ഇങ്ങനെ വില കുറക്കാൻ എങ്ങനെ സാധിച്ചു? ഹാർലി X440 റോഡ്സ്റ്ററിനെ കുറിച്ച് അറിയേണ്ടതെല്ലാം...

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡിന്റെ കൊമ്പൊടിക്കാനായി പിറവിയെടുത്തിരിക്കുകയാണ് ഹാർലി ഡേവിഡ്‌സൺ X440. കില്ലർ പ്രൈസിംഗമായെത്തി ഇന്നലെ എതിരാളികളെ ഞെട്ടിച്ച അമേരിക്കൻ ബ്രാൻഡ് ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപിന്റെ സഹകരണത്തോടെയാണ് ബൈക്കിന്റെ നിർമാണവും മറ്റും പൂർത്തിയാക്കിയിരിക്കുന്നത്.

ഹീറോ മോട്ടോകോർപുമായി സഹകരിച്ച് വികസിപ്പിച്ച മോട്ടോർസൈക്കിൾ ഹാർലി ഡേവിഡ്‌സണിന്റെയും ഹീറോയുടെയും പുതിയ പ്രീമിയം ഡീലർഷിപ്പുകൾ വഴിയാവും വിൽപ്പനയ്ക്ക് എത്തുക. വിലയുടെ കാര്യം പറഞ്ഞതുപോലെ ഏറ്റവും വലിയ ഹൈലൈറ്റും ഇതുതന്നെയാണ്. ഏകദേശം 3.50 മുതലൊക്കെ വില പ്രതീക്ഷിച്ചിരുന്നിടത്ത് ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് മറ്റൊരു തന്ത്രം ബ്രാൻഡ് സ്വീകരിച്ചത്. എന്തായാലും ഹാർലി X440 റോഡ്സ്റ്ററിനെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഒന്നു ചർച്ച ചെയ്‌താലോ?

Harley-Davidson X440

വിലയും വേരിയന്റുകളും: പുതിയ ഹാർലി-ഡേവിഡ്‌സൺ X440 മോട്ടോർസൈക്കിൾ ഡെനിം, വിവിഡ്, എസ് എന്നിങ്ങനെ 3 വ്യത്യസ്ത വേരിയന്റുകളിലാണ് വിപണിയിലെത്തുക. ഇവയുടെ വില യഥാക്രമം 2.29 ലക്ഷം രൂപ, 2.49 ലക്ഷം രൂപ, 2.69 ലക്ഷം രൂപ എന്നിങ്ങനെയാണ്. X440 റോഡ്സ്റ്ററിന്റെ ഏറ്റവും വലിയ എതിരാളി റോയൽ എൻഫീൽഡ് ക്ലാസിക് 350 ആയിരിക്കും. ഇതോടൊപ്പം ഹോണ്ട CB350 ഹൈനസ് ശ്രേണിയുമായി മുട്ടാനും വണ്ടിക്കാവും.

ഡിസൈൻ: ഒരു ക്രൂയിസറിനേക്കാൾ ചെറിയ റോഡ്‌സ്റ്ററിനെ പോലെയാണ് X440 രൂപകൽപ്പന ചെയ്തിരിക്കുന്നത്. മറ്റ് ഹാർലി-ഡേവിഡ്‌സൺ മോട്ടോർസൈക്കിളുകളിൽ കാണുന്ന ചില ഡിസൈൻ ഘടകങ്ങൾക്കൊപ്പം XR1200-ൽ നിന്ന് പ്രചോദനമുൾക്കൊണ്ട ശൈലിയും ഇതിനുണ്ട്. ടിയർ ഡ്രോപ്പ് ഫ്യുവൽ ടാങ്ക്, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, സീറ്റ് എന്നിവയാണ് X440 ഹാർലി-ഡേവിഡ്‌സണിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകൾ.

Harley-Davidson X440

നിയോ-റെട്രോ രൂപഭംഗിക്കൊപ്പം മസ്റ്റാർഡ് ഡെനിം, മെറ്റാലിക് ഡാർക്ക് സിൽവർ, മെറ്റാലിക് തിക്ക് സിൽവർ, മാറ്റ് ബ്ലാക്ക് എന്നീ നാല് വ്യത്യസ്‌ത കളർ ഓപ്ഷനുകളും ഹാർലിയും മോട്ടോർസൈക്കിളിലുണ്ട്. ആദ്യത്തേയും അവസാനത്തേയും നിറങ്ങൾ യഥാക്രമം ബേസ്, ടോപ്പ്-സ്പെക്ക് മോഡലുകൾക്ക് മാത്രമുള്ളതാണെന്നും അമേരിക്കൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ പ്രത്യേകം അറിയിച്ചിട്ടുണ്ട്.

ഫീച്ചറുകൾ: ഹാർലിയുടെ ബൈക്കാവുമ്പോൾ ഇക്കാര്യത്തിൽ കുറവൊന്നും ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നവരാകും അധികവും. എൽഇഡി ലൈറ്റിംഗ്, യുഎസ്ബി പോർട്ട്, സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ട്രിപ്പ് മീറ്ററുകൾ, ഓഡോമീറ്റർ, സർവീസ് ഇൻഡിക്കേറ്റർ, സൈഡ് സ്റ്റാൻഡ് അലേർട്ട് എന്നിവയുള്ള 3.5 ഇഞ്ച് TFT ഡിസ്‌പ്ലേയുമാണ് ബൈക്കിനുള്ളത്. ഇതുകൂടാതെ, ആപ്ലിക്കേഷൻ പിന്തുണയോടെയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും മോട്ടോർസൈക്കിളിന് ലഭിക്കുന്നു. എന്നാൽ ടോപ്പ് വേരിയന്റ് വാങ്ങുന്നവർക്ക് മാത്രമേ ഫാൻസി ഫീച്ചറുകളൊക്കെ ലഭ്യമാവൂ.

Harley-Davidson X440

എഞ്ചിനും പെർഫോമൻസും: പുതുതായി വികസിപ്പിച്ച 440 സിസി എയർ-ഓയിൽ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹാർലി-ഡേവിഡ്‌സൺ X440 റോഡ്സ്റ്ററിന് തുടിപ്പേകുന്നത്. ഇത് 6,000 rpm-ൽ 27 bhp കരുത്തും 4,000 rpm-ൽ പരമാവധി 38 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 6-സ്പീഡ് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. പെർഫോമൻസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയുമില്ലെന്ന് പേപ്പറിലെ കണക്കുകൾ സൂചിപ്പിക്കുന്നു.

സസ്പെൻഷനും ബ്രേക്കിംഗും: X440 റോഡ്സ്റ്ററിൽ KYB-യിൽ നിന്നുള്ള 43 mm ഡ്യുവൽ കാട്രിഡ്ജ് അപ്പ്-സൈഡ് ഡൗൺ ഫോർക്കുകളാണ് മുൻവശത്ത് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം പിൻഭാഗത്ത് 7-സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റ്‌മെന്റോടുകൂടിയ ഗ്യാസ് ചാർജ്‌ഡ് ഇരട്ട ഷോക്ക് അബ്സോർബറുകളാണ് ഹാർലി ഡേവിഡ്‌സൺ ഒരുക്കിയിരിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി മുന്നിൽ 320 mm ഡിസ്‌ക്കും പിന്നിൽ 240 mm ഡിസ്‌ക്കും വാഗ്‌ദാനം ചെയ്യുന്നു.

Harley-Davidson X440

കൂടുതൽ സുരക്ഷക്കായി സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ എബിഎസും പുതിയ ഹാർലി റോഡ്സ്റ്റർ മോട്ടോർസൈക്കിളിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് X400-യിൽ അലോയ് വീലുകളോ ഫാക്ടറി ഫിറ്റഡ് സ്പോക്ക് വീലുകളോ ആയിരിക്കും ലഭിക്കുക. മുൻ വീലിന് 18 ഇഞ്ച് വലിപ്പവും പിന്നിൽ 17 ഇഞ്ച് യൂണിറ്റുമാണ് നൽകിയിരിക്കുന്നതും.

More from DriveSpark

Article Published On: Tuesday, July 4, 2023, 13:47 [IST]
English summary
Harley davidson x440 everything you need to know about the new roadster bike
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X