Bajaj-Triumph മോട്ടോർസൈക്കിളിന്റെ അരങ്ങേറ്റത്തിന് തീയതിയായി, ഞെട്ടാൻ ഇന്ത്യൻ വിപണി

പൾസർ (Pulsar) ശ്രേണിയിലൂടെ ലോകംവെട്ടിപ്പിടിച്ച ഇരുചക്ര വാഹന നിർമാതാക്കളാണ് ബജാജ് (Bajaj). എന്നാൽ ആവനാഴിയിൽ പൾസർ മോഡലുകൾ മാത്രമല്ല ഉണ്ടായിരിക്കുന്നത് എന്ന കാര്യവും എടുത്തു പറയേണ്ട കാര്യമാണ്. ഡിസ്‌കവർ (Discover), പ്ലാറ്റിന (Platina) പോലുള്ള സാധാരണക്കാരന്റെ ബൈക്കുകളും നിരത്തിലെത്തിച്ച് ചരിത്രം തീർക്കാൻ ബജാജിനായിട്ടുണ്ട്.

മാത്രമല്ല കവസാക്കി, കെടിഎം തുടങ്ങിയ കമ്പനികളുമായി കൈകോർത്ത് വിപണിയിൽ പുതിയതരം പരീക്ഷണങ്ങൾക്കും ബജാജ് തയാറായിട്ടുണ്ട്. കവസാക്കി-ബജാജ് കൂട്ടുകെട്ടെല്ലാം ഇന്ത്യയിൽ വലിയ വിജയമായിരുന്നു. പിന്നീട് ഓസ്ട്രിയൻ സ്പോർട്‌സ് മോട്ടോർസൈക്കിൾ നിർമാതാക്കളായ കെടിഎമ്മിനെ ഇന്ത്യയിലെത്തിക്കാൻ സഹായിച്ചതും ബജാജുമായുള്ള പങ്കാളിത്തമാണ്. അങ്ങനെ പതിയെ ട്രയംഫുമായി കൂട്ടുകൂടാനും കമ്പനി മുന്നോട്ടുവന്നു. ഈ സഹകരണത്തിന്റെ ഭാഗമായി പുത്തനൊരു ബൈക്ക് രാജ്യത്ത് അവതരിപ്പിക്കാനായിരുന്നു ബജാജിന്റെ പദ്ധതി.

Bajaj-Triumph

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ട്രയംഫ്-ബജാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പ്രീമിയം മോട്ടോർസൈക്കിളിന്റെ പരീക്ഷണയോട്ടം പലരും അങ്ങിങ്ങായി കണ്ടു. എന്നാൽ വണ്ടിയെന്ന് വിപണിയിലെത്തുമെന്നായിരുന്നു ഏവർക്കും അറിയേണ്ടത്. ഇക്കാര്യത്തിലാവാട്ടെ ബജാജ് മൗനം പാലിക്കുകയുമായിരുന്നു. പക്ഷേ ദേ ഇപ്പോൾ വലിയൊരു പ്രഖ്യാപനവുമായി ബ്രാൻഡ് ഉടമ രാജിവ് ബജാജ് രംഗത്തെത്തിയിരിക്കുകയാണ്. ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ട്രയംഫ്-ബജാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മോഡലിന്റെ അവതരണ തീയതി പുറത്തുവിട്ടാണ് അദ്ദേഹം മോട്ടോർസൈക്കിൾ ലോകത്തെ അമ്പരപ്പിലേക്ക് തള്ളിവിട്ടിരിക്കുന്നത്.

ട്രയംഫ് ഇന്ത്യയുടെ ഡീലര്‍ ശൃംഖലയും മുഴുവന്‍ വില്‍പ്പനയും വിപണന പ്രവര്‍ത്തനങ്ങളും ബജാജ് ഏറ്റെടുക്കുകയാണെന്ന് അടുത്തിടെ പ്രഖ്യാപനമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഏവരും കാത്തിരുന്ന പുത്തൻ ബൈക്കിനെ 2023 ജൂൺ 27-ന് അവതരിപ്പിക്കുമെന്ന് കമ്പനി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ പുതിയ മോട്ടോർസൈക്കിൾ പൂർണമായും യുകെയിൽ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നതാണ്. എന്നാൽ നിർമാണം മാത്രം ഇന്ത്യയിൽ നടക്കും. എങ്കിലും ബജാജിന്റെ പഴയ പ്ലാന്റിലല്ല, പകരം പൂനെയ്ക്കടുത്തുള്ള ചക്കനിലുള്ള ബജാജ് ഓട്ടോയുടെ പുതിയ നിർമാണശാലയിലാണ് പുത്തൻ മോഡൽ ഒരുക്കുന്നത്.

Bajaj-Triumph

ബജാജ്-ട്രയംഫ് മോട്ടോർസൈക്കിളുകളുടെ ആദ്യ ശ്രേണിയുടെ ലോഞ്ചിന്റെ വിവരം ഒരു ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് രാജിവ് ബജാജ് പ്രഖ്യാപിച്ചത്. ട്രയംഫ് ബ്രാൻഡിംഗായിരിക്കും മോട്ടോർസൈക്കിളുകൾക്കുണ്ടാവുക എന്നതും ശ്രദ്ധേയമാണ്. കുറഞ്ഞ വിലയിൽ ബ്രിട്ടീഷ് ബൈക്കുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ഈ കൂട്ടുകെട്ടിന്റെ പ്രധാന ഉദ്ദേശം. പുതിയ ബജാജ്-ട്രയംഫ് മോട്ടോർസൈക്കിളുകൾ ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലും ഒരേപോലെ വിൽപണം ചെയ്യുകയും ചെയ്യും.

250 സിസി, 400 സിസി എഞ്ചിൻ ഓപ്ഷനുകളിൽ ബൈക്കുകൾ വാഗ്ദാനം ചെയ്യാനാണ് സാധ്യത. അതോടൊപ്പം ഇവ വിവിധ ബോഡി സ്റ്റൈലുകളിൽ ഒരുക്കുകയും ചെയ്യും ഒരു റോഡ്‌സ്റ്ററും സ്‌ക്രാംബ്ലറുമാവും ട്രയംഫ്-ബജാജ് കൂട്ടുകെട്ടിൽ ഒരുങ്ങുകയെന്നാണ് വിവരം. അഡ്വഞ്ചറർ, ഹറികെയ്ൻ, സ്ട്രീറ്റ് ട്രാക്കർ എന്നീ പേരുകൾ ട്രയംഫ് അടുത്തിടെ രജിസ്റ്റർ ചെയ്യുകയും ചെയ്‌തിട്ടുണ്ട്. റോയൽ എൻഫീൽഡ് ബൈക്കുകൾക്കുള്ള ടൂറിംഗ് കഴിവുകളുമായാണ് ബജാജ്-ട്രയംഫ് സ്ക്രാംബ്ലർ വരിക.

Triumph Bonneville

ട്രയംഫിന്റെ ബോണവില്ലെ ലൈനപ്പിനെ അനുസ്മരിപ്പിക്കുന്നതാണ് സ്ക്രാംബ്ലറിന്റെ ഡിസൈനെന്ന് പരീക്ഷണ ചിത്രങ്ങൾ പറഞ്ഞുവെക്കുന്നുണ്ട്. സിംഗിൾ പീസ് സീറ്റ്, ഗ്രാബ് റെയിൽ, വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ, ബാർ-എൻഡ് മിററുകൾ എന്നിവയും ശ്രദ്ധേയമാണ്. എൽഇഡി ലൈറ്റിംഗ്, വൃത്താകൃതിയിലുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഒരേ കൺസോളിൽ ഒരു സ്ക്വാറിഷ് ഡിജിറ്റൽ ഡിസ്പ്ലേ എന്നിവയും ഇതിൽ ഒരുങ്ങിയേക്കും.

മിഡിൽവെയ്റ്റ് സെഗ്മെന്റിൽ റോയൽ എൻഫീൽഡിന്റെ കുത്തക തകർക്കാനുള്ള ശ്രമമാവും ഇത്. 200 സിസി മുതൽ 500 സിസി മോട്ടോർസൈക്കിൾ സെഗ്‌മെന്റിൽ തങ്ങളുടെ വിഹിതം വർധിപ്പിക്കാൻ ബജാജ് എപ്പോഴും ആഗ്രഹിച്ചിരുന്നു. നിലവിൽ ഈ വിഭാഗത്തിൽ ഡൊമിനാർ 400 മാത്രമാണ് കമ്പനിക്കുള്ളത്. കെടിഎമ്മിനെ ഇന്ത്യയിലെത്തിച്ച് ഒരു വിഭാഗം പിടിച്ചെടുക്കാനുള്ള ശ്രമം കാര്യമായ പുരോഗതിയിലെത്തിയില്ല താനും. ഇതിനാണ് ട്രയംഫിനെ കൂട്ടുപിടിച്ച് പദ്ധതികൾ ആവിഷ്ക്കരിക്കുന്നത്.

ഇന്ത്യൻ ഇരുചക്ര വാഹന വിഭാഗത്തിൽ അന്താരാഷ്ട്ര ബ്രാൻഡുകളുമായുള്ള സഹകരണം നിലവിൽ വർധിച്ചുവരികയാണ്. ടിവിഎസ്-ബിഎംഡബ്ല്യു, ഹീറോ മോട്ടോകോർപ്-ഹാർലി ഡേവിഡ്‌സൺ ഇപ്പോഴിതാ ബജാജ്-ട്രയംഫ് എന്നീ കൂട്ടുകെട്ടുകളെല്ലാം ഇതിനുള്ള ഉദാഹരണങ്ങളാണ്. കെടിഎം, ഹസ്ഖ്‌വർണ പോലുള്ള കമ്പനികളും ബജാജിന്റെ കൈപിടിച്ചതോടെ ഇന്ത്യയിൽ കൂടുതൽ ആളുകളിലേക്ക് എത്തിയിട്ടുണ്ട്. ഹസ്ഖിക്ക് തിളങ്ങാനായില്ലെങ്കിലും കെടിഎം രാജ്യത്ത് വലിയ ഹിറ്റായിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, April 22, 2023, 10:01 [IST]
English summary
Bajaj triumph motorcycle india launch date revealed details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X