിയിൽ അഡ്രസ് നൽകിയതെങ്കിൽ പൾസറിലൂടെയാണ് ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയുടെ നെറുകയിലേക്ക് ബജാജ് (Bajaj) നടന്നുകയറിയത്. എന്നാൽ ഇതിലൊന്നും കമ്പനിയുടെ പാരമ്പര്യം തളച്ചിടാനാവില്ല. ഡിസ്‌കവർ (Discover), പ്ലാറ്റിന (Platina) പോലുള്ള കിടുക്കൻ ബൈക്കുകളും പുറത്തിറക്കി ബ്രാൻഡ് ജനഹൃദയങ്ങളിൽ കുടിയിരുന്നു.

പിന്നീട് യുവതലമുറയെ കൈയിലെടുക്കാൻ പൾസറിന്റെ വ്യത്യസ്‌ത വകഭേദങ്ങളും ബജാജ് മെനഞ്ഞെടുക്കുകയുണ്ടായി. അതിൽ ഏറ്റവും ഹിറ്റായൊരു മോട്ടോർസൈക്കിൾ ശ്രേണിയാണ് പൾസർ NS സീരീസ്. ദേ ഇപ്പോൾ രാജ്യത്ത് അടുത്തിടെ പരിഷ്ക്കാരങ്ങളോടെ പുറത്തിറക്കിയ പൾസർ NS200, പൾസർ NS160 എന്നിവയ്ക്ക് ബജാജ് പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചിരിക്കുകയാണ്. യുവഉപഭോക്താക്കളെ കൈയിലെടുക്കുകയാണ് ബ്രാൻഡിന്റെ പ്രധാന ലക്ഷ്യം.

Bajaj Pulsar NS200 And Pulsar NS160

രണ്ട് മോട്ടോർസൈക്കിളുകളും ഇപ്പോൾ പുതിയ പ്യൂറ്റർ ഗ്രേ നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയാണ് വരുന്നത്. മുമ്പും ഈ നിറം ലഭ്യമായിരുന്നെങ്കിലും ബൈക്കുകൾക്ക് പുതുക്കിയ ഗ്രാഫിക്സും പാറ്റേണുകളും ലഭിച്ചതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ബജാജ് പൾസർ NS200 സ്പോർട്ടി ബൈക്കിന് 1.49 ലക്ഷം രൂപയും പൾസർ NS160 വേരിയന്റിന്റെ ഈ കളർ ഓപ്ഷന് 1.37 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

പുതിയ പ്യൂറ്റർ ഗ്രേ ഷേഡ് ബ്ലൂ-ബ്ലാക്ക് ഹൈലൈറ്റുകൾ മികച്ചതാക്കി മാറ്റുന്നുണ്ട്. കാഴ്ച്ചയിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ജനപ്രിയമായ പൾസർ മോഡലുകളെയാണ് ഇവ ഓർമപ്പെടുത്തുന്നത്. NS സീരീസിലേക്ക് ഈനിറം കൊണ്ടുവന്നിരിക്കുന്നത് യുവപ്രേക്ഷകരെ ആകർഷിച്ചേക്കുമെന്നാണ് വിലയിരുത്തൽ. പുതിയ പ്യൂറ്റർ ഗ്രേ നിറങ്ങൾക്ക് പുറമെ പൾസർ NS160, NS200 എന്നിവ മറ്റ് മൂന്ന് ഓപ്ഷനുകളിൽ കൂടി ലഭ്യമാണ്.

Bajaj Pulsar NS200

പൾസർ NS200, NS160 എന്നിവയിലെ മറ്റ് കളർ ഓപ്ഷനുകളിൽ എബോണി ബ്ലാക്ക്, പേൾ മെറ്റാലിക് വൈറ്റ്, കോക്ടെയ്ൽ വൈൻ റെഡ് എന്നിവയാണ് ഉൾപ്പെടുന്നത്. നവീകരിച്ച ബജാജ് പൾസർ NS ശ്രേണി ഈ വർഷം ആദ്യം എത്തിയപ്പോൾ എഞ്ചിനുകൾ OBD2 കംപ്ലയിന്റ് ആയാണ് പുറത്തിറക്കിയത്. NS200 മോഡലിലെ 199.5 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിന് 24.1 bhp കരുത്തിൽ പരമാവധി 18.74 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

6-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ 160.3 സിസി സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് ബജാജ് പൾസർ NS160 ബൈക്കിന്റെ ഹൃദയം. ഇത് 17.03 bhp പവറിൽ 14.6 Nm torque വരെയാണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് ബൈക്കുകൾക്കും 17 ഇഞ്ച് അലോയ് വീലുകളും പിന്നിൽ മോണോഷോക്കോടു കൂടിയ അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫ്രണ്ട് ഫോർക്കുകളും ലഭിക്കും.

Bajaj Pulsar NS160

ബ്രേക്കിംഗിനായി ഇരുവശത്തും ഡിസ്ക് ബ്രേക്കുകളാണ് ബജാജ് ഉപയോഗിച്ചിരിക്കുന്നത്. 2023 പരിഷ്ക്കാരങ്ങളോടെ NS160 പതിപ്പിന്റെ ഭാരം ഏകദേശം 1 കിലോ വർധിച്ച് 152 കിലോഗ്രാം ആയി. മറുവശത്ത് NS200 മോഡലിനാവട്ടെ 159.5 കിലോയിൽ നിന്ന് ഭാരം 158 കിലോഗ്രാം ആയി കുറയുകയാണുണ്ടായത്. ഈ പരിഷ്ക്കാരങ്ങളോടെ റൈഡിംഗ് കംഫർട്ട് ഇരുമോഡലുകൾക്കും ഉയർന്നതായാണ് ബജാജ് അവകാശപ്പെടുന്നത്.

ഇന്ത്യന്‍ യുവത്വത്തിനിടയില്‍ ഹരമായി മാറിയ ഈ പേരിന് പുതിയ മാനം സമ്മാനിച്ചവരാണ് NS മോഡലുകൾ. പൾസർ ബൈക്കിലെ സ്പോർട്ടിയർ ആവർത്തനങ്ങളിൽ ഒന്നെന്ന് വിശേഷിപ്പിക്കാവുന്ന ഇവയ്ക്ക് 200, 160, 125 എന്നീ ശ്രേണിയിലാണ് മോഡലുകളുള്ളത്. പുതുതലമുറ പൾസർ മോഡലുകൾ വിപണിയിലെത്തിയപ്പോൾ NS പതിപ്പുകൾ കളമൊഴിയുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും വാങ്ങാൻ ആളുണ്ടായിരുന്നതിനാൽ വിപണിയിൽ പുനരവതരിപ്പിക്കുകയായിരുന്നു.

More from DriveSpark

Article Published On: Saturday, June 10, 2023, 13:49 [IST]
English summary
Bajaj pulsar ns200 and pulsar ns160 new colour options launched details inside
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X