അന്നും ഇന്നും ഇനി എന്നും പൾസറിന്റെ അന്തകൻ! കരിസ്‌മ തിരിച്ചെത്തുന്നു മക്കളേ

ഒരു കാലത്ത് ഇന്ത്യൻ യുവാക്കളുടെ ഹരമായിരുന്ന മോട്ടോർസൈക്കിളായിരുന്നു ഹീറോ ഹോണ്ട കരിസ്‌മ. അതുവരെ നമ്മുടെ നിരത്തുകൾക്ക് അത്ര പരിചിതമല്ലാതിരുന്നത്ര പെർഫോമൻസ് കോർത്തിണക്കിയാണ് ഈ ഇതിഹാസത്തിന് ജൻമം കൊടുത്തത്. ഇന്ത്യയില്‍ പ്രാരംഭ സ്‌പോര്‍ട് ബൈക്ക് സെഗ്മന്റിന് തുടക്കമിട്ട കരിസ്‌മ നീണ്ടകാലം അരങ്ങുവാഴുകയും ചെയ്‌തു.

ഇന്ന് രണ്ട് കമ്പനികളായി വേർപിരിഞ്ഞ ഹീറോയും ഹോണ്ടയും പങ്കാളിത്തത്തിൽ പ്രവർത്തിച്ചിരുന്ന സമയത്താണ് കരിസ്‌മ പണികഴിപ്പിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2003-ലാണ് മോഡൽ വിപണിയിൽ എത്തുന്നത്. അന്ന് വിപണിയിലെ പ്രധാന എതിരാളിയാവട്ടെ ബജാജ് പൾസർ 220 പതിപ്പും. ഈ രണ്ട് ബൈക്കുകളും തമ്മിലുള്ള മത്സരം യുവാക്കൾ ഏറ്റെടുത്ത് വേറെ തലത്തിലെത്തിച്ചു. ഹൃത്വിക് റോഷൻ പ്രത്യക്ഷപ്പെടുന്ന കരിസ്‌മയുടെ പരസ്യവും വൻ ഹിറ്റായിരുന്നത് 90 കിഡ്‌സിന് ഓർത്തെടുക്കാനാവും.

അന്നും ഇന്നും ഇനി എന്നും പൾസറിന്റെ അന്തകൻ! കരിസ്‌മ തിരിച്ചെത്തുന്നു മക്കളേ

ഫെയർഡ് മോട്ടോർസൈക്കിളുകളുടെ അവസാനവാക്കായി അറിയപ്പെട്ടിരുന്ന ഹീറോ കരിസ്‌മയ്ക്ക് ഇടയ്ക്ക് വിപണിയിൽ കാലിടറിയതോടെയാണ് പടിയിറങ്ങിയത്. ആദ്യതലമുറയുടെ പ്രതാപത്തില്‍ ഊറ്റംകൊണ്ട് 2014-ൽ കരിസ്‌മ ZMR അവതരിപ്പിച്ചതാണ് ഹീറോ നടത്തിയ ഏറ്റവും വലിയ പൊട്ടത്തരം. ഇതിഹാസ പരിവേഷവുമായി അരങ്ങുവാഴുന്ന സമയത്ത് വിചിത്രമായ ഡിസൈനുമായി രൂപമെടുത്തതോടെ ഏവരും കരിസ്‌മയെ മറക്കാൻ തുടങ്ങി. എറിക് ബ്യൂൾ റേസിംഗ് (EBR) രൂപകൽപന ചെയ്ത ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ അമ്പേ പരാജയമാവുകയായിരുന്നു.

എന്നാൽ പുതിയ തീരുമാനങ്ങളുമായി ഹീറോ മോട്ടോകോർപ് രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. പുതിയ ഭാവത്തിൽ മോട്ടോർസൈക്കിളിനെ അവതരിപ്പിക്കാനാണ് ബ്രാൻഡിന്റെ ശ്രമം. 224 സിസിക്ക് പകരം പുതിയ ലിക്വിഡ് കൂൾഡ് 210 സിസി എഞ്ചിനുമായാണ് കരിസ്‌മ മടങ്ങിവരുന്നത്. കഴിഞ്ഞ തവണ കാണിച്ച മണ്ടത്തരം ആവർത്തിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ഹീറോയുടെ അണിയറയിൽ ഒരുങ്ങുന്നത്. പുത്തൻ എഞ്ചിനൊപ്പം ആധുനികമായ രൂപവുമായാവും ഇത്തവണ ഇതിഹാസം പിറവിയെടുക്കുക.

അന്നും ഇന്നും ഇനി എന്നും പൾസറിന്റെ അന്തകൻ! കരിസ്‌മ തിരിച്ചെത്തുന്നു മക്കളേ

പുതിയ പ്ലാറ്റ്ഫോമും ഹീറോ ഇതിനായി വികസിപ്പിക്കുന്നുണ്ടെന്നാണ് വിവരം. പുതിയ 210 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിൻ പുതിയ 6-സ്പീഡ് ഗിയർബോക്സുമായാവും ജോടിയാക്കുക. ഈ പുതിയ എഞ്ചിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ ഈ മോട്ടോർസൈക്കിളിന് 25 bhp കരുത്തിൽ പരമാവധി 30 Nm torque വരെ ഉത്പാദിപ്പിക്കാനായേക്കുമെന്നാണ് വിവരം. ഏവരും കാത്തിരിക്കുന്നത് ഡിസൈൻ വിശദാംശങ്ങൾ അറിയാനായിരിക്കും അല്ലേ...

വരാനിരിക്കുന്ന ഹീറോ കരിസ്മ ലൈനപ്പിനെക്കുറിച്ചുള്ള ഏറ്റവും നല്ല കാര്യം, അവ രൂപകൽപ്പന ചെയ്തിരിക്കുന്നത് യഥാർഥ കരിസ്മ സീരീസിൽ നിന്നുള്ള പ്രചോദനങ്ങൾ ഉപയോഗിച്ചാണെന്നതാണ്. പൊട്ടിപാളീസായ EBR പതിപ്പുകൾക്ക് അത്രയേറെ വിമർശകർ ഉണ്ടെന്നതാണ് ഇവയെല്ലാം ചൂണ്ടിക്കാണിക്കുന്നത്. എങ്കിലും ഫുള്ളി-ഫെയർഡ് ശൈലി തന്നെയായിരിക്കും കമ്പനി ഇത്തവണയും ഒരുക്കുക. മത്സരാധിഷ്ഠിത വില നിർണയം കൂടിയായാൽ സംഭവം കളറാവും. മെക്കാനിക്കൽ വശങ്ങളിലും മോഡൽ തികച്ചും ആധുനികമായിരിക്കും.

അന്നും ഇന്നും ഇനി എന്നും പൾസറിന്റെ അന്തകൻ! കരിസ്‌മ തിരിച്ചെത്തുന്നു മക്കളേ

അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, സ്ലിപ്പർ ക്ലച്ച്, റൈഡ്-ബൈ-വയർ തുടങ്ങിയ മറ്റ് ഫാൻസി ഹാർഡ്‌വെയറുകളൊന്നും വാഹനത്തിൽ പ്രതീക്ഷിക്കേണ്ടതില്ല. പക്ഷേ കുറഞ്ഞത് ഒരു ഓപ്‌ഷൻ എന്ന നിലയിലെങ്കിലും ഡ്യുവൽ-ചാനൽ എബിഎസ് ഉള്ള ഡിസ്‌ക് ബ്രേക്കുകൾ ഹീറോ മോട്ടോകോർപ് കൊണ്ടുവന്നേക്കും. ഇങ്ങനെയായിരിക്കും വില പിടിച്ചുനിർത്താൻ കമ്പനി ശ്രമിക്കുക. ഇന്നും സെക്കൻഡ് ഹാൻഡ് വിപണിയിൽ വലിയ ഫാൻബേസുള്ള കരിസ്‌മ R പിറവിയെടുക്കുമ്പോൾ വിപണിയിലെ ക്വാർട്ടർ ലിറ്റർ സെഗ്മെന്റ് ബൈക്കുകൾ വരെ ഒന്നു കരുതിയിരിക്കുന്നത് നല്ലതായിരിക്കും.

പണ്ട് 223 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹീറോ കരി‌സ്‌മ സീരീസിന് തുടിപ്പേകിയിരുന്നത്. 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന ഇത് 19.2 bhp പവറിൽ 19.35 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. ഇന്നത്തെ മോട്ടോർ സൈക്കിൾ നിലവാരത്തിൽ ഈ പ്രകടന കണക്കുകൾ അത്ര ശ്രദ്ധേയമായിരിക്കില്ല. പക്ഷേ റിഫൈൻമെന്റ് ലെവലും അതിന്റെ പെർഫോമൻസും പോയ കാലത്ത് വലിയ ചരിത്രം തന്നെയാണ് കോറിയിട്ടിരിക്കുന്നത്. മടങ്ങിവരവിൽ പഴയ പ്രതാപം തിരിച്ചുപിടിക്കാനാവുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.

More from DriveSpark

Article Published On: Friday, March 24, 2023, 11:00 [IST]
English summary
Hero karizma coming back soon with all new 210 cc liquid cooled engine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X