ഈ കാശുണ്ടേൽ ഒരു വലിയ കൊട്ടാരം പണിയാം, 70 ലക്ഷത്തിന്റെ പാനിഗാലെ V4 R അവതരിപ്പിച്ച് ഡ്യുക്കാട്ടി

സൂപ്പർബൈക്ക് എന്നു കേൾക്കുമ്പോഴേ മനസിലേക്ക് ഓടിയെത്തുന്ന പേരുകളിൽ ഒന്നാണ് ഡ്യുക്കാട്ടിയുടേത് (Ducati). ഏതൊരു മോട്ടോർസൈക്കിൾ പ്രേമിയുടെയും ഇഷ്‌ട ആഡംബര ബൈക്ക് ബ്രാൻഡ് കൂടിയാണിതെന്നതും എടുത്തു പറയേണ്ട കാര്യമാണ്. പ്രത്യേകിച്ച് പാനിഗാലെ പോലുള്ള ഉഗ്രർമൂത്തികൾ വാഴുന്ന ഡ്യുക്കാട്ടിയുടെ മോഡൽ നിര ആരേയും മോഹിപ്പിക്കുന്നതു തന്നെ.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ ബൈക്കുകളുടെ പട്ടികയെടുത്താൽ ഡ്യുക്കാട്ടിയെ ഒഴിവാക്കാനാവില്ല. എന്നിട്ടും വാഹനം വാങ്ങാൻ നമ്മുടെ നാട്ടിലും ആളുണ്ടെന്നതാണ് രസകരമായ കാര്യം. ഇന്ത്യയിലെ പ്രീമിയം മോട്ടോർസൈക്ലിംഗ് സംസ്‌കാരം മുമ്പത്തേക്കാളും വലിയ തോതിൽ വളർന്നതിനെല്ലാം പിന്നിൽ ഡ്യുക്കാട്ടിയുടെ പങ്ക് ചെറുതല്ല. ഇപ്പോഴിതാ രാജ്യത്തെ അൾട്രാ ലക്ഷ്വറി ടൂവീലർ വിഭാഗത്തിലേക്ക് പാനിഗാലെ V4 R അവതരിപ്പിച്ചിരിക്കുകയാണ് ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാക്കൾ.

Ducati Panigale V4 R

സ്റ്റാൻഡേർഡ് പാനിഗാലെ V4 പതിപ്പിന്റെ ടോപ്പ് എൻഡ് വേരിയന്റായ V4 R മോഡലിന് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില 69.90 ലക്ഷം രൂപയാണ്. അതായത് മെർസിഡീസ് ബെൻസിന്റെ ഒരു എസ്‌യുവിയുടെ വില വരും ഈ ഡ്യുക്കാട്ടിയുടെ പുതുപുത്തൻ മോട്ടോർസൈക്കിളിനെന്ന് സാരം. രാജ്യത്തുള്ള എല്ലാ ഡ്യുക്കാട്ടി ഡീലർഷിപ്പുകളിലും മോട്ടോർസൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ എത്തിക്കുന്ന പാനിഗാലെയുടെ 5 യൂണിറ്റുകളും ഇതിനോടകം വിറ്റഴിഞ്ഞുവെന്നതാണ് രസകരമായ കാര്യം. സാധാരണ കണ്ടുവരുന്ന പാനിഗാലെ V4 സീരീസിനെ അപേക്ഷിച്ച് പുതിയ R വേരിയന്റിന് നിരവധി മെക്കാനിക്കൽ അപ്‌ഗ്രേഡുകളും ഒരു പുതിയ കളർ ഓപ്ഷനും ലഭിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. പുതിയ 998 സിസി ഡെസ്‌മോസെഡിസി സ്ട്രാഡേൽ R എന്ന എഞ്ചിനാണ് പാനിഗാലെ V4 R സൂപ്പർബൈക്കിന്റെ ഹൃദയം.

Ducati Panigale V4 R

15,500 rpm-ൽ പരമാവധി 215 bhp പവറും 12,000 rpm-ൽ 111.3 Nm torque ഉം നൽകാൻ ഈ എഞ്ചിനാവും. ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററുള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ആറാം ഗിയറിൽ 16,500 ആർപിഎം റെഡ് ലൈൻ ഉണ്ടെന്നും മറ്റ് ഗിയറുകളിൽ റെഡ് ലൈൻ 16,000 ആർപിഎമ്മിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ഡ്യുക്കാട്ടി പറയുന്നു. ഫുൾ റേസിംഗ് എക്‌സ്‌ഹോസ്റ്റ് സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, പവർ 15,500 rpm-ൽ 233 bhp ആയും ടോർക്ക് ഔട്ട്പുട്ട് 12,250 rpm-ൽ 118 Nm ആയും ഉയർത്താം.

റേസിംഗ് എക്‌സ്‌ഹോസ്റ്റ് ഉപയോഗിക്കുകയാണെങ്കിൽ മോട്ടോർസൈക്കിളിന്റെ ഭാരം 172 കിലോയിൽ നിന്ന് 167 കിലോഗ്രാമായി ആയി കുറയ്ക്കാനും സാധിക്കും. പുതിയ ഡ്യുക്കാട്ടി പാനിഗാലെ V4 R വേരിയന്റിന്റെ സസ്പെൻഷൻ ചുമതലകൾക്കായി മുന്നിൽ 43 mm ഓഹ്‌ലിൻ NPX 25/30 ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഓഹ്ലിൻ TTX 36 മോണോ-ഷോക്കുമാണ് ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കൾ ഒരുക്കിയിരിക്കുന്നത്. രണ്ടും പൂർണമായും ക്രമീകരിക്കാവുന്നവയാണ്.

Ducati Panigale V4 R

ബ്രേക്കിംഗിലേക്ക് നോക്കിയാൽ മുൻവശത്ത് നാല് പിസ്റ്റണുകളുള്ള ബ്രെംബോ മോണോബ്ലോക്ക് സ്റ്റൈൽമ M4.30 കാലിപ്പറുകളുള്ള ട്വിൻ 320 mm ഡിസ്‌കുകളാണുള്ളത്. അതേസമയം പിന്നിൽ രണ്ട് പിസ്റ്റൺ കാലിപ്പറുള്ള 245 mm സിംഗിൾ റോട്ടറും ഡ്യുക്കാട്ടി പാനിഗാലെ V4 R ഉപയോഗിക്കുന്നു. മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാൽ മോട്ടോർസൈക്കിളിന്റെ വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഉപയോഗിക്കാവുന്ന TFT സ്‌ക്രീനാണ് ഏറ്റവും ശ്രദ്ധേയം.

ഇതിൽ ട്രാക്ഷൻ കൺട്രോൾ, റൈഡ് ബൈ വയർ, റൈഡിംഗ് മോഡുകൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, പവർ മോഡുകൾ, കോർണറിങ് എബിഎസ്, ലോഞ്ച് കൺട്രോൾ, വീലി കൺട്രോൾ, സ്ലൈഡ് കൺട്രോൾ എന്നിവ പോലുള്ള കിടിലൻ റൈഡിംഗ് സവിശേഷതകൾ റൈഡറിന്റെ ആവശ്യാനുസരണം ഡ്യുക്കാട്ടി പാനിഗാലെ V4 R മോട്ടോർസൈക്കിളിൽ ക്രമീകരിക്കാം. ഇനി ഡിസൈനിലേക്ക് വന്നാൽ സ്റ്റൈലിംഗ് സൂചകങ്ങൾ സ്റ്റാൻഡേർഡ് പാനിഗാലെ V4-ന് സമാനമാണ്.

Ducati Panigale V4 R

അതോടൊപ്പം ഇരട്ട-പോഡ് ഹെഡ്‌ലൈറ്റ് അസംബ്ലി, ഫുൾ-ഫെയറിംഗ്, എയറോഡൈനാമിക് വിംഗ്‌ലെറ്റുകൾ, മസ്‌കുലർ ഫ്യുവൽ ടാങ്ക്, റൈഡർ-ഒൺലി സീറ്റ്, സിംഗിൾ സൈഡ് സ്വിങ്കാർം എന്നിവ നിലനിർത്തുന്നു. പാനിഗാലെ V4 വേരിയന്റുകളിൽ നിന്ന് വ്യത്യസ്തമായ കളർ ഓപ്ഷനാണ് ബൈക്കിനെ വേറിട്ടു നിർത്തുന്ന ഘടകം. ഇന്ത്യൻ വിപണിയിൽ ബിഎംഡബ്ല്യു M 1000 RR മോഡലുകളോടാണ് ഡ്യുക്കാട്ടി പാനിഗാലെ V4 R വേരിയന്റ് മാറ്റുരയ്ക്കുക.

More from DriveSpark

Article Published On: Friday, June 23, 2023, 17:09 [IST]
English summary
Ducati panigale v4 r launched in india price features booking details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X