ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വിലയില്ല! കൂടുതൽ ബജറ്റ് ഫ്രണ്ട്ലിയായി ഹീറോ ഡെസ്റ്റിനി 125

ഇലക്‌ട്രിക് സ്‌കൂട്ടറുകൾ (Electric Scooter) വിപണിയും നിരത്തുകളും കീഴടക്കുമ്പോൾ കൈകെട്ടി നോക്കി നിൽക്കാൻ നമ്മുടെ പെട്രോൾ സ്‌കൂട്ടറുകൾ തയാറല്ലെന്ന് വിളിച്ചുപറയുകയാണ്. നിലവിൽ 125 സിസി സെഗ്മെന്റിലാണ് ആളുകൾ ഇടിച്ചു കയറുന്നത്. പെർഫോമൻസിനൊപ്പം പ്രായോഗികതയും ഒന്നിച്ചു ചേരുന്നതാണ് ഇവയുടെ ഹൈലൈറ്റ്. ഹീറോയും ഹോണ്ടയും സുസുക്കിയും ടിവിഎസുമെല്ലാം ഈ രംഗത്തെ ശക്തരാണ്.

എൻടോർഖിലൂടെ ടിവിഎസും ആക്‌സസിലൂടെ സുസുക്കിയുമാണ് സെഗ്മെന്റ് ഭരിക്കുന്നതെങ്കിലും ഡെസ്റ്റിനി 125 മോഡലിലൂടെയാണ് ഹീറോ മോട്ടോകോർപ് ഈ രംഗത്ത് പിടിച്ചുനിൽക്കുന്നത്. ഒരു ഫാമിലി സ്‌കൂട്ടർ മോഡലായി രൂപമെടുത്തിരിക്കുന്ന വാഹനം മോശമാക്കാതെ വിൽപ്പന പിടിക്കുന്നുമുണ്ട്. ഇന്ത്യയിൽ ഡെസ്റ്റിനിയുടെ ഏറ്റവും താങ്ങാനാവുന്ന പ്രൈം വേരിയന്റ് അവതരിപ്പിച്ചുകൊണ്ട് ഹീറോ മോട്ടോകോർപ് തങ്ങളുടെ സ്‌കൂട്ടർ നിര ശക്തിപ്പെടുത്തുകയാണിപ്പോൾ.

Hero Destini 125 Prime Variant Launched In India

71,499 രൂപ വിലയുള്ള പുതിയ ഡെസ്റ്റിനി 125 പ്രൈം വേരിയന്റിന് യഥാക്രമം എക്‌സ്ടെക് മോഡലിന്റെ LX (7,749 രൂപ), VX (14,239 രൂപ) പതിപ്പുകളേക്കാൾ വില കുറഞ്ഞതാണ്. രൂപകല്പനയിലും സവിശേഷതകളിലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നാണ് ഈ പുത്തൻ വകഭേദത്തെ വേറിട്ടുനിർത്തുന്നത്. സ്‌കൂട്ടറിന്റെ ആദ്യകാല സ്റ്റൈലിംഗ് തിരികെ കൊണ്ടുവരുന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമാവുന്ന കാര്യം. വളരെ ലളിതമായ ശൈലി പിന്തുടരുന്നതിനാൽ ഒരു ഫാമിലി സ്‌കൂട്ടർ തേടുന്നവരെ എളുപ്പം ആകർഷിക്കാൻ സഹായിക്കും.

ഡെസ്റ്റിനി 125 എക്‌സ്‌ടെക് പതിപ്പിന്റെ ക്രോം ഫിനിഷുള്ള മിററുകളിൽ നിന്ന് വ്യത്യസ്തമായി വലിയ ഹെഡ്‌ലാമ്പ്, ബോഡി കളർഡ് മിററുകൾ, സിംഗിൾ-പീസ് ഗ്രാബ് റെയിൽ, സിംഗിൾ-ടോൺ സീറ്റ്, ബാക്ക് റെസ്റ്റുള്ള ഗ്രാബ് റെയിൽ, ഡ്യുവൽ ടോൺ സീറ്റ് എന്നിവയാണ് ഹീറോ ഡെസ്റ്റിനി പ്രൈം വേരിയന്റ് അവതരിപ്പിക്കുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഫ്രണ്ട് മൊബൈൽ ചാർജിംഗ് പോർട്ട് എന്നീ പ്രീമിയം ഫീച്ചറുകൾ ഒഴിവാക്കി കൊണ്ടാണ് പ്രൈം ട്രിം വിപണിയിലെത്തുന്നത്.

Hero Destini 125 Prime Variant Launched In India

എങ്കിലും അണ്ടർ സീറ്റ് ചാർജിംഗ് പോർട്ട്, അണ്ടർ സീറ്റ് ലൈറ്റ്, ഓട്ടോ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചർ, സെമി-ഡിജിറ്റൽ കൺസോൾ എന്നീ സവിശേഷതകൾ ഈ ബജറ്റ് ഫ്രണ്ട്ലി വേരിയന്റിൽ ഹീറോ മോട്ടോകോർപ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ടോപ്പ് വേരിയന്റായ എക്സ്ടെക്കിലെ അലോയ് വീലുകൾക്ക് പകരം ഹീറോ ഡെസ്റ്റിനി 125 പ്രൈമിന് സ്റ്റീൽ വീലുകളുടെ രൂപത്തിൽ അൽപ്പം കൂടുതൽ പരമ്പരാഗതമായ ശൈലിയാണ് കമ്പനി സമ്മാനിക്കുന്നത്.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഹീറോ ഡെസ്റ്റിനി പ്രൈമിൽ ഉപയോഗിച്ചിരിക്കുന്നത്. അതേസമയം 10 ഇഞ്ച് വലിപ്പമുള്ള റിമ്മുകളാണ് സ്‌കൂട്ടറിലുള്ളത്. ബ്രേക്കിംഗ് സജ്ജീകരണത്തിൽ രണ്ടറ്റത്തും ഒരു ഡ്രം യൂണിറ്റാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. പേൾ സിൽവർ വൈറ്റ്, നെക്സസ് ബ്ലൂ നോബൽ റെഡ് എന്നിവയുൾപ്പെടെ രണ്ട് കളർ ഓപ്ഷനുകളിൽ പുതിയ ഹീറോ ഡെസ്റ്റിനി 125 പ്രൈം ലഭ്യമാണ്.

Hero Destini 125 Prime Variant Launched In India

ഹീറോ ഡെസ്റ്റിന് 125 പ്രൈം എഡിഷന്റെ എഞ്ചിനിൽ മാറ്റങ്ങളൊന്നുമില്ലാതെ തുടരുകയാണ്. ഇത് 9 bhp പവറിൽ പരമാവധി 10.36 Nm torque നൽകുന്ന 124.6 സിസി എയർ കൂൾഡ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി i3S ടെക്നോളജി, ഐഡിൽ സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റം എന്നിവയും ഹീറോ മോട്ടോകോപ് സ്കൂട്ടറിൽ നൽകിയിട്ടുണ്ട്.

കൂടാതെ ഇതിന് 115 കിലോഗ്രാം ഭാരവും 5 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുമാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. സുഖസൗകര്യങ്ങളിലും സ്റ്റൈലിംഗിലും വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച് രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ ഹീറോ ഡെസ്റ്റിനി 125 തീർച്ചയായും രാജ്യത്ത് സ്‌കൂട്ടർ പ്രേമികളെ ആകർഷിക്കാൻ പ്രാപ്‌തമായിരിക്കും. ഇന്ത്യൻ വിപണിയിലെ 125 സിസി സെഗ്മെന്റിൽ ഹോണ്ട ആക്‌ടിവ, സുസുക്കി ആക്‌സസ്, ടിവിഎസ് ജുപ്പിറ്റർ, ടിവിഎസ് എൻടോർഖ്, യമഹ റേ, യമഹ ഫാസിനോ പോലുള്ള വമ്പൻമാരാണ് ഡെസ്റ്റിനിയുടെ എതിരാളികൾ.

അടുത്തതായി ഇന്ത്യയിൽ പുതുതലമുറ കരിസ്‌മ XMR 210 എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കാവും കമ്പനി അവതരിപ്പിക്കുക. ഓഗസ്റ്റ് 29-ന് വിപണിയിലെത്തുന്ന ബൈക്കിന്റെ ടീസർ വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും വലിയ ഹൈപ്പാണ് ബ്രാൻഡ് സൃഷ്ടിച്ചെടുത്തിരിക്കുന്നത്. കിടിലൻ പെർഫോമൻസിനൊപ്പം മികച്ച മൈലേജും ആകർഷകമായ സ്റ്റൈലിംഗും ബൈക്ക് കോർത്തിണക്കുമെന്ന് ഉറപ്പാണ്.

More from DriveSpark

Article Published On: Saturday, August 19, 2023, 18:25 [IST]
English summary
Hero destini 125 prime variant launched in india with more affordable price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X