വാങ്ങാൻ പ്ലാനുണ്ടേൽ ഇപ്പോൾ വിട്ടോ, ഹാർലി X440 ഈ തീയതി മുതൽ ബുക്ക് ചെയ്യാനാവില്ല

റോയൽ എൻഫീൽഡിനെ പൂട്ടാൻ ഹീറോയുടെ കൈപിടിച്ച് ഹാർലി ഡേവിഡ്‌സൺ എത്തിയത് വലിയ ചർച്ചയായിരുന്നു. മിഡ്-കപ്പാസിറ്റി സെഗ്മെന്റ് പിടിക്കാനായി എത്തിയ അവതാരം ആളിക്കത്തുകയും ചെയ്‌തിട്ടുണ്ട്. ഇത്രയും കുറഞ്ഞ വിലക്ക് ഒരു ഹാർലി ബൈക്ക് ഇന്ത്യയിൽ കിട്ടുമെന്ന് നമ്മളൊന്നും സ്വപ്‌നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല. അങ്ങനെ സങ്കൽപ്പങ്ങളെല്ലാം പൊളിച്ചെഴുതിക്കൊണ്ട് എത്തിയ X440 റോഡ്സ്റ്റർ ക്ലാസിക് ബൈക്ക് പ്രേമികളുടെ മനസിൽ കയറിക്കൂടുകയും ചെയ്‌തു.

നൈറ്റ്‌സ്റ്റർ പ്രചോദിത രൂപകൽപ്പനയും ഹാർലി ഡേവിഡ്‌സൺ ബ്രാൻഡിംഗും കൂടിച്ചേർന്നതോടെ X440 റോഡ്സ്റ്റർ വാങ്ങാനായി ആളുകളുടെ തള്ളിക്കയറ്റവുമാണ്. ഡെനിം, വിവിഡ്, S എന്നിങ്ങനെ മൂന്നു വേരിയന്റുകളിൽ എത്തുന്ന മോട്ടോർസൈക്കിളിന് 2.29 ലക്ഷം രൂപ മുതൽ 2.69 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. 5,000 രൂപ ടോക്കൺ നൽകി ബൈക്ക് ബുക്ക് ചെയ്യാം. ഒക്‌ടോബർ മുതൽ ഡെലിവറികൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Harley-Davidson X440 Roadster Bookings

നിലവിൽ ബുക്കിംഗ് തകൃതിയായി നടക്കുകയാണെങ്കിലും ആരാധകരെ നിരാശപ്പെടുത്തുന്നൊരു വാർത്തയുമായി ഹാർലി എത്തിയിരിക്കുകയാണ്. ഇനി ഹാർലി വാങ്ങാൻ താത്പര്യമുള്ളവർ നേരെ ഷോറൂമുകളിലേക്ക് വിട്ടോ. കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ X440 റോഡ്സ്റ്റർ ബുക്ക് ചെയ്യാനാവില്ലെന്നാണ് കമ്പനി അറിയിക്കുന്നത്. 2023 ജൂലൈ മൂന്നിന് ആരംഭിച്ച ഔദ്യോഗിക ബുക്കിംഗ് വിൻഡോ ഓഗസ്റ്റ് മൂന്നോടെ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ഹാർലി.

മോട്ടോർസൈക്കിളിന് ലഭിക്കുന്നത് വലിയ ഡിമാന്റ്. ഇത് ഡെലിവറിയെ ബാധിക്കാതിരിക്കാനാണ് X440 റോഡ്സ്റ്ററിനായുള്ള ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെക്കാൻ ഹാർലി ഡേവിഡ്‌സൺ തീരുമാനിച്ചിരിക്കുന്നത്. ബൈക്കിനായുള്ള ഉപഭോക്തൃ ടെസ്റ്റ് റൈഡുകൾ സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. ഒക്‌ടോബറോടെ ഓർഡറുകൾ പൂർത്തീകരിക്കാൻ തുടങ്ങുമെന്ന് വാഗ്‌ദാനം ചെയ്‌താണ് ഹാർലി മുന്നോട്ടു പോവുന്നത്.

Harley-Davidson X440 Roadster Bookings

ബുക്കിംഗ് വിൻഡോ താത്ക്കാലികമായി അവസാനിപ്പിക്കുകയാണെങ്കിലും ഡെലിവറിയിലൊന്നും യാതൊരു മാറ്റവുമുണ്ടാവില്ല. അടുത്ത ഓൺലൈൻ ബുക്കിംഗ് വിൻഡോ ആരഭിക്കുമ്പോൾ ഹാർലി ഡേവിഡ്‌സൺ X440 റോഡ്സ്റ്ററിന്റെ വിലയിൽ വർധനവുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ഹീറോ മോട്ടോകോർപ് സൂചന നൽകിയിട്ടുണ്ട്. രാജസ്ഥാനിലെ നീമ്രാനയിലുള്ള കമ്പനിയുടെ ഗാർഡൻ ഫാക്ടറിയിൽ സെപ്റ്റംബറിലാണ് ബൈക്കിനായുള്ള നിർമാണം കമ്പനി ആരംഭിക്കുക.

ഹീറോ മോട്ടോകോർപ്പും ഹാർലിയും കൂടുതൽ ശേഷി ഉൾക്കൊള്ളാൻ ഉത്പാദനം വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നുനുണ്ട്. കരുത്തുറ്റ 440 സിസി, സിംഗിൾ-സിലിണ്ടർ, 2-വാൽവ്, ഓയിൽ-കൂൾഡ് പെട്രോൾ എഞ്ചിനിൽ നിന്നാണ് X440 ബൈക്കിന് കരുത്ത് പകരുന്നത്. ഇതിന് 27 bhp പവറിൽ പരമാവധി 38 Nm torque വരെയും വികസിപ്പിക്കാനാവും. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കുന്നത്.

Harley-Davidson X440 Roadster Bookings

ഇന്ത്യൻ വിപണിക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിളാണെങ്കിലും ഹാർലിയുടെ ലൈനപ്പിലെ പഴയ മോഡലുകളിൽ നിന്ന് നിരവധി സ്റ്റൈലിംഗ് വിശദാംശങ്ങൾ കടമെടുത്തിരിക്കുന്നത് ശരിക്കും ശ്രദ്ധേയമായ കാര്യമാണ്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്കും ഉള്ള സിഗ്നേച്ചർ റെട്രോ ഡിസൈൻ ഭാഷ്യത്തോട് ശരിക്കും ഇഴുകിച്ചേരുന്നുണ്ട്. എന്നാൽ എൽഇഡി ലൈറ്റിംഗും എൽസിഡി ഇൻസ്ട്രുമെന്റ് കൺസോളും ഒരു ആധുനിക ടച്ച് നൽകാനായി ഇടംപിടിച്ചിട്ടുണ്ട്.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ഹാർലി ഡേവിഡ്‌സൺ X440 റോഡ്സ്റ്ററിന്റെ സസ്‌പെൻഷൻ ചുമതലകൾക്കായി ഇൻവേർട്ടഡ് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബറുകളുമാണ് നിയോഗിച്ചിരിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി ഡ്യുവൽ-ചാനൽ എബിഎസ് ഉള്ള ഡിസ്‌ക് ബ്രേക്കുകളാണ് കമ്പനി ബജറ്റ് ഫ്രണ്ട്ലി മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിളിനായി നൽകിയിരിക്കുന്നത്.

Harley-Davidson X440 Roadster Bookings

റോയൽ എൻഫീൽഡ് ക്ലാസിക് 350, മീറ്റിയോർ 350, ഹോണ്ട ഹൈനസ് CB350, ബെനലി ഇംപീരിയാലെ 400, അടുത്തിടെ പുറത്തിറക്കിയ ട്രയംഫ് സ്പീഡ് 400 എന്നിവയോടാണ് ഹോട്ട് സെല്ലിംഗ് മിഡ്-കപ്പാസിറ്റി സെഗ്മെന്റിൽ ഹാർലി ഡേവിഡ്‌സൺ X440 റോഡ്സ്റ്ററിന്റെ മത്സരം. നിലവിൽ വലിയ ജനപ്രീതി നേടി മുന്നേറുന്നത് സെഗ്മെന്റ് കിങായ എൻഫീൽഡിന് വലിയ തിരിച്ചടിയാവുമെന്നാണ് സൂചന.

More from DriveSpark

Article Published On: Saturday, July 29, 2023, 12:44 [IST]
English summary
Harley davidson x440 roadster bookings to close on august 3 here is why
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X