എൻഫീൽഡിനെ താഴെയിറക്കാൻ ഹീറോ-ഹാർലി X440, ഇന്ത്യയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം

ഒരിക്കലെങ്കിലും ഹാർലി ഡേവിഡ്‌സൺ ബൈക്ക് സ്വന്തമാക്കാൻ കൊതിക്കാത്ത മോട്ടോർസൈക്കിൾ പ്രേമികളുണ്ടാവുമോ? പക്ഷേ ലക്ഷക്കണക്കിന് തുക മുടക്കി ഒരെണ്ണം വാങ്ങാൻ കെൽപ്പില്ലാത്തവരെല്ലാം ഈ സ്വപ്‌നത്തെ എന്നേ മനസിന്റെ കോണിൽ മണ്ണിട്ടുമൂടിക്കാണും. അതിനിടയിൽ ഫാറ്റ്ബോയ് മോഡലുകളിൽ നിന്നും വ്യത്യസ്‌തമായി ആധുനിക കാലഘട്ടത്തിനൊത്ത ബൈക്കുകൾ പുറത്തിറക്കി ഹാർലി ആരാധകരെ വീണ്ടും വീണ്ടും കൊതിപ്പിച്ചു.

പക്ഷേ ഒരു സാധാരണക്കാരനായ ഇന്ത്യക്കാരന് അപ്പോഴും ഹാർലി കൈയെത്തിപ്പിടിക്കാനാവുന്നതിനും അപ്പുറത്തായിരുന്നു. ഇതിനിടിയ്ക്ക് വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് 2020 സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയോട് സലാം പറഞ്ഞ് ഇറങ്ങാനും അമേരിക്കൻ മോട്ടോർസൈക്കിൾ ബ്രാൻഡ് തയാറായി. നഷ്‌ടക്കച്ചവടവുമായി തുടരാനാവില്ലെന്ന് പറഞ്ഞ് എല്ലാം പൂട്ടിക്കെട്ടിയ ഹാർലിയുടെ കൈപിടിച്ച് ഹീറോ മോട്ടോകോർപ് പുത്തനൊരു സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങി. 2021-ൽ ഹീറോയുനായി കൈകോര്‍ക്കുന്ന വിവരം ഔദ്യോഗികമായി ഹാർലി ഡേവിഡ്‌സൺ പ്രഖ്യാപിക്കുകയും ചെയ്‌തു.

Harley-Davidson X440

ഇതിന്റെ ഭാഗമായി രണ്ട് വർഷങ്ങൾക്കിപ്പുറം ഇതാ കംപ്ലീറ്റ് പാക്കേജുമായി ഒരു റോഡ്സ്റ്റർ മോട്ടോർസൈക്കിളും ഹീറോ ഹാർലിക്ക് പണിതുകൊടുത്തു. കഴിഞ്ഞ ദിവസം ഔദ്യോഗിക ചിത്രങ്ങളിലൂടെ ഏവർക്കും പരിചയപ്പെടുത്തിയ X440 ബൈക്ക് ഏവരുടേയും മനംമയക്കുകയും ചെയ്‌തു. ഇതുവരെ കണ്ടുപരിചിതമായ ഹാർലി ബൈക്കുകളുടെ ഒരുശൈലിയും അവകാശപ്പെടാനില്ലാത്ത പുതുരൂപമാണ് ഇവന്റെ പ്രത്യേകത. രണ്ട് കമ്പനികളും ചേർന്ന് പുറത്തിറക്കുന്ന ആദ്യത്തെ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനും പോവുകയാണ്.

ഹാർലി ഡേവിഡ്‌സൺ X440 റോഡ്‌സ്റ്ററിനെ ജൂലൈ നാലിന് ഇന്ത്യൻ വിപണിക്കായി ഹീറോ മോട്ടോകോർപ് പുറത്തിറക്കും. ആഭ്യന്തര തലത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള നിരവധി വിപണികളിലേക്കും ഈ പുത്തൻ മോട്ടോർസൈക്കിളിനെ കമ്പനി കയറ്റുമതി ചെയ്യും. X440 റോഡ്‌സ്റ്റർ ഇന്ത്യയിൽ രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്തു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വലിയ ഹാർലി മോട്ടോർസൈക്കിളുകൾക്ക് അനുസൃതമാണ് സ്റ്റൈലിംഗുണ്ടെങ്കിലും എവിടെയൊക്കെയോ പുതുമ അവകാശപ്പെടാനുണ്ടാവും.

Harley-Davidson X440

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, സിംഗിൾ-പോഡ് ഇൻസ്ട്രുമെന്റ് കൺസോൾ, ഫ്ലാറ്റ് ഹാൻഡിൽബാർ, സൈഡ്-സ്ലംഗ് എക്‌സ്‌ഹോസ്റ്റ് എന്നിവ ഹാർലി ഡേവിഡ്‌സണിന്റെ XR1200 പ്രീമിയം ബൈക്കിന് ഏതാണ് സമാനമാണെന്ന് തോന്നിയാലും തെറ്റില്ല. ചൈനീസ് വിപണിയിലിറക്കിയ X350-ൽ നിന്ന് വ്യത്യസ്തമാണ് ഹീറോ പണികഴിപ്പിച്ച പുതിയ X440 എന്നത് ഇതിനോടകം ഏവർക്കും മനസിലായിട്ടുണ്ടാവും. എഞ്ചിൻ, പവർ കണക്കുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

എന്തായാലും 2023 ജൂലൈ നാലിന് ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഹീറോ-ഹാർലി സഖ്യം പുറത്തുവിടും. പുതുതായി വികസിപ്പിച്ച 440 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനായിരിക്കും റോഡ്സ്റ്റർ മോട്ടോർസൈക്കിളിന് തുടിപ്പേകാൻ എത്തുകയെന്നാണ് വിവരം. എഞ്ചിന് 8,000 ആർപിഎമ്മിൽ റെഡ്‌ലൈൻ ചെയ്യാനാവുമെന്ന റിപ്പോർട്ടുകളും മുമ്പ് പുറത്തുവന്നിട്ടുണ്ട്. അതായത് ലോംഗ്-സ്ട്രോക്ക് എഞ്ചിനായിരിക്കും ഇതെന്ന് സാരം. എഞ്ചിന് ശക്തമായ മിഡ്-റേഞ്ച്, ലോ-എൻഡ് ടോർക്ക് ഔട്ട്പുട്ടുണ്ടായിരിക്കുകയും ചെയ്യും.

Harley-Davidson X440 Rear View

ഹീറോ ഒരുക്കിയിരിക്കുന്ന മോട്ടോർസൈക്കിളിന്റെ നിയോ-റെട്രോ സ്റ്റാൻസാണെങ്കിലും അപ്-റൈറ്റ് റൈഡിംഗ് പോസ്‌ച്ചറുള്ള ക്രൂയിസിംഗ് ബൈക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ഇത് ആകർഷിച്ചേക്കും. ന്യൂട്രൽ സെറ്റ് ഫുട്‌പെഗുകളും വിശാലമായ സിംഗിൾ പീസ് സീറ്റും ദീർഘദൂര യാത്രകൾക്കും സഹായകരമാവും. സസ്പെൻഷനായി മുൻവഷത്ത് അപ്‌സൈഡ് ഡൗൺ (USD) ഫോർക്കുകളും പിന്നിൽ ട്വിൻ ഷോക്ക് അബ്‌സോർബറുകളും കാണും.

ബ്രേക്കിംഗിനായി ഡ്യുവൽ-ചാനൽ എബിഎസ് ഉള്ള ഡിസ്‌ക് ബ്രേക്കുകളാണ് ഒരുക്കിയിരിക്കുന്നത്. 18-ഇഞ്ച് ഫ്രണ്ട്, 17-ഇഞ്ച് പിൻ ഡ്യുവൽ-ടോൺ അലോയ് വീലുകളാണ് ഹാർലി ഡേവിഡ്‌സൺ X440 ഉപയോഗിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഒരുപക്ഷേ റൈഡിംഗ് മോഡുകൾ തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന മൾട്ടി-ഫംഗ്ഷൻ സ്വിച്ച് ഗിയറും റോഡ്‌സ്റ്ററിന് ലഭിക്കും. റോയൽ എൻഫീൽഡ് ക്ലാസിക് 350, മീറ്റിയോർ 350 പോലുള്ള മോഡലുകൾ ഭരിക്കുന്ന ശക്തികേന്ദ്രത്തിലേക്കാണ് ഹാർലി-ഡേവിഡ്‌സൺ കടന്നുകയറുന്നത്.

Harley-Davidson X440 Cluster

പക്ഷേ വിലയെ അടിസ്ഥാനമാക്കിയായിരിക്കും വിജയവും തോൽവിയുമെല്ലാം. ഏകദേശം 2.50 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലൊക്കെ എത്തിയാൽ സംഭവം ഹിറ്റായോക്കുമെന്നാണ് വിലയിരുത്തൽ. ഇത് പ്രീമിയം ബ്രാൻഡ് ഇമേജ് നിലനിർത്താനും ഹാർലിയെ സഹായിക്കും. ഹീറോയുടെ ഉത്പാദന വൈദഗ്ധ്യത്തിന്റെ പിൻബലത്തിൽ അമേരിക്കൻ ബ്രാൻഡിന് ഇംപാക്ട് ഉണ്ടാവാനാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹീറോ മോട്ടോകോർപ്പ് നിയന്ത്രിക്കുന്ന സ്വന്തം വിൽപ്പന ശൃംഖലയിലൂടെ ഹാർലി-ഡേവിഡ്‌സൺ X440 റോഡ്‌സ്റ്ററിനെ വിപണനം നടക്കുക.

More from DriveSpark

Article Published On: Sunday, May 28, 2023, 9:00 [IST]
English summary
Harley davidson x440 roadster motorcycle india launch on july 4 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X