റെട്രോ ബൈക്ക് സെഗ്മെന്റിലെ മല്ലയുദ്ധം; നിങ്ങടെ ചോയ്‌സ് ഹാർലിയോ എൻഫീൽഡോ?

ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ മുമ്പെങ്ങുമില്ലാത്തത്ര മത്സരമാണ് ഇപ്പോൾ അരങ്ങുവാഴുന്നത്. റോയൽ എൻഫീൽഡ് വാഴുന്ന ഈ ശ്രേണി പിടിക്കാനായി എത്തിയിരിക്കുന്നത് നിരവധി മോഡലുകളും കമ്പനികളുമാണ്. ഹോണ്ട, ജാവ, യെസ്‌ഡ്, ബജാജ് എന്നിവരെ കൂടാതെ ആഡംബര ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്‌സണും ട്രയംഫും ഈ രംഗത്തേക്ക് ഇറങ്ങിയതാണ് പുതിയ വാർത്ത.

അതും ആരും പ്രതീക്ഷിക്കാത്ത അടിപൊളി വിലയിൽ മോട്ടോർസൈക്കിളുകളെ അവതരിപ്പിച്ചതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഹാർലിയൊക്കെ എന്തുകൊണ്ട് ഇത് നേരത്തെ ചെയ്‌തില്ല എന്നതാണ് ചോദ്യം. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പുമായി സഹകരിച്ച് പുറത്തിറക്കിയിരിക്കുന്ന X440 റോഡ്സ്റ്റർ ഇതിനകം തന്നെ ഏറെ ചർച്ചയായിട്ടുണ്ട്. സെഗ്മെന്റിൽ റോയൽ എൻഫീൽഡ് ക്ലാസിക് 350 ആണ് പ്രധാന എതിരാളിയായി കണക്കാക്കപ്പെടുന്നത്.

Harley-Davidson X440 vs Royal Enfield Classic 350

റെട്രോ സ്റ്റൈലിനൊപ്പം ആധുനികത കൂടി കൂടിച്ചേരുമ്പോൾ ഹാർലിയുടെ മോട്ടോർസൈക്കിൾ വേറെ ലെവലാകുന്നുണ്ട്. പക്ഷേ ക്ലാസിക്കിന്റെ പാരമ്പര്യം കണക്കിലെടുക്കമ്പോൾ നേരിട്ട് മുട്ടാൻ മാത്രം ആളത്ര പാകമായോയെന്ന ചോദ്യവും ഉയർന്നുവരേണ്ട ഒന്നാണ്. എൻഫീൽഡിന്റെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബൈക്കുമായി ഹാർലിയുടെ പുതിയ X440 റോഡ്സ്റ്റർ എങ്ങനെ മത്സരിക്കുമെന്ന് കണ്ടറിയണം. രണ്ട് മോഡലുകളും തമ്മിലുള്ള താരതമ്യം ഇതാ.

വില: ഒരു വാഹനത്തിന്റെ വിജയം നിർണയിക്കുന്ന ഘടകമാണ് വില നിർണയം. അക്കാര്യത്തിൽ ഹാർലി നമ്മളെ മാത്രമല്ല, ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയെ മൊത്തം വിറപ്പിച്ചുവെന്നു വേണം പറയാൻ. മൂന്നു വേരിയന്റുകളിലായി എത്തുന്ന അമേരിക്കൻ ബൈക്കിന് 2.29 ലക്ഷം മുതൽ 2.69 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

Harley-Davidson X440 vs Royal Enfield Classic 350

അതേസമയം മറുവശത്ത് സെഗ്മെന്റിലെ രാജാവായ റോയൽ എൻഫീൽഡ് ക്ലാസിക്കിന് 1.93 ലക്ഷം മുതൽ 2.25 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇക്കാര്യത്തിൽ വിജയിയായി പ്രഖ്യാപിക്കാൻ ആരേയും കഴിയില്ലെങ്കിലും ഓൺ-റോഡ് വിലയുടെ അടിസ്ഥാനത്തിൽ മറ്റ് കാര്യങ്ങളെയും അടിസ്ഥാനമാക്കിയായിരിക്കും ആളുകൾ മോഡലുകളെ തെരഞ്ഞെടുക്കുക.

എഞ്ചിൻ: ആദ്യം എഞ്ചിനിൽ നിന്നും തുടങ്ങുന്നതാവും ഉചിതം. 27 bhp കരുത്തിൽ പരമാവധി 38 Nm torque ഉത്പാദിപ്പിക്കുന്ന 440 സിസി എയർ ഓയിൽ കൂൾഡ് എഞ്ചിനാണ് ഹാർലി ഡേവിഡ്‌സൺ ഉപയോഗിക്കുന്നത്. ഇത് 6-സ്പീഡ് ഗിയർബോക്സുമായാണ് വരുന്നത്. അതേസമയം ക്ലാസിക് 350-യിൽ എയർ-ഓയിൽ കൂൾഡ്, 349 സിസി ഡിസ്പ്ലേസ്മെന്റ് ഉള്ള സിംഗിൾ സിലിണ്ടർ എഞ്ചിനാണുള്ളത്.

Royal Enfield Classic 350

ഇത് 19 bhp പവറിൽ 27 Nm torque ആണ് നൽകുന്നത്. 5 സ്പീഡാണ് ഗിയർബോക്‌സ്. അതായത് പവർ ഔട്ട്പുട്ട് കണക്കുകളുടെ കാര്യത്തിൽ ഹാർലി X440 മുന്നിട്ടു നിൽക്കുന്നുവെന്ന് സാരം. എന്നാൽ ഈ എഞ്ചിൻ എത്ര കാര്യക്ഷമമാണെന്ന കാര്യം വരുംദിവസങ്ങളിൽ അറിയാം. ടൂറിംഗിന് ഉൾപ്പടെയുള്ള ആവശ്യങ്ങൾക്ക് പുറമെ ദൈനംദിന ഉപയോഗങ്ങൾക്കും അനുസൃതമായാണ് അമേരിക്കൻ ബൈക്ക് നിർമാതാക്കൾ തങ്ങളുടെ പുതിയ റോഡ്സ്റ്റർ ബൈക്കിനെ പണികഴിപ്പിച്ചിരിക്കുന്നത്.

ഡിസൈൻ: ആധുനിക റെട്രോ റോഡ്‌സ്റ്ററായിട്ടാണ് ഹാർലി-ഡേവിഡ്‌സൺ X440 രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ ബ്രാൻഡിന്റെ മുൻകാല മോഡലുകളുടെ റെട്രോ ശൈലി കാണാനാവുമെങ്കിലും മോട്ടോർസൈക്കിൾ എൽഇഡി ലൈറ്റിംഗ് പോലുള്ള ചില അടിസ്ഥാന കാര്യങ്ങൾ അവതരിപ്പിക്കുന്നു. മറുവശത്ത്, ക്ലാസിക് 350 ഒരു ശരിയായ റെട്രോ ബൈക്കാണ്. ഒറ്റനോട്ടത്തിൽ ഇത് ക്ലാസിക്കിന്റെ പുതിയ തലമുറയാണോ അതോ പഴയതാണോ എന്ന് പോലും പറയാൻ കഴിഞ്ഞേക്കില്ല. ഇതും ഓരോ വ്യക്തികളുടെ അഭിരുചിക്കനുസരിച്ചായിരിക്കും നിലകൊള്ളുക.

Harley-Davidson X440

ഫീച്ചറുകൾ: ഫീച്ചറുകളുടെ കാര്യത്തിൽ പുതിയ ഹാർലി ർേവിഡ്‌സൺ X440 റോഡ്സ്റ്ററിന് പൂർണ എൽഇഡി ലൈറ്റിംഗും ഒരു യുഎസ്ബി പോർട്ടും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നു. യുഎസ്ബി പോർട്ട്, ചെറിയ റീഡൗട്ടുള്ള അനലോഗ് സ്പീഡോമീറ്റർ, ഓപ്ഷണൽ ട്രിപ്പർ നാവിഗേഷൻ സിസ്റ്റം എന്നിവയുമായാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350 വരുന്നത്.

സസ്പെൻഷൻ: X440 റോഡ്സ്റ്ററിന്റെ സസ്പെഷൻഷനായി മുന്നിൽ USD ഫോർക്കുകളും പിന്നിൽ ഇരട്ട ഗ്യാസ് ചാർജ്ഡ് ഷോക്ക് അബ്സോർബറുകളും ലഭിക്കുന്നു. മറുവശത്ത് ക്ലാസിക് 350 ബൈക്കിന്റെ മുൻവശത്ത് പരമ്പരാഗത ശൈലിയിലുള്ള ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഗ്യാസ് ചാർജ്ഡ് ഷോക്ക് അബ്സോർബറുകളുമാണ് റോയൽ എൻഫീൽഡ് ഒരുക്കിയിരിക്കുന്നത്.

Harley-Davidson X440

ബ്രേക്കിംഗ്: ഹാർലിയിൽ 320 mm ഡിസ്‌കാണ് മുൻവശത്ത് ബ്രേക്കിംഗ് നിർവഹിക്കുന്നത്. പിന്നിൽ 240 mm സിംഗിൾ ഡിസ്‌ക്കും നമുക്ക് ലഭിക്കും. എൻഫീൽഡിൽ തെരഞ്ഞെടുക്കുന്ന വേരിയന്റിനനുസരിച്ച് മുൻവശത്ത് 300 mm ഡിസ്‌ക്കും പിന്നിൽ 270 mm ഡിസ്‌ക് അല്ലെങ്കിൽ 153 mm ഡ്രമ്മുമുണ്ട്. ഹാർലിക്ക് ഡ്യുവൽ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായണ്ടെങ്കിലും ക്ലാസിക് 350-യിൽ ഡ്യുവൽ ഡിസ്‌ക് പതിപ്പിൽ മാത്രമാണ് ഡ്യുവൽ-ചാനൽ എബിഎസുള്ളത്. സിംഗിൾ-ഡിസ്‌ക് പതിപ്പിന് സിംഗിൾ-ചാനൽ എബിഎസ് ഓപ്ഷനാണുള്ളത്.

More from DriveSpark

Article Published On: Thursday, July 6, 2023, 10:58 [IST]
English summary
Harley davidson x440 vs royal enfield classic 350 comparison which one should you buy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X