കാഴ്ച്ചക്കാരായി ഓലയും ഏഥറും; ബുക്കിംഗ് വാരിക്കൂട്ടി ഈ ഇലക്‌ട്രിക് സ്‌കൂട്ടർ

ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ ഓലയും ഏഥറും തകർക്കുകയാണെങ്കിലും ഒരുപാട് സ്റ്റാർട്ടപ്പ് ബ്രാൻഡുകളും സാധാരണക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാനായി നിരന്തരം പരിശ്രമിക്കുകയാണ്. ഒരു ലക്ഷത്തിൽ താഴെ വിലയുള്ള ഇവികൾക്ക് രാജ്യത്ത് വലിയ ഡിമാന്റുമാണുള്ളത്. രാജ്യത്ത് ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ജനപ്രിയരാക്കിയതിന്റെ ക്രെഡിറ്റും സ്റ്റാർട്ടപ്പ് കമ്പനികൾക്കുള്ളതാണ്.

ഓലയും ഏഥറും ഈ രംഗത്തെ അതികായകരെങ്കിലും ഇവയുടെ നല്ലൊരു വേരിയന്റ് സ്വന്തമാക്കണമെങ്കിൽ ഒന്നര ലക്ഷം രൂപയ്ക്ക് അടുത്തെങ്കിലും ചെലവാകുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് കുറഞ്ഞ വിലയും മികച്ച റേഞ്ചുമുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ പ്രാധാന്യം വരുന്നത്. വളരുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഇ-സ്പ്രിന്റോ (e-Sprinto) അടുത്തിടെ പുറത്തിറക്കിയ അമേരി ഇവിക്ക് വിപണിയിൽ നിന്നും വലിയ സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

e-Sprinto Amery Electric Scooter

ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാർട്ടപ്പായ ഇ-സ്പ്രിന്റോ തങ്ങളുടെ പുതിയ അമേരി ഇലക്ട്രിക് സ്കൂട്ടറിന് രണ്ടാഴ്ചയ്ക്കുള്ളിൽ 1,000 ബുക്കിംഗുകളാണ് വാരിക്കൂട്ടിയിരിക്കുന്നത്. ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ബുക്കിംഗുകളും ലഭിച്ചിരിക്കുന്നതെന്നും കമ്പനി പറയുന്നു. ചെന്നൈയിലാണ് ആദ്യത്തെ അമേരി ഇ-സ്കൂട്ടർ ബുക്ക് ചെയ്തതെന്ന് കമ്പനി വെളിപ്പെടുത്തി. മോഡസിനായുള്ള ഡെലിവറി ബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്.

അമേരിയുടെ 100 യൂണിറ്റുകളുടെ ആദ്യ ബാച്ച് ഉപഭോക്താക്കൾക്ക് കൈമാറി സന്തോഷം പങ്കിടുകയാണ് ഇ-സ്പ്രിന്റോ. ഒരു മാസത്തെ വെയിറ്റിംഗ് പിരീഡാണ് ഇലക്ട്രിക് സ്‌കൂട്ടറിന് ഇപ്പോഴുള്ളത്. ലഭിച്ച എല്ലാ ബുക്കിംഗുകൾക്കും സുഗമവും സമയബന്ധിതവുമായ ഡെലിവറി അനുഭവത്തിനായി ഉൽപ്പാദനവും ഡെലിവറിയും വേഗത്തിലാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് സ്റ്റാർട്ടപ്പ് ബ്രാൻഡ് പറയുന്നു.

e-Sprinto Amery Electric Scooter

ഇ-സ്പ്രിന്റോ അമേരി ഏറ്റവും പുതിയ FAME II സബ്‌സിഡി നയങ്ങൾ പാലിക്കുന്നതിനാൽ 1.30 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. നഗര യാത്രകളിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ മുടക്കുന്ന വിലയ്ക്കുള്ള മുതലുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. 20 വയസിനും 35 വയസിനും ഇടയിൽ പ്രായമുള്ള റൈഡർമാരെ ലക്ഷ്യമിട്ടുള്ള ഒരു റെട്രോ-സ്റ്റൈൽ വാഹനമാണിത്.

കാഴ്ച്ചയിൽ പിയാജിയോ വെസ്‌പയുടെ ഡിസൈനാണ് ഇലക്‌ട്രിക് സ്‌കൂട്ടർ കടമെടുത്തിരിക്കുന്നത്. കിടിലൻ ഡിസൈനിനൊപ്പം അത്യാധുനിക സുരക്ഷാ ഫീച്ചറുകൾ, സമാനതകളില്ലാത്ത പെർഫോമൻസ്, എന്നിവ കോർത്തിണക്കിയാണ് അമേരി പണിതിറക്കുന്നത്. ലിസ്ഫുൾ വൈറ്റ്, സ്റ്റർഡി ബ്ലാക്ക് (മാറ്റ്), ഹൈ-സ്പിരിറ്റ് യെല്ലോ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇ-സ്പ്രിന്റോ ഇവി സ്വന്തമാക്കാനാവുന്നത്.

e-Sprinto Amery Electric Scooter

ഫീച്ചറുകളുടെ കാര്യത്തിലും ഇവി സമ്പന്നമാണെന്നാണ് ഇ-സ്പ്രിന്റോ അവകാശപ്പെടുന്നത്. ഒരു ഡിജിറ്റൽ ഡിസ്‌പ്ലേ, ആന്റി-തെഫ്റ്റ് അലാറം, റിമോട്ട് കൺട്രോൾ ലോക്ക്, ഒരു മൊബൈൽ ചാർജിംഗ് സോക്കറ്റ്, ഫൈൻഡ് മൈ വെഹിക്കിൾ ആപ്പ് തുടങ്ങിയ സംവിധാനങ്ങൾ വാഹനത്തിൽ കമ്പനി കോർത്തിണക്കയിട്ടുണ്ട്. ക്ലാസിക്ക് ലുക്കിൽ വരുന്ന ഇ-സ്കൂട്ടറിന് ഇക്കോ/ സിറ്റി, പവർ, റിവേഴ്സ് എന്നീ റൈഡിംഗ് മോഡുകളുമുണ്ട്.

98 കിലോഗ്രാം ഭാരം മാത്രമുള്ള മോഡലിന് 2500-വാട്ട് BLDC ഹബ് മോട്ടോറാണ് കരുത്ത് പകരുന്നത്. മണിക്കൂറിൽ 0-40 കിലോമീറ്റർ വേഗത വെറും 6 സെക്കൻഡിനുള്ളിൽ കൈവരിക്കുന്ന അമേരി ഇലക്ട്രിക് സ്‌കൂട്ടറിന് പരമാവധി 65 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാവും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളോടെയാണ് ഇ-സ്‌കൂട്ടർ വരുന്നത്. അതേസമയം 200 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് നമ്മുടെ റോഡുകൾക്ക് അനുയോജ്യമാണ്.

e-Sprinto Amery Electric Scooter

ഒറ്റത്തവണ ചാർജ് ചെയ്താൽ 140 കിലോമീറ്റർ വരെ അമേരിയിൽ സഞ്ചരിക്കാനാവുമെന്നും ഇ-സ്പ്രിന്റോ പറയുന്നു. ഈ വർഷം കമ്പനി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന നാല് ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ആദ്യത്തേതാണ് അമേരി. മോഡൽ ഹിറ്റായത് കമ്പനിക്ക് വരും ദിവസങ്ങളിൽ മൈലേജാവും. അതേസമയം വരാനിരിക്കുന്ന ഇ-സ്പ്രിന്റോയുടെ പുതിയ മോഡലുകൾ B2B, B2C സെഗ്‌മെന്റുകളിലാവും ഇടംപിടിക്കുക.

More from DriveSpark

Article Published On: Thursday, July 20, 2023, 18:31 [IST]
English summary
E sprinto amery electric scooter garnered over 1000 bookings delivery started
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X