എൻഫീൽഡിന് ലോട്ടറി, ഹാർലി X440 ബൈക്കിന് ഈ ദിവസം മുതൽ വില കൂടും! അപ്രതീക്ഷിതമെന്ന് ആരാധകർ

റോയൽ എൻഫീൽഡിന്റെ ബൈക്ക് വാങ്ങുന്ന വിലയ്ക്ക് ഒരു ഹാർലി ഡേവിഡ്‌സൺ മോഡൽ വാങ്ങാനാവുമെന്ന് നാം സ്വപ്‌നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല അല്ലേ. എന്നാൽ സങ്കൽപ്പങ്ങളെല്ലാം പൊളിച്ചെഴുതികൊണ്ട് ജൂൺ മാസത്തിൽ ഹാർലി തങ്ങളുടെ തുറുപ്പുചീട്ടായ X440 റോഡ്സ്റ്ററിനെ വിപണിയിൽ കൊണ്ടുവന്നിരുന്നു. മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റ് തൂക്കാനുള്ള എല്ലാ ചേരുവകളും ചേർത്താണ് ഈ മോഡൽ അവതരിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പുമായി സഹകരിച്ചാണ് ഈ ബജറ്റ് ഫ്രണ്ട്‌ലി മോട്ടോർസൈക്കിളിന് ഹാർലി ഡേവിഡ്‌സൺ രൂപംകൊടുത്തിരിക്കുന്നത്. ഇന്ത്യയിൽ നിന്നും എല്ലാം ഇട്ടെറിഞ്ഞ് പോവാൻ തീരുമാനിച്ച അമേരിക്കൻ പ്രീമിയം ബൈക്ക് നിര്‍മാതാക്കളുടെ രണ്ടാം ജന്മമാണിതെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. എന്തായാലും താങ്ങാനാവുന്ന വിലയ്ക്ക് ബൈക്കിനെ അവതരിപ്പിച്ചത് ശ്രദ്ധനേടുകയും വാങ്ങാനായി ആളുകൾ ഇരച്ചെത്തുകയും ചെയ്‌തിട്ടുണ്ട്.

Harley Davidson X440 Roadster

ഡെനിം, വിവിഡ്, S എന്നിങ്ങനെ മൂന്നു വേരിയന്റുകളിൽ എത്തുന്ന മോട്ടോർസൈക്കിളിന് 2.29 ലക്ഷം രൂപ മുതൽ 2.69 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി അവതരണ വേളയിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ ആദ്യത്തെ കുറച്ച് ഉപഭോക്താക്കൾക്ക് മാത്രമാവും ഈ പ്രത്യേക വിലയ്ക്ക് ഹാർലി X440 റോഡ്സ്റ്റർ നൽകുകയെന്നും അറിയിച്ചിരുന്ന അമേരിക്കൻ ബ്രാൻഡ് ഇപ്പോഴിതാ ബൈക്കിന്റെ വിലയിൽ വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2,39,500 രൂപ മുതലാണ് ഹാർലി മോഡലിന്റെ വില ആരംഭിക്കുന്നതെന്ന് കമ്പനി പ്രഖ്യാപിച്ചു.

പുതിയ വില ഓഗസ്റ്റ് നാല് മുതൽ നിലവിൽ വരും. അതായത് മൂന്നു വേരിയന്റുകൾക്കും 10,500 രൂപയുടെ വില വർധനവാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നതെന്ന് സാരം. നിലവിലെ പ്രാരംഭ വിലയായ 2.29 ലക്ഷം രൂപയ്ക്ക് X440 റോഡ്സ്റ്റർ 2023 ഓഗസ്റ്റ് മൂന്ന് വരെ ലഭ്യമാകും. താതാപര്യമുള്ള ഉപഭോക്താക്കൾക്ക് 5,000 രൂപ ടോക്കൺ തുക നൽകി ഹാർലി ഡേവിഡ്‌സണിന്റെ പുത്തൻ മോട്ടോർസൈക്കിൾ ഇനിയും പ്രീ-ബുക്ക് ചെയ്യാനും സാധിക്കും.

Harley Davidson X440 Roadster

മോട്ടോർസൈക്കിളിന്റെ ഡിമാന്റ് നിലനിർത്താൻ നിർമാണ ശേഷി വർധിപ്പിക്കുമെന്നും ഹീറോ അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ നീമ്രാനയിലുള്ള കമ്പനിയുടെ ഗാർഡൻ ഫാക്ടറിയിൽ സെപ്തംബറോടെ ഹാർലി ഡേവിഡ്‌സൺ X440 റോഡ്സ്റ്ററിനായുള്ള ഉത്പാദനം ആരംഭിക്കുകയും ചെയ്യും. അതേസമയം ഒക്‌ടോബർ മുതലാവും ഏവരും കാത്തിരിക്കുന്ന മോഡലിനായുള്ള ഡെലിവറി തുടങ്ങുക.

ഉപഭോക്താക്കൾക്ക് മുൻഗണനാടിസ്ഥാനത്തിൽ ഡെലിവറി നടത്തും. നിലവിൽ ബുക്കിംഗ് തകൃതിയായി നടക്കുകയാണെങ്കിലും നിർമാണം കൂടുതൽ സുഗമമാക്കാനായി പുത്തൻ മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെക്കാൻ ഒരുങ്ങുകയാണ് ഹാർലി ഡേവിഡ്‌സൺ. 2023 ജൂലൈ മൂന്നിന് ആരംഭിച്ച ഔദ്യോഗിക ബുക്കിംഗ് വിൻഡോ ഓഗസ്റ്റ് മൂന്നോടെ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ഹാർലി.

Harley Davidson X440 Roadster

2023 ജൂലൈ മൂന്നിന് ആരംഭിച്ച ബുക്കിംഗ് വിൻഡോ ഓഗസ്റ്റ് മൂന്നോടെ താത്ക്കാലികമായി ഹാർലി ഡേവി‌ഡ്സൺ അവസാനിപ്പിക്കും. പിന്നീട് ആദ്യ ബാച്ചിന്റെ ഡെലിവറി പൂർത്തിയാക്കിയ ശേഷം ബുക്കിംഗ് വീണ്ടും ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അടുത്ത ഓൺലൈൻ ബുക്കിംഗ് വിൻഡോ ആരഭിക്കുമ്പോൾ ഹാർലി ഡേവിഡ്‌സൺ X440 റോഡ്സ്റ്ററിന്റെ വിലയിൽ വർധനവുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ഹീറോ മോട്ടോകോർപ് സൂചന നേരത്തെ നൽകിയിരുന്നു.

അതിന്റെ ഭാഗമായാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്ന വില വർധനവ്. എന്തായാലും ഇപ്പോൾ നടപ്പിലാക്കിയ ഈ വില വർധനവ് പുത്തൻ റോഡ്സ്റ്റർ ബൈക്കിന്റെ ഡിമാന്റിൽ കുറവൊന്നും വരുത്താൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ലുക്കിലും പെർഫോമൻസിലും ക്ലാസിക് ശൈലി പിന്തുടരുന്ന X440 വിപണിയിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350, ട്രയംഫ് സ്പീഡ് 400, ഹോണ്ട ഹൈനസ് CB350 പോലുള്ള മോഡലുകളുമായാണ് മാറ്റുരയ്ക്കുന്നത്.

Harley Davidson X440 Roadster

ഹാർലി ഡേവിഡ്‌സൺ പുതുതായി വികസിപ്പിച്ച 440 സിസി എയർ-ഓയിൽ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനിലാണ് X440 റോഡ്സ്റ്റർ വരുന്നത്. ഇത് 6,000 rpm-ൽ പരമാവധി 27 bhp പവറും 4,000 rpm-ൽ 38 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ ആധുനിക ബൈക്കുകളോട് കിടപിടിക്കുന്ന തരത്തിലാണ് ഇതിനെ പണികഴിപ്പിച്ചിരിക്കുന്നത്.

പൂർണ എൽഇഡി ലൈറ്റിംഗ്, മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യാനുള്ള യുഎസ്ബി പോർട്ട്, സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ട്രിപ്പ് മീറ്ററുകൾ, ഓഡോമീറ്റർ, സർവീസ് ഇൻഡിക്കേറ്റർ, സൈഡ് സ്റ്റാൻഡ് അലേർട്ട് എന്നിവ കാണിക്കുന്ന 3.5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ തുടങ്ങിയവയെല്ലാമാണ് ഹാർലി X440 മോഡലിലുണ്ട്. ഇതുകൂടാതെ, ആപ്ലിക്കേഷൻ പിന്തുണയോടെയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും മോട്ടോർസൈക്കിളിൽ ലഭിക്കും.

More from DriveSpark

Article Published On: Wednesday, August 2, 2023, 12:47 [IST]
English summary
Harley davidson x440 roadster price hiked new price details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X