ഞെട്ടാൻ എൻഫീൽഡ്, ബജാജ്-ട്രയംഫ് ആദ്യ ബൈക്കിന്റെ അവതരണം ജൂലൈയിൽ

വിദേശ വാഹന നിർമാതാക്കളും ഇന്ത്യൻ ബ്രാൻഡുകളും തമ്മിലുള്ള കൂട്ടുകെട്ടും സഹകരണവും ഒരു പുതിയ കാര്യമല്ലെങ്കിലും അടുത്തിടെയായി ഈ തന്ത്രം ഇന്ത്യൻ വിപണിയിൽ സജീവമാവുകയാണ്. മാരുതി സുസുക്കി-ടൊയോട്ട (Maruti Suzuki-Toyota) പോലെ കാർ രംഗത്ത് മാത്രമല്ല, ഇപ്പോൾ ടൂവീലർ രംഗത്താണ് ഈ പ്രവൃത്തി കൂടുതലായി കാണുന്നത്. നേരത്തെ ടിവിഎസ്-ബിഎംഡബ്ല്യു (TVS-BMW) കൂട്ടുകെട്ടായിരുന്നു ട്രെൻഡ്.

പിന്നീട് ബജാജ്-കെടിഎം-ഹസ്‌ഖ്‌വർണ എന്നിവരും കൈകൊർത്ത് വിപണി കീഴടക്കിയതും ചരിത്രമാണ്. സൂപ്പര്‍ ബൈക്ക് ബ്രാന്‍ഡുകളെ കുറിച്ചോര്‍ക്കുമ്പോള്‍ മനസിലേക് ഓടിയെത്തുന്ന പേരുകളിൽ ഒന്നായ ട്രയംഫും ഇന്ത്യയിലെ പ്രമുഖരായ ബജാജുമായി പങ്കാളിത്തം പ്രഖ്യാപിച്ചതും ഏറെ പ്രതീക്ഷയോടെയാണ് വാഹന ലോകം നോക്കിക്കണ്ടത്. ഹീറോ മോട്ടോകോര്‍പ്പും അമേരിക്കന്‍ ടൂവീലര്‍ നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്സണും തമ്മിലുള്ള പങ്കാളിത്തത്തിന് സമാനമാണ് ഇത്.

Bajaj-Triumph Scrambler Motorcycle

2017 ഓഗസ്റ്റിലാണ്ബജാജ് ഓട്ടോയുമായുള്ള പങ്കാളിത്തം കമ്പനി പ്രഖ്യാപിക്കുന്നത്. ട്രയംഫ് ബ്രാൻഡിന്റെ കീഴില്‍ മിഡ്-കപ്പാസിറ്റി മോട്ടോര്‍ ബൈക്കുകള്‍ നിര്‍മിക്കുന്നതിനാണ് ഇരു കമ്പനികളും സഹകരണം പ്രഖ്യാപിച്ചത്. അതായത് നിലവിൽ റോയൽ എൻഫീൽഡ് വാഴുന്ന കാട്ടിലേക്ക് ട്രയംഫിന്റെ കൈകോർത്ത് ബജാജ് വരികയാണെന്ന് സാരം. കെടിഎമ്മിലൂടെ മറ്റൊരു തലത്തിലേക്കാണ് വളർന്നതെങ്കിലും ഇത്തവണ പുതിയ വിഭാഗങ്ങളെ ലക്ഷ്യമാക്കിയാണ് ബജാജ് പ്രവർത്തിക്കുന്നത്.

അതുപോലെ തന്നെ ഇന്ത്യൻ വിപണിയിൽ കൂടുതൽ ആളുകളിലേക്ക് അടുക്കാനുള്ള ശ്രമമാണ് ബ്രിട്ടീഷ് ബ്രാൻഡും പര്യവേഷണം ചെയ്യുന്നത്. ഇരു കമ്പനികളും ചേർന്നൊരുക്കുന്ന പുതിയ എന്‍ട്രി ലെവല്‍ മിഡ് കപാസിറ്റി ബൈക്കിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നതാണ് ഏറ്റവും പുതിയ വാർത്ത. ബജാജ്-ട്രയംഫ് കൂട്ടുകെട്ടിലെ ആദ്യത്തെ മോട്ടോർസൈക്കിൾ 2023 ജൂലൈ 5-ന് ഇന്ത്യയിൽ അവതരിപ്പിക്കും. വരാനിരിക്കുന്ന ഈ ബൈക്ക് ട്രയംഫിന്റെ ബാഡ്‌ജിലായിരിക്കും വിപണനം ചെയ്യുക.

Bajaj-Triumph Scrambler Motorcycle

Note: Image is representative purpose only.

പക്ഷേ ഇന്ത്യയിൽ ബജാജായിരിക്കും ഈ വാഹനം പൂർണമായും ട്രയംഫിന്റെ പിന്തുണയോടെ നിർമിക്കുക. ഐക്കണിക് ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമാതാക്കളിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന മോഡലായിരിക്കും ഇതെന്നതും ആളെക്കൂട്ടാൻ സഹായിക്കും. റോഡ്‌സ്റ്റർ, സ്‌ക്രാംബ്ലർ എന്നിങ്ങനെ വ്യത്യസ്‌ത ശൈലിയുള്ള രണ്ട് മോട്ടോർസൈക്കിളുകൾ ഉപയോഗിച്ചാവും ട്രയംഫ് ഈ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുക. ഇതിൽ ആദ്യം സ്‌ക്രാംബ്ലർ മോഡലായിരിക്കും പിറവിയെടുക്കുക.

ലോഞ്ച് തീയതിയിൽ രണ്ട് ബൈക്കുകൾ അവതരിപ്പിക്കുമോ എന്നതും വ്യക്തമല്ല. റോയൽ എൻഫീൽഡ് ബൈക്കുകൾക്കുള്ള ടൂറിംഗ് കഴിവുകളുമായാണ് ബജാജ്-ട്രയംഫ് സ്ക്രാംബ്ലർ വരുന്നതെന്ന് നേരത്തെ തന്നെ സ്പൈ ചിത്രങ്ങൾ സൂചന നൽകിയിരുന്നു. ആദ്യത്തെ ബജാജ്-ട്രയംഫ് ബൈക്കിന് 350-400 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനായിരിക്കും തുടിപ്പേകുക. പവർ കണക്കുകളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും മിഡ്-കപ്പാസിറ്റി സെഗ്മെന്റിനെ കൈയിലെടുക്കാനുള്ള കഴിവുകളെല്ലാം ഇതിനുണ്ടാവും.

Bajaj-Triumph Motorcycle

അതായത് ഏകദേശം 35 bhp കരുത്തോളം ഉത്പാദിപ്പിക്കാൻ ഇതിനായേക്കുമെന്ന് സാരം. റൈഡ്-ബൈ-വയർ, റൈഡിംഗ് മോഡുകൾ, സ്ലിപ്പർ ക്ലച്ച്, ക്രമീകരിക്കാവുന്ന ലിവറുകൾ തുടങ്ങിയ ഫീച്ചറുകളും മോട്ടോർസൈക്കിളിൽ ട്രയംഫ് സമ്മാനിക്കും. ട്രയംഫിന്റെ ബോണവില്ലെ ലൈനപ്പിനെ അനുസ്മരിപ്പിക്കുന്നതാവും ഡിസൈൻ ശൈലി. സിംഗിൾ പീസ് സീറ്റ്, പിന്നിൽ വൃത്തിയുള്ള ഗ്രാബ് റെയിൽ, വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളും ഇൻഡിക്കേറ്ററുകളും, ബാർ-എൻഡ് മിററുകൾ എന്നിവയും ഡിസൈനിൽ സ്വാധീനം ചെലുത്തും.

സസ്പെൻഷനായി മുന്നിൽ അപ്-സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ മോണോഷോക്ക് യൂണിറ്റുമായിരിക്കും ഉണ്ടായിരിക്കുക. ഇരുവശത്തും ഡിസ്ക് ബ്രേക്കുകൾ, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവയും വരാനിരിക്കുന്ന ട്രയംഫ്-ബജാജ് സ്ക്രാംബ്ലർ മോഡലിലുണ്ടാവും. ബജാജ്-ട്രയംഫ് പങ്കാളിത്തത്തിൽ 200-700 സിസി മോട്ടോർസൈക്കിളുകൾ വികസിപ്പിക്കാനാണ് ധാരണയായിട്ടുള്ളത്.

ഇവിടെ മിഡ്-സൈസ് സെഗ്‌മെന്റിൽ കെടിഎമ്മിനായി ബൈക്കുകൾ നിർമിച്ച് നൽകി ബജാജിന്റെ അനുഭവ സമ്പത്ത് ട്രയംഫിനും സഹായകരമാവും. 200 സിസി മുതൽ 500 സിസി മോട്ടോർസൈക്കിൾ സെഗ്‌മെന്റിൽ തങ്ങളുടെ വിഹിതം വർധിപ്പിക്കാൻ ബജാജ് എപ്പോഴും ആഗ്രഹിച്ചിരുന്നു. നിലവിൽ ഈ വിഭാഗത്തിൽ ഡൊമിനാർ 400 മാത്രമാണ് കമ്പനിക്കുള്ളത്. പക്ഷേ ഇതിലൂടെ എൻഫീൽഡിനെ വെല്ലാൻ മാത്രം ബ്രാൻഡിന് സാധിക്കാതെ പോയിരുന്നു.

Triumph T100 Chrome Edition

ഡൊമിനാർ പുറത്തിറക്കിയപ്പോൾ പരസ്യത്തിലൂടെ നേരിട്ട് റോയൽ എൻഫീൽഡിനെ കളിയാക്കികൊണ്ടാണ് ബജാജ് രംഗത്തിറങ്ങിയത്. എന്നാൽ ആളുകൾ അതൊന്നും ചെവികൊള്ളാതെ പോയതോടെ ഡൊമിനാറിന് പ്രതീക്ഷിച്ച വിജയം നേടാനാവാതെ പോയി. അതിനിടയിൽ ഇപ്പോൾ ഹണ്ടർ 350 കുറഞ്ഞ വിലയിലും പുറത്തിറക്കി എൻഫീൽഡ് വീണ്ടും ഉയരങ്ങളിലേക്ക് പറന്നു. ഇതെല്ലാം മറികടക്കാൻ ട്രയംഫിന്റെ സഹായം ബജാജിനെ സഹായിക്കുമെന്നാണ് കമ്പനിയുടെ വിശ്വാസം.

ടിവിഎസിനൊപ്പം എൻട്രി ലെവൽ ബൈക്കുകളിലേക്കും കടക്കാൻ ബിഎംഡബ്ല്യു മോട്ടോറാഡ് സ്വീകരിച്ച അതേ വഴിയാണ് ട്രയംഫും പിന്തുടരുന്നത്. ക്ലച്ചുപിടിക്കാൻ പാടാണെങ്കിലും ഹിറ്റായാൽ സംഭവം കളറാവുമെന്നും ഉറപ്പാണ്. എന്തായാലും 2023 ജൂലൈ അഞ്ചിന് ഇന്ത്യയിൽ അവതരിപ്പിക്കുന്നതോടെ വിപണിയിലെ മത്സരം കൂടുതൽ കനക്കും. മാത്രമല്ല ഒരു പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡ് കുറഞ്ഞ വിലയിൽ മോഡലിനെ ഇറക്കുന്നതും ശ്രദ്ധനേടാൻ കാരണമാവും.

More from DriveSpark

Article Published On: Thursday, June 8, 2023, 10:55 [IST]
English summary
Bajaj triumph scrambler motorcycle to launch on july 05 in india details
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X