ക്ലാസിക് 350 തീർന്ന്, ഇനി ഹാർലിയുടെ കാലം; ബൈക്കിനായുള്ള ബുക്കിംഗ് തുടങ്ങി കമ്പനി

ബൈക്ക് ഓടിക്കാൻ അറിയാവുന്നവർ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുള്ള ഒന്നാവാം ഒരിക്കലെങ്കിലും ഒരു ഹാർലി ഡേവിഡ്‌സൺ വാങ്ങാനായിരുന്നുവെങ്കിൽ എന്ന്. പക്ഷേ അമേരിക്കൻ പ്രീമിയം ക്രൂയിസർ ബൈക്കുകളുടെ വില ഓർക്കുമ്പോൾ അതെല്ലാം ഒരിക്കലും നടക്കാത്തൊരു സ്വപ്‌നമായി എഴുതിത്തള്ളിയവരാവാം നമ്മളിൽ പലരും. എന്നാൽ കാര്യങ്ങളൊക്കെ മാറി കേട്ടോ.

റോയൽ എൻഫീൽഡ് ബുള്ളറ്റ് വാങ്ങാനാവുന്ന വിലയിൽ കഴിഞ്ഞ ദിവസം ഹാർലി ബൈക്ക് ഇപ്പോൾ സ്വന്തമാക്കാനാവും. സെക്കൻഡ് ഹാൻഡ് ആയിരിക്കുമെന്ന് ഓർത്താൽ അതൊന്നുമല്ല സംഭവം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ X440 റോഡ്‌സ്റ്ററിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഏറ്റവും കുറഞ്ഞ വിലയിൽ പ്രീമിയം മോട്ടോർസൈക്കിൾ കഴിഞ്ഞ ദിവസം വിപണിയിലെത്തിയ മോട്ടോർസൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ.

Harley-Davidson X440

പുതുപുത്തൻ X440 റോഡ്സ്റ്റർ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് രാജ്യത്തെ എല്ലാ അംഗീകൃത ഹാർലി ഡേവിഡ്‌സൺ ഡീലർഷിപ്പുകളിലും ഓൺലൈനിലും രാജ്യത്തുടനീളമുള്ള തെരഞ്ഞെടുത്ത ഹീറോ മോട്ടോകോർപ് ഔട്ട്‌ലെറ്റുകളിലൂടെയും 5,000 രൂപ ടോക്കൺ തുക നൽകി ബൈക്ക് ഇപ്പോൾ പ്രീ-ബുക്ക് ചെയ്യാം. 2023 ഒക്ടോബറിൽ മോഡലിനായുള്ള ഡെലിവറി ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതായത് ഉത്സവ സീസണോടെ X440 റോഡ്സ്റ്റർ നിരത്തിലോടിത്തുടങ്ങുമെന്ന് സാരം.

രാജസ്ഥാനിലെ നീമ്രാനയിലുള്ള ബ്രാൻഡിന്റെ നിർമാണ കേന്ദ്രത്തിലായിരിക്കും ഹാർലി ഡേവിഡ്‌സൺ X440 നിർമിക്കുക. ലോകത്തിലെ പ്രശസ്തമായ അമേരിക്കൻ കമ്പനിയിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിളാണ് ഇതെന്ന കാര്യം പലരേയും ആകർഷിക്കാൻ ഇടയാക്കും. മൂന്നു വേരിയന്റുകളിലായെത്തുന്ന റോഡ്സ്റ്റർ മോഡലിന് 2.29 ലക്ഷം രൂപ മുതൽ 2.69 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

Harley-Davidson X440

വില കുറവാണെങ്കിലും ഫീച്ചറുകളുടെ കാര്യത്തിലൊന്നും കമ്പനി യാതൊരുവിധ വിട്ടുവീഴ്ച്ചകളും വരുത്തിയിട്ടില്ല. ഈ ബജറ്റിൽ വാങ്ങാനാവുന്ന പല എൻഫീൽഡ് മോഡലുകളിലും ലഭിക്കാത്ത മികച്ച സവിശേഷതകൾ കോർത്തിണക്കിയാണ് ഹാർലി X440 പണികഴിപ്പിച്ചിരിക്കുന്നത്. ഡിആർഎല്ലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയെല്ലാം മോട്ടോർസൈക്കിളിനെ ആകർഷകമാക്കുന്ന ഘടകങ്ങളാണ്.

അതോടൊപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള TFT ഇൻസ്ട്രുമെന്റ് കൺസോൾ, 320 mm ഫ്രണ്ട് ഡിസ്‌ക്, റിയർ ഡിസ്‌ക് ബ്രേക്കുകൾ, സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം എന്നിവ ഉൾപ്പെടെയുള്ള പ്രീമിയം സവിശേഷതകളാൽ സമ്പന്നമാണ് പുതിയ ഹാർലി ഡേവിഡ്‌സൺ X440. സസ്പെൻഷനായി 43 mm അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും ട്വിൻ-സൈഡഡ് റിയർ ഷോക്ക് അബ്സോർബറുകളുമാണ് ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്നത്.

Harley-Davidson X440

വൈഡ് ഹാൻഡിൽബാർ സജ്ജീകരണവും ന്യൂട്രൽ ഫുട്‌പെഗുകളും ഹാർലി X440 റോഡ്സ്റ്ററിനെ ടൂറിംഗിനും അനുയോജ്യമാക്കുന്നു. ഉയരം കുറഞ്ഞവർക്കും ആക്‌സസ് ചെയ്യാവുന്ന രീതിയിലുള്ള 805 മില്ലീമീറ്റർ സീറ്റ് ഹൈറ്റാണ് മോട്ടോർസൈക്കിളിൽ സജ്ജീകരിച്ചിരിക്കുന്നത്. 13.5 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയും ടൂറിംഗിനെ സഹായിക്കും. മോഡലിന്റെ എൻട്രി ലെവൽ വേരിയന്റിന് വയർ-സ്‌പോക്ക്ഡ് വീലുകളും മസ്റ്റാർഡ് യെല്ലോ പെയിന്റ് സ്കീമും മാത്രമേ ലഭിക്കൂ.

ഹാർലി ഡേവിഡ്‌സൺ X440 മോഡലിന്റെ വിവിഡ്, S എന്നീ വേരിയന്റുകൾ യഥാക്രമം മെഷീൻഡ് അലോയ് വീലുകളും ഡയമണ്ട് കട്ട് അലോയ് വീലുകളുമായാണ് വരുന്നത്. ടോപ്പ് എൻഡ് മോഡൽ മാറ്റ് ബ്ലാക്ക് കളർ ഓപ്ഷനിൽ മാത്രമേ ലഭ്യമാകൂ. അതേസമയം വിവിഡ് മെറ്റാലിക് തിക്ക് റെഡ്, മെറ്റാലിക് ഡാർക്ക് സിൽവർ നിറങ്ങളിൽ സ്വന്തമാക്കാനാവും.

Harley-Davidson X440

പുതുതായി വികസിപ്പിച്ച 440 സിസി സിംഗിൾ-സിലിണ്ടർ ടു-വാൽവ് എയർ-ഓയിൽ-കൂൾഡ് എഞ്ചിനാണ് പുതിയ റോഡ്സ്റ്റർ ബൈക്കിന്റെ ഹൃദയം. ഇത് 6,000 rpm-ൽ പരമാവധി 27 bhp പവർ ഔട്ട്പുട്ടും 4,000 rpm-ൽ 38 Nm torque ഉം വരെ നൽകാൻ പര്യാപ്തമാണ്. ആറ് സ്പീഡ് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. റോയൽ എൻഫീൽഡ് ക്ലാസിക് 350, ഹോണ്ട ഹൈനസ് CB350 എന്നിവ പോലുള്ള എൻട്രി-ലെവൽ മിഡിൽവെയ്റ്റ് മോഡലുകളുമായാണ് X440 മാറ്റുരയ്ക്കുന്നത്.

More from DriveSpark

Article Published On: Wednesday, July 5, 2023, 11:02 [IST]
English summary
Harley davidson x440 roadster bookings started details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X