എൻ്റമ്മോ സൂപ്പർ മീറ്റിയോറിനേക്കാൾ വിലയോ? പുത്തൻ പുതിയ ഇലക്‌ട്രിക് സൈക്കിളുകളുമായി ഇ-മോട്ടോറാഡ്

ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും ചെലവേറിയ ഇ-സൈക്കിൾ പുറത്തിറക്കി പൂനെ ആസ്ഥാനമായുള്ള ഇലക്‌ട്രിക് അസിസ്റ്റഡ് സൈക്കിൾ സ്റ്റാർട്ടപ്പ് ബ്രാൻഡായ ഇ-മോട്ടോറാഡ്. ഡെസേർട്ട് ഈഗിൾ, നൈറ്റ്‌ഹോക്ക് എന്നിങ്ങനെ പേരിട്ടിരിക്കുന്ന മോഡലുകൾക്ക് അടുത്തിടെ രാജ്യത്ത് പുറത്തിറക്കിയ റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 ക്രൂയിസറിനേക്കാൾ വില കൂടുതലാണ് എന്നതാണ് ഹൈലൈറ്റ്.

ഇ-മോട്ടോറാഡ് ഡെസേർട്ട് ഈഗിൾ, നൈറ്റ്‌ഹോക്ക് എന്നിവയ്ക്ക് യഥാക്രമം 4.75 ലക്ഷം രൂപയും 5.00 ലക്ഷം രൂപയുമാണ് വില വരുന്നത്. ഈ രണ്ട് ഇലക്ട്രിക് സൈക്കിളുകളും ഇപ്പോൾ ഇന്ത്യയിലും അന്താരാഷ്‌ട്ര വിപണിയിലും വിൽക്കുന്ന കമ്പനിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളായാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. 24,999 രൂപ മുതൽ 32,999 രൂപ വരെ വിലയുള്ള കൂടുതൽ മാസ് മാർക്കറ്റ് അധിഷ്ഠിത X-ഫാക്ടർ സീരീസും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ സൈക്കിളുകളും ഓൺ-ബോർഡ് ഇലക്ട്രിക് മോട്ടോറും ബാറ്ററി പായ്ക്കും ഉപയോഗിച്ച് വൈദ്യുത സഹായത്താലാണ് പ്രവർത്തിക്കുന്നത്.

എൻ്റമ്മോ സൂപ്പർ മീറ്റിയോറിനേക്കാൾ വിലയോ? പുത്തൻ പുതിയ ഇലക്‌ട്രിക് സൈക്കിളുകളുമായി ഇ-മോട്ടോറാഡ്

ഡെസേർട്ട് ഈഗിളിനും നൈറ്റ്‌ഹോക്കിനും കൂടുതൽ മൗണ്ടൻ ബൈക്കിംഗ് ആപ്ലിക്കേഷനുകൾ ഉണ്ട്. നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്ന ഹൈ-സ്പെക്ക് ഘടകങ്ങൾ ഇതിന് ഒരു ഉദാഹരണം മാത്രമാണ്. രണ്ട് മോഡലുകളും അലൂമിനിയം ഫ്രെയിമുകളെ അടിസ്ഥാനമാക്കിയാണ് പൂർത്തിാക്കിയിരിക്കുന്നത്. ഫ്രെയിമിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന 17.5 Ah ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് കരുത്ത് നൽകുന്നത്. പെഡലുകളുടെ ഹൗസിംഗിൽ 250W ഇലക്ട്രിക് മോട്ടോറാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. ഈ ബൈക്കിന് ഇലക്ട്രിക് പവറിൽ മാത്രം 105 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ കഴിയുമെന്നാണ് കമ്പനി പറയുന്ന മറ്റൊരു കാര്യം.

രണ്ട് മോഡലുകളും റോക്ക്‌ഷോക്‌സിനൊപ്പം ഫ്രണ്ട് സസ്‌പെൻഷൻ ട്രാവലും വാഗ്ദാനം ചെയ്യുന്നുവെന്നതിനാൽ റൈഡിംഗ് കൂടുതൽ സുഗമമാക്കുന്നുണ്ട്. നൈറ്റ്‌ഹോക്ക് 150 mm സസ്പെൻഷൻ ട്രാവൽ വാഗ്ദാനം ചെയ്യുമ്പോൾ ഡെസേർട്ട് ഈഗിൾ 120 mm ട്രാവലാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എക്സ്റ്റേണലായി ക്രമീകരിക്കാവുന്ന റീബൗണ്ടും ഇതിനുണ്ട്. രണ്ട് ഇലക്ട്രിക് സൈക്കിൾ മോഡലുകൾക്കും കൂടുതൽ ഓഫ്-റോഡ് സെൻട്രിക് ടയറുകളും ട്രെക്ടോ 2 പിസ്റ്റൺ ബ്രേക്കുകളുമാണ് ഇ-മോട്ടോറാഡ് സമ്മാനിച്ചിരിക്കുന്നത്.

എൻ്റമ്മോ സൂപ്പർ മീറ്റിയോറിനേക്കാൾ വിലയോ? പുത്തൻ പുതിയ ഇലക്‌ട്രിക് സൈക്കിളുകളുമായി ഇ-മോട്ടോറാഡ്

X-ഫാക്‌ടർ സീരീസ് X1, X2, X3 എന്നിങ്ങനെ മൂന്ന് സൈക്കിളുകളായാണ് തിരിച്ചിരിക്കുന്നത്. ഇവ ഓരോന്നും ക്രമാനുഗതമായി ഉയർന്ന വിലയിലും കൂടുതൽ ഫീച്ചറുകളിലും വാഗ്ദാനം ചെയ്യുന്നുവെന്നതാണ് പ്രത്യേകത. അൾട്രാ-പ്രീമിയം ശ്രേണിയുമായി താരതമ്യപ്പെടുത്തുമ്പോൾ X-ഫാക്‌ടർ മോഡലുകൾ MTB ഫ്രെയിമുകളെ അടിസ്ഥാനമാക്കി X1, X3 എന്നിവയ്‌ക്കൊപ്പം സ്റ്റീൽ നിർമാണത്തെയാണ് അവതരിപ്പിക്കുന്നത്. അതേസമയം X2 ഒരു യുണിസെക്‌സ് ഫ്രെയിം അവതരിപ്പിക്കുന്നു. X1, X2 എന്നിവയ്ക്ക് ഒരു സംയോജിത യൂണിറ്റ് ഫീച്ചർ ചെയ്യുന്ന X3 ഉപയോഗിച്ച് റിമൂവബിൾ ബാറ്ററികളാണ് ലഭിക്കുന്നത്.

ഇലക്ട്രിക് മോട്ടോർ റിയർ വീൽ ഹബ്ബുമായാണ് സംയോജിപ്പിച്ചിരിക്കുന്നത്. കൂടാതെ 30 കിലോമീറ്റർ വരെ ഇലക്ട്രിക്-ഒൺലി റേഞ്ച് വാഗ്ദാനം ചെയ്യാനും ഇവയ്ക്ക് കഴിയും. മോഡലുകൾ തെരഞ്ഞെടുക്കാവുന്ന ലെവലുകളുള്ള ഇലക്ട്രിക് അസിസ്റ്റൻസും സൈക്കിളുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ അമിഗോ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ച സാങ്കേതികവിദ്യകൾ വാഗ്ദാനം ചെയ്യുന്നതിലെ സംഭവവികാസങ്ങളും ഇ-മോട്ടോറാഡ് വെളിപ്പെടുത്തി. മുഴുവൻ സൈക്കിൾ വ്യവസായത്തിനും തുറന്നിരിക്കുന്ന പ്ലാറ്റ്‌ഫോം, ജിയോ ഫെൻസിങ്, സൈക്കിൾ വിശദാംശങ്ങൾ മുതൽ റൈഡർ ബയോമെട്രിക്‌സ് നിരീക്ഷിക്കാനും മോഡലിന്റെ ഘടകങ്ങളുടെ ഡയഗ്‌നോസ്റ്റിക്‌സ് ഓഫർ ചെയ്യാനും വരെയുള്ള ആപ്പ് അധിഷ്‌ഠിത കണക്‌റ്റിവിറ്റി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.

എൻ്റമ്മോ സൂപ്പർ മീറ്റിയോറിനേക്കാൾ വിലയോ? പുത്തൻ പുതിയ ഇലക്‌ട്രിക് സൈക്കിളുകളുമായി ഇ-മോട്ടോറാഡ്

എന്നാൽ ഈ സിസ്റ്റത്തിന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അൾട്രാ പ്രീമിയം ശ്രേണി സൈക്കിളുകളെ സ്നേഹിക്കുന്നവർക്കും ലൈഫ്സ്റ്റൈലിന്റെ ഭാഗമാക്കിയിരിക്കുന്ന ഉപഭോക്താക്കൾക്കും നൽകുന്നതാണെന്ന് ഇ-മോട്ടോറാഡ് പറയുന്നു. അതേസമയം X-ഫാക്‌ടർ സീരീസ് കൗമാരക്കാരെയും ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്ന ആളുകളെയും പോലെയുള്ള കൂടുതൽ സാധാരണ റൈഡർമാരെ ആകർഷിക്കും.

പുതിയ X-ഫാക്ടർ ശ്രേണി അവതരിപ്പിച്ചതിന് പിന്നാലെ ഇന്ത്യയിലെ ടയർ മൂന്ന്, നാല് നഗരങ്ങളിലേക്കും അതിന്റെ വ്യാപനം വ്യാപിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. സാഹസികത തേടുന്നവർക്കും ദൈനംദിന യാത്രക്കാർക്കും കാഷ്വൽ റൈഡർമാർക്കും താങ്ങാവുന്ന വിലയിൽ ഭാവിയിൽ ഇ-ബൈക്കുകൾ കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു ഇലക്ട്രിക് വാഹന കമ്പനിയെന്ന നിലയിലാണ് ഇ-മോട്ടോറാഡ് പ്രശസ്‌തിയാർജിച്ചിരിക്കുന്നത്. പുത്തൻ ശ്രേണി പരിചയപ്പെടുത്തുന്നതിലൂടെ കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Friday, January 20, 2023, 16:30 [IST]
English summary
Electric cycles that costs more than re super meteor 650 meet the new e motorad models
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X