എൻടോർഖിന്റെ കച്ചോടം പൂട്ടിക്കാൻ 'സൂം 125R', നിരത്തുകൾ വാഴാൻ ഹീറോയുടെ സ്പോർട്ടി സ്‌കൂട്ടർ

പണ്ട് യുവാക്കളെല്ലാം മോട്ടോർസൈക്കിളുകളുടെ പിന്നാലെയായിരുന്നെങ്കിൽ കാലഘട്ടം മാറിയതോടെ ഇക്കൂട്ടത്തിൽ പലരും അൽപംകൂടി പ്രാക്‌ടിക്കലായ സ്‌കൂട്ടറുകളിലേക്കും ചേക്കേറി തുടങ്ങിയിട്ടുണ്ട്. ഉപയോഗിക്കാനുള്ള എളുപ്പം, പ്രായോഗികത, ഭേദപ്പെട്ട മൈലേജ് എന്നിവയെല്ലാമാണ് ഇവയുടെ വിജയമന്ത്രം. മുമ്പ് യൂത്തൻമാർക്കായി ഒരു ഹോണ്ട ഡിയോ മാത്രമാണുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ തെരഞ്ഞെടുക്കാൻ ധാരാളം മോഡലുകളാണ് വിപണിയിൽ അണിനിരക്കുന്നത്.

നിലവിൽ 125 സിസി സ്‌കൂട്ടർ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ മത്സരം നടക്കുന്നത്. പെർഫോമൻസ് ഇഷ്‌ടപ്പെടുന്നവരെല്ലാം ഓടിയെത്തുന്നത് ഈ സെഗ്മെന്റിലേക്കാണ്. ഇവിടം കൈയാളുന്നത് ടിവിഎസ് എൻടോർഖ് എന്ന പുലിക്കുട്ടിയാണ്. കിലിടൻ ലുക്ക്, അതിനൊത്ത പെർഫോമൻസ്, ഫീച്ചറുകളാൽ സമ്പന്നം എന്നിങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് എൻടോർഖ് ജനപ്രിയമാവാൻ.

Hero Xoom 125R Unveiled

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് പിന്നിൽ നിൽക്കുന്ന ഈ വിഭാഗത്തിലേക്ക് പുതിയ കളികൾക്കായി ബ്രാൻഡ് ചുവടുവെച്ചിരിക്കുകയാണ്. 110 സെഗ്മെന്റിൽ വലിയ വിജയമായ സൂം സ്‌കൂട്ടറിന്റെ ചുവടുപിടിച്ച് പുത്തൻ 125 സിസി സ്പോർട്ടി സ്‌കൂട്ടറിനെ കമ്പനി അവതരിപ്പിക്കാൻ പോവുന്നുവെന്ന വാർത്തകളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.

ഇതെല്ലാം യാഥാർഥ്യമാക്കിക്കൊണ്ട് 2023 EICMA മോട്ടോർസൈക്കിൾ ഷോയിൽ ഹീറോ മോഡലിനെ പുറത്തിറക്കി. പുതിയ സൂം 125R എന്നുപേരിട്ടിരിക്കുന്ന സ്‌പോർട്ടി സ്‌കൂട്ടർ ഇനി മുതൽ യൂത്തിനിടയിൽ വലിയ തരംഗം തന്നെ സൃഷ്‌ടിക്കുമെന്നാണ് വിലയിരുത്തൽ. സവിശേഷതകളാലും സാങ്കേതികവിദ്യകളാലും സമ്പന്നമായ ഈ പുതുമുഖം ടിവിഎസ് എൻടോർഖിനെ പൂട്ടാനായാണ് ജൻമമെടുത്തിരിക്കുന്നത്.

Hero Xoom 125R Unveiled

പ്രീമീയം സ്‌കൂട്ടറിനെ അധികം വൈകാതെ തന്നെ ഇന്ത്യൻ വിപണിയിൽ കമ്പനി അവതരിപ്പിക്കും. അതിനുശേഷമായിരിക്കും വില പ്രഖ്യാപനവും മറ്റ് കാര്യങ്ങളും വരിക. ഇലക്‌ട്രിക് സ്‌കൂട്ടറുകൾ അതിവേഗം വളരുകയാണെങ്കിലും ഇന്നും പെട്രോൾ സ്‌കൂട്ടറുകൾക്കും ആവശ്യക്കാർ ഏറെയാണ്. ആയതിനാൽ ഇത്തരക്കാരെ ബ്രാൻഡിലേക്ക് അടുപ്പിക്കാനുള്ള എല്ലാത്തരം ചേരുവകളും ഹീറോ തങ്ങളുടെ പുതിയ പ്രീമിയം 125 സിസി സ്‌കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വേണം പറയാൻ.

ഡിസൈനിലേക്ക് നോക്കിയാൽ സൂമിന് സമാനമായ ശൈലിയാണ് ഹീറോ സൂം 125R പിന്തുടരുന്നത്. ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ആപ്രോൺ, സൈഡ് പാനലുകൾ എന്നിവയുടെ ശൈലി ഇത് പ്രകടമാക്കുന്നുമുണ്ട്. സ്‌കൂട്ടറിലെ എൽഇഡി സ്ലീക്കർ ഹെഡ്‌ലൈറ്റുകൾ കൂടുതൽ ആകർഷകവും സിഗ്നേച്ചറർ എൽഇഡി ഡിആർഎല്ലാൽ സമ്പന്നവുമാണ്. ഇതോടൊപ്പെം സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറായ സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളും കൂടി ചേരുമ്പോൾ സംഗതി കളറാവുന്നുണ്ട്.

സെഗ്മെന്റിൽ ആദ്യമായി 14 ഇഞ്ച് അലോയ് വീലുകളും പുതിയ ഹീറോ സൂം 125R അവരിപ്പിക്കുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. ലൂടൂത്ത് കണക്റ്റിവിറ്റി വഴി ടേൺ-ബൈ-ടേൺ നാവിഗേഷനോടുകൂടിയ ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ മോഡലിന് ലഭിക്കും.സ്പോർട്ടി സ്‌കൂട്ടറിലെ ഡിസൈൻ ആട്രിബ്യൂട്ടുകൾ ഫാൽക്കൺ പക്ഷി പറക്കുന്ന ശൈലിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണെന്നും കമ്പനി പറയുന്നു.

വരാനിരിക്കുന്ന ഹീറോ സൂം 125R മോഡലിന് കരുത്ത് പകരാൻ എത്തുന്നത് ബ്രാൻഡ് പുതുതായി വികസിപ്പിച്ച 125 സിസി എഞ്ചിനായിരിക്കും. പവർ കണക്കുകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ "ക്ലാസ്-ലീഡിംഗ് വെഹിക്കിൾ ഡൈനാമിക്സിനൊപ്പം ഫാസ്റ്റ് ആക്‌സിലറേഷനും" വാഗ്ദാനം ചെയ്യുന്നുവെന്ന് ഉറപ്പുപറഞ്ഞിട്ടുണ്ട്. പുതിയ സ്പോർട്ടി സ്‌കൂട്ടറിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഹീറോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയിലെയും ജർമ്മനിയിലെയും കമ്പനിയുടെ ഒന്നിലധികം ഗവേഷണ-വികസന കേന്ദ്രങ്ങളിലൂടെയാണ് സ്കൂട്ടറിന്റെ വികസന പ്രവർത്തനങ്ങൾ നടന്നിരിക്കുന്നത്. ഹീറോ സൂം 125R അടുത്ത വർഷം തുടക്കത്തോടെ ഇന്ത്യയിൽ എത്തും പുതിയ ഹീറോ പ്രീമിയ ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴി വിൽക്കാൻ സാധ്യതയുള്ള കമ്പനിയുടെ പ്രീമിയം ഉൽപ്പന്ന ശ്രേണിയുടെ ഭാഗമായിരിക്കും ഇത്. ടിവിഎസ് എൻ‌ടോർക്ക് 125, അപ്രീലിയ എസ്ആർ 125, തുടങ്ങിയ സെഗ്‌മെന്റിൽ തുടങ്ങി നിരവധി സ്‌പോർടി 125 സിസി സ്‌കൂട്ടറുകളുമായാവും സൂം 125R മത്സരിക്കുക.

More from DriveSpark

Article Published On: Wednesday, November 8, 2023, 9:42 [IST]
English summary
Hero xoom 125r unveiled to rival tvs ntorq india launch soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X