പത്തല്ല, പതിനായിരമാണ്; ഹാർലി X440 വാങ്ങാനുള്ള ബജറ്റ് ഒന്ന് കൂട്ടിയേക്ക്, ഇല്ലേൽ കിട്ടില്ല!

ക്ലാസിക് മോട്ടോർസൈക്കിളുകളോട് ഇന്ത്യക്കാർക്കുള്ള പ്രിയം ഒന്നു വേറെ തന്നെയാണ്. ഇതു മനസിലാക്കി വിപണി പിടിച്ചവരാണ് റോയൽ എൻഫീൽഡ്. അങ്ങനെ മിഡ്-കപ്പാസിറ്റി സെഗ്മെന്റ് കൈവെള്ളയിലാക്കിയ റെട്രോ ക്ലാസിക് ബൈക്ക് നിർമാതാക്കൾ കിരീടം വെക്കാത്ത രാജാക്കൻമാരായി വിലസാൻ തുടങ്ങിയിട്ട് നാളിമ്മിണിയായി. ഇതുകണ്ട് ഹാലിളകിയ മറ്റ് പല വമ്പൻമാരും ഈ ശ്രേണിയിലേക്ക് പരീക്ഷണത്തിനെത്തുകയുണ്ടായി.

ഹോണ്ട കൊണ്ടുവന്ന ഹൈനസ് CB350 മാത്രമാണ് പേരിനെങ്കിലും വിപണിയിൽ ചെറിയ ചലനങ്ങളുണ്ടാക്കിയത്. ജാവ, യെഡ്‌ഡി, ബജാജ് എന്നീ ബ്രാൻഡുകളെല്ലാം വന്ന് തോറ്റുപിൻമാറിയിരുന്നു. എന്നാൽ ഈ സെഗ്മെന്റിലേക്ക് ഒരു ഹാർലി ബൈക്ക് വന്നാൽ എങ്ങനെയിരിക്കുമെന്ന് ഒരുകാലത്തും നമ്മൾ വിചാരിച്ചിട്ടുണ്ടാവില്ല. ഈ ചിന്താഗതികളെല്ലാം തകർത്തുകൊണ്ടാണ് X440 എന്ന റോഡ്സ്റ്ററിന് അമേരിക്കൻ ബ്രാൻഡ് രൂപംകൊുടുത്തത്.

Harley Davidson X440 Roadster Price Hiked

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റ് തൂക്കാനുള്ള എല്ലാ ചേരുവകളും ചേർത്താണ് ഈ മോഡൽ അവതരിച്ചത്. അതും റോയൽ എൻഫീൽഡ് ക്ലാസിക് 350 മോഡലുമായി മാറ്റുരയ്ക്കാൻ എത്തുമ്പോൾ ചില്ലറ കളികളൊന്നും പോരെന്ന് ഹാർലിക്കറിയാം. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പുമായി സഹകരിച്ചാണ് ഈ ബജറ്റ് ഫ്രണ്ട്‌ലി മോട്ടോർസൈക്കിൾ കമ്പനി കൊണ്ടുവന്നത്. ബുക്കിംഗ് ആരംഭിച്ച് മുന്നോട്ടുനീങ്ങുന്ന X440 റോഡ്സ്റ്റിന് വലിയ ഡിമാന്റാണ് ലഭിക്കുന്നത്.

ഡെനിം, വിവിഡ്, S എന്നിങ്ങനെ മൂന്നു വേരിയന്റുകളിൽ എത്തുന്ന മോട്ടോർസൈക്കിളിന് 2.29 ലക്ഷം രൂപ മുതൽ 2.69 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ബൈക്കിന്റെ വിലയിൽ വർധനവ് നടപ്പിലാക്കി ഹാർലി ഡേവിഡ്‌സൺ ആരാധകർക്ക് ചെറിയ നിരാശ നൽകി. പുതുതായി ലോഞ്ച് ചെയ്ത X440 റോഡ്സ്റ്ററിന്റെ പുതുക്കിയ വിലകൾ 2023 ഓഗസ്റ്റ് 4 മുതൽ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്.

Harley Davidson X440 Roadster Price Hiked

അമേരിക്കൻ ക്രൂയിസർ മോട്ടോർസൈക്കിൾ നിർമ്മാതാവിൽ നിന്നുള്ള ഈ എൻട്രി ലെവൽ ബൈക്കിന് ഇനി മുതൽ 2.40 ലക്ഷം മുതൽ രൂപ മുതലാണ് എക്സ്ഷോറൂം വില നൽകേണ്ടി വരുന്നത്. അതേസമയം മിഡ്, ടോപ്പ് വേരിയന്റുകൾക്ക് യഥാക്രമം 2.60 ലക്ഷം രൂപ, 2.80 ലക്ഷം രൂപ എന്നിങ്ങനെയും കൂടി. ഹാർലി X440 റോഡ്സ്റ്ററിന്റെ എല്ലാ വേരിയന്റുകൾക്കും 10,500 രൂപയുടെ വില വർധനവാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നതെന്ന് സാരം.

ഒക്‌ടോബർ മുതൽ ഡെലിവറികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബൈക്കിനായുള്ള ബുക്കിംഗും ഹാർലി ഡേവിഡ്‌സൺ താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. മോട്ടോർസൈക്കിളിന് ലഭിക്കുന്നത് വലിയ ഡിമാന്റ്. ഇത് ഡെലിവറിയെ ബാധിക്കാതിരിക്കാനാണ് X440 റോഡ്സ്റ്ററിനായുള്ള ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെക്കാൻ കമ്പനി നിർബന്ധിതമായിരിക്കുന്നത്. ബൈക്കിനായുള്ള ഉപഭോക്തൃ ടെസ്റ്റ് റൈഡുകൾ സെപ്റ്റംബർ ഒന്നിന് ആരംഭിക്കും.

Harley Davidson X440 Roadster Price Hiked

ആദ്യ ബാച്ചിന്റെ ഡെലിവറി പൂർത്തിയാക്കിയതിനു ശേഷം ഹാർലി ഡേവിഡ്സൺ X440 റോഡ്സ്റ്റർ വീണ്ടും ബുക്ക് ചെയ്യാം. രാജസ്ഥാനിലെ നീമ്രാനയിലുള്ള കമ്പനിയുടെ ഗാർഡൻ ഫാക്ടറിയിൽ സെപ്റ്റംബറിലാണ് ബൈക്കിനായുള്ള നിർമാണം കമ്പനി ആരംഭിക്കുക. ഹീറോ മോട്ടോകോർപ്പും ഹാർലിയും കൂടുതൽ ശേഷി ഉൾക്കൊള്ളാൻ ഉത്പാദനം വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നുനുണ്ട്.

ഹാർലിയുടെ പുതിയ റോഡ്സ്റ്റർ ബൈക്കിന്റെ എല്ലാ വേരിയന്റുകളിലും ഒരേ 440 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ, എയർ കൂൾഡ് എഞ്ചിനാണ് പ്രവർത്തിക്കുന്നത്. ഇത് 6,000 rpm-ൽ പരമാവധി 27 bhp പവറും 4,000 rpm-ൽ 38 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിരിക്കുന്നത്.

Harley Davidson X440 Roadster Price Hiked

ഡിസൈനിലേക്ക് നോക്കിയാൽ ഹാർലിയുടെ ലൈനപ്പിലെ പഴയ മോഡലുകളിൽ നിന്ന് നിരവധി സ്റ്റൈലിംഗ് ടച്ച് കടമെടുത്തിരിക്കുന്നത് വ്യക്തമായും കാണാനാവും. വേരിയന്റുകൾ അനുസരിച്ച് ഫീച്ചർ ലിസ്റ്റിലും കളർ ഓപ്ഷനിലുമെല്ലാം മാറ്റങ്ങൾ ഉണ്ടാവും. ഡെനിം എന്ന് വിളിക്കപ്പെടുന്ന അടിസ്ഥാന മോഡലിൽ വയർ-സ്‌പോക്ക് വീലുകളാണുള്ളത്. വിവിഡ് വേരിയന്റിൽ അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്.

താഴ്ന്ന വേരിയന്റുകളേക്കാൾ കൂടുതൽ പ്രീമിയം തോന്നിക്കുന്ന ഡയമണ്ട് കട്ട് അലോയ് വീലുകളുടെ ഗമ X440 S പതിപ്പിന് പറയാനുണ്ടാവും. ഇ-സിമ്മിനൊപ്പം പ്രവർത്തിക്കുന്ന പ്രീമിയം കണക്റ്റിവിറ്റി മൊഡ്യൂളിൽ നിന്നും ടോപ്പ്-എൻഡ് S വേരിയന്റിനെ ഹാർലി വേറിട്ടുനിർത്തുന്നുമുണ്ട്. ഈ ബജറ്റ് ഫ്രണ്ട്‌ലി ഹാർലി ഡേവിഡ്‌സൺ ഇന്ത്യൻ വിപണിയിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350, ട്രയംഫ് സ്പീഡ് 400 എന്നിവയോടാണ് മത്സരിക്കുന്നത്.

More from DriveSpark

Article Published On: Sunday, August 6, 2023, 11:00 [IST]
English summary
Harley davidson x440 roadster price hiked new price list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X