വില കേട്ട് ഞെട്ടരുതേ... പുതിയ R നയൺടി, R 18 ബൈക്കുകൾ പുറത്തിറക്കി ബിഎംഡബ്ല്യു

സൂപ്പർബൈക്കുകൾ എന്ന കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുക സുസുക്കി ഹയാബൂസയും കവസാക്കി നിഞ്ച മോഡലുകൾ ഒക്കെയാണെങ്കിലും ഈ മേഖലയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയവരാണ് ബവേറിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. ഇന്ത്യയിലും ശക്തമായ സന്നിധ്യമായ കമ്പനി ദേ ഇപ്പോൾ പുതിയ R നയൺടി, R 18 100 ഇയേഴ്‌സ് പ്രീമിയം മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ചിരിക്കുകയാണ്.

കമ്പനിയുടെ 100 വർഷത്തെ ചരിത്രം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ബി‌എം‌ഡബ്ല്യു മോട്ടോറാഡ് R നയൺടി റോഡ്‌സ്റ്ററും R 18 ക്രൂയിസർ ബിഗ് ബോക്‌സറും ഇന്ത്യൻ വിപണിയിലും പരിചയപ്പെടുത്തിയിരിക്കുന്നത്. രണ്ട് മോഡലുകളും ലോകമെമ്പാടുമുള്ള വിപണികളിൽ വെറും 1923 യൂണിറ്റുകൾ മാത്രമായിരിക്കും വിറ്റഴിക്കുക. ഈ മോട്ടോർസൈക്കിളുകൾ ഇന്ന് മുതൽ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ ഡീലർഷിപ്പുകളിൽ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാനാവും.

വില കേട്ട് ഞെട്ടരുതേ... പുതിയ R നയൺടി, R 18 ബൈക്കുകൾ പുറത്തിറക്കി ബിഎംഡബ്ല്യു

R നയൺടി റോഡ്‌സ്റ്ററിന്റെയും R 18 ക്രൂയിസർ ബിഗ് ബോക്‌സറിന്റെയും വിലകളിലേക്ക് നോക്കിയാൽ രണ്ട് സൂപ്പർ ബൈക്കുകളുടേയും 100 ഇയർ എഡിഷനുകൾക്ക് യഥാക്രമം 24 ലക്ഷം രൂപ, 25.90 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ബിഎംഡബ്ല്യു മോട്ടോറാഡ് ഇതുവരെ സ്ഥാപിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഡിസ്‌പ്ലേസ്‌മെന്റുള്ള അതേ 91 bhp ബോക്‌സർ എഞ്ചിനാണ് R 18 100 ഇയേഴ്‌സിന് കരുത്ത് പകരുന്നത്.

R നയൺടി 100 ഇയേഴ്സിന്റെ ഹൃദയഭാഗത്ത് ഇപ്പോഴും എയർ/ഓയിൽ-കൂൾഡ്, ടു സിലിണ്ടർ ബോക്‌സർ എഞ്ചിനാണ് തുടിക്കുന്നത്. ഇത് 109 bhp കരുത്തോളം വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ബ്ലാക്ക് ക്രോമും വൈറ്റ് ഡബിൾ ലൈനിംഗും ചേർന്നൊരുക്കിയിരിക്കുന്ന ഫ്യുവൽ ടാങ്കാണ് മോട്ടോർസൈക്കിളുകളുടെ പ്രധാന ആകർഷണമെന്നു വേണം പറയാൻ. ക്നീ പാഡുകളും 100 ഇയേഴ്‌സ് ബാഡ്ജും ടാങ്കിന്റെ പകിട്ട് ഉയർത്തുന്നുമുണ്ട്. സീറ്റ് ഹമ്പിൽ ക്ലാസിക് ക്രോമും ഇടംപിടിച്ചിട്ടുണ്ട്.

വില കേട്ട് ഞെട്ടരുതേ... പുതിയ R നയൺടി, R 18 ബൈക്കുകൾ പുറത്തിറക്കി ബിഎംഡബ്ല്യു

ഫ്രണ്ട് വീൽ കവറും ബ്ലാക്ക് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ വൈറ്റ് ട്വിൻ ലൈനിംഗും ഇതിന്റെ ഭാഗമാണ്. സീറ്റ് ബെഞ്ചിന് രണ്ട്-ടോൺ കോമ്പിനേഷൻ ബ്ലാക്ക്/ഓക്സ്ബ്ലഡ് ലഭിക്കുന്നതും ശ്രദ്ധേയമാണ്. ഫോർക്ക് ട്യൂബുകൾ, എയർ ഇൻടേക്ക് സ്‌നോർക്കൽ, ചില 719 ഘടകങ്ങൾ എന്നിങ്ങനെ നിരവധി ബ്ലാക്ക് ഘടകങ്ങൾ R 9T 100 ഇയേഴ്‌സ് പതിപ്പിന് ലഭിക്കുന്നുണ്ട്. ഇതുകൂടാതെ സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്നും വ്യത്യസ്‌തമാക്കാനും നിരവധി കാര്യങ്ങൾ ബിഎംഡബ്ല്യു കൂട്ടിച്ചേർത്തിട്ടുണ്ട്.

കറുത്ത ആനോഡൈസ്ഡ് റിം റിംഗുകളുള്ള 719 ക്ലാസിക് വീൽസ് ഓപ്ഷൻ, മില്ലെഡ് സിലിണ്ടർ ഹെഡ് കവറുകൾ, എഞ്ചിൻ ഹൗസിംഗ് കവറുകൾ, സീറ്റ് ഹോൾഡറുകൾ എന്നിവയുള്ള ഓപ്‌ഷൻ 719 ഷാഡോ മിൽഡ് പാർട്‌സ് പാക്കേജ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതിന് അഡാപ്റ്റീവ് ടേണിംഗ് ലൈറ്റും ഹീറ്റഡ് ഗ്രിപ്പുകൾ, ക്രൂയിസ് കൺട്രോൾ, ഡ്രൈവിംഗ് മോഡുകൾ പ്രോ എന്നിവയുള്ള കംഫർട്ട് പാക്കേജും ബവേറിയൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്.

വില കേട്ട് ഞെട്ടരുതേ... പുതിയ R നയൺടി, R 18 ബൈക്കുകൾ പുറത്തിറക്കി ബിഎംഡബ്ല്യു

ക്രോം ഡിസൈൻ ഓപ്ഷനിൽ നിന്നുള്ള നിരവധി ക്രോം ഭാഗങ്ങൾ R 18 100 ഇയേഴ്സിനെയും വ്യത്യസ്‌തമാക്കുന്നുണ്ടെന്നു വേണം പറയാൻ. ഈ ഭാഗങ്ങളിൽ ഗാൽവാനിക് സർഫസ് കോട്ടിംഗ് കാണാനാവും. ഹാൻഡിൽ ബാർ ഫിറ്റിംഗുകൾ, ഗിയർഷിഫ്റ്റ്, ഫുട് ബ്രേക്ക് ലിവറുകൾ, ഹാൻഡിൽ ബാർ ക്ലാമ്പുകൾ, ഹാൻഡിൽ ബാർ വെയ്റ്റുകൾ, മിററുകൾ, ബ്രേക്ക് മാസ്റ്റർ സിലിണ്ടറുകൾ, ബ്രേക്ക് കാലിപ്പറുകൾ, എഞ്ചിൻ കേസിംഗ് കവറുകൾ, സിലിണ്ടർ ഹെഡ് കവറുകൾ, ഇൻടേക്ക് മനിഫോൾഡ് ട്രിംസ് എന്നിവയാണ് ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നത്.

ബിഎംഡബ്ല്യു R 18 100 ഇയേഴ്സിന്റെ മറ്റ് സവിശേഷതകളിൽ ബിഎംഡബ്ല്യു ബ്രാൻഡ് ലോഗോയുള്ള ക്രോംഡ് അക്രപോവിക് പിൻ സൈലൻസറുകളും ഉൾപ്പെടുന്നു. ഇതിന് അഡാപ്റ്റീവ് ടേണിംഗ് ലൈറ്റ്, റിവേഴ്‌സിംഗ് എയ്ഡ്, ഇലക്ട്രോണിക് ക്രൂയിസ് കൺട്രോൾ, ഹീറ്റഡ് ഗ്രിപ്പുകൾ എന്നിവയ്‌ക്കൊപ്പം ഹെഡ്‌ലൈറ്റ് പ്രോ സവിശേഷതയും ലഭിക്കുന്നുണ്ട്. ബവേറിയൻ ഇരുചക്ര വാഹന ബ്രാൻഡിന്റെ ഇന്ത്യൻ വിഭാഗം രണ്ട് മോട്ടോർസൈക്കിളുകളേയും കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റുകളായി (CBU) ഇറക്കുമതി ചെയ്യും.

More from DriveSpark

Article Published On: Tuesday, February 21, 2023, 20:00 [IST]
English summary
Bmw motorrad introduced the new r ninet r 18 100 years models in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X