എൻഫീൽഡ് റെഡിയാണോ? കാത്തിരുന്ന ഹാർലി ബൈക്ക് നിരത്തുകളിലേക്ക് എത്താൻ ദിവസങ്ങൾ മാത്രം

കുറഞ്ഞ വിലയിൽ ഹാർലി ഡേവിഡ്‌സൺ ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ച് നാളിമ്മിണിയായിട്ടും ഇതുവരെ നിരത്തുകളിൽ ഒന്നും കണ്ടില്ലല്ലോ എന്നു വിചാരിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഈ കാത്തിരിപ്പിന് അധികം വൈകാതെ തിരശീലയിടാൻ തയാറായിക്കോ. മിഡ്-കപ്പാസിറ്റി സെഗ്മെന്റിലെ റോയൽ എൻഫീൽഡിന്റെ ഭരണം അവസാനിപ്പിക്കാനായി അമേരിക്കൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ കൊണ്ടുവന്ന X440 റോഡ്സ്റ്റർ നിരത്തിലേക്ക് ഇറങ്ങുകയാണ്.

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ X440 റോഡ്സ്റ്ററിനായുള്ള ഡെലിവറി ഒക്‌ടോബർ 15-ന് ആരംഭിക്കുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നമ്മുടെ ഏവരുടേയും പ്രിയപ്പെട്ട ഹാർലി ഡേവിഡ്‌സൺ. അതായത് ദിവസങ്ങൾക്കുള്ളിൽ ബൈക്ക് റോഡിൽ ചീറിപ്പായാനെത്തുമെന്ന് സാരം. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പുമായി സഹകരിച്ച് വികസിപ്പിച്ച പ്രീമിയം മോട്ടോർസൈക്കിൾ നിരത്തുകളിൽ തരംഗമാവുമെന്ന പ്രതീക്ഷയിലാണ് ഹാർലി.

Harley-Davidson X440 Roadster

നവരാത്രി ഉത്സവത്തിന്റെ ആദ്യ ദിനമാണ് ഹാർലി ഡേവിഡ്‌സൺ X440 റോഡ്സ്റ്റർ ആദ്യ ഉപഭോക്താവിന് കൈമാറുക. അമേരിക്കൻ മിൽവാക്കി ബ്രാൻഡിന്റെ ഇന്ത്യൻ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിളിനായി ഇതിനകം 25,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ചതായി കഴിഞ്ഞ മാസം കമ്പനി അറിയിച്ചിരുന്നു. രാജസ്ഥാനിലെ നീമ്രാനയിലുള്ള ഗാർഡൻ ഫാക്ടറി എന്നറിയപ്പെടുന്ന ഹീറോ മോട്ടോകോർപിന്റെ നിർമാണ കേന്ദ്രത്തിലാണ് പ്രീമിയം മോഡൽ ഇപ്പോൾ നിർമിക്കുന്നത്.

ബൈക്ക് മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്കുള്ള ടെസ്റ്റ് റൈഡുകളും ഹാർലി സെപ്റ്റംബർ ഒന്നു മുതൽ ആരംഭിച്ചിട്ടുണ്ട്. ബൈക്കിന്റെ ബുക്കിംഗ് വിൻഡോ സെപ്റ്റംബർ 30 മുതൽ താത്ക്കാലികമായി കമ്പനി നിർത്തിവെക്കുകയും ചെയ്‌തിട്ടുണ്ട്. പുതിയ വിൻഡോ ഒക്ടോബർ 16 മുതൽ തുറക്കും. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് എല്ലാ ഹാർലി ഡേവിഡ്‌സൺ ഡീലർഷിപ്പുകളിലൂടെയും X440 ബുക്ക് ചെയ്യാം. കൂടാതെ രാജ്യത്തുടനീളമുള്ള ഹീറോ മോട്ടോകോർപ് ഔട്ട്‌ലെറ്റുകളിലും ഹാർലിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും വാഹനം ലഭ്യമാണ്.

Harley-Davidson X440 Roadster

ഡെനിം, വിവിഡ്, S എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത വേരിയന്റുകളാണ് ഹാർലി ഡേവിഡ്‌സൺ X440 ഇന്ത്യയിലെത്തുന്നത്. ഇവയ്ക്ക് യഥാക്രമം 2.40 ലക്ഷം, 2.60 ലക്ഷം, 2.80 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. തുടക്കത്തിൽ ഈ വിലയിൽ നിന്നും 10,500 രൂപയോളം കുറവായിരുന്നു റോഡ്സ്റ്റർ ബൈക്കിനുണ്ടായിരുന്നത്. എന്നാൽ ഇതിനു ശേഷം വിലയിൽ ചെറിയ വർധനവ് കമ്പനി കൊണ്ടുവരികയായിരുന്നു.

ഹാർലിയുടെ എൻട്രി ലെവൽ മോട്ടോർസൈക്കിളാണെങ്കിലും അത്യാവിശ്യം വേണ്ടുന്ന ഫീച്ചറുകളെല്ലാം കോർത്തിണക്കിയാണ് X440 പണികഴിപ്പിച്ചിരിക്കുന്നത്. ഒരു ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ടോപ്പ് എൻഡ് വേരിയന്റിൽ ഒരു TFT സ്ക്രീൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡ്യുവൽ-ചാനൽ എബിഎസ്, എൽഇഡി ലൈറ്റിംഗ്, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് ടാക്കോമീറ്റർ, ട്രിപ്പ് മീറ്ററുകൾ, ഓഡോമീറ്റർ, സർവീസ് ഇൻഡിക്കേറ്റർ, സൈഡ്-സ്റ്റാൻഡ് അലേർട്ട് തുടങ്ങിയ സവിശേഷതകളെല്ലാം ഈ മിഡ്-കപ്പാസിറ്റി ബൈക്കിൽ ലഭ്യമാണ്.

Harley-Davidson X440 Roadster

തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ അപേക്ഷിച്ച് ഫീച്ചറുകളിലും മറ്റ് സവിശേഷതകളിലും മാറ്റങ്ങളും ഉണ്ടാവും എന്നത് പ്രത്യേകം ഓർമിക്കണം. ഡിസൈനിലേക്ക് നോക്കിയാൽ ഹാർലിയുടെ ലൈനപ്പിലെ പഴയ മോഡലുകളിൽ നിന്ന് നിരവധി സ്റ്റൈലിംഗ് ടച്ച് കടമെടുത്തിരിക്കുന്നത് വ്യക്തമായും കാണാനാവും. ബേസ് മോഡലിൽ സ്പോക്ക് വീലും ടോപ്പ് എൻഡിൽ അലോയ് വീലുമാണ് ഹാർലി ഡേവിഡ്‌സൺ സമ്മാനിച്ചിരിക്കുന്നത്.

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി ഹാർലി X440 റോഡ്സ്റ്ററിന്റെ മുൻവശത്ത് KYB-യിൽ നിന്ന് ലഭിക്കുന്ന 43 mm ഡ്യുവൽ കാട്രിഡ്ജ് അപ്പ്-സൈഡ് ഡൗൺ ഫോർക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പിൻഭാഗത്ത് 7-സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റ്‌മെന്റോടുകൂടിയ ഗ്യാസ് ഫില്ലഡ് ട്വിൻ ഷോക്ക് അബ്സോർബറുകളും ലഭിക്കും. ബ്രേക്കിംഗിൽ മുൻവശത്ത് 320 mm ഡിസ്‌ക്കും പിന്നിൽ 240 mm ഡിസ്‌ക്കുമാണ് ഉണ്ടാവുക. സേഫ്റ്റിക്കായി ഡ്യുവൽ ചാനൽ എബിഎസും കൂട്ടായുണ്ട്.

Harley-Davidson X440 Roadster

എയർ-ഓയിൽ കൂൾഡ് സംവിധാനമുള്ള 440 സിസി, ടു-വാൽവ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹാർലി ഡേവിഡ്‌സൺ X440 റോഡ്സ്റ്ററിന് തുടിപ്പേകുന്നത്. ഇത് പരമാവധി 27.6 bhp കരുത്തിൽ 38 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറു സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350, ട്രയംഫ് സ്പീഡ് 400 എന്നിവയോടാണ് ഹാർലിയുടെ മത്സരം.

More from DriveSpark

Article Published On: Wednesday, October 4, 2023, 12:44 [IST]
English summary
Harley davidson x440 roadster bike delivery starts from october 15 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X