2.29 ലക്ഷത്തിന് ഹാർലി ബൈക്ക് വിപണിയിൽ, എൻഫീൽഡിന്റെ കഥകഴിക്കാൻ X440 റോഡ്സ്റ്റർ

ഇന്ത്യൻ ബ്രാൻഡുകളും വിദേശ ബ്രാൻഡുകളും കൈകോർത്ത് നമ്മുടെ സ്വന്തം നിരത്തുകൾക്കായി പുതിയ വാഹനങ്ങൾ നിർമിക്കുന്നത് അത്രപുതുമയുള്ള കാര്യമല്ലെങ്കിലും അടുത്തിടെയായി ഇത്തരം സംഭവങ്ങൾ കൂടുതൽ സജീവമാവുകയാണ്. അടുത്തിടെ ട്രയംഫ്-ബജാജ് കൂട്ടുകെട്ട് ചർച്ചായായതു പോലെ തന്നെ അമേരിക്കൻ പ്രീമിയം ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്‌സണും ഇന്ത്യൻ ഇരുചക്ര വാഹന കമ്പനിയായ ഹീറോ മോട്ടോകോർപ്പും കൈകോർത്തതും വാഹന പ്രേമികൾ കൊട്ടിഘോഷിച്ച വാർത്ത തന്നെയാണ്.

ഇന്ത്യയിൽ നിന്നും എല്ലാം ഇട്ടെറിഞ്ഞ് പോവാൻ തീരുമാനിച്ച അമേരിക്കൻ പ്രീമിയം ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണെ കൈപിടിച്ച് മുന്നോട്ടു നയിക്കാൻ ഹീറോയെത്തിയത് എല്ലാവർക്കും ഒരു അമ്പരപ്പായിരുന്നു. അടുത്തിടെ രണ്ട് ബ്രാൻഡുകളും സഹകരിച്ച് പുറത്തിറക്കുന്ന ആദ്യ മോഡലായ ഹാർലി X440 മോട്ടോർസൈക്കിളിന്റെ ചിത്രങ്ങളും വാർത്തകളുമെല്ലാം വൈറയാലായിരുന്നു.

Harley-Davidson X440

നമ്മുടെ നിരത്തുകളിൽ അപ്രമാദിത്തം തീർത്ത് കുതിച്ചുപായുന്ന റോയൽ എൻഫീൽഡിനെ ഉന്നംവെച്ചാണ് ബൈക്കിന്റെ വരവ് എന്നതു തന്നെയാണ് ഇത്രയും ആകാംക്ഷയുണർത്താൻ കാരണം. അതായത് മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ ശ്രേണി കൈയടുക്കാനാണ് ഹാർലിയുടെ ഇത്തവണത്തെ വരവ്. എൻഫീൽഡ് മോഡലുകൾക്ക് പുറമെ ബജാജ് ഡൊമിനാർ 400, ഹോണ്ട ഹൈനസ് സീരീസ് എന്നിവയുടെ വെല്ലുവിളിയും മറികടക്കേണ്ടതായുണ്ട് കമ്പനികൾക്ക്.

എന്തായാലും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഹാർലി ഡേവിഡ്‌സൺ X440 അവതരിപ്പിച്ചിരിക്കുകയാണ് ബ്രാൻഡിപ്പോൾ. അതും ആരും പ്രതീക്ഷിക്കാത്ത വിലക്കാണ് പ്രീമിയം ബൈക്കിന്റെ അരങ്ങേറ്റം നടന്നിരിക്കുന്നത്. എത്രയെന്നല്ലേ...? വെറും 2.29 ലക്ഷം രൂപയുടെ പ്രാരംഭ വിലക്കാണ് ഇന്ത്യയിൽ പുത്തൻ മോട്ടോർസൈക്കിളിനെ ഹീറോയുടെ കൈപിടിച്ച് പുറത്തിറക്കിയിരിക്കുന്നത്.

Harley-Davidson X440

മൂന്നുവേരിയന്റുകളിൽ വാങ്ങാനാവുന്ന ഹാർലി X440 ബേസ് വേരിയന്റിനാണ് 2.29 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി നൽകേണ്ടത്. അതേസമയം മോട്ടോർസൈക്കിളിന്റെ മിഡ്, ടോപ്പ് വേരിയന്റുകൾക്ക് യഥാക്രമം. 2.49 ലക്ഷം രൂപ, 2.69 ലക്ഷം രൂപ എന്നിങ്ങനെയാണ് വില വരുന്നത്. അമേരിക്കൻ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിൾ എന്ന പ്രത്യേകതയുമുണ്ട് X440 റോഡ്സ്റ്ററിന്.

പതിവ് ക്രൂയിസര്‍ ശൈലി വിട്ട് റോഡ്‌സ്റ്റര്‍ രൂപത്തിലാണ് മിഡ്-കപ്പാസിറ്റി ബൈക്കിനെ ഡിസൈൻ ചെയ്‌തിരിക്കുന്നത്. എന്നാൽ ഹാർലിയുടെ അമേരിക്കൻ ടച്ച് അങ്ങിങ്ങായി ഡിസൈനിൽ കാണാനാവും. ആദ്യ കാഴ്ച്ചയിൽ XR1200-ൽ നിന്ന് നിരവധി സ്റ്റൈലിംഗ് ഘടകങ്ങൾ കടമെടുത്തിട്ടുണ്ടെന്ന് ഏതൊരു പ്രീമിയം ബൈക്ക് പ്രേമിക്കും മനസിലാവും. ദീർഘദൂര ടൂറിംഗിനെന്ന പോലെ തന്നെ ദൈനംദിന ആവശ്യങ്ങൾക്കും ഉപയോഗിക്കാനാവുന്ന രീതിയിലാണ് മോട്ടോർസൈക്കളിനെ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

Harley-Davidson X440

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്കും ഉപയോഗിച്ചുള്ള ഹാർലി ഡേവിഡ്സൺ X440 റെട്രോ ഡിസൈൻ ഭാഷ്യം ശരിക്കും കിടിലമാണ്. എന്നാൽ ആധുനിക ഒട്ടുംകൈവിടാതെ തന്നെയാണ് മോഡലിനെ പണികഴിപ്പിച്ചിരിക്കുന്നതെന്നും പറയാം. ഇതിനായി എൽഇഡി ലൈറ്റിംഗ്, ഒരു എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയും അതിലേറെയും പോലുള്ള ആധുനിക ഘടകങ്ങളും കമ്പനി കോർത്തിണക്കിയിട്ടുണ്ട്. മെഷീൻ കട്ട് അലോയ് വീലുകളാണ് മറ്റൊരു പ്രത്യേകത.

ഹാർലി-ഡേവിഡ്‌സൺ ബ്രാൻഡിംഗ്, ഫ്ലാറ്റ് ഹാൻഡിൽബാർ, സൈഡ്-സ്ലംഗ് എക്‌സ്‌ഹോസ്റ്റ്, റെട്രോ-സ്റ്റൈൽ റൗണ്ട് ഇൻഡിക്കേറ്ററുകൾ എന്നിവയും ഡിസൈനിനെ പൂരകമാക്കുന്നു. മൂന്ന് വേരിയന്റുകളിൽ മോട്ടോർസൈക്കിൾ ലഭ്യമാണ്. ബേസ് മോഡൽ സിംഗിൾ-ടോണിലാണ് വാങ്ങാനാവുക. കൂടാതെ ഇവയിൽ വയർ-സ്പോക്ക് വീലുകളാണ് കമ്പനി ഒരുക്കിയെടുത്തിരിക്കുന്നത്. മിഡ് വേരിയന്റിലേക്ക് നോക്കിയാൽ അലോയ് വീലുകളും ഡ്യുവൽ-ടോൺ ഫിനിഷും ലഭിക്കുന്നു.

Harley-Davidson X440

ഡയമണ്ട് കട്ട് അലോയ് വീലുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, 3D ലോഗോകൾ തുടങ്ങിയ പ്രീമിയം ഫീച്ചറുകളോടെയാണ് ഹീർലി X440 റോഡ്സ്റ്ററിന്റെ ടോപ്പ്-സ്പെക്ക് മോഡൽ വരുന്നത്. ബ്ലൂടൂത്ത് മൊഡ്യൂൾ ടോപ്പ് മോഡലിലേക്ക് ടേൺ-ബൈ-ടേൺ നാവിഗേഷൻ ഫംഗ്‌ഷൻ കൊണ്ടുവരുന്നതായും കമ്പനി അവകാശപ്പെടുന്നു. പുതുതായി വികസിപ്പിച്ച 440 സിസി സിംഗിൾ സിലിണ്ടർ എയർ, ഓയിൽ-കൂൾഡ് എഞ്ചിനാണ് ഹാർലി ഡേവിഡ്‌സൺ X440 റോഡ്സ്റ്ററിന്റെ ഹൃദയം.

ടൂ വാൽവ് സജ്ജീകരണമുള്ള എഞ്ചിന് 27 bhp പവറിൽ പരമാവധി 38 Nm torque വരെ നിർമിക്കാൻ ശേഷിയുണ്ട്. 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സ്റ്റീൽ ട്രെല്ലിസ് ഫ്രെയിൽ നിർമിച്ചിരിക്കുന്ന ബൈക്കിന്റെ സസ്പെഷൻ സെറ്റപ്പിൽ മുൻവശത്ത് അപ്സൈഡ് ഡൗൺ ഫോർക്കും പിന്നിൽ പ്രീലോഡ് അഡ്ജസ്റ്റബിലിറ്റിയുള്ള ട്വിൻ ഷോക്ക് അബ്സോർബർ സജ്ജീകരണവുമാണ് ഹാർലി ഡേവിഡ്‌സൺ നൽകിയിരിക്കുന്നത്.

Harley-Davidson X440

ഇനി ബ്രേക്കിംഗിലേക്ക് നോക്കിയാൽ ഡ്യുവൽ ചാനൽ എബിഎസ് സംവിധാനത്തോടെയുള്ള സിംഗിൾ ഡിസ്ക്കുകളാണ് ഹാർലി X440 റോഡ്സ്റ്ററിൽ ഒരുക്കിയിരിക്കുന്നത്. സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് ഫംഗ്ഷനും നൽകിയിരിക്കുന്നത്. ഇന്ത്യയിൽ ഹാർലിയുടെ ചില്ലറ വിൽപ്പനയും വിതരണവും ഹീറോ മോട്ടോകോർപ്പാണ് കൈകാര്യം ചെയ്യുന്നത്. ഇന്ത്യൻ ബ്രാൻഡുമായുള്ള സഹകരണമാണ് വില ഇത്രയും കുറയാൻ കാരണമായിരിക്കുന്നത്.

More from DriveSpark

Article Published On: Monday, July 3, 2023, 20:52 [IST]
English summary
Harley davidson x440 motorcycle launched at rs 2 29 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X