ഹാർലി ഷോറൂം അന്വേഷിക്കേണ്ട, X440 റോഡ്സ്റ്റർ ബുക്കിംഗ് ചെയ്യാൻ ഹീറോ ഡീലർമാരും റെഡി

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയെ ഇളക്കിമറിച്ചുകൊണ്ട് രണ്ട് സൂപ്പർ ബൈക്ക് നിർമാതാക്കൾ അടുത്തിടെ പുതിയ മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ചിരുന്നു. അതിൽ ഒന്നാണ് ഹാർലി ഡേവിഡ്‌സൺ X440. പ്രീമിയം ബ്രാൻഡിൽ നിന്നും ഒരു ബജറ്റ് ബൈക്ക് എത്തിയാൽ ബൈക്ക് പ്രേമികൾക്ക് ഇതിലും വലിയൊരു സന്തോഷം ലഭിക്കാനുണ്ടോ.

2.29 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയ കുഞ്ഞൻ ഹാർലിയെ തേടി ആളുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ ഡെലിവറികൾ ഉടൻ ആരംഭിക്കാനിരിക്കുന്ന X440 റേഡ്സ്റ്റർ നേരിടുന്നൊരു വെല്ലുവിളിയാണ് വേണ്ടത്ര ഡീലർഷിപ്പുകൾ ഇല്ലായെന്നത്. പക്ഷേ ഇതിന് പരിഹാരവും അമേരിക്കൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കൾ കണ്ടെത്തിയിട്ടുണ്ട്. ഹീറോ മോട്ടോകോർപ്പിന്റെ പങ്കാളിത്തത്തോടെ നിർമിക്കുന്ന ബൈക്കായതിനാൽ ഹീറോയുടെ ഡീലർഷിപ്പുകൾ വഴി തന്നെ ആളുകൾക്ക് ഇനി മുതൽ പുതിയ X440 ബുക്ക് ചെയ്യാം.

Harley Davidson X440

ഇത്രയും ആക്രമണാത്മകമായ വില നിർണയത്തോടെ ഒരു ഹാർലി ഡേവിഡ്‌സൺ മോട്ടോർസൈക്കിൾ വിപണിയിലെത്തുമെന്ന് ഒരുകാലത്തും നാം കരുതിയിട്ടുണ്ടാവില്ല. മിഡ്-കപ്പാസിറ്റി സെഗ്മെന്റിൽ റോയൽ എൻഫീൽഡിന്റെ കുത്തക തകർക്കാനാണ് ഇരുബ്രാൻഡുകളുടേയും ശ്രമം. സർവീസിംഗും ബുക്കിംഗുമെല്ലാം തെരഞ്ഞെടുത്ത ഹീറോ ഷോറൂമുകളിലൂടെ നടത്താൻ തീരുമാനിച്ചതും വലിയ നേട്ടമാവും. ഡെനിം, വിവിഡ്, S എന്നിങ്ങനെ മൂന്ന് വേരിയന്റ് ലെവലുകളിലാണ് പുത്തൻ റോഡ്സ്റ്റർ ബൈക്ക് വിപണയിലെത്തുക.

മുകളിൽ സൂചിപ്പിച്ചതുപോലെ ബേസ് വേരിയന്റിന് 2.29 ലക്ഷം രൂപയാണ് വിലയെങ്കിൽ ടോപ്പ് എൻഡ് S ട്രിമ്മിന്റെ എക്സ്ഷോറൂം വില 2.69 ലക്ഷം രൂപയാണ്. അധികമായി മുടക്കുന്ന തുകയ്ക്ക് ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡ്യുവൽ-ടോൺ മെഷീൻഡ് അലോയ് വീലുകൾ എന്നിവ ഉപഭോക്താക്കൾക്ക് ലഭിക്കും.റോയൽ എൻഫീൽഡിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ക്ലാസിക് 350 റെട്രോ ബൈക്കിനേക്കാൾ ചെറിയൊരു വില കൂടുതൽ മാത്രമാണ് ഈ ഹാർലി-ഹീറോ ബൈക്കിന് വരുന്നത്.

Harley Davidson X440

ഈ അധികമായി മുടക്കുന്ന വിലയ്ക്ക് X440 റോഡ്സ്റ്ററിന് ഹാർലി-ഡേവിഡ്‌സണിന്റെ ബ്രാൻഡ് വെയ്‌റ്റേജിനൊപ്പം ഒരു വലിയ എഞ്ചിനും അധിക പെർഫോമൻസും ലഭിക്കും. ഫീച്ചറുകളുടെ കാര്യത്തിലും മോട്ടോർസൈക്കിൾ നിരാശപ്പെടുത്തില്ലെന്ന് അമേരിക്കൻ ബ്രാൻഡ് ഉറപ്പുവരുത്തിയിട്ടുണ്ട്. റെട്രോ ശൈലി ഉയർത്തിപ്പിടിക്കുന്ന വൃത്താകൃതിയിലുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളാണ് ഇതിൽ കമ്പനി ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഇത് ബ്ലൂടൂത്ത് കണക്റ്റിവിറ്റി, സ്മാർട്ട്ഫോൺ അനുയോജ്യത, ടേൺ-ബൈ-ടേൺ നാവിഗേഷൻ, നേട്ടിഫിക്കേഷൻ അലേർട്ടുകൾ എന്നിവ പോലുള്ള മറ്റ് ഫീച്ചറുകളും ഹാർലി കോർത്തിണക്കിയിട്ടുണ്ട്. പോരാത്തതിന് പ്രായോഗികമായ എൽഇഡി ലൈറ്റിംഗ് ഓപ്ഷനും X440 റോഡ്സ്റ്ററിലുണ്ട്. ഇനി എഞ്ചിന്റെ കാര്യത്തിലേക്ക് വന്നാൽ 440 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ ആൻഡ് എയർ കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിലുള്ളത്.

Harley Davidson X440

ഈ പുത്തൻ എഞ്ചിന് 27 bhp കരുത്തിൽ പരമാവധി 38 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 6-സ്പീഡ് ഗിയർബോക്‌സുമായാണ് ഹാർലിയുടെ ബജറ്റ് മോട്ടോർസൈക്കിളിന്റെ വരവ്. ബ്രേക്കിംഗിനായി രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകൾ, ഡ്യുവൽ-ചാനൽ എബിഎസ്, 43 mm യുഎസ്ഡി ടെലിസ്‌കോപിക് ഫോർക്കുകൾ, പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകൾ എന്നിവയാണ് റോഡ്സ്റ്റർ ബൈക്കിന്റെ മറ്റ് മെക്കാനിക്കൽ വിശേഷങ്ങൾ.

രാജസ്ഥാനിലെ നീമ്രാനയിലുള്ള ബ്രാൻഡിന്റെ നിർമാണ കേന്ദ്രത്തിലായിരിക്കും ഹാർലി ഡേവിഡ്‌സൺ X440 നിർമിക്കുക. ലോകത്തിലെ പ്രശസ്തമായ അമേരിക്കൻ കമ്പനിയിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിളാണ് ഇതെന്ന കാര്യം പലരേയും ആകർഷിക്കാൻ ഇടയാക്കും. റോയൽ എൻഫീൽഡ് ക്ലാസിക് 350 മോഡലിന് പുറമെ എൻട്രി-ലെവൽ മിഡിൽവെയ്റ്റ് ബൈക്കുകളായ ഹോണ്ട ഹൈനസ് CB350, ട്രയംഫ് 400 ട്വിൻസ് എന്നിവയും ഹാർലിയോട് മത്സരിക്കും.

More from DriveSpark

Article Published On: Thursday, July 13, 2023, 14:30 [IST]
English summary
Harley davidson x440 can book by selected hero motocorp dealerships
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X