ഈ ബൈക്കുകൾ സ്വന്തമാക്കുക ഇനി അത്ര ഈസിയല്ല, കടുത്ത തീരുമാനവുമായി വിദേശ കമ്പനി

സൂപ്പർബൈക്കുകളുടെ അവസാനവാക്കാണ് ഡ്യുക്കാട്ടിയെന്ന് വേണമെങ്കിൽ പറയാം. പലരുടേയും ഡ്രീം മോട്ടോർസൈക്കിളുകളിൽ ഒന്ന് ഈ ബ്രാൻഡിൽ നിന്നും പുറത്തിറങ്ങുന്ന ഏതെങ്കിലും മോഡലുകളിൽ ഒന്നായിരിക്കാം. ഇത്തരം ബൈക്കുകൾ സ്വന്തമാക്കുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് ബാലികേറാ മലയായിരിക്കാം. എങ്കിലും ഇതൊന്നും സ്വപ്‌നം കാണാതെ നമുക്ക് മുമ്പോട്ടു പോവാനാവുമോ അല്ലേ.

എങ്ങനെയെങ്കിലും ഒരെണ്ണം വാങ്ങണമെന്ന് പ്ലാനിട്ടിട്ടുള്ളയാളാണ് നിങ്ങളെങ്കിൽ ഇനി മുതൽ ഡ്യുക്കാട്ടിയുടെ വണ്ടികൾ വാങ്ങണമെങ്കിൽ അൽപം പണിപ്പെടേണ്ടി വരും കേട്ടോ. എന്താണന്നല്ലേ, 2024 ജനുവരി 1 മുതൽ തിരഞ്ഞെടുത്ത മോട്ടോർസൈക്കിളുകളുടെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഈ ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാക്കൾ. വില വർധനവിന്റെ അളവ് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Ducati Superbikes Become More Expensive From 2024 January

എന്നാൽ പ്രവർത്തനച്ചെലവിലുണ്ടായ വർധനയാണ് പുതിയ വില പരിഷ്ക്കാരത്തിന് കാരണമായതെന്ന് കമ്പനി അറിയിച്ചു. ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളുടെ സ്‌ക്രാംബ്ലർ 803 മുതൽ പാനിഗാലെ V4 SP2 വരെയുള്ള ഇന്ത്യയിലെ ഡ്യുക്കാട്ടിയുടെ മിക്ക മോഡലുകൾക്കും 2024 ജനുവരി മുതൽ പുതിയ വില മുടക്കേണ്ടി വന്നേക്കും. എല്ലാ ഡീലർഷിപ്പുകളിലും തിരഞ്ഞെടുത്ത മോഡലുകളിലും വേരിയന്റുകളിലും പുതുക്കിയ വിലകൾ പ്രാബല്യത്തിൽ വരുമെന്നും ഡ്യുക്കാട്ടി പറഞ്ഞു.

ഡൽഹി, മുംബൈ, പൂനെ, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, ചണ്ഡീഗഡ്, അഹമ്മദാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിൽ ബ്രാൻഡിന് നിലവിൽ ഔട്ട്‌ലെറ്റുകൾ ഉണ്ട്. ഇന്ത്യയിലെ എല്ലാ ഡ്യുക്കാട്ടി ഷോറൂമുകളിലും പുതിയ വിലകൾ ജനുവരി പ്രാബല്യത്തിൽ വരും. ഒന്നിലധികം മോട്ടോർസൈക്കിളുകൾ വിപണിയിൽ കൊണ്ടുവരുന്ന ബ്രാൻഡിന് മോട്ടോർസ്‌പോർട്ടിൽ ഒരു മികച്ച വർഷവുമാണ് കടന്നുപോവുന്നത്.

Ducati Superbikes Become More Expensive From 2024 January

ആഗോളതലത്തിലെന്ന പോലെ തന്നെ ഇന്ത്യയിലും ഡ്യുക്കാട്ടിക്ക് സംഭവബഹുലമായ വർഷമായിരുന്നു. ഡെസേർട്ട് X എന്ന് സൂപ്പർ അഡ്വഞ്ചർ ബൈക്കിന്റെ ഡെലിവറികൾ, തുടർന്ന് മോൺസ്റ്റർ 30 ആനിവേഴ്‌സറി, മൾട്ടിസ്ട്രാഡ V4 S ഗ്രാൻഡ് ടൂർ, പുതിയ ഡെസേർട്ട് X റാലി എന്നിവയോടെയാണ് ഈ വർഷം ആരംഭിച്ചത്. പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കൾ ബോളിവുഡ് സൂപ്പർതാരമായ രൺവീർ സിങ്ങിനെ ബ്രാൻഡ് അംബാസഡറായി നിയമിക്കുകയും ചെയ്‌തിരുന്നു.

ഇപ്പോൾ ജനുവരി മുതൽ പ്രഖ്യാപിച്ചിരിക്കുന്ന വില വർധനവിന് മുന്നോടിയായി മോഡൽ നിരയിൽ ഗംഭീര ഇയർ എൻഡ് ഓഫറുകളും ഡ്യുക്കാട്ടി ഒരുക്കിയിട്ടുണ്ട്. ഒന്നിലധികം മോഡലുകൾ ഉൾക്കൊള്ളുന്ന രണ്ട് സെറ്റ് ഡിസ്‌കൗണ്ട് ഓഫറുകളാണ് ഡ്യുക്കാട്ടി വാഗ്ദാനം ചെയ്യുന്നത്. മൾട്ടിസ്‌ട്രാഡ V2, മൾട്ടിസ്‌ട്രാഡ V2S, വൈറ്റ് നിറത്തിലുള്ള സൂപ്പർസ്‌പോർട്ട് 950S, സ്ട്രീറ്റ്‌ഫൈറ്റർ V2, സ്‌ക്രാംബ്ലർ 1100 പോലുള്ള സൂപ്പർബൈക്കുകൾക്ക് 1.50 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ ഡിസംബർ മാസത്തിൽ ലഭിക്കും.

Ducati Superbikes Become More Expensive From 2024 January

മൾട്ടിസ്ട്രാഡ V4, മൾട്ടിസ്ട്രാഡ V4S റഡാർ, സ്ട്രീറ്റ്ഫൈറ്റർ V4, സ്ട്രീറ്റ്ഫൈറ്റർ V4S, സ്ട്രീറ്റ്ഫൈറ്റർ V4 SP തുടങ്ങിയ മോഡലുകൾക്ക് 3 ലക്ഷം വരെ ഇയർ എൻഡ് ഓഫർ അവതരിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ മോൺസ്റ്ററിന്റെ എല്ലാ വേരിയന്റുകളിലും ഡ്യുക്കാട്ടി 1.96 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. മുകളിൽ സൂചിപ്പിച്ച എല്ലാ ഓഫറുകളും 2023 ഡിസംബർ 4 മുതൽ പ്രാബല്യത്തിൽ വരുന്നതും 2023 ഡിസംബർ 31 വരെ സാധുതയുള്ളതുമാണെന്നും ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാക്കൾ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.

ഓഫർ വിലയിട്ടതിനാൽ ഡ്യുക്കാട്ടി മോൺസ്റ്ററിന് നിലവിൽ 10.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഓഫറില്ലാതെ മോട്ടോർസൈക്കിൾ വാങ്ങാൻ ഏകദേശം 12.95 ലക്ഷം രൂപയാണ് പോക്കറ്റിൽ നിന്നും ഇറക്കേണ്ടി വരിക. ഹൈപ്പർമോട്ടാർഡ് 950, മൾട്ടിസ്ട്രാഡ 950 എന്നിങ്ങനെയുള്ള മറ്റ് ചില ഡ്യുക്കാട്ടികളിൽ ഡ്യൂട്ടി ചെയ്യുന്ന 937 സിസി, ടെസ്റ്റാസ്ട്രെറ്റ എഞ്ചിനാണ് പുതിയ മോൺസ്റ്ററിന് കരുത്തേകുന്നത്.

Ducati Superbikes Become More Expensive From 2024 January

ഇത് 111 bhp പവറിൽ ഏകദേശം 93 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ ആറ് സ്പീഡ് ഗിയർബോക്‌സിനൊപ്പം സ്ലിപ്പർ അസിസ്റ്റും ക്ലച്ചും ക്വിക്ക് ക്ലച്ച്, ഷിഫ്റ്ററും ഈ ഇതിഹാസ ബൈക്കിൽ ലഭിക്കും. ത്രീ ലെവൽ കോർണറിംഗ് എബിഎസ്, 8 ലെവൽ ട്രാക്ഷൻ കൺട്രോൾ, ഫോർ ലെവൽ വീലി കൺട്രോൾ, മൂന്ന് റൈഡ് മോഡുകൾ എന്നിങ്ങനെ നിരവധി റൈഡർ എയ്ഡുകളും ഡ്യുക്കാട്ടി മോൺസ്റ്ററിൽ സജ്ജീകരിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Sunday, December 10, 2023, 16:00 [IST]
English summary
Ducati superbikes become more expensive from 2024 january details inside
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X