ബാക്ക്റെസ്റ്റ് മുതൽ സെൻ്റർ സ്റ്റാൻ്റ് വരെ, ആമസോണിൽ ഓല ഇലക്ട്രിക്കിനായുള്ള കിടിലൻ ആക്‌സസറികൾ

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിക്ക് പുത്തനുണർവേകിയവരാണ് ഓല. ടാക്‌സി ക്യാബ് പ്ലാറ്റ്ഫോമിൽ നിന്നും ഇവി രംഗത്തേക്ക് എത്തുമ്പോൾ തങ്ങളുടേതായ സ്ഥാനം കണ്ടെത്താനാണ് കമ്പനി തുടക്കം മുതലേ ശ്രദ്ധിച്ചത്. അതിലെല്ലാം വിജയിച്ച സ്റ്റാർട്ട്അപ്പ് ബ്രാൻഡ് വൻവിജയമാണ് കൈവരിച്ചതെന്നു വേണം പറയാൻ.

ബാക്ക്റെസ്റ്റ് മുതൽ സെൻ്റർ സ്റ്റാൻ്റ് വരെ, ആമസോണിൽ ഓല ഇലക്ട്രിക്കിനായുള്ള കിടിലൻ ആക്‌സസറികൾ

ഇടയ്ക്ക് ചില പേരുദോഷങ്ങളെല്ലാം കേൾപ്പിച്ചെങ്കിലും ഇലക്‌ട്രിക് സ്‌കൂട്ടർ വിഭാഗത്തിന് പുതിയ മാനങ്ങൾ സൃഷ്‌ടിക്കാൻ ഓലക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ S1, S1 പ്രോ തുടങ്ങിയ രണ്ട് ഇവികൾ നിരയിലുള്ള ബ്രാൻഡ് ഉടൻ തന്നെ മൂന്നാമത്തെ മോഡലായ എയർ ഇവിക്കായുള്ള വിൽപ്പനയും ആരംഭിക്കാനിരിക്കുകയാണ്. ഒരു വർഷത്തിലേറെയായി വിപണിയിൽ ഉണ്ടെങ്കിലും ഓല S1 പ്രോ പതിപ്പുകൾക്കായുള്ള ഔദ്യോഗിക ആക്‌സസറികൾ കമ്പനി അവതരിപ്പിക്കാത്തത് ചില ഉപഭോക്താക്കളിൽ നിരാശയുളവാക്കിയിട്ടുണ്ട്.

ബാക്ക്റെസ്റ്റ് മുതൽ സെൻ്റർ സ്റ്റാൻ്റ് വരെ, ആമസോണിൽ ഓല ഇലക്ട്രിക്കിനായുള്ള കിടിലൻ ആക്‌സസറികൾ

ഇത്തരക്കാർക്കായി ആമസോൺ പോലുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ നിന്നും വാങ്ങാൻ കഴിയുന്ന ചില ആഫ്റ്റർ മാർക്കറ്റ് പാർട്‌സുകൾ ഒന്നു പരിചയപ്പെട്ടാലോ? പക്ഷേ ഇവ വാങ്ങുന്നതിനു മുമ്പ് ഇവയുടെ ഗുണമേൻമ സ്വയമേ ഉറപ്പുവരുത്തേണ്ടതുണ്ടേ... ആഫ്റ്റർ മാർക്കറ്റ് ഉൽപ്പന്നങ്ങളായതിനാൽ യാതൊരു വിധ വാറണ്ടിയോ മറ്റ് ആനുകൂല്യങ്ങളോ ഉപഭോക്താക്കൾക്ക് ലഭ്യമാകണമെന്നില്ല.

ബാക്ക്റെസ്റ്റ് മുതൽ സെൻ്റർ സ്റ്റാൻ്റ് വരെ, ആമസോണിൽ ഓല ഇലക്ട്രിക്കിനായുള്ള കിടിലൻ ആക്‌സസറികൾ

ബാക്ക്റെസ്റ്റ്

ഓല S1 ഇലക്ട്രിക് സ്കൂട്ടറിന് അതിന്റെ സ്റ്റോക്ക് രൂപത്തിൽ പിന്നിൽ ഒരു സ്പ്ലിറ്റ് ഗ്രാബ് റെയിൽ മാത്രമേ ലഭിക്കൂ. ഒരു ബാക്ക്‌റെസ്റ്റ് ചേർക്കുന്നത് പിന്നിലെ യാത്രക്കാരനുള്ള സുഖവും സൗകര്യവും വർധിപ്പിക്കും. ട്യൂബിൽ സോഫ്റ്റ് പാഡിംഗും വ്യത്യസ്ത ഘടനകളും ഉപയോഗിച്ച് ഒന്നിലധികം ബാക്ക്റെസ്റ്റ് ഓപ്ഷനുകൾ ഓൺലൈനിൽ ലഭ്യമാണ്. ഇവയ്ക്ക് 500 മുതൽ 700 രൂപ വരെയാണ് മുടക്കേണ്ടി വരിക.

ബാക്ക്റെസ്റ്റ് മുതൽ സെൻ്റർ സ്റ്റാൻ്റ് വരെ, ആമസോണിൽ ഓല ഇലക്ട്രിക്കിനായുള്ള കിടിലൻ ആക്‌സസറികൾ

സീറ്റ് കവർ

ഓല സ്‌കൂട്ടറിലെ നിലവിലെ സീറ്റ് കവർ മികച്ചതാണെന്നതിൽ സംശയം ഒന്നുമില്ല. എന്നാൽ കൂടുതൽ ഗ്രിപ്പ് ഉപയോഗിച്ച് ഇത് മികച്ചതാക്കാൻ കഴിയും. അതിനായി ഒരു മികച്ച സീറ്റ് കവർ വാങ്ങിയിടുക എന്നതാണ് ചെയ്യേണ്ടത്. സ്റ്റോക്ക് യൂണിറ്റിനെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കാനും ഒരു ആഫ്റ്റർ മാർക്കറ്റ് കവറിന് സാധിക്കും. ആമസോണിൽ ലഭിക്കുന്ന ഇത്തരം സീറ്റ് കവറുകൾക്ക് 360 രൂപ മുതൽ 800 രൂപ വരെ മാത്രമാണ് മുടക്കേണ്ടി വരിക.

ബാക്ക്റെസ്റ്റ് മുതൽ സെൻ്റർ സ്റ്റാൻ്റ് വരെ, ആമസോണിൽ ഓല ഇലക്ട്രിക്കിനായുള്ള കിടിലൻ ആക്‌സസറികൾ

സെൻ്റർ സ്റ്റാൻ്റ്

ഒരു സ്‌കൂട്ടറിന് അത്യാവശ്യമായി വേണ്ടി വരുന്ന ഘടകങ്ങളിൽ ഒന്നാണ് സെന്റർ സ്റ്റാൻഡുകൾ. വാഹനം കഴുകാനോ മറ്റ് ആവശ്യങ്ങൾക്കോ ആയി ഏറ്റവും അനുയോജ്യമാവുന്ന കാര്യങ്ങളിൽ ഒന്നാണിത്. ഓലയുടെ ജനപ്രിയമായ ഇലക്ട്രിക് സ്കൂട്ടറിന് ഈ ഫീച്ചർ സ്റ്റാൻഡേർഡായി ലഭിക്കുന്നില്ല എന്നതാണ് രസകരമായ കാര്യം.

ബാക്ക്റെസ്റ്റ് മുതൽ സെൻ്റർ സ്റ്റാൻ്റ് വരെ, ആമസോണിൽ ഓല ഇലക്ട്രിക്കിനായുള്ള കിടിലൻ ആക്‌സസറികൾ

ആയതിനാൽ S1 ഇവിയിൽ ഒരു സെൻ്റർ സ്റ്റാൻഡ് ഉണ്ടായിരുന്നു എന്ന് ആഗ്രഹിക്കുന്നവർക്ക് ഓൺലൈനിലൂടെ നിരവധി ഓപ്ഷനുകൾ ലഭിക്കും. മുകളിലെ ആക്‌സസറികൾക്ക് സമാനമായി, ആമസോണിൽ 750 രൂപ മുതൽ 1,200 രൂപ വരെ വിലയുള്ള ചെറിയ ബജറ്റിൽ ഒരു സെന്റർ സ്റ്റാൻഡ് വാങ്ങാനാവും.

ബാക്ക്റെസ്റ്റ് മുതൽ സെൻ്റർ സ്റ്റാൻ്റ് വരെ, ആമസോണിൽ ഓല ഇലക്ട്രിക്കിനായുള്ള കിടിലൻ ആക്‌സസറികൾ

ക്രാഷ് ഗാർഡ്

ഒരു സാധാരണ പെട്രോൾ സ്കൂട്ടർ വാങ്ങുമ്പോൾ കൂടുതൽ ആളുകളും വാങ്ങുന്ന അടിസ്ഥാന കാര്യങ്ങളിൽ ഒന്നാണ് ക്രാഷ് ഗാർഡുകൾ. മോട്ടോർസൈക്കിളുകളിലെ ഗാർഡുകളിൽ നിന്നും വ്യത്യസ്‌തമായി ഇവ സ്‌കൂട്ടറുകളുടെ മുഴുവൻ ബോഡിക്കും സംരക്ഷണം നൽകുന്നുണ്ട്. ഇത് ഫൈബർ കൊണ്ട് നിർമിച്ചിരിക്കുന്ന ഓല ഇലക്ട്രിക് സ്‌കൂട്ടറിലും ഇത് വാങ്ങി വെക്കുന്നത് മികച്ച തീരുമാനമായിരിക്കും. ഓൺലൈനിൽ വിൽക്കുന്ന ഗാർഡുകളുടെ ശരാശരി വില 2,200 മുതൽ 4,000 രൂപ വരെയാണ്.

ബാക്ക്റെസ്റ്റ് മുതൽ സെൻ്റർ സ്റ്റാൻ്റ് വരെ, ആമസോണിൽ ഓല ഇലക്ട്രിക്കിനായുള്ള കിടിലൻ ആക്‌സസറികൾ

ഫൂട്ട്റെസ്റ്റ്

പില്യൺ ഫൂട്ട്‌പെഗുകൾ സാധാരണയേക്കാൾ അല്പം ഉയർത്തിയാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നതെന്ന് ഓല ഉടമകളിൽ മിക്കവരും ഇടയ്ക്ക് പരാതി പറയാറുണ്ട്. എന്നാൽ ഇതിനു പരിഹാരമായി മാന്യമായ രീതിയിൽ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് യാത്ര ചെയ്യാനായി ഒരു പ്രത്യേക ഫുട്‌റെസ്റ്റ് വാങ്ങി ഘടിപ്പിക്കാൻ ഇപ്പോഴും ഓപ്ഷനുണ്ട്. സൈഡ് ചെരിഞ്ഞിരിക്കുന്നവർക്കു വേണ്ടിയുള്ളതാണേ ഇത്.

ബാക്ക്റെസ്റ്റ് മുതൽ സെൻ്റർ സ്റ്റാൻ്റ് വരെ, ആമസോണിൽ ഓല ഇലക്ട്രിക്കിനായുള്ള കിടിലൻ ആക്‌സസറികൾ

ആവശ്യമില്ലാത്തപ്പോൾ മടക്കിവെക്കാനും കഴിയുന്ന യൂണിറ്റുകളും ലഭ്യമാണ്. സാധാരണ പെട്രോൾ സ്‌കൂട്ടറിൽ കിട്ടുന്ന അതേ ടൈപ്പ് തന്നെയാണിത്. എന്നാൽ ഇതിന്റെ പ്രായോഗിക ഓലയിൽ എത്തുമ്പോൾ അത്ര സുഖകരമായിരിക്കണമെന്നില്ല. ആമസോണിലെ ആഫ്റ്റർ മാർക്കറ്റ് ഫുട്‌റെസ്റ്റിന്റെ ശരാശരി വില 700 മുതൽ 1000 രൂപ വരെയാണ്.

More from DriveSpark

Article Published On: Saturday, February 4, 2023, 10:25 [IST]
English summary
Here are some aftermarket accessories that you can buy from amazon for ola electric scooter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X