ഓടാം ഓടിക്കൊണ്ടേയിരിക്കാം, 140 കി.മീ. റേഞ്ചുമായി പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടർ വരുന്നു

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള വാഹനങ്ങളാണ് ഇപ്പോൾ ഇലക്‌ട്രിക് ടൂവീവറുകൾ (Electric Two-wheeler). പെട്രോൾ വില സെഞ്ചുറിയടിച്ചതോടെയാണ് ആളുകൾ ഇവിയെ തപ്പിയിറങ്ങിയതും കൂടെക്കൂട്ടിയതും. ഇന്ധനവില ഉയർന്നു നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചേറെ കാലം ആയതും പെട്രോൾ വാഹനങ്ങളുടെ ഡിമാന്റ് വൻതോതിൽ കുറയാനും കാരണമായി.

രാജ്യത്ത് സ്റ്റാർട്ടപ്പ് കമ്പനികളാണ് ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ജനപ്രിയരാക്കിയതെങ്കിലും രാജ്യത്തെ മുൻനിര ബ്രാൻഡുകളും ഇപ്പോൾ ഈ രംഗത്തേക്ക് എത്തിയിട്ടുണ്ട്. ഹീറോ മോട്ടോകോർപ്, ടിവിഎസ്, ബജാജ് എന്നിവരെല്ലാം ഇവി വിഭാഗത്തെ സാന്നിധ്യങ്ങളാണ്. എന്തിന് ഹോണ്ട പോലും കളത്തിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാണിപ്പോൾ. സ്റ്റാർട്ടപ്പ് കമ്പനികളാണെങ്കിൽ ചവറ് പോലെയുണ്ടുതാനും. ഒരു ഇ-സ്‌കൂട്ടർ വാങ്ങാൻ പ്ലാനിട്ടാൽ പലരും കൺഫ്യൂഷനടിച്ചിരിക്കും.

e-Sprinto Amery Electric Scooter

പക്ഷേ ഓലയും ഏഥറും തന്നെയാണ് ഈ രംഗത്തെ അതികായകർ എന്നതിൽ ആർക്കും സംശയമൊന്നുമില്ല. പക്ഷേ ഇവയുടെ നല്ലൊരു വേരിയന്റ് സ്വന്തമാക്കണമെങ്കിൽ ഒന്നര ലക്ഷം രൂപയ്ക്ക് അടുത്തെങ്കിലും ചെലവാകുകയും ചെയ്യും. ഇവിടെയാണ് മറ്റ് ചെലവ് കുറഞ്ഞ ഇലക്‌ട്രിക് വാഹനങ്ങളുടെ പ്രാധാന്യം വരുന്നത്. ദൈനംദിന ആവശ്യങ്ങൾക്ക് ഇവയെല്ലാം പൊളിയാണ് താനും. ഈയൊരു രംഗത്തേക്ക് ഇന്ത്യയിലെ അതിവേഗം വളരുന്ന ഇലക്ട്രിക് ഇരുചക്രവാഹന നിർമാതാക്കളായ ഇ-സ്പ്രിന്റോ (e-Sprinto) കടന്നുവരികയാണ്.

നഗര യാത്രകളിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ അമേരി അവതരിപ്പിച്ചാണ് വിപണി കീഴടക്കാൻ ഇ-സ്പ്രിന്റോ വരുന്നത്. 20 മുതൽ 35 വരെ പ്രായമുള്ള നഗരവാസികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇ-സ്‌കൂട്ടർ അത്യാധുനിക സുരക്ഷാ ഫീച്ചറുകൾ, സമാനതകളില്ലാത്ത പെർഫോമൻസ്, കിടിലൻ ഡിസൈൻ എന്നിവ കോർത്തിണക്കിയാണ് ഒരുങ്ങുന്നത്.

e-Sprinto Amery Electric Scooter

ഇതുകൂടാതെ വാഹനത്തിന് മണിക്കൂറിൽ പരമാവധി 65 കിലോമീറ്റർ വേഗത വരെ കൈവരിക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. കൂടാതെ 150 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയും ഇ-സ്പ്രിന്റോ അമേരിക്കുണ്ടാവും. ഒകിനാവ, ഒകായ, ആമ്പിയർ എന്നിവയിൽ നിന്നുള്ള ചെറിയ മോഡലുകളുമായാണ് ഇ-സ്പ്രിന്റോ അമേരി മാറ്റുരയ്ക്കുന്നത്. തങ്ങളുടെ വരാനിരിക്കുന്ന സ്‌കൂട്ടർ സർക്കാരിന്റെ ഫെയിം II നയത്തിന് അനുസൃതമാണെന്നും കമ്പനി പറയുന്നു.

ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് രാജ്യത്തുടനീളമുള്ള ഇ-സ്പ്രിന്റോയുടെ അംഗീകൃത ഡീലർഷിപ്പുകളിൽ നിന്നും അമേരി ഇവി ഇപ്പോൾ പ്രീ-ബുക്ക് ചെയ്യാം. ഇവിക്കായി ഓൺലൈൻ ബുക്കിംഗുകൾ ഉണ്ടാകില്ല. ലോഞ്ച് ദിവസം തന്നെ വില പ്രഖ്യാപിക്കും. ആദ്യത്തെ 100 ഉപഭോക്താക്കൾക്ക് പ്രാരംഭ വിലയിൽ ഓഫർ നൽകാനും മറ്റ് പ്രോത്സാഹനങ്ങൾ നൽകാനും ഇ-സ്പ്രിന്റോ പദ്ധതിയിടുന്നുണ്ട്.

ഈ വർഷം കമ്പനി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന നാല് ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ആദ്യത്തേതാണ് അമേരി. പുതിയ മോഡലുകൾ B2B, B2C സെഗ്‌മെന്റുകളിലാവും ഇടംപിടിക്കുക. നിർമാതാവ് നിലവിൽ ഇ-സ്പ്രിന്റോയും ഇ-സ്പ്രിന്റോ ബിബിയും ഉൾപ്പെടെ സ്ലോ-സ്പീഡ് ഇ-സ്കൂട്ടറുകൾ വിൽക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. നിരയിലെ നാലാമത്തെ മോഡലായി സ്പ്രിന്റോ SH ആയിരിക്കും ഇടംപിടിക്കുക.

ഉടൻ വിപണിയിൽ എത്താനിരിക്കുന്ന അമേരി ഇവിയുടെ വിലയെ സംബന്ധിച്ചോ ബാറ്ററി പായ്ക്കിനെ കുറിച്ചോ കമ്പനി ഇതുവരെ വ്യക്തമായ സൂചനയൊന്നും നൽകിയിട്ടില്ല. എങ്കിലും 140 കിലോമീറ്റർ റേഞ്ച് ലഭിക്കുന്നത് ശരിക്കും ഓല S1 സ്‌കൂട്ടറുകൾക്കൊരു ബദലാവാൻ കഴിയുന്ന കാര്യമാണ്. വില കൂടി മത്സരാധിഷ്ഠിതമായി പിടിച്ചുനിർത്താനായാൽ സംഭവം കളറാവും. ചാർജിംഗ് പോലുള്ള അടിസ്ഥാന സൌകര്യങ്ങൾ കൂടി രാജ്യത്ത് വികസിച്ചാൽ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് കൂടുതൽ ആളുകൾ എത്താനാനും തയാറാവും.

More from DriveSpark

Article Published On: Friday, May 5, 2023, 15:32 [IST]
English summary
E sprinto amery electric scooter launch soon with 140 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X