എക്സ്പോയിൽ ചൈനീസ് ബൈക്കുകളുടെ വിളയാട്ടം, LFS 700 ഉൾപ്പടെ മൂന്ന് മോഡലുകൾ പരിചയപ്പെടുത്തി ബെൻഡ

ഈ വർഷത്തെ ഓട്ടോ എക്സ്പോയിൽ ഇരുചക്ര വാഹന രംഗത്തു നിന്ന് കാര്യമായ സംഭാവനകളൊന്നും കിട്ടിയില്ലെങ്കിലും ബെനലിയും കീവേയും ഉൾപ്പെടുന്ന ബെനലി ഗ്രൂപ്പ് വാഹന മേളയിൽ തിളങ്ങി നിന്നെന്നു വേണം പറയാൻ. നിലവിൽ കവസാക്കി ആധിപത്യം പുലർത്തുന്ന സെഗ്മെന്റിലേക്ക് കൊണ്ടുവരുന്ന ബെൻഡ LFC700 എന്ന മോഡലാണ് ഏവരുടേയും കണ്ണിനെ ഹഠാദാകര്‍ഷിച്ചിരിക്കുന്നത്.

ബെൻഡ ബ്രാൻഡിന് കീഴിൽ പ്രദർശിപ്പിച്ചിരിക്കുന്ന LFS 700 പ്രീമിയം ബൈക്കിന്റെ ഡിസൈൻ ഒരു സ്ട്രീറ്റ് നേക്കഡ് പവർ ക്രൂയിസറിന്റെയും ഒരു ഫ്ലാറ്റ് ട്രാക്ക് റേസർ ബൈക്കിന്റെയും മിശ്രിതമാണെന്നു വേണം പറയാൻ. ശരിക്കും പറഞ്ഞാൽ ഇതുപോലൊരു മോട്ടോർസൈക്കിൾ നാം ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നു വേണം പറയാൻ. അതോടൊപ്പം മാറ്റ് ഗ്രേ, യെല്ലോ കളർ ഓപ്ഷനും കൂടി ചേരുന്നതോടെ സംഭവബഹുലമാവുന്നു.

എക്സ്പോയിൽ ചൈനീസ് ബൈക്കുകളുടെ വിളയാട്ടം, LFS 700 ഉൾപ്പടെ മൂന്ന് മോഡലുകൾ പരിചയപ്പെടുത്തി ബെൻഡ

എൽഇഡി ലൈറ്റിംഗ്, സംയോജിത ഇൻഡിക്കേറ്ററുകൾ, ടിഎഫ്ടി കൺസോൾ തുടങ്ങിയ ആധുനിക സവിശേഷതകളും ബെൻഡ LFS 700 മോട്ടോർസൈക്കിളിന് സമ്മാനിച്ചിട്ടുണ്ട്. ആറു സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ 680 സിസി ഫോർ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഇത് 74 bhp കരുത്തിൽ പരമാവധി 67 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഈ എഞ്ചിൻ ഒരു യുണീക്കായ ടൂ-പീസ് പെരിമീറ്റർ ഫ്രെയിമിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇനി മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നതിനായി വലിയ അപ്സൈഡ് ഡൌൺ ഫോർക്കിലേക്കും ഓഫ്‌സെറ്റ് മോണോഷോക്കിലേക്കുമാണ് ചൈനീസ് ബ്രാൻഡ് മോഡലിനെ ഒരുക്കിയിരിക്കുന്നത്. ബെൻഡ LFS 700 മോഡലിന് 226 കിലോഗ്രാം ഭാരമുണ്ടെന്നാണ് കണക്ക്. അതേസമയം 18 ലിറ്റർ ഇന്ധനം ഉൾക്കൊള്ളാൻ കഴിയുന്ന ഫ്യുവൽ ടാങ്കുമാണ് മോട്ടോർസൈക്കിളിന് സമ്മാനിച്ചിരിക്കുന്നത്.

എക്സ്പോയിൽ ചൈനീസ് ബൈക്കുകളുടെ വിളയാട്ടം, LFS 700 ഉൾപ്പടെ മൂന്ന് മോഡലുകൾ പരിചയപ്പെടുത്തി ബെൻഡ

ബെൻഡ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചിരിക്കുന്ന LFC 700 എന്ന മോഡലാണ്. ഒരു പവർ ക്രൂയിസറിനെപ്പോലെയാണ് ഈ മോഡലും രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സ്വീപ്പ്-ബാക്ക് ഹാൻഡിലുകളുകളും ലോ സ്റ്റാൻസ് റൈഡിംഗ് പോസ്ച്ചറുമാണ് ഇതിന്റെ പ്രത്യേകതകൾ. ഇതിനു പുറമെ USD ഫോർക്കുകൾ, ഫോർവേഡ്-സെറ്റ് ഫുട്‌പെഗുകൾ, ബാർ-എൻഡ് മിററുകൾ, 310-സെക്ഷൻ റിയർ ടയർ, മുൻവശത്ത് ഇരട്ട ഡിസ്‌ക് ബ്രേക്ക് എന്നിവയാണ് മോട്ടോർസൈക്കിളിന്റെ സവിശേഷതകളായി പറയാനാവുന്നത്.

മസ്ക്കുലർ ഡിസൈനുള്ള മോട്ടോർസൈക്കിളിന് അതേ 680 സിസി ലിക്വിഡ് കൂൾഡ് ഫോർ സിലിണ്ടർ എഞ്ചിനാണ് തുടിപ്പേകുന്നത്. എന്നിരുന്നാലും LFC ക്രൂയിസറിൽ, മാനുവൽ ഗിയർബോക്‌സിന്റെ സഹായത്തോടെ 91 bhp പവറും 63 Nm torque ഉം വരെ നൽകാനാണ് എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്. 275 കിലോഗ്രാം ഭാരമുള്ള LFC 700 മോഡലിന് 20 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയാണുള്ളത്.

എക്സ്പോയിൽ ചൈനീസ് ബൈക്കുകളുടെ വിളയാട്ടം, LFS 700 ഉൾപ്പടെ മൂന്ന് മോഡലുകൾ പരിചയപ്പെടുത്തി ബെൻഡ

ഡാർക്ക് ഫ്ലാഗ് എന്ന് പേരിട്ടിരിക്കുന്ന ഒരു ക്രൂയിസറാണ് ഇന്ത്യയിൽ പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്ന മൂന്നാമത്തെ മോട്ടോർസൈക്കിൾ. താഴ്ന്ന സീറ്റിംഗ് പൊസിഷൻ, വൈഡ് ഹാൻഡിൽബാർ, ഫോർവേഡ്-സെറ്റ് ഫുട്‌പെഗുകൾ, അലോയ് വീലുകൾ, സിംഗിൾ ഹെഡ്‌ലൈറ്റ്, കൂറ്റൻ സൈഡ് മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ് എന്നിവയുള്ള ഒരു സാധാരണ ക്രൂയിസർ ഡിസൈൻ മോട്ടോർസൈക്കിളിന്റെ സവിശേഷതകൾ തന്നെയാണ് ഇതിലും കാണാനാവുക.

52 bhp കരുത്തിൽ ഏകദേശം 42 Nm torque വരെ ഉത്പാദിപ്പിക്കുന്ന 496 സിസി, ലിക്വിഡ് കൂൾഡ് V4 എഞ്ചിനാണ് ചൈനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഡാർക്ക് ഫ്ലാഗ് ക്രൂയിസറിനും തുടിപ്പേകുന്നത്. ബൈക്കിന് 231 കിലോഗ്രാം ഭാരമുണ്ടെന്നാണ് കമ്പനി പറയുന്നത്. അതോടൊപ്പം ഫ്യുവൽ ടാങ്കിന് 16 ലിറ്റർ ഇന്ധനം ഉൾക്കൊള്ളാനും കഴിയും. ഓട്ടോ എക്സ്പോയിൽ ബൈക്കുകൾ പ്രദർശിപ്പിച്ചുവെങ്കിലും ഇവയെ വിൽപ്പനയ്ക്ക് എത്തിക്കുമോ എന്ന കാര്യം കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

More from DriveSpark

Article Published On: Friday, January 13, 2023, 16:39 [IST]
English summary
Benda showcases lfs 700 and other three premium motorcycles at auto expo 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X