വില കുറവാണേലും പ്രതാപത്തിന് കുറവില്ല! ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ബൈക്കുകൾ ഇതാ

മോട്ടോർസൈക്കിളുകൾക്ക് ഇന്ത്യൻ വിപണിയിലുള്ള സ്വീകാര്യത ഇതുപോലെ ലോകത്ത് മറ്റൊരിടത്തും ഉണ്ടാവുമെന്ന് തോന്നുന്നില്ല. അത്രയേറെ സ്വാധീനമാണ് ബൈക്കുകൾ നമ്മുടെ നിത്യജീവിതത്തിൽ വഹിച്ചുകൊണ്ടിരിക്കുന്നത്. ബജറ്റ് സെഗ്മെന്റ് മുതൽ സൂപ്പർബൈക്കുകൾ വരെ വാങ്ങാൻ ഇവിടെ ആളുകൾ ക്യൂവിലുണ്ട്. ഈ സെഗ്മെന്റുകളിലെല്ലാം മോഡലുകൾ അവതരിപ്പിച്ച് ഹിറ്റടിച്ചിട്ടുള്ളവരാണ് ഹോണ്ട.

മനസിലായില്ലേ...? എൻട്രി ലെവൽ കമ്മ്യൂട്ടർ ബൈക്ക് മുതൽ സൂപ്പർബൈക്കുകൾ വരെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ച് മിടുക്ക് തെളിയിച്ചവരാണ് ഹോണ്ടയെന്നാണ് പറഞ്ഞുവന്നത്. അടുത്തിടെ ഷൈൻ 100 പുറത്തിറക്കിയാണ് കമ്പനി ഏവരേയും ഞെട്ടിച്ചത്. ഹീറോ സ്പ്ലെൻഡർ അരങ്ങുവാഴുന്ന വിഭാഗത്തെ കൈയിലെടുക്കാനാണ് ജാപ്പനീസ് ബ്രാൻഡ് ശ്രമിക്കുന്നത്. അതും കുറഞ്ഞ വിലയിൽ 100 സിസി മോട്ടോർസൈക്കിളിനെ അവതരിപ്പിച്ചുവെന്നതാണ് കൈയടി അർഹിക്കുന്ന കാര്യം.

വില കുറവാണേലും പ്രതാപത്തിന് കുറവില്ല! ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ബൈക്കുകൾ ഇതാ

100 സിസി കമ്മ്യൂട്ടർ വിഭാഗത്തിലെ ഹോണ്ടയുടെ ആദ്യ മോഡൽ കൂടിയാണ് പുതിയ ഷൈൻ. എന്നാൽ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിളാണോ ഇതെന്ന സംശയം പലരിലും ഇതിനോടകം ജനിച്ചിട്ടുണ്ടാവാം. ആയതിനാൽ നിലവിൽ വിലയുടെ കാര്യത്തിൽ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും താങ്ങാനാവുന്ന ചില ബൈക്കുകളെ നമുക്ക് ഒന്ന് പരിചയപ്പെട്ടാലോ? കുറഞ്ഞ വിലയിൽ ഒരു മോഡൽ വാങ്ങാനിരിക്കുന്നവർക്ക് ഇക്കാര്യങ്ങൾ ഉപകാരപ്പെട്ടാക്കാം...

രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിൾ എന്ന പദവി അലങ്കരിക്കുന്നത് ഹീറോയുടെ HF100 ആണ്. 54,962 രൂപ വിലയുള്ള 97 സിസി എഞ്ചിനുമായി എത്തുന്ന ബൈക്കിൽ ഫാൻസി സംവിധാനങ്ങളൊന്നും ആരും പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും 8 bhp കരുത്തിൽ 8.05 Nm torque നൽകുന്ന എഞ്ചിനാണ് മോഡലിലുള്ളത്. പക്ഷേ i3S സ്റ്റോപ്പ്-സ്റ്റാർട്ട് സാങ്കേതികവിദ്യ ഉപേക്ഷിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. മാത്രമല്ല, ബജറ്റ് ബൈക്കായതിനാൽ തന്നെ ഒരു കിക്ക്-സ്റ്റാർട്ടർ മാത്രമുള്ള ഒരൊറ്റ വേരിയന്റിലാണ് ഇത് വിൽപ്പനയ്ക്ക് എത്തുന്നത്.

വില കുറവാണേലും പ്രതാപത്തിന് കുറവില്ല! ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ബൈക്കുകൾ ഇതാ

ഹീറോയുടെ തന്നെ HF ഡീലക്‌സാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഏറ്റവും വില കുറവുള്ള രണ്ടാമത്തെ ബജറ്റ് ഫ്രണ്ട്‌ലി മോട്ടോർസൈക്കിൾ. 61,232 രൂപ മുതൽ 68,382 രൂപ വരെ എക്സ്ഷോറൂം വില വരുന്ന മോഡലിന് ഐതിഹാസികമായ 97 സിസി 'സ്ലോപ്പർ' എഞ്ചിനാണ് തുടിപ്പേകുന്നത്. ഇപ്പോൾ ഹീറോയുടെ i3S സ്റ്റോപ്പ്-സ്റ്റാർട്ട് സാങ്കേതികവിദ്യയുമായി ഘടിപ്പിച്ചിരിക്കുന്നതിനാൽ കാര്യക്ഷമതയുടെ കാര്യത്തിൽ ഇവൻ വേറെ ലെവലാണ്.

കമ്മ്യൂട്ടർ ബൈക്കുകൾ നിർമിക്കുന്നതിൽ പേരുകേട്ട ടിവിഎസിന്റെ മോഡലാണ് വിലയുടെ കാര്യത്തിൽ ഇന്ത്യയിലെ താങ്ങാനാവുന്ന മൂന്നാമത്തെ മോഡൽ. 109.7 സിസി എഞ്ചിനുള്ള സ്പോർട്ടിന് രാജ്യത്ത് 61,500 രൂപ മുതൽ 69,873 രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 8.3 bhp കരുത്തിൽ 8.7 Nm toruqe നൽകുന്ന എഞ്ചിനാണ് ഇതിൽ പ്രവർത്തിക്കുന്നത്. കിക്ക് സ്റ്റാർട്ട്, സെൽഫ് സ്റ്റാർട്ട് വേരിയന്റുകളിലും മോട്ടോർസൈക്കിൾ വാങ്ങാനാവും.

വില കുറവാണേലും പ്രതാപത്തിന് കുറവില്ല! ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ബൈക്കുകൾ ഇതാ

പുതുതായി പിറവിയെടുത്ത ഹോണ്ടയുടെ ഷൈൻ 100 ആണ് ലിസിറ്റിലെ അടുത്ത എൻട്രി. 64,900 രൂപ മുതൽ വില ആരംഭിക്കുന്ന ഇതിന് ഓട്ടോ ചോക്ക് സിസ്റ്റം, സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് തുടങ്ങിയ സവിശേഷതകളെല്ലാം കമ്പനി കോർത്തിണക്കിയിട്ടുണ്ട്. ഇത് രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന സെൽഫ് സ്റ്റാർട്ട് മോട്ടോർസൈക്കിളായും മാറുന്നുണ്ട്. OBD-2A നിലവാരമുള്ളതും E20 ഫ്യുവൽ ഉപയോഗിക്കാനാവുന്നതുമായ ഒരേയൊരു മോഡൽ കൂടിയാണ് കുഞ്ഞൻ ഷൈൻ.

ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ബൈക്കുകൾ ഇതാ

മൈലേജിന്റെ കാര്യത്തിലെ കിങായി അറിയപ്പെടുന്ന ബജാജ് പ്ലാറ്റിനയും രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ബൈക്കുകളിൽ ഒന്നാണ്. ബജാജിന്റെ സിഗ്നേച്ചർ DTS-i ടെക്നോളജി ഫീച്ചർ ചെയ്യുന്ന 102 സിസി മോട്ടോറാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫ്യൂവൽ-ഇഞ്ചക്ഷൻ ലഭിക്കാത്ത ഒരേയൊരു ബൈക്ക് കൂടിയാണിത് - പകരം ബജാജിന്റെ ഇ-കാർബുറേറ്റർ സംവിധാനമാണ് ബൈക്ക് ഉപയോഗിക്കുന്നത്. സെഗ്‌മെന്റിലെ പ്ലാറ്റിനയുടെ ശ്രദ്ധേയമായ സവിശേഷത അതിന്റെ എൽഇഡി ഡിആർഎല്ലാണ്. 67,475 രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Saturday, March 18, 2023, 8:30 [IST]
English summary
Hero hf 100 to bajaj platina most affordable motorcycles in the country right now
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X