ഈ ഇലക്‌ട്രിക് സ്‌കൂട്ടറിനും ഒരു ലിമിറ്റഡ് എഡിഷൻ മോഡൽ; അവതരണം ഉടനെന്ന് ബൗൺസ്

ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്ത് ബാറ്ററി വിപ്ലവം തീർത്തവരാണ് ബെംഗളൂരു ആസ്ഥാനമായുള്ള റൈഡ് ഷെയറിംഗ് സ്റ്റാർട്ടപ്പ് കമ്പനിയായ ബൗൺസ്. ഇൻഫിനിറ്റി E1 എന്നു പേരിട്ടിരിക്കുന്ന മോഡൽ 50,000 രൂപയിൽ താഴെ വിലയിൽ വരെ വാങ്ങാൻ കിട്ടും. എന്നാൽ ബാറ്ററിയില്ലാതെയാണ് ഈ വിലയ്ക്ക് വാഹനം വിപണിയിൽ അവതരിപ്പിച്ചത്. ബാറ്ററി സഹിതമായാലും ഒരു സാധാരണക്കാരന് വാങ്ങാനാവുന്ന വിലയിലാണ് സ്‌കൂട്ടറിനെ അവതരിപ്പിച്ചിരിക്കുന്നത്.

സ്വാപ്പബിൾ അഥവാ എടുത്തുമാറ്റാനാവുന്ന ബാറ്ററി സംവിധാനം ഇലക്‌ട്രിക് ‌സ്‌കൂട്ടറിൽ അവതരിപ്പിച്ചതാണ് ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്ത് ബാറ്ററി വിപ്ലവം തീർത്തവരെന്ന് ബൗൺസിനെ വിളിക്കാൻ കാരണം. ഇതിലൂടെ ഉയർന്ന ചാർജിംഗ് സമയം ലാഭിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും എന്നതാണ് ശ്രദ്ധേയം. ഇപ്പോഴിതാ ഇൻഫിനിറ്റി E1 ഇവിയുടെ പുതിയ സ്പെഷ്യൽ എഡിഷൻ വേരിയന്റുമായി വിപണിയിലേക്ക് എത്തുകയാണ് കമ്പനി. പരിമിതമായ യൂണിറ്റുകളിൽ മാത്രമായിരിക്കും പ്രത്യേക പതിപ്പ് അവതരിപ്പിക്കുക എന്നാണ് കമ്പനി നൽകിയിരിക്കുന്ന സൂചന.

ഈ ഇലക്‌ട്രിക് സ്‌കൂട്ടറിനും ഒരു ലിമിറ്റഡ് എഡിഷൻ മോഡൽ; അവതരണം ഉടനെന്ന് ബൗൺസ്

ബൗൺസ് ഇൻഫിനിറ്റി ഇൻഫിനിറ്റി E1 ഇലക്ട്രിക് സ്കൂട്ടറിന്റെ സ്പെഷ്യൽ എഡിഷൻ മോഡലിന് 96,799 രൂപയുടെ എക്സ്ഷോറൂം വിലയുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. ടോപ്പ് എൻഡ് വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ബൗൺസ് ഇൻഫിനിറ്റി E1 ലിമിറ്റഡ് എഡിഷന് ഏകദേശം 16,800 രൂപ വില കൂടുതലാണ്. മോഡലിന് സ്‌പോർട്ടി ബ്ലാക്ക് നിറത്തിലുള്ള ഫ്ലോർബോർഡ് പാനലുകളും 'ലിമിറ്റഡ് എഡിഷൻ' ബാഡ്ജും ഗ്രാബ് റെയിലിന് താഴെ സ്ഥാപിച്ചിരിക്കുന്ന സൈഡ് പാനലിൽ ഡാർക്ക് ഗ്രേ/സിൽവർ ലൈനുകളുമുണ്ട്.

സ്റ്റാൻഡേർഡ് മോഡലിന് സമാനമായി കോമറ്റ് ഗ്രേ, പേൾ വൈറ്റ്, സ്പാർക്കിൾ ബ്ലാക്ക്, സ്പോർട്ടി റെഡ്, ഡെസാറ്റ് സിൽവർ എന്നീ അഞ്ച് വ്യത്യസ്‌ത കളർ ഓപ്ഷനുകളിലും ഇൻഫിനിറ്റി E1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ സ്വന്തമാക്കാനാവും. മുകളിൽ പറഞ്ഞ മാറ്റങ്ങൾ ഒഴികെ പുത്തൻ വേരിയന്റിൽ കാര്യമായ മാറ്റങ്ങളൊന്നും ബൗൺസ് അവതരിപ്പിക്കുന്നില്ലെന്നു വേണം പറയാൻ. അതേ 2kWh ലിഥിയം അയൺ ബാറ്ററി പായ്ക്ക് തന്നെയാണ് സ്‌കൂട്ടറിന് തുടിപ്പേകുന്നത്.

ഈ ഇലക്‌ട്രിക് സ്‌കൂട്ടറിനും ഒരു ലിമിറ്റഡ് എഡിഷൻ മോഡൽ; അവതരണം ഉടനെന്ന് ബൗൺസ്

സിംഗിൾ ചാർജിൽ 85 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ ശേഷിയുള്ള ഇൻഫിനിറ്റി E1 ഇലക്ട്രിക് സ്‌കൂട്ടറിൽ ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നില്ലെങ്കിൽ പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം 4 മുതൽ 5 മണിക്കൂർ വരെ സമയം എടുക്കും. ബാറ്ററി പായ്ക്ക് ഇല്ലാതെയും സ്‌കൂട്ടർ വാങ്ങാനാവും. സമർപ്പിത ബാറ്ററി സ്വാപ്പിംഗ് നെറ്റ്‌വർക്ക് വഴി പൂർണമായി ചാർജ് ചെയ്ത യൂണിറ്റുകൾക്കായി ബാറ്ററികൾ സ്വാപ്പ് ചെയ്യാനാവുമെങ്കിലും രാജ്യത്തിന്റെ എല്ലാ കോണുകളിലും ഈ സൗകര്യം ലഭ്യമല്ലെന്നത് തിരിച്ചടിയാണ്.

എങ്കിലും ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഭാവിയിൽ വികാസം പ്രാപിക്കുമ്പോൾ സ്വാപ്പബിൾ ബാറ്ററി ഉപഭോക്താക്കൾക്ക് ഏറെ സഹായകരമാവും. ഇനി ബൗൺസ് ഇൻഫിനിറ്റി E1 ഇവിയുടെ വിലയുടെ കാര്യത്തിലേക്ക് വന്നാൽ സ്റ്റാൻഡേർഡ് ലിഥിയം അയൺ സ്വാപ്പബിൾ ബാറ്ററി പായ്ക്കുള്ള മോഡലിന് 70,499 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ബാറ്ററിയില്ലാതെ 47,499 രൂപയ്ക്കും വാഹനം സ്വന്തമാക്കാം. 850 രൂപ മുതൽ 1,250 രൂപ വരെ അധിക ചെലവ് വരുന്ന 'ബാറ്ററി-ആസ്-എ-സർവീസ്' പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ സ്‍കീമും കമ്പനി പരിചയപ്പെടുത്തിയിട്ടുണ്ട്.

ഈ ഇലക്‌ട്രിക് സ്‌കൂട്ടറിനും ഒരു ലിമിറ്റഡ് എഡിഷൻ മോഡൽ; അവതരണം ഉടനെന്ന് ബൗൺസ്

ബൗൺസ് ഇൻഫിനിറ്റി ഫ്ലിപ്പ്കാർട്ടിലൂടെയും കമ്പനി വിൽക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഇൻഫിനിറ്റി E1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ മറ്റ് വിശദാംശങ്ങളിലേക്ക് വന്നാൽ 1.5kW ഹബ് മോട്ടോറും രണ്ട് ഡ്രൈവ് മോഡുകളുകളുമാണ് ബാറ്ററി പായ്ക്കുമായി ജോടിയാക്കിയിരിക്കുന്നത്. പഞ്ചറുകളുണ്ടെങ്കിൽ കുറഞ്ഞ വേഗതക്കായുള്ള ഡ്രാഗ് മോഡും അടോടൊപ്പം പവർ, ഇക്കോ എന്നിങ്ങനെ മറ്റ് രണ്ട് റൈഡിംഗ് മോഡും മോഡലിൽ ബൗൺസ് ഒരുക്കിയിട്ടുണ്ട്.

ബൗൺസ് ഇലക്ട്രിക് സ്കൂട്ടറിന് പരമാവധി പുറത്തെടുക്കാനാവുന്ന വേഗത 65 കിലോമീറ്ററാണ്. 8 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും ഇതിന് കഴിയും. ഇതിന്റെ സസ്പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് ഹൈഡ്രോളിക് ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബറുകളുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് സമ്മാനിച്ചിരിക്കുന്നതും.

ഈ ഇലക്‌ട്രിക് സ്‌കൂട്ടറിനും ഒരു ലിമിറ്റഡ് എഡിഷൻ മോഡൽ; അവതരണം ഉടനെന്ന് ബൗൺസ്

ഇലക്ട്രോണിക് ബ്രേക്കിംഗ് സിസ്റ്റവും (EBS) റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യയും ഇതിന് ലഭിക്കുന്നുവെന്നതും സുരക്ഷ മെച്ചപ്പെടുത്തിയിട്ടുള്ള കാര്യമാണ്. 50,000 കിലോമീറ്റർ അഥവാ മൂന്നു വർഷത്തെ വാറണ്ടിയും ഇൻഫിനിറ്റി E1 ഇലക്ട്രിക് സ്‌കൂട്ടറിന് ബൗൺസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിജിറ്റൽ സ്പീഡോമീറ്റർ, 12 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് , ജിയോഫെൻസിങ്, ക്രൂയിസ് കൺട്രോൾ, ടോ അലേർട്ട് എന്നീ ഫീച്ചറുകളും വാഹനത്തിൽ കോർത്തിണക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, February 22, 2023, 10:00 [IST]
English summary
Bounce ready to launch the new limited edition model for infinity e1 electric scooter what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X