അഡ്വഞ്ചർ ബൈക്കല്ല, സ്‌കൂട്ടർ... ഹീറോയുടെ പുത്തൻ മോഡലിനെ കണ്ട് അമ്പരന്ന് ലോകം

ലോഡ് കണക്കിന് സാധാനങ്ങളും കയറ്റി ദിവസേനയുള്ള സാധാരണ യാത്രകൾക്കെല്ലാം അടിമപ്പണി ചെയ്യുന്ന പാവങ്ങളുടെ കാറായാണ് പലരും സ്‌കൂട്ടറുകളെ കാണുന്നത്. ഗ്യാസിന്റെ കുറ്റികയറ്റാനും കടയിൽ പോയി സാധാനങ്ങൾ കുത്തിനിറച്ച് വാങ്ങിക്കൊണ്ടുവരാനുമായി ഉപയോഗിക്കുന്ന ഈ ഗിയർലെസ് ടൂവീലറുകൾ ഇന്ന് ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തിന്റെ ഭാഗമാണ്. സ്‌കൂട്ടറുകളില്ലാത്ത വീടുകൾ വരെ ഇപ്പോൾ കുറവാണെന്ന് വേണം പറയാൻ.

ഇതുപോലെ പണിയെടുക്കാൻ മോട്ടോർസൈക്കിളുകൾക്കാവില്ലെന്നതാണ് സ്‌കൂട്ടറുകളെ ഇത്രയും ജനപ്രിയരാക്കിയത്. എന്നാൽ സ്‌കൂട്ടർ സങ്കൽപ്പത്തെ പൊളിച്ചെഴുതാനുള്ള ശ്രമങ്ങളും കുറച്ചുകാലമായി നടക്കുന്നുണ്ട്. ദീർഘദൂരം യാത്ര ചെയ്യാനും കിടിലൻ പെർഫോമൻസിനുമെല്ലാം ഉതകുന്ന തരത്തിലുള്ള മോഡലുകൾ വിപണിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. അതിനുള്ള ഉദാഹരണമാണ് യമഹ എയ്റോക്‌സിനു ലഭിച്ച സ്വീകാര്യത.

EICMA 2023 Hero Xoom 160 Adventure Scooter Unveile

ജാപ്പനീസ് ബ്രാൻഡ് തുടക്കമിട്ട ട്രെൻഡ് വേറൊരു തലത്തിൽ എത്തിക്കാൻ ഒരുങ്ങുകയാണ് ഹീറോ മോട്ടോകോർപ്. പ്രശസ്തമായ EICMA മോട്ടോർഷോയുടെ 2023 പതിപ്പിൽ ഒരു അഡ്വഞ്ചർ സ്റ്റൈൽ മാക്‌സി സ്‌കൂട്ടറിനെയാണ് ഹീറോ ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത്. സൂം 160 എന്നുപേരിട്ടിരിക്കുന്ന മോഡൽ അധികം വൈകാതെ തന്നെ ഇന്ത്യൻ വിപണിയിലും അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന.

സ്കൂട്ടർ സെഗ്‌മെന്റിലേക്ക് കൂടുതൽ പുതുമകൾ കൊണ്ടുവന്ന് ശ്രദ്ധനേടാനുള്ള ബ്രാൻഡിന്റെ ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതൊരു കൺസെപ്റ്റ് രൂപത്തിലാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ഉടൻ തന്നെ നിർമാണ ഘട്ടത്തിലേക്ക് കടക്കുമെന്നാണ് ലഭിക്കുന്ന സൂചന. ബ്രാൻഡിന്റെ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലായാവും പുതിയ ഹീറോ സൂം 160 സ്ഥാനം പിടിക്കുക. കൂടാതെ നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകൾക്കൊപ്പം ഓഫ്-റോഡ് ശേഷിയും വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഇതിന്റെ ഹൈലൈറ്റ്.

EICMA 2023 Hero Xoom 160 Adventure Scooter Unveile

ഡിസൈനിലേക്ക് വന്നാൽ സൂം 160 ശരിക്കും വലിപ്പമേറിയ മാക്‌സി സ്‌കൂട്ടറുകളിൽ ഒന്നാണ്. കൂടാതെ ഉയരവും സ്‌പോർട്ടിയറും ശരിയായ ഓഫ്-റോഡ്-റെഡി മാക്സി സ്‌കൂട്ടർ ശൈലിയും വാഹനം മുന്നോട്ടുകൊണ്ടുപോവുന്നുണ്ട്. ട്രാൻസ്പരന്റ് വൈസറിനും യുണീക്കായ മുൻവശവുമെല്ലാം ആരെയും ആകർഷിക്കും വിധം പണികഴിപ്പിക്കാൻ ഹീറോ മോട്ടോകോർപ്പിനായിട്ടുണ്ട്. വൈസറിന് താഴെയായി ഇടംപിടിച്ചിരിക്കുന്ന സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റും കിടിലമാണ്.

ഇതോടൊപ്പം സിംഗിൾ പീസ് സീറ്റും ടോപ്പ് ബോക്‌സ് മൗണ്ടും സൂം 160 മാക്‌സി സ്റ്റൈൽ സ്‍‌കൂട്ടറിന്റെ അഡ്വഞ്ചർ സ്വഭാവത്തിലേക്ക് ഇഴുകിച്ചേരുന്നുമുണ്ട്. ടോപ്പ് ബോക്‌സ് മിക്കവാറും ഒരു ആക്സസറിയായി നൽകാനാണ് സാധ്യത. ഡ്യുവൽ ചേമ്പർ എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽലൈറ്റ് എന്നിവയും ഡിസൈനിലെ ഹൈലൈറ്റുകളാണ്. ഇനി മറ്റ് ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാലും ആശാൻ പുലിയാണ്.

EICMA 2023 Hero Xoom 160 Adventure Scooter Unveiled

ഫീച്ചർ സമ്പന്നമായ സൂം 160 സ്‌കൂട്ടറിൽ ബ്ലോക്ക്-പാറ്റേൺ ടയറുകളിൽ പൊതിഞ്ഞ 14 ഇഞ്ച് അലോയ് വീലുകളാണ് ഹീറോ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ ഡ്യുവൽ ചേമ്പർ എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽലൈറ്റ്, കീലെസ് ഇഗ്നിഷൻ, സ്‌മാർട്ട് ഫൈൻഡ്, റിമോട്ട് സീറ്റ് ഓപ്പണിംഗുള്ള സ്മാർട്ട് കീ എന്നീ സവിശേഷതകളോടെയാണ് മോഡൽ വിപണിയിലെത്തുക.

ഹീറോയുടെ i3s സാങ്കേതികവിദ്യയുള്ള 156 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പുതിയ ഹീറോ സൂം 160 മാക്‌സി സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. എന്നിരുന്നാലും പവർ കണക്കുകളൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതിന്റെ മറ്റ് ഹാർഡ്‌വെയർ സെറ്റപ്പിലേക്ക് വന്നാൽ സാധാരണ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഡ്യുവൽ റിയർ ഷോക്കുമാണ് സസ്പെൻഷനായി ക്രമീകരിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക് സിംഗിൾ ചാനൽ എബിഎസിന്റെ സഹായത്തോടെ എത്തും.

EICMA 2023 Hero Xoom 160 Adventure Scooter Unveiled

സൂം 160 ഒരു ഓഫ്-റോഡ് സ്‌കൂട്ടറാണ്. ഇന്ത്യൻ വിപണിയിലെ എയ്റോക്‌സ് 155 മോഡലിന്റെ എതിരാളിയായിട്ടായിരിക്കില്ല ഹീറോ ഇതിനെ പരിചയപ്പെടുത്തുക എന്നതും പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്. എന്നിരുന്നാലും, രണ്ട് സ്‌കൂട്ടറുകൾക്കും സമാനമായ എഞ്ചിൻ ശേഷിയുണ്ട്. ഹീറോ മോട്ടോകോർപ് 2023 EICMA മോട്ടോർഷോയിൽ പ്രൊഡക്ഷൻ മോഡലിനെ മാത്രമേ അനാവരണം ചെയ്‌തിട്ടുള്ളൂ.

ആയതിനാൽ നിർമാണ ഘട്ടത്തിലേക്ക് കടക്കാൻ കുറച്ച് സമയമെടുത്തേക്കാം. ഹീറോ സൂം 160 മാക്‌സി സ്കൂട്ടറിന് 1.20 ലക്ഷം രൂപ മുതൽ 1.30 ലക്ഷം ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. ഈ അഡ്വഞ്ചർ സ്റ്റൈൽ മോഡലിന് പുറമെ സൂം 125R, കൺസെപ്റ്റ് 2.5 സ്റ്റണ്ട്, വിഡ V1 പ്രോ ഇ-സ്കൂട്ടർ, വിഡ ഇലക്ട്രിക് ഡേർട്ട് ബൈക്കുകൾ എന്നിവയും 2023 EICMA മോട്ടോർഷോയിൽ ഹീറോ മോട്ടോകോർപ് അവതരിപ്പിക്കുകയുണ്ടായി.

More from DriveSpark

Article Published On: Wednesday, November 8, 2023, 11:21 [IST]
English summary
Eicma 2023 hero xoom 160 adventure scooter unveiled features specs expected price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X