യൂറോപ്യൻ കരുത്തുള്ള റെയ്‌സ് മോട്ടോ ടയറുകൾ; മഹൻസാരിയ ഗ്രൂപ്പ് എംഡിയുമായുള്ള അഭിമുഖം

അടുത്തിടെ തങ്ങളുടെ പുതിയ ടയർ ബ്രാൻഡായ റെയ്‌സ് മോട്ടോ വെളിപ്പെടുത്തി വാർത്തകളിൽ ഇടംപിടിച്ചവരാണ് ഗുജറാത്ത് ആസ്ഥാനമായുള്ള ടയർ നിർമാതാക്കളായ മഹൻസാരിയ ഗ്രൂപ്പ്. യൂറോപ്യന്‍ ബ്രാന്‍ഡായ മിറ്റാസുമായി ചേര്‍ന്നാണ് മഹന്‍സാരിയ ഗ്രൂപ്പ് റെയ്‌സ് ടയറുകള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നതും പുറത്തിറക്കുന്നതും.

ഏറെക്കാലമായി ഇരുചക്ര വാഹനങ്ങൾക്ക് ടയറുകൾ നിർമിച്ച് അനുഭവ സമ്പത്തുള്ള മിറ്റാസ് ലോകത്തിലെ തന്നെ ഏറ്റവും പാരമ്പര്യമുള്ള ബ്രാൻഡുകളിൽ ഒന്നു കൂടിയാണ്. ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ഡാകർ റാലിയിൽ പങ്കെടുക്കുന്ന റൈഡർമാർക്കായി ടയറുകൾ നൽകുന്നതിലും മിറ്റാസ് പ്രശസ്‌തമാണ്. ഈ അനുഭവ സമ്പത്ത് മുതലെടുക്കാനാണ് മഹൻസാരിയ ഗ്രൂപ്പും പുതിയ പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഗുജറാത്ത് ആസ്ഥാനമായിട്ടുളള മഹൻസാരിയ ഗ്രൂപ്പ് മിറ്റാസിന് വേണ്ടിയുള്ള റെയ്‌സ് മോട്ടോ ടയറുകൾ നിർമിക്കുക.

യൂറോപ്യൻ കരുത്തുള്ള റെയ്‌സ് മോട്ടോ ടയറുകൾ; മഹൻസാരിയ ഗ്രൂപ്പ് എംഡിയുമായുള്ള അഭിമുഖം

റെയ്‌സ് മോട്ടോ ട്രെയിൽആർ ടയറുകളുടെ ടെസ്റ്റ് റൈഡിനോടനുബന്ധിച്ച് കമ്പനിയുടെ സ്ഥാപകനും എംഡിയുമായ യോഗേഷ് മഹൻസാരിയയ്‌ക്കൊപ്പം അൽപസമയം ചെലവഴിക്കാനും ഡ്രൈവ്സ്പാർക്കിന് സാധിച്ചു. കമ്പനിയുടെ പുതിയ ടയർ ലൈനപ്പിനെ കുറിച്ചും ഇവികൾക്കുള്ള ടയറുകൾ ഉൾപ്പെടെയുള്ളയുള്ള ബ്രാൻഡിന്റെ ഭാവി പദ്ധതികൾ ചർച്ച ചെയ്യാനുമാണ് ഈ അവസരം ഞങ്ങൾ വിനിയോഗിച്ചത്. അതെന്തെല്ലാമാണെന്ന് അറിയാൻ തുടർന്നു വായിക്കാം...

റെയ്‌സ് മോട്ടോയുടെ സ്ഥാപകനും എംഡിയുമായ യോഗേഷ് മഹൻസാരിയയുമായുള്ള ഞങ്ങളുടെ സംഭാഷണത്തിൽ ഇന്ത്യൻ വിപണിയിൽ വാഗ്ദാനം ചെയ്യുന്ന ടയറുകളുടെ നിലവിലെ ലൈനപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ആദ്യം വെളിപ്പെടുത്തിയിരിക്കുന്നത്. റെയ്‌സ് മോട്ടോ നിലവിൽ മോട്ടോർസൈക്കിൾ വിപണിയിൽ ടയറുകളുടെ നാല് പതിപ്പുകളാണ് വാഗ്ദാനം ചെയ്യുന്നത്. അടുത്തിടെ ഓടിച്ച മുൻനിര ട്രെയിൽആർ ടയറുകൾ ശരിക്കും ഡ്യുവൽ പർപ്പസ് മോഡലുകളാണ്. അതായത് റോഡിനും ഓഫ്-റോഡ് ഉപയോഗക്ഷമതയ്ക്കുമായാണ് ഇവ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് സാരം.

യൂറോപ്യൻ കരുത്തുള്ള റെയ്‌സ് മോട്ടോ ടയറുകൾ; മഹൻസാരിയ ഗ്രൂപ്പ് എംഡിയുമായുള്ള അഭിമുഖം

മറ്റ് മോട്ടോർസൈക്കിൾ ടയറുകൾ കൂടുതൽ റോഡ് അധിഷ്ഠിതമാണെന്നാണ് കമ്പനി പറയുന്നത്. ട്രെയിൽആർ പോലെ നിർദ്ദിഷ്ട മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടയറുകളും ബ്രാൻഡ് നിരയിലുണ്ട്. നിലവിൽ സ്‌കൂട്ടറുകൾക്കായി രണ്ട് തരം ടയറുകളും റെയ്‌സ് മോട്ടോ ഇന്ത്യയിൽ വിൽക്കുന്നുണ്ട്. ഇവികൾക്ക് ടയറുകൾ നൽകുന്നതിൽ ബ്രാൻഡിന് വളരെയധികം താൽപ്പര്യമുണ്ടെന്നും റെയ്‌സ് മോട്ടോ സ്ഥാപകൻ അഭിമുഖത്തിൽ വെളിപ്പെടുത്തുകയുണ്ടായി. ഇരുചക്ര വാഹനങ്ങൾക്കായി പ്രത്യേകമായി ടയറുകളിൽ കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നും ഭാവിയിൽ ഇത് ലക്ഷ്യമിട്ടുള്ള ഉൽപ്പന്നങ്ങൾ കൊണ്ടുവരുമെന്നും മഹൻസാരിയ വ്യക്തമാക്കുകയുണ്ടായി.

എല്ലാ ടയറുകൾക്കും അനുയോജ്യമായ ഒരു വലിപ്പം നൽകുന്നതിനു പകരം ഉൽപ്പന്ന നിർദ്ദിഷ്ട ആപ്ലിക്കേഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് റെയ്‌സ് മോട്ടോ തങ്ങളുടെ എതിരാളികളിൽ നിന്ന് സ്വയം വ്യത്യസ്തമാകുന്നതെന്ന് മഹൻസാരിയ പറഞ്ഞു. റെയ്‌സ് മോട്ടോ നിലവിൽ രാജ്യത്തുടനീളമുള്ള വിതരണ ശൃംഖല വികസിപ്പിക്കുന്ന പ്രക്രിയയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. നിലവിൽ ഇന്ത്യയിലെ 60 ശതമാനത്തോളം സംസ്ഥാനങ്ങളിലും തങ്ങൾ സാന്നിധ്യം അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ കമ്പനി റെയ്‌സ് മോട്ടോ ഉടൻ തന്നെ ടയറുകൾ ഓൺലൈനിൽ വിൽക്കുമെന്നും ഉറപ്പിച്ചു പറഞ്ഞു.

ഇതിലൂടെ റെയ്‌സ് മോട്ടോയുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ആക്‌സസ് ചെയ്യാനും കഴിയുമെന്നും അദ്ദേഹം വെളിപ്പെടുത്തി. നിലവിൽ ബൈക്ക് വിഭാഗത്തിന് ട്രെയില്‍ ആര്‍, ടൂര്‍ ആര്‍, ട്രേസ് ആര്‍, ട്രൂപ് ആര്‍ എന്നിവയും ഇന്ത്യയിലെ സ്‌കൂട്ടര്‍ സെഗ്മെന്റിന് ട്രിപ്പ് ആര്‍, ട്വിസ്റ്റ് ആര്‍ എന്നിങ്ങനെ 6 സബ് ബ്രാന്‍ഡുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Monday, February 13, 2023, 13:06 [IST]
English summary
Exclusive interview with yogesh mahansaria the founder and md of reise moto tyres
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X