ബൈക്കിന്റെ വില, 100 കി.മീ. റേഞ്ച്! പുതിയ ഇലക്‌ട്രിക് സൈക്കിളുമായി ഡെക്കാത്ത്‌ലോൺ

പ്രമുഖ സ്‌പോർട്‌സ് ഉൽപ്പന്ന ബ്രാൻഡുകളിലൊന്നായ ഡെക്കാത്ത്‌ലോൺ ഇന്ന് ഇന്ത്യയിലെ ഏല്ലാ നഗരങ്ങളിലേയും പ്രധാന സാന്നിധ്യമാണ്. കായിക മേഖലയുമായി ബന്ധപ്പെട്ട എന്ത് സാധനങ്ങൾ വാങ്ങണമെങ്കിലും ആളുകൾ ഇപ്പോൾ ഓടിയെത്തുന്നത് ഡെക്കാത്ത്‌ലോണിലേക്കാവും. ലോകത്തിലെ 56 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 2080-ലധികം സ്റ്റോറുകളുള്ള ഒരേയൊരു ബ്രാൻഡ് കൂടിയാണിത്.

ശരിക്കും പറഞ്ഞാൽ പുതിയ വ്യാപാര സംസ്ക്കാരം പരിചയപ്പെടുത്തി ഡെക്കാത്ത്‌ലോൺ മുന്നേറുകയാണ്. സ്‌പോർട്‌സ് ഉൽപ്പന്നങ്ങളോടൊപ്പം സൈക്കിളുകൾ നിർമിച്ച് പുറത്തിറക്കുന്നതിലും കമ്പനിക്ക് പ്രത്യേക വൈദഗ്ധ്യമുണ്ട്. ദേ ഇപ്പോൾ റോക്‌റൈഡർ E-ST100 സൈക്കിൾ പുറത്തിറക്കി ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഈ ഫ്രഞ്ച് ബ്രാൻഡ്. ആദ്യ ഘട്ടത്തിൽ ഇ-സൈക്കിളുകളുടെ 150 യൂണിറ്റുകൾ ബെംഗളൂരുവിലെ അനുഭവ, വൈറ്റ്ഫീൽഡ്, ബന്നാർഘട്ട റോഡ് എന്നീ മൂന്ന് സ്റ്റോറുകളിലായി ഡെക്കാത്ത്‌ലോൺ അവതരിപ്പിക്കും.

ഡെക്കാത്ത്‌ലോൺ ഇലക്ട്രിക് സൈക്കിൾ

പുതിയ ഡെക്കാത്ത്‌ലോൺ റോക്‌റൈഡർ E-ST100 ഇലക്ട്രിക് സൈക്കിളിനായി 84,999 രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരിക. ആദ്യ ഘട്ടത്തിൽ ഇ-സൈക്കിളുകൾ ബെംഗളൂരുവിൽ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും അധികം വൈകാതെ മറ്റ് നഗരങ്ങളിലേക്കും വിൽപ്പന വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. ഇന്ത്യയ്‌ക്കായി രൂപകൽപ്പന ചെയ്‌ത കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് സൈക്കിളാണിത് എന്നതും ഹൈലൈറ്റാവും. മാർച്ച് 25 മുതൽ മോഡൽ വിൽപ്പനയ്ക്ക് ലഭ്യമാകും.

പെഡൽ അസിസ്റ്റഡ് ഇലക്ട്രിക് മൗണ്ടൻ സൈക്കിളിൽ ഉപഭോക്താക്കൾക്ക് 25 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാവുമെന്നും ഡെക്കാത്ത്‌ലോൺ അവകാശപ്പെടുന്നു. അതിനുശേഷം ഇന്ത്യൻ നിയന്ത്രണങ്ങൾ അനുസരിച്ച് വൈദ്യുത സഹായം വിച്ഛേദിക്കപ്പെടും. ഈ ഇലക്ട്രിക് സൈക്കിളിന് ഡിറ്റാച്ചബിൾ 380 Wh സാംസങ് ലിഥിയം-അയൺ സെൽ ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. 42 Nm torque വികസിപ്പിക്കുന്ന 250W റിയർ ഹബ് മോട്ടോർ റോക്റൈഡർ E-ST100 ഇവിയിൽ സജ്ജീകരിച്ചിരിക്കുന്നത്.

പുതിയ ഇലക്ട്രിക് സൈക്കിളിലെ ബാറ്ററി പായ്ക്ക് പൂർണമായും ആറ് മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാനും പരന്ന ഭൂപ്രദേശത്ത് മോഡ് 1-ൽ ഒറ്റ ചാർജിൽ 100 കിലോമീറ്റർ വരെ പെഡൽ സഹായം നൽകാനും കഴിയുന്ന തരത്തിലാണ് നിർമിച്ചെടുത്തിരിക്കുന്നതെന്നും കമ്പനി പറയുന്നു. സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ബാറ്ററി പായ്ക്കിൽ ഉപയോഗിക്കുന്ന സാംസങ് സെല്ലുകൾ BIS സർട്ടിഫൈഡ് ആണ്. മാത്രമല്ല, E-ST100 ഇവിക്ക് പരമാവധി പവറിനും പരമാവധി കട്ട് ഓഫ് വേഗതയ്ക്കും ARAI സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

ഡെക്കാത്ത്‌ലോൺ ഇലക്ട്രിക് സൈക്കിൾ

ഫ്രെയിമിന് ആജീവനാന്ത വാറണ്ടിയും ബാറ്ററി പായ്ക്കിന് 2 വർഷം അല്ലെങ്കിൽ 500 ചാർജിംഗ് സൈക്കിളുകളുടെ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും കൈയടി അർഹിക്കുന്ന കാര്യമാണ്. റോക്റൈഡർ E-ST100 മോഡലിന് ഇക്കോ, സ്റ്റാൻഡേർഡ്, ബൂസ്റ്റ് എന്നിങ്ങനെ മൂന്ന് പെഡൽ സഹായവും ലഭിക്കുന്നുണ്ട്. വ്യത്യസ്‌ത റൈഡർ ഉയരങ്ങൾക്ക്‌ ഇണങ്ങുന്ന തരത്തിൽ മീഡിയം ലാർജ് എന്നിങ്ങനെ രണ്ട് ഫ്രെയിം സൈസുകളിലാണ് E-ST100 ഇലക്‌ട്രിക് സൈക്കിൾ വിപണിയിൽ എത്തിയിരിക്കുന്നത്.

സൈക്കിളിന്റെ ഫ്രെയിം 6061 അലുമിനിയം ഹൈഡ്രോഫോംഡ് ട്യൂബുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. 100 mm ട്രാവൽ, ടെക്‌ട്രോ മെക്കാനിക്കൽ ഡിസ്‌ക് ബ്രേക്കുകൾ, മൈക്രോഷിഫ്റ്റ് 1 x 8 സ്പീഡ് ഡ്രൈവ്‌ട്രെയിൻ എന്നിവയ്‌ക്കൊപ്പം സൺടൂർ XCT30 ഫോർക്ക് ഫ്രണ്ട് സസ്പെൻഷനും ഇതിൽ ഇടംപിടിച്ചിട്ടുണ്ട്. ലെവൽ ഓഫ് അസിസ്റ്റൻസ്, സ്പീഡ്, ഡിസ്റ്റൻസ്, ബാറ്ററി ലെവൽ, ശേഷിക്കുന്ന ബാറ്ററി റേഞ്ച് എന്നിവ കാണിക്കുന്ന ഒരു എൽസിഡി ഡിസ്പ്ലേ സ്ക്രീനും പുതിയ റോക്റൈഡർ E-ST100 മോഡലിന്റെ പ്രത്യേകതയാണ്.

കയറ്റങ്ങൾ എളുപ്പത്തിൽ മറികടക്കാൻ റൈഡർമാരെ സഹായിക്കുന്നതിന് സൈക്കിളിൽ വാക്ക് മോഡും ഡെക്കാത്ത്‌ലോൺ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഒരു ഇന്റലിജന്റ് കാഡൻസ് സെൻസർ പെഡലിംഗ് കണ്ടെത്തുകയും റൈഡറെ സഹായിക്കാൻ മോട്ടോറിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന രീതിയാണിത്. എന്തായാലും സൈക്കിളുകൾക്ക് ഡിമാന്റ് വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ വളരെ അനുഭവ സമ്പത്തുള്ള ഡെക്കാത്ത്‌ലോണിൽ നിന്നും ഇത്തരം ഒരു ഇലക്ട്രിക് സൈക്കിൾ പുറത്തിറങ്ങിയത് വിപണിക്ക് ഉണർവേകും.

More from DriveSpark

Article Published On: Friday, March 24, 2023, 18:15 [IST]
English summary
Decathlon rockrider e st100 electric cycle launched price battery range and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X