ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടർ നിർമാണം ആരംഭിക്കാൻ ഒരുങ്ങി Gogoro

തായ്‌വാനിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാവും ബാറ്ററി സ്വാപ്പിംഗ് കമ്പനിയുമായ ഗൊഗോറോ ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാനുള്ള തയാറെടുപ്പുകൾ നടത്തികൊണ്ടിരിക്കുകയാണ്. ഹീറോ മോട്ടോകോർപ് പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ പുറത്തിറക്കാൻ പോവുന്നു എന്നുകേട്ടപ്പോൾ മുതൽ നാം ഉറ്റുനോക്കിയ വിദേശ ബ്രാൻഡുകളിൽ ഒന്നാണ് ഗൊഗോറോ.

ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാനുള്ള തയാറെടുപ്പുകൾക്കിടയിൽ 2022 നവംബർ മൂന്നിന് കമ്പനി ലാസ്റ്റ് മൈല്‍ ഡെലിവറികള്‍ക്കായി ഇവി-ആസ്-എ-സര്‍വീസ് പ്ലാറ്റ്ഫോം പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യ ആസ്ഥാനമായുള്ള സിപ്പ് ഇലക്ട്രിക് എന്ന കമ്പനിയുമായി സഹകരിച്ച് ഒരു പൈലറ്റ് പ്രോജക്റ്റ് കിക്ക്സ്റ്റാര്‍ട്ട് ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ വിപണി പ്രവേശനത്തിനായുള്ള അടുത്ത ഘട്ടവും ഗൊഗോറോ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യയിൽ നിരവധി ഇലക്ട്രിക് സ്‌കൂട്ടറുകൾ നിർമിക്കുന്നതിനായി ടയർ 1 ഓട്ടോമോട്ടീവ് ഘടക നിർമാതാക്കളായ മെറ്റൽമാൻ ഓട്ടോയുമായി ബാറ്ററി സ്വാപ്പിംഗ് സ്പെഷ്യലിസ്റ്റ് കരാറിൽ ഏർപ്പെട്ടുവെന്നാണ് പ്രഖ്യാപനം.

ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടർ നിർമാണം ആരംഭിക്കാൻ ഒരുങ്ങി Gogoro

മഹാരാഷ്ട്രയിലെ ഔറംഗബാദിലെ വാലൂജിലുള്ള പ്ലാന്റിൽ നിന്ന് ഗൊഗോറോയ്‌ക്കായി മെറ്റൽമാൻ ഓട്ടോ 2023 ജൂണിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്കായുള്ള ഉത്പാദനം ആരംഭിക്കും. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് FAME 2 സബ്‌സിഡിയിൽ നിന്ന് പ്രയോജനം നേടുന്നതിന് സ്വാപ്പബിൾ ബാറ്ററി സ്‌പെഷ്യലിസ്റ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ഒരു വലിയ ശ്രേണിക്കായിരിക്കും രൂപംകൊടുക്കുക. അങ്ങൻെ ഇ-സ്കൂട്ടറുകളുടെ വിപണി ലോഞ്ച് ഈ വർഷം മധ്യത്തോടെ നടത്തുകയും ചെയ്യും. സാധാരണക്കാർക്കായി ഒരു B2C ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കുക എന്നതാണ് ഇതിലെ ആദ്യത്തെ അജണ്ട.

അതോടൊപ്പം ഡെലിവറികൾക്കും മറ്റ് വാണിജ്യ ആവശ്യങ്ങൾക്കുമായി ഒരു B2B ഇവി കൊണ്ടുവരിക എന്ന പദ്ധതിയും ഗൊഗോറോയ്ക്കുണ്ട്. PUZ, CU, UX എന്നീ കോഡ്നാമമുള്ള മൂന്ന് പ്രോജക്റ്റുകളിൽ കമ്പനി നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടൊപ്പം മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള സാധ്യതയും കമ്പനി തേടുന്നു. പേഴ്‌സണൽ ബയർ സ്‌പേസിനായി ഗൊഗോറോ വിവ സ്‌കൂട്ടറിന്റെ ഇന്ത്യൻ പതിപ്പ് ഇതരമാർഗങ്ങളിൽ ഒന്നാണ്. 2022 നവംബറിൽ, ദേശീയ തലസ്ഥാന മേഖലയിലെ (NCR) ക്ലീൻ മൊബിലിറ്റി ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഗൊഗോറോ സിപ്പ് ഇലക്ട്രിക്കുമായി ഒരു പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു.

പ്രതിവർഷം 50,000 മുതൽ 1,00,000 യൂണിറ്റുകൾ വരെ ഇന്ത്യയിൽ നിർമിക്കാനാണ് ബ്രാൻഡ് ഉന്നമിട്ടിരിക്കുന്നത്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ കയറ്റുമതി അതിന്റെ മൊത്തം ഉത്പാദനത്തിന്റെ 10-20 ശതമാനം വരും. ഏതാനും ആഴ്ചകൾക്ക് മുമ്പ് കമ്പനിയുടെ പൈലറ്റ് ബാറ്ററി സ്വാപ്പിംഗ് ഇൻഫ്രാസ്ട്രക്ചർ കിക്ക്-സ്റ്റാർട്ട് ചെയ്യാൻ ഗൊഗോറോയുടെ സഹസ്ഥാപകനും സിഇഒയുമായ ഹോറസ് ലൂക്ക് ന്യൂഡൽഹിയിൽ എത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പും ഫോക്‌സ്‌കോണുമായി സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സൊല്യൂഷനുകളുടെ വികസനത്തിനും വിൽപ്പനയ്ക്കുമായി ഗൊഗോറോയ്ക്ക് ഇതിനകം സഖ്യമുണ്ട്.

ആഗോളതലത്തിൽ യമഹ, സുസുക്കി തായ്‌വാൻ എന്നിവയുൾപ്പെടെ 10 വ്യത്യസ്ത വാഹന നിർമാതാക്കളുമായി ഗൊഗോറോയ്ക്ക് ബന്ധമുണ്ട് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. ഇന്ത്യയിൽ ഉയർന്ന റേഞ്ചും ഉയർന്ന വേഗതയും ചെലവ് കുറഞ്ഞ ഘടകങ്ങളും ഉൾക്കൊള്ളിച്ച് തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറുകൾ നിർമിക്കുമ്പോൾ നിലവിലെ പ്രീമിയം ഇവി ടൂവീലർ സെഗ്മെന്റ് കിടുക്കാൻ ഗൊഗോറോയ്ക്ക് ശരിക്കും കഴിഞ്ഞേക്കും.

ഗൊഗോറോ S1 എന്ന ഇ-സ്കൂട്ടർ ആയിരിക്കും രാജ്യത്ത് ആദ്യം അവതരിപ്പിക്കുകയെന്നാണ് അനുമാനം. ഇത് ഇന്ത്യൻ വിപണിക്ക് തികച്ചും അനുയോജ്യമായ വാഹനമായിരിക്കും. 7.2kW പീക്ക് പവറും മോട്ടോറിൽ പരമാവധി 27 Nm torque ഉള്ള മിഡ് മൗണ്ടഡ് മോട്ടോറാണ് ഗൊഗോറോ S1 ഇവിക്ക് കരുത്ത് പകരുന്നത്. 30 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചാൽ 150 കി.മീ എന്ന ക്ലെയിം റേഞ്ച് വാഗ്ദാനം ചെയ്യുന്ന സ്വാപ്പബിൾ ലിഥിയം അയൺ ബാറ്ററി പായ്ക്കുമായാവും ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലെത്തുക.

ചാര്‍ജ് തീര്‍ന്ന ബാറ്ററി നല്‍കി പൂര്‍ണമായി ചാര്‍ജ് ചെയ്‍ത ബാറ്ററി ഉറപ്പിക്കുന്നതിന് മിനിറ്റുകള്‍ മതിയാകും എന്നത് അഡ്വാന്റേജാവും. സ്‍കൂട്ടറിന്‍റെ മൊത്തത്തിലുള്ള രൂപകല്‍പ്പന ലളിതമാണെങ്കിലും ഫീച്ചറുകള്‍ക്ക് കുറവില്ല. എല്‍ഇഡി ലൈറ്റിംഗ്, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്യാവുന്ന എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, രണ്ട് റൈഡിംഗ് മോഡുകള്‍, റീജനറേറ്റീവ് ബ്രേക്കിംഗ്, കീലെസ് ഇഗ്നിഷന്‍ എന്നിവയെല്ലാം ലഭിച്ചേക്കാം. മറുവശത്ത് B2B ആവശ്യങ്ങൾക്കായി ഗൊഗോറോ അതിന്റെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഒരു ഇവി ഇന്ത്യയിലേക്ക് കൊണ്ടുവരാനായിരിക്കാം ശ്രമിക്കുക.

More from DriveSpark

Article Published On: Tuesday, January 10, 2023, 16:15 [IST]
English summary
Gogoro ready to start electric scooter production in india launch this year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X