ലേഡി റൈഡേഴ്‌സ് ഇതിലേ ഇതിലേ... നിങ്ങൾക്ക് പറ്റിയ ഭാരം കുറഞ്ഞ കിടിലൻ ബൈക്കുകൾ ഇതാ

മോട്ടോർസൈക്കിളുകൾ എന്നാൽ പണ്ടൊക്കെ പുരുഷൻമാരുടെ കുത്തകയായിരുന്നെങ്കിലും ഇന്ന് ധാരാളം സ്ത്രീകളും ബൈക്കിലും ബുള്ളറ്റിലുമൊക്കെ ചീറിപ്പായുന്നത് നമ്മുടെ നിരത്തുകളുടെ സ്ഥിരംകാഴ്ച്ചയാണ്. സ്‌കൂട്ടറുകൾക്ക് എത്ര ഡിമാന്റ് ലഭിച്ചാലും ബൈക്കുകൾക്കുള്ള ഫാൻബേസ് അതൊരിക്കലും മാറുകയില്ല. അങ്ങ് RX100 മുതൽ ഇന്ന് ഇങ്ങ് ബുള്ളറ്റ് ക്ലാസിക് 350 എല്ലാം സ്ത്രീകൾക്കും അത്രമേൽ പ്രിയങ്കരമാണ്.

ഒരുപാട് സ്ത്രീ റൈഡർമാർ നമ്മുടെ ഇടയിലേക്ക് കടന്നുവരുന്നുണ്ടെങ്കിലും അവർക്ക് ഉപയോഗിക്കാൻ പറ്റിയ മോട്ടോർസൈക്കിളുകളെല്ലാം വളരെ കുറവാണെന്നു വേണം പറയാൻ. പ്രത്യേകിച്ച് റൈഡിംഗിനായി ഭാരം കുറഞ്ഞ (ലൈറ്റ്-വെയ്റ്റ്) മോഡലുകൾ പൊതുവേ കുറവാണ്. ഇനി മോട്ടോർസൈക്കിളുകളോടുള്ള അഭിനിവേശം കൊണ്ട് പഠിക്കാൻ തീരുമാനിച്ചാൽ പൊക്കവും വലിയൊരു പ്രശ്‌നമാണ്. പക്ഷേ സ്ത്രീകൾക്ക് പഠിക്കാനും റൈഡ് ചെയ്യാനും എളുപ്പമായുള്ള ഭാരം കുറഞ്ഞ ബൈക്കുകളും വിപണിയിലുണ്ട്. അവ ഏതെല്ലാമെന്ന് പറഞ്ഞുതരാം.

Husqvarna Vitpilen 250

ഹസ്ഖ്‌വർണ 250 ട്വിൻ: സ്വാർട്ട്പിലൻ 250, വിറ്റിപിലൻ 250 എന്നിവയാണ് സ്ത്രീകൾക്ക് പഠിക്കാനും റൈഡ് ചെയ്യാനും എളുപ്പമായുള്ള ഭാരം കുറഞ്ഞ ബൈക്കുകളിലെ ഒന്നാമൻ. രണ്ട് മോഡലുകൾക്കും ഭാരം യഥാക്രമം 153 കിലോഗ്രാമും 152 കിലോഗ്രാമുമാണ് വരുന്നത് എന്നതിനാൽ റൈഡിംഗ് എല്ലാം എളുപ്പമായിരിക്കും. നേക്കഡ് മോട്ടോർസൈക്കിളുകളയതിനാൽ റൈഡിംഗും എളുപ്പമായിരിക്കും. 2.25 ലക്ഷം രൂപയും 2.24 ലക്ഷം രൂപയുമാണ് ഇവയുടെ വില വരുന്നത്.

ടിവിഎസ് റോണിൻ: പോയ വർഷം അവസാനത്തോടെയാണ് ടിവിഎസ് റോണിനെ വിപണിയിൽ എത്തിക്കുന്നത് വെറും 160 കിലോഗ്രാം ഭാരം മാത്രമുള്ള ക്രൂയിസർ മോട്ടോർസൈക്കിൾ സ്ത്രീ റൈഡർമാർക്ക് അനുയോജ്യമായ മോഡലുകളിൽ ഒന്നാണ്. 1.49 ലക്ഷം മുതൽ 1.69 ലക്ഷം രൂപ വരെയാണ് ബൈക്കിന് വരുന്ന എക്സ്ഷോറൂം വില. 225.9 സിസി ഓയിൽ-കൂൾഡ് എഞ്ചിനാണ് ഇതിന്റെ ഹൃദയം.

TVS Ronin

ബജാജ് അവഞ്ചർ: ഇന്ത്യയിലെ ആദ്യകാല ക്രൂയിസർ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് അവഞ്ചർ. 160 സ്ട്രീറ്റ്, 220 സ്ട്രീറ്റ്, 220 ക്രൂയിസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമായ ഈ അവഞ്ചർ 160, അവഞ്ചർ 220 എന്നിവയുടെ ഭാരം യഥാക്രമം 156 കിലോയും 163 കിലോഗ്രാമും വീതമാണ്. ഇന്ത്യയിൽ 1.16 ലക്ഷം രൂപ മുതൽ 1.43 ലക്ഷം രൂപ വരെയാണ് ബജാജ് അവഞ്ചറിന്റെ എക്സ്ഷോറൂം വില വരുന്നത്.

കെടിഎം ഡ്യൂക്ക് 200: ഈ പേര് കേൾക്കുമ്പോൾ ചെറുതായൊന്ന് നെറ്റിചുളുക്കുമെങ്കിലും ഭാരം കുറഞ്ഞ മികച്ച മോഡലുകളിൽ ഒന്നാണ് ഈ ഓസ്ട്രിയൻ മോട്ടോർസൈക്കിൾ എന്നതാണ് യാഥാർഥ്യം. 1.96 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ബൈക്കിന് 159 കിലോഗ്രാം ഭാരം മാത്രമാണ് വരുന്നത്. ഭാരം കുറഞ്ഞ സ്പ്ലിറ്റ്-സ്റ്റീൽ ട്രെല്ലിംഗ് ഫ്രെയിമുമായാണ് ജോടിയാക്കിയിരിക്കുന്നത്.

Hunter 350

റോയൽ എൻഫീൽഡ് ഹണ്ടർ 350: ലേഡി റൈഡർമാരെ അടുത്തിടെ വീണ്ടും ബൈക്കുകളിലേക്ക് അടുപ്പിച്ച വാഹനമാണ് ഹണ്ടർ. 1.50 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ അവതരിപ്പിച്ചിരിക്കുന്ന മോട്ടോർസൈക്കിൾ വൻഹിറ്റാവുകയും ചെയ്‌തു. രണ്ട് പതിപ്പുകളിൽ എത്തുന്ന ഹണ്ടറിന്റെ റെട്രോ വേരിയന്റിന്റെ ഭാരം 178 കിലോഗ്രാം ആണ്. അതേസമയം മെട്രോ മോഡലിന് 181 കിലോഗ്രാം ഭാരവും വരും.

ഹോണ്ട ഹൈനസ് CB350: റോയൽ എൻഫീൽഡിന് വെല്ലുവിളിയുമായി ഇന്ത്യയിലെത്തിയ ജാപ്പനീസ് ബൈക്കും വിപണിയിൽ വൻഹിറ്റായ DLX, DLX പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന മോട്ടോർസൈക്കിൾ സ്ത്രീകൾക്ക് മികച്ചൊരു ഓപ്ഷനാണ്. കുറഞ്ഞ ഭാരം എന്നതിനു പുറമെ ചെറിയ സീറ്റ് ഹൈറ്റും റൈഡിംഗിനെ സഹായിക്കും. 2.10 ലക്ഷം രൂപ വില വരുന്ന ഹോണ്ട ഹൈനസ് CB350 മോഡലിന് 181 കിലോഗ്രാം ഭാരമാണുള്ളത്.

Honda CB350

ജാവ പെറാക്ക്: വെറും 750 mm സീറ്റിംഗ് ഹൈറ്റുള്ള ജാവ പെറാക്ക് ഭാരം കുറഞ്ഞ മോട്ടോർസൈക്കിളുകളിൽ ഒന്നാണ്. 2.13 ലക്ഷം രൂപ മാത്രം എക്സ്ഷോറൂം വില വരുന്ന ബൈക്കിന് ഏകദേശം 185 കിലോഗ്രാം ഭാരം മാത്രമാണ് വരുന്നത്. പോരാത്തതിന് സിംഗിൾ സീറ്റിംഗ് ഓപ്ഷനുമായാണ് ഈ ക്ലാസിക് വാഹനം വരുന്നത്. അതിനാൽ പുതിയ സ്ത്രീ റൈഡർമാർക്കും മറ്റും തികച്ചും അനുയോജ്യമായ ബൈക്കാണിത്.

More from DriveSpark

Article Published On: Saturday, July 22, 2023, 13:09 [IST]
English summary
Best lightweight bikes for lady riders hunter ronin perak and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X