ബൈക്കിലും ബിൽറ്റ്-ഇൻ ഡാഷ് ക്യാമറ, പുതിയ സ്പോർട്‌സ് മോട്ടോർസൈക്കിളുമായി ബെനലി

വിദേശ രാജ്യങ്ങളിൽ മിക്കകാറുകളിലും ഉപയോഗിക്കപ്പെടുന്ന ഡാഷ് ക്യാമറകൾ ഇന്ത്യയിലും പതിയെ പ്രശസ്‌തിയാർജിച്ച് വരികയാണ്. അപകടങ്ങളുടെ കാരണം കണ്ടെത്താന്‍ മാത്രമല്ല, മോഷണങ്ങൾ തടയാൻ പോലുള്ള മറ്റനവധി ഗുണങ്ങളും ഇതിനുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് വരെ ഡാഷ് ക്യാമറയുടെ ഉപയോഗവും പ്രയോജനങ്ങളും ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഡാഷ് ക്യാമിന്റെ ഇടപെടൽ മൂലം തെളിഞ്ഞ ഒട്ടേറെ അപകടങ്ങളുടെ വിവരങ്ങളും കുറ്റകൃത്യങ്ങളും വരെ നമുക്കിടയിലുണ്ട്. കാറിന്റെ ഡ‍ാഷ്ബോർഡിലാണ് പൊതുവേ ഇത് നാം കാണാറുള്ളത്. എന്നാൽ ടൂവീലറുകളിലും ഈ സംവിധാനം കൊണ്ടുവരാനുള്ള എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് അന്വേഷിച്ച് നടന്നവരുമുണ്ട്. ഹെൽമെറ്റുകളിലും മറ്റും ഗോപ്രോയും ക്യാമറകളും ഘടിപ്പിച്ചുള്ള യാത്ര വേണ്ടെന്ന് എംവിഡി പറഞ്ഞതിനു പിന്നാലെയാണ് ആളുകൾ ഈ സാധ്യതയെല്ലാം തേടിയത്.

Benelli Tornado 402

എന്നാൽ ഇപ്പോൾ ഡാഷ് ക്യാമറ ഇൻ ബിൽറ്റായി ഘടിപ്പിച്ച ഒരു മോട്ടോർസൈക്കിൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ ടൂവീലർ നിർമാതാക്കളായ ബെനലിയാണ് റൈഡർമാർക്ക് ഏറെ ഗുണമുള്ള പുതിയ സംവിധാനവുമായി എത്തിയിരിക്കുന്നത്. ടൊർണാഡോ 402 എന്ന് വിളിക്കപ്പെടുന്ന ഇത് ഒരു എൻട്രി ലെവൽ പ്രീമിയം സ്‌പോർട്‌സ് ബൈക്കിലാണ് കമ്പനി ഡാഷ് ക്യാമറ സ്റ്റാൻഡേർഡായി പരിചയപ്പെടുത്തിയിരിക്കുന്നത്. ഏഷ്യയിലും ചില യൂറോപ്യൻ രാജ്യങ്ങൾക്കായും പ്രത്യേകം തയാറാക്കിയ മോഡലാണിത്.

മിക്ക ബെനലി ബൈക്കുകളെയും പോലെ തന്നെ ടൊർണാഡോ 402 ചൈനയിൽ രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്തതാണ്. വിൻഡ്ഷീൽഡിന് താഴെ സ്ഥാപിച്ചിട്ടുള്ള ഡാഷ് ക്യാമറയാണ് സ്പോർട്‌സ് മോട്ടോർസൈക്കിളിന്റെ പ്രധാന ഹൈലൈറ്റ്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായി ബന്ധിപ്പിക്കേണ്ട ഒരു ഫോൺ ആപ്ലിക്കേഷൻ വഴിയാണ് ഈ ഡാഷ് ക്യാമറ ആക്‌സസ് ചെയ്യാൻ കഴിയുക. ഈ ക്ലസ്റ്ററിന് പൂർണമായ കളർ ട്രീറ്റ്മെന്റും കമ്പനി ഒരുക്കിയിട്ടുണ്ട്.

Benelli Tornado 402

കൂടാതെ റൈഡ് ഡാറ്റയും ലോഡുചെയ്തിരിക്കുന്നു. ഇതോടൊപ്പം മറ്റ് നിരവധി ഫീച്ചറുകളും കോർത്തിണക്കാൻ ബെനലി തയാറായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഒന്നിലധികം റൈഡിംഗ് മോഡുകളും ടയർപ്രഷർ മോണിറ്ററിംഗ് സിസ്റ്റവും (TPMS) സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്‌തു കൊണ്ടാണ് ബൈക്ക് വരുന്നത്. ഫോൺ ചാർജിംഗ് ആവശ്യങ്ങൾക്കായി ഒരു യുഎസ്ബി പോർട്ടും ഉണ്ട്. ഇനി ഡിസൈനിലേക്ക് വന്നാൽ ആദ്യ കാഴ്ച്ചയിൽ തന്നെ വാഹനം ഒരു സ്പോർട്ടി ബൈക്കാണെന്ന് മനസിലാവും.

ഫുള്ളി ഫെയർഡ് ശൈലിയിൽ പണികഴിച്ചിപ്പിച്ച പുതിയ ബെനലി ടൊർണാഡോ 402 പതിപ്പിന്റെ ഹെഡ്‌ലാമ്പ് ഡിസൈൻ ബിഎംഡബ്ല്യു S1000RR പോലെ തോന്നിയാലും തെറ്റൊന്നും പറയാനാവില്ല. ജർമൻ ബ്രാൻഡിന്റെ സൂപ്പർബൈക്കിനെ മനസിൽ കണ്ടാണ് ബെനലി പുത്തൻ മോഡലിനെ നിർമിച്ചെടുത്തിരിക്കുന്നത്. വീലുകൾക്ക് പ്രീമിയം ഫീൽ നൽകാനായി പ്രത്യേക രൂപകൽപ്പനയും സമ്മാനിച്ചിട്ടുണ്ട്. ഒരു പുതിയ 400 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

Benelli Tornado 402

10,000 rpm-ൽ പരമാവധി 48 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ ഈ പാരൽ ട്വിൻ എഞ്ചിന് സാധിക്കും. എന്നാൽ ടോർക്ക് കണക്കുകൾ ചൈനീസ് കമ്പനി പുറത്തുവിട്ടിട്ടില്ല. ബ്രാൻഡ് ഇതുവരെ നിർമിച്ചതിൽവെച്ച് ഏറ്റവും ശക്തമായ 400 സിസി എഞ്ചിനാണിത് എന്നതും ഹൈലൈറ്റാണ്. മാന്യമായ ലോ-എൻഡ് നൽകാൻ ബെനലി ടൊർണാഡോ 402 പ്രാപ്‌തമായിരിക്കും. ഗിയർബോക്‌സ് ആറ് സ്പീഡാണെങ്കിലും ബൈക്കിൽ സ്ലിപ്പർ ക്ലച്ച് ലഭ്യമല്ലെന്നത് നിരാശജനകമാണ്.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ഈ ബൈക്കിന് ലോവർ ബീമുള്ള സിംഗിൾ സൈഡഡ് സ്വിംഗാർമാണ് ലഭിക്കുന്നത്. അലുമിനിയം ഫിനിഷാണ് സ്പോർട്‌സ് മോട്ടോസൈക്കിളിൽ ഒരുക്കിയിരിക്കുന്നത്. സസ്പെൻഷൻ ക്രമീകരണങ്ങളിൽ മുൻവശത്ത് അപ്സൈഡ് ഡൗൺ ഫോർക്കുകളും (USD) പിന്നിൽ മോണോഷോക്കുമാണ് ബെനലി ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിനായി മുന്നിൽ ട്വിൻ 300 mm ഡിസ്ക്കും പിന്നിൽ 250 mm ഡിസ്ക്കും നൽകിയിട്ടുമുണ്ട്.

Benelli Tornado 402

ഈ ബൈക്കിന്റെ ഔദ്യോഗിക ലോഞ്ചിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ ബ്രാൻഡ് പുറത്തുവിട്ടിട്ടില്ല. ഏഷ്യൻ വിപണികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിട്ടുള്ളതിനാൽ ബെനലി ടൊർണാഡോ 402 ഇന്ത്യയെപ്പോലുള്ള ഒരു വിപണിയെ സംബന്ധിച്ചിടത്തോളം ശരിക്കും അനുയോജ്യമാണെന്നതിൽ തർക്കമൊന്നുമില്ല. എന്നാൽ ആക്രമണാത്മകമായ വില നൽകിയാൽ മാത്രമേ വിജയിക്കാനാവൂ... ആഗോള അരങ്ങേറ്റത്തിനു ശേഷം മോഡൽ നമ്മുടെ നിരത്തുകളിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Monday, April 3, 2023, 13:30 [IST]
English summary
Benelli tornado 402 revealed with built in dash camera features engine specs and more
കൂടുതല്‍... #ബെനലി #benelli
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X