പുതിയ ബുള്ളറ്റ് വന്നു, പണിയുമായി ഹാർലി പിന്നാലെ; ഈ ബൈക്കിന്റെ ഡെലിവറി തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം

ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി സെഗ്മെന്റിലേക്ക് ബജറ്റ് വിലയിൽ ഒരു ഹാർലി ഡേവിഡ്‌സൺ ബൈക്ക് ഇന്ത്യയിൽ എത്തിയത് വളരെ അപ്രതീക്ഷിതമായിരുന്നു. അതുവരെ ഇങ്ങനെയൊരു വിലയിൽ ഒരു ഹാർലി മോട്ടോർസൈക്കിൾ സ്വന്തമാക്കാനാവുമെന്ന് നാമൊന്നും സ്വപ്‌നങ്ങളിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല. എന്തായാലും സാധാരണക്കാരന് പോലും മുടക്കാനാവുന്ന വിലയിൽ ഹാർലി അവതരിപ്പിച്ചപ്പോൾ വിപണിയിൽ അതിന്റെ തരംഗവും കാണാനായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പുമായുള്ള സഹകരണത്തോടെയാണ് ഹാർലി ഡേവിഡ്‌സൺ ഇപ്പോൾ ഏവർക്കും പരിചിതമായ X440 റോഡ്സ്റ്റർ നിർമിക്കുന്നത്. 2023 ജൂലൈ നാലിന് ബുക്കിംഗ് ആരംഭിച്ചതിന് ശേഷം മോട്ടോർസൈക്കിളിനായി ഇതുവരെ 25,000-ലധികം ബുക്കിംഗുകൾ ലഭിച്ചതായി കമ്പനി അടുത്തിടെ അറിയിച്ചിരുന്നു. ഇതിൽ 65 ശതമാനം ബുക്കിംഗുകളും ടോപ്പ് എൻഡ് S വേരിയന്റിനു വേണ്ടിയാണ് ലഭിച്ചിരിക്കുന്നതും.

Harley-Davidson X440 Roadster

എന്നാൽ ബൈക്കിനെ ഇതുവരെ നിരത്തിൽ കണ്ടില്ലല്ലോ എന്ന് ആലോചിക്കുന്നവരുണ്ടാവും അല്ലേ. ബുക്ക് ചെയ്‌ത ഉപഭോക്താക്കളെ സന്തോഷിപ്പുക്കുന്ന വിധത്തിലുള്ള ഒരു വാർത്തയുമായി ഹാർലി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. എന്തെന്നല്ലേ, 2023 ഒക്‌ടോബർ മുതൽ X440 റോഡ്സ്റ്ററിനായുള്ള ഡെലിവറി ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുകയാണ്. മോട്ടോർസൈക്കിൾ ബുക്ക് ചെയ്‌ത ഉപഭോക്താക്കൾക്ക് ഡീലർഷിപ്പ് സന്ദർശിച്ചോ അല്ലെങ്കിൽ വെബ്‌സൈറ്റ് സന്ദർശിച്ച് ടെസ്റ്റ് റൈഡ് ഷെഡ്യൂൾ ചെയ്‌തോ മോഡലിന്റെ ടെസ്റ്റ് റൈഡ് നടത്താനും അവസരമുണ്ട്.

നിലവിൽ താത്ക്കാലികമായി പുതിയ ബുക്കിംഗുകൾ ഹാർലി ഡേവിഡ്‌സൺ സ്വീകരിക്കുന്നില്ല. ആദ്യ ബാച്ചിന്റെ ഡെലിവറി പൂർത്തീകരിച്ചതിനു ശേഷമായിരിക്കും ഇനി ബുക്കിംഗ് പുനരാരംഭിക്കുക. ഇനി ബുക്ക് ചെയ്യുന്നവർ പുതിയ വിലയായിരിക്കും ഹാർലി ഡേവിഡ്‌സൺ ബജറ്റ് മോഡലിനായി മുടക്കേണ്ടി വരിക എന്നതും പ്രത്യേകം ഓർമിക്കേണം. മോട്ടോർസൈക്കിളിന്റെ ഉയർന്ന ഡിമാന്റ് നിറവേറ്റുന്നതിനായി ബൈക്കിനായുള്ള ഉത്പാദനം വർധിപ്പിക്കുമെന്നും ഹീറോ അറിയിച്ചിട്ടുണ്ട്.

Harley-Davidson X440 Roadster

വടക്കേ ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ നീമ്രാനയിലുള്ള കമ്പനിയുടെ ഗാർഡൻ ഫാക്ടറിയിലാണ് ഹീറോ X440 നിർമിക്കുന്നത്. ഇന്ത്യയിൽ ബൈക്കിന്റെ പൂർണ നിർമാണ ചുമതലയും ഇന്ത്യൻ ബ്രാൻഡിനാണ്. ഇനി വിലയുടെ കാര്യത്തിലേക്ക് വരാം. റോഡ്സ്റ്റർ മോഡലിന ഡെനിം, വിവിഡ്, എസ് എന്നീ മൂന്ന് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യാനാവും. അവയുടെ എക്സ്ഷോറൂം വില ആദ്യ ഘട്ടത്തിൽ യഥാക്രമം 2.29 ലക്ഷം, 2.49 ലക്ഷം, 2.69 ലക്ഷം എന്നിങ്ങനെയായിരുന്നു.

എന്നാൽ ഇനി വാങ്ങുന്നവർ ഈ വിലയിൽ നിന്നും അധികമായി 10,500 രൂപ നൽകേണ്ടി വരും. ഇനി മുതൽ 2.40 ലക്ഷം മുതൽ രൂപ മുതലാണ് എക്സ്ഷോറൂം വില. അതേസമയം മിഡ്, ടോപ്പ് വേരിയന്റുകൾക്ക് യഥാക്രമം 2.60 ലക്ഷം രൂപ, 2.80 ലക്ഷം രൂപ എന്നിങ്ങനെയും മുടക്കേണ്ടി വരും. എയർ ഓയിൽ കൂൾഡ് ആയ 440 സിസി, 2-വാൽവ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹാർലി ഡേവിഡ്‌സൺ X440-യുടെ ഹൃദയം.

Harley-Davidson X440 Roadster

ഇത് പരമാവധി 27.6 bhp കരുത്തിൽ 38 Nm torque വരെ നൽകാനാവും. ഗിയർബോക്‌സ് സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് യൂണിറ്റാണ്. ഡിസൈനിലേക്ക് നോക്കിയാൽ ഹാർലിയുടെ ലൈനപ്പിലെ പഴയ മോഡലുകളിൽ നിന്ന് നിരവധി സ്റ്റൈലിംഗ് ടച്ച് കടമെടുത്തിരിക്കുന്നത് വ്യക്തമായും കാണാനാവും. തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ അപേക്ഷിച്ച് ഫീച്ചറുകളിലും മറ്റ് സവിശേഷതകളിലും മാറ്റങ്ങളും ഉണ്ടാവും.

ഫീച്ചറുകളുടെ കാര്യത്തിൽ X440 ഒരു ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ടോപ്പ് എൻഡ് വേരിയന്റിൽ TFT സ്ക്രീൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡ്യുവൽ-ചാനൽ എബിഎസ്, എൽഇഡി ലൈറ്റിംഗ് എന്നിവയും അതിലേറെയും പോലുള്ള മോഡേൺ സംഗതികൾ ഉൾക്കൊള്ളുന്നുണ്ട്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് ടാക്കോമീറ്റർ, ട്രിപ്പ് മീറ്ററുകൾ, ഓഡോമീറ്റർ, സർവീസ് ഇൻഡിക്കേറ്റർ, സൈഡ്-സ്റ്റാൻഡ് അലേർട്ട് തുടങ്ങി വിവിധ പ്രധാന വിവരങ്ങളാണ് കൺസോളിൽ അവതരിപ്പിച്ചിരിക്കുന്നത്.

Harley-Davidson X440 Roadster

മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ X440 റോഡ്സ്റ്ററിന്റെ മുൻവശത്ത് KYB-യിൽ നിന്ന് ലഭിക്കുന്ന 43 mm ഡ്യുവൽ കാട്രിഡ്ജ് അപ്പ്-സൈഡ് ഡൗൺ ഫോർക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പിൻഭാഗത്ത് 7-സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റ്‌മെന്റോടുകൂടിയ ഗ്യാസ് ഫില്ലഡ് ട്വിൻ ഷോക്ക് അബ്സോർബറുകളുമാണ് ഹാർലി ഡേവിഡ്‌സൺ ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിൽ മുൻവശത്ത് 320 mm ഡിസ്‌ക്കും പിന്നിൽ 240 mm ഡിസ്‌ക്കും ബ്രേക്കിംഗ് ചുമതല നിർവഹിക്കുന്നു. സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ എബിഎസ് വാഗ്ദാനം ചെയ്യുന്നത് സ്വാഗതാർഹമാണ്.

ഈ ബജറ്റ് ഫ്രണ്ട്‌ലി ഹാർലി ഡേവിഡ്‌സൺ ഇന്ത്യൻ വിപണിയിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350, ട്രയംഫ് സ്പീഡ് 400 എന്നിവയോടാണ് മത്സരിക്കുന്നത്. ഡെലിവറി ആരംഭിക്കുന്നതോടെ ക്ലാസിക് ബ്രാൻഡിന്റെ വിൽപ്പന പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അമേരിക്കൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കൾ. ഹീറോയുമായുള്ള പങ്കാളിത്തം വേഗം വിപണി പിടിക്കാൻ ഹാർലിയെ സഹായിക്കുമെന്നതിനുള്ള തെളിവായി ബുക്കിംഗ് കണക്കുകളും ഹാർലി ഉയർത്തിക്കാണിക്കുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, September 5, 2023, 15:57 [IST]
English summary
Harley davidson x440 roadster bike deliveries stats form october 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X