പെട്രോളിൽ 80 കി.മീ. മൈലേജ്, അതും പോക്കറ്റ് കീറാതെ; ഈ ബൈക്കുകൾ വാങ്ങിയാൽ ലൈഫ് സെറ്റ്

പെട്രോൾ വില 107 രൂപയായി തുടരുമ്പോൾ ജീവിതച്ചെലവുകൾ കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുകയാണ് സാധാരണക്കാർ. പണിക്ക് പോവാനും ദൈനംദിന ആവശ്യങ്ങൾക്ക് യാത്ര ചെയ്യാനുമൊക്കെ ഇന്ധനമടിച്ച് പോക്കറ്റ് കാലിയാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. നിലവിലുള്ള വണ്ടികൊടുത്ത് ഇലക്ട്രിക് മോഡൽ എടുക്കാമെന്ന് കരുതിയാൽ ഒടുക്കത്തെ വിലയും. ഇത്തരത്തിൽ കൺഫ്യൂഷനടിച്ചിരിക്കുന്നവർ നമുക്കിടയിൽ ഒരുപാടുണ്ട്.

അത്തരക്കാർക്ക് പറ്റിയ എൻട്രി ലെവൽ കമ്മ്യൂട്ടർബൈക്കുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ? സ്വന്തമാക്കാൻ ശരാശരി കുറഞ്ഞ വിലയാണെന്ന് മാത്രമല്ല, മൈലേജിന്റെ കാര്യത്തിലും ഇവർ പുലികളാണെന്നത് നമുക്ക് സന്തോഷം തരുന്ന കാര്യമാണ്. ഒരു ലിറ്റർ പെട്രോളടിച്ചാൽ ഏകദേശം 65 മുതൽ 80 കിലോമീറ്റർ വരെ മൈലേജ് കിട്ടുന്ന ബജറ്റ് ഫ്രണ്ട്ലി മോട്ടോർസൈക്കിളുകളെ നമുക്ക് ഒന്നു പരിചയപ്പെടാം.

Hero HF 100

ഹീറോ HF 100: നിലവിൽ, ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിളാണ് ഹീറോ HF100. ഏറ്റവും വില കുറവുള്ള മോഡലുകളിൽ നിന്ന് ആരംഭിക്കുമ്പോൾ ഈ മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില 59,108 രൂപയാണ്. 8 bhp കരുത്തിൽ 8.05 Nm torque വരെ ഉത്പാദിപ്പിക്കുന്ന 97.2 സിസി എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ലിറ്ററിന് 70 കിലോമീറ്റർ മൈലേജാണ് ഹീറോ HF 100 വാഗ്‌ദാനം ചെയ്യുന്നത്.

ഹീറോ HF ഡീലക്‌സ്: ബ്രാൻഡ് നിരയിൽ നിന്നുള്ള താങ്ങാനാവുന്ന മറ്റൊരു മോട്ടോർസൈക്കിളാണ് HF ഡീലക്സ്. 61,620 രൂപ പ്രാരംഭ വിലയിൽ ലഭ്യമായ ഈ കമ്മ്യൂട്ടർ ബൈക്കിന് തുടിപ്പേകുന്നത് അതേ 97.2 സിസി എഞ്ചിനാണ്. എന്നാൽ അധികമായി i3S സ്റ്റോപ്പ്-സ്റ്റാർട്ട് സാങ്കേതികവിദ്യയും ലഭിക്കും. 8 bhp പവറിൽ 8.05 Nm torque നൽകുന്ന HF ഡീലക്‌സ് ലിറ്ററിന് 65 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകുന്നത്.

TVS Sport

ടിവിഎസ് സ്പോർട്ട്: 59,431 രൂപ എക്സ്ഷോറൂം വില വരുന്ന ഈ എൻട്രി ലെവൽ മോട്ടോർസൈക്കിൾ ടിവിഎസ് നിരയിലെ ഏറ്റവും വില കുറവുള്ള മോഡലുകളിൽ ഒന്നാണ്. ഒന്നിലധികം വേരിയന്റുകളിൽ ലഭ്യമാവുന്ന ബൈക്കിന്റെ സെൽഫ് സ്റ്റാർട്ടിന്റെ (ELS) വില 70,773 രൂപയാണ്. 8.08 bhp കരുത്തിൽ 8.7 Nm torque ഉത്പാദിപ്പിക്കുന്ന 109.7 സിസി എഞ്ചിനാണ് ഇതിന്റെ ഹൃദയം. ടിവിഎസ് സ്‌പോർട്ടിന്റെ മൈലേജ് ലിറ്ററിന് 75 കിലോമീറ്റർ വരെയാണ്.

ഹോണ്ട ഷൈൻ 100: വെറും 64,900 രൂപയിൽ നിന്നും വില ആരംഭിക്കുന്ന സെഗ്മെന്റിലെ ഏറ്റവും പുതിയ മോഡലാണ് ഷൈൻ 100. സ്പ്ലെൻഡറിന്റെ വിപണി പിടിക്കാനെത്തിയ ഈ മോട്ടോർസൈക്കിളിന് 7.61 bhp കരുത്തിൽ പരമാവധി 8.05 Nm torque നൽകുന്ന 99.7 സിസി എഞ്ചിനാണ് തുടിപ്പേകുന്നത്. ഷൈനിന്റെ സെൽഫ് സ്റ്റാർട്ട് പതിപ്പിന് ലിറ്ററിന് 65 കിലോമീറ്റർ മൈലേജ് വരെ നൽകാനുമാവും. പോരാത്തതിന് 10 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും വാഹനത്തിന് ലഭിക്കുന്നുണ്ട്.

Honda Shine 100

ബജാജ് പ്ലാറ്റിന 100: ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന അഞ്ചാമത്തെ മോട്ടോർസൈക്കിളാണ് ബജാജ് പ്ലാറ്റിന 100. മൈലേജിന്റെ കാര്യം പറഞ്ഞപ്പോഴെ ഈ പേര് മനസിൽ വരാത്തവർ അധികമാരും ഉണ്ടാവില്ല. 67,808 രൂപ എക്സ്ഷോറൂം വിലയുള്ള പ്ലാറ്റിനയുടെ ഈ പതിപ്പ് 102 സിസി എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 7.9 bhp പവറിൽ 8.3 Nm torque ഉത്പാദിപ്പിക്കും. ബജാജ് പ്ലാറ്റിന 100 ലിറ്ററിന് 75-80 കിലോമീറ്റർ മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നത്.

ബജാജ് CT 110X: പരുക്കൻ സ്റ്റൈലിൽ എത്തുന്ന പ്ലാറ്റിനയുടെ സഹോദര മോട്ടോർസൈക്കിളാണിത്. 115.45 സിസി എഞ്ചിനിൽ ഇതിന് 8.6 bhp പവറും 9.81 Nm torque ഉം വരെ ഉത്പാദിപ്പിക്കാനാവും. ഇന്ത്യയിലെ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ 69,216 രൂപയുടെ എക്‌സ്‌ഷോറൂം വിലയിൽ വിൽപ്പനയ്ക്ക് എത്തുന്ന ബൈക്കിന് ലിറ്ററിന് 70 കിലോമീറ്റർ മൈലേജ് വരെ നൽകാനാവും. ഇന്ത്യയിൽ ഒരു മോട്ടോർസൈക്കിൾ വാങ്ങുമ്പോൾ ഇന്ധനക്ഷമത പലർക്കും ഒരു പ്രധാന ഘടകമാണെന്നതിൽ സംശയമൊന്നുമില്ല.

Bajaj Platina

ആയതിനാൽ കുറഞ്ഞ വിലയിൽ മികച്ച മൈലേജുള്ള കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ തിരയുന്നവർക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്ന സൂപ്പർബൈക്കുകളാണിവ. ഇനി മെയിന്റനെൻസിന്റെ കാര്യത്തിലേക്ക് വന്നാലും ഇവ പോക്കറ്റിന് ഇണങ്ങുന്നവയാണ്. നിരവധി വർഷങ്ങളായി വിപണിയിലുള്ളതിനാൽ വിശ്വാസത്തിന്റെ കാര്യത്തിലും മേൽപറഞ്ഞ മോഡലുകൾ മിടുക്കൻമാരാണ്. അതുകൊണ്ട് കണ്ണുംപൂട്ടി ഈ ബജറ്റ് ഫ്രണ്ട്ലി ബൈക്കുകളെ കൂടെക്കൂട്ടിക്കോ.

More from DriveSpark

Article Published On: Thursday, September 14, 2023, 11:48 [IST]
English summary
Best budget friendly motorcycles with over 65 km mileage in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X