വാങ്ങിയാൽ വിഷമിക്കേണ്ടി വരില്ല, 221 കി.മീ. വരെ റേഞ്ച്; ഈ വർഷം വിസ്‌മയിപ്പിച്ച ഇലക്‌ട്രിക് ടൂവീലറുകൾ

ഈ കലണ്ടർ വർഷം ഇരുചക്ര വാഹന വിപണിക്ക് (Electric Two Wheeler) എന്തുകൊണ്ടും മികച്ച നാളുകളായിരുന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആളുകൾ അതിവേഗത്തിൽ മാറുന്നതിനൊപ്പം ധാരാളം പുതുപുത്തൻ ഇവികളും നിരത്തുകളിലേക്ക് കടന്നുവന്ന വർഷമായിരുന്നു ഇത്. സ്കൂട്ടറുകൾ മാത്രമല്ല ഒന്നിലധികം ഇലക്ട്രിക് മോട്ടോർസൈക്കിളുകളും ഈ വർഷം പുറത്തിറക്കി.

ഉയർന്നു നിൽക്കുന്ന പെട്രോൾ വിലയും മറ്റ് ജീവിത ചെലവുകളുമെല്ലാം ആയപ്പോൾ ആളുകൾക്ക് ഇലക്‌ട്രിക് വാഹനങ്ങൾ ഏറെ പ്രിയപ്പെട്ടതായി. സ്‌കൂട്ടറുകളാണ് ട്രെൻഡിംഗായി നിൽക്കുന്നതെങ്കിലും ബൈക്ക് എന്ന സങ്കൽപ്പത്തെ മാറ്റിമറിക്കാനായി ധാരാളം ഇ-മോട്ടോർസൈക്കിളുകളും 2023-ൽ ഇന്ത്യയിൽ അവതരിക്കുകയുണ്ടായി. ഈ കൊല്ലം രാജ്യത്ത് പുറത്തിറക്കിയ ഏറ്റവും പ്രമുഖമായ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങൾ ഏതെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

Ola S1X

ഓല S1X: ഇലക്ട്രിക് സ്‌കൂട്ടർ സെഗ്മെന്റിലെ രാജാക്കൻമാരായ ഓല ഇക്കൊല്ലം ഇന്ത്യക്കായി കൊണ്ടുവന്ന മികച്ച മോഡലുകളിൽ ഒന്നാണിത്. ഓഗസ്റ്റിൽ അവതരിപ്പിച്ച S1X ബ്രാൻഡ് നിരയിലെ ഏറ്റവും താങ്ങാനാവുന്ന ഇവി കൂടിയാണ്. ഫെയിം II സബ്സിഡി ഉൾപ്പെടെ വെറും 89,999 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് സ്‌കൂട്ടർ വിപണിയിലെത്തിയത്. 2 kWh, 3 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളിൽ ഇവി സ്വന്തമാക്കാനാവും.

ഇത് ഒറ്റ ചാർജിൽ യഥാക്രമം 85 കിലോമീറ്ററും 90 കിലോമീറ്ററും റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ഓല S1X ഇലക്ട്രിക് സ്‌കൂട്ടറിന് ഹബ്-മൗണ്ടഡ് മോട്ടോറാണ് ലഭിക്കുന്നത്. ബേസ് വേരിയന്റിന് 4.1 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. അതേസമയം രണ്ടാമത്തെ ഹൈ-സ്പെക്ക് പതിപ്പുകൾക്ക് 3.3 സെക്കൻഡുകൾ മാത്രമാണ് ഇതിനായി വേണ്ടിവരിക.

Simple Dot One EV

സിമ്പിൾ ഡോട്ട് വൺ: ബെംഗളൂരു ആസ്ഥാനമായുള്ള സിമ്പിൾ എനർജി 2023 ഡിസംബറിലാണ് ഡോട്ട് വൺ എന്ന പുതിയ എൻട്രി ലെവൽ സ്‌കൂട്ടർ പുറത്തിറക്കുന്നത്. വെറും ഒരു ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഇവിക്ക് സിംഗിൾ ചാർജിൽ 151 കിലോമീറ്റർ റേഞ്ചാണ് നൽകാനാവുന്നത്. 3.7 kWh ബാറ്ററി പായ്ക്കിൽ 72 Nm torque ടോർക്ക് നൽകുന്ന 8.5 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് ജോടിയാക്കിയിരിക്കുന്നതും.

ഓല S1 ശ്രേണിയുമായി മത്സരിക്കാൻ എത്തിയ സിമ്പിൾ ഡോട്ട് വൺ ഇലക്‌ട്രിക് സ്‌കൂട്ടറിന് വെറും 2.77 സെക്കൻഡിനുള്ളിൽ സ്കൂട്ടർ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം ഉയർന്ന വേഗത മണിക്കൂറിൽ 105 കിലോമീറ്ററാണെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഫീച്ചറുകളാലും സമ്പന്നമായ മോഡൽ ഇലക്ട്രിക് സ്‌കൂട്ടർ സെഗ്മെന്റിൽ ചലനങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ്ബി ചാർജിംഗ് പോർട്ടിനൊപ്പം വരുന്ന 35 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജും ഹൈലൈറ്റാണ്.

TVS X

ടിവിഎസ് X: ഐക്യൂബിലൂടെ ഫാമിലി സ്‌കൂട്ടർ പ്രേക്ഷകരെ കൈയിലെടുത്ത കമ്പനി യൂത്തിനെ ലക്ഷ്യമിട്ട് രൂപംകൊടുത്ത ഇവിയാണ് X. ഇന്ത്യയിൽ നിർമിക്കുന്ന ഏറ്റവും പ്രീമിയമായ സ്‌കൂട്ടറാണിത്. ഇ-സ്‌കൂട്ടറിന്റെ ഡെലിവറികൾ ഇതിനോടകം ആരംഭിക്കേണ്ടതായിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ വൈകുകയായിരുന്നു. 2.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില വരുന്നത്.

4.44 kWh ബാറ്ററി പായ്ക്കിൽ 11kW ഇലക്ട്രിക് മോട്ടോറുമായാണ് ടിവിഎസ് X ജോടിയാക്കിയിരിക്കുന്നത്. പരമാവധി 105 കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രാപ്തമായ ഇവിക്ക് 0-40 കി.മീ. സ്പീഡ് വെറും 2.6 സെക്കൻഡിൽ പൂർത്തിയാക്കാൻ കഴിയും. ഇലക്ട്രിക് സ്‌കൂട്ടറിന്റെ കൃത്യമായ റേഞ്ച് ടിവിഎസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജനുവരിയോടെ ഈ യൂത്ത്ഫുൾ മോഡലിനെ നിരത്തിൽ കാണാമെന്നാണ് പ്രതീക്ഷിക്കുന്നത്.

Kinetic Zulu

കൈനറ്റിക് സുലു: കൈനറ്റിക്കിന്റെ ഇലക്ട്രിക് വെഹിക്കിൾ വിഭാഗമായ കൈനറ്റിക് ഗ്രീൻ ഈ മാസം ആദ്യമാണ് വിപണിയിൽ പുതിയ സുലു ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കുന്നത്. സ്റ്റാൻഡേർഡ് ബാറ്ററി പായ്ക്കുമായി വരുന്ന ഇവിയുടെ പ്രാരംഭ വില 94,990 രൂപയാണ്. കൈനറ്റിക് പിന്നീട് ഒരു ഓയിൽ-കൂൾഡ് ബാറ്ററി സജ്ജീകരണമുള്ള ഒരു വേരിയന്റ് പുറത്തിറക്കുമെന്ന കാര്യവും ഉറപ്പു നൽകിയിട്ടുണ്ട്.

ഒബെൻ റോർ: ജൂലൈയിലാണ് 1.50 ലക്ഷം രൂപ വിലയിലാണ് റോർ വിപണിയിലെത്തുന്നത്. 4.4 kWh ബാറ്ററിപായ്ക്ക് കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളിന് ഒറ്റ ചാർജിൽ 187 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യാനാവും. 330 Nm torque നൽകുന്ന 8.8 കിലോവാട്ട് പിഎംഎസ് മോട്ടോറുമായി ജോടിയാക്കിയ ഇവിക്ക് 3 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വേഗത കൈവരിക്കാനും മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ പായാനും സാധിക്കും.

Oben Rorr

ഒർക്‌സ മാന്റിസ്: ഈ വർഷം നവംബറിലാണ് ഓർക്സ എനർജിസ് മാന്റിസ് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുന്നത്. 3.60 ലക്ഷം രൂപ വിലയുള്ള ഇവിക്ക് 8.9kWh ബാറ്ററി പായ്ക്കിൽ 221 കിലോമീറ്റർ റേഞ്ച് നൽകാനാവും. 8.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഇവിയുടെ പരമാവധി വേഗത മണിക്കൂറിൽ 135 കിലോമീറ്ററാണ്. 3.3kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 2.5 മണിക്കൂറിനുള്ളിൽ ബാറ്ററി പായ്ക്ക് 0-80 ശതമാനം വരെ ചാർജ് ചെയ്യാം.

More from DriveSpark

Article Published On: Friday, December 22, 2023, 14:37 [IST]
English summary
Best electric two wheeler launches in 2023 tvs x ola s1 x oben rorr and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X