പൾസറിനു പോലും ഈ ഹൈപ്പ് കിട്ടിയില്ല, ഹീറോയുടെ പുത്തൻ ബൈക്കിന് കിട്ടിയ ബുക്കിംഗ് കണ്ട് അന്താളിച്ച് ബജാജ്

ഒരുകാലത്ത് സ്പോർട്‌സ് ബൈക്കുകളുടെ അവസാന വാക്കായിരുന്നു ഹീറോ കരിസ്‌മ. കോളജ് കുമാരൻമാരുടേയും മറ്റ് യൂത്തൻമാരുടേയുമെല്ലാം സ്വപ്‌ന ബൈക്കിന് സെക്കൻഡ് ഹാൻഡ് വിപണിയിൽ വരെ ഒടുക്കത്തെ ഡിമാന്റായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്. 2003-ൽ വിപണിയിൽ എത്തിയിരുന്നുവെങ്കിലും 2007-ൽ സ്റ്റൈലൻ മാറ്റത്തോടെ R വേരിയന്റിൽ എത്തിയതോടെയാണ് മോട്ടോർസൈക്കിളിനെ ഏവരും ശ്രദ്ധിച്ചുതുടങ്ങിയത്.

2009-ല്‍ ഈ കരിസ്‌മയുടെ കുറച്ചുകൂടി മസ്ക്കുലർ പതിപ്പായ ZMR കൂടി നിരത്തിലെത്തിയിരുന്നു. അക്കാലത്ത് ബജാജ് പൾസർ 220, ഹീറോ കരിസ്‌മ തമ്മിലുള്ള പോരാട്ടവും ഏറെ ചർച്ചയായിരുന്നു. എന്നാൽ പിന്നീട് രണ്ടാംതലമുറ മോഡൽ പൊട്ടിപാളീസായതോടെ കരിസ്‌മ ഇല്ലാതാവുകയായിരുന്നു. എങ്കിലും R എന്ന ഇതിഹാസത്തിന്റെ പ്രതാപം അപ്പോഴും നിലനിൽക്കുന്നുണ്ടായിരുന്നു എന്നതായിരുന്നു കൗതുകകരമായ കാര്യം.

Hero Karizma XMR 210 Bookings

എന്തായാലും ഏവർക്കും അറിയാവുന്നതുപോലെ ഇപ്പോൾ പുനർജന്മമെടുത്തു വന്നിരിക്കുന്ന ഇതിഹാസത്തിനും വലിയ സ്വീകാര്യത ലഭിച്ചിരിക്കുകയാണ്. 1.72 ലക്ഷം രൂപയുടെ മോഹവിലയിലെത്തിയ സ്പോർട്‌സ് ബൈക്കിന് ഇതുവരെ 13,688 ബുക്കിംഗുകൾ ലഭിച്ചതായി ഹീറോ മോട്ടോകോർപ് അറിയിച്ചു. രണ്ടാംവരവിൽ XMR 210 എന്ന വാലും പേരിനൊപ്പം കരിസ്‌മയ്ക്കുണ്ട്.

കഴിഞ്ഞ ദിവസം ആദ്യ യൂണിറ്റിന്റെ നിർമാണം ആരംഭിച്ച കമ്പനി ഡീലർഷിപ്പുകളിലേക്ക് മോട്ടോർസൈക്കിൾ കയറ്റി അയച്ചു തുടങ്ങിയിട്ടുണ്ട്. ഉത്സവ സീസണിനോട് അനുബന്ധിച്ച് ഡെലിവറി തുടങ്ങാനുള്ള തയാറെടുപ്പിലാണ് കമ്പനി.താങ്ങാനാവുന്ന വിലയും ഉഗ്രൻ ലുക്കുമെല്ലാം കാരണം കരിസ്‌മ വീണ്ടും നിരത്തുകളിൽ ആറാടുമെന്നാണ് ഏവരുടേയും പ്രതീക്ഷ. 1,72,900 രൂപയുടെ ആമുഖ വിലയിലാണ് ഹീറോ കരിസ്‌മ എത്തിയതെങ്കിലും ഒക്‌ടോബർ ഒന്നു മുതൽ ബുക്ക് ചെയ്യുന്നവർ അധിക വില നൽകേണ്ടി വരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Hero Karizma XMR 210 Bookings

അതായത് വിലയിൽ നൽകിയ ഓഫർ ബ്രാൻഡ് അവസാനിപ്പിച്ചുവെന്ന് സാരം. കരിസ്‌മ XMR 210 പതിപ്പിന്റെ അടിസ്ഥാന വില 7,000 രൂപ വരെ ഹീറോ ഉയർത്തിക്കഴിഞ്ഞു. അതായത് കരിസ്‌മ XMR 210 ബൈക്കിന്റെ ഇപ്പോഴുള്ള പ്രാരംഭ വിലയായ 1,72,900 രൂപയിൽ നിന്നും എക്സ്ഷോറൂം വില 7,000 രൂപയോളം വർധിച്ച് 1,79,900 രൂപയായി മാറുമെന്ന് സാരം. പുതിയ ബുക്കിംഗ് വിൻഡോ ഉടൻ തന്നെ ഹീറോ മോട്ടോകോർപ് പ്രഖ്യാപിക്കും.

കരിസ്മ XMR മോഡലിനുള്ള അവിശ്വസനീയമായ പ്രതികരണത്തിൽ ഞങ്ങൾ ആവേശഭരിതരും വിനയാന്വിതരുമാണെന്ന് ഹീറോ മോട്ടോകോർപ്പ് ചീഫ് ബിസിനസ് ഓഫീസർ രഞ്ജിത് സിംഗ് പറഞ്ഞു. ധാരാളം സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് മോട്ടോർസൈക്കിൾ പുതുതലമുറ രൂപത്തിലേക്ക് ആവാഹിക്കപ്പെട്ടിരിക്കുന്നത്. ക്രമീകരിക്കാവുന്ന വിൻഡ്‌ഷീൽഡ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഡിആർഎല്ലുകളുള്ള പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാൽ സ്‌പോർട്‌സ് ബൈക്ക് സമ്പന്നമാണ്.

Hero Karizma XMR 210 Bookings

പിൻഭാഗത്ത് സ്പ്ലിറ്റ് ഗ്രാബ് ഹാൻഡിലുകളും ഉയർന്ന എക്‌സ്‌ഹോസ്റ്റും ഫീച്ചർ ചെയ്യുന്ന 2023 ഹീറോ കരിസ്‌മ XMR ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള എൽസിഡി ഡിജിറ്റൽ ക്ലസ്റ്ററുമായാണ് വരുന്നത്. ഫെയറിങ്ങ് വശങ്ങളിലേക്കും നീളുന്നതിനാല്‍ തന്നെ എഞ്ചിൻ ഏരിയയെല്ലാം പൂര്‍ണമായും മറച്ചാണ് ഡിസൈന്‍. അങ്ങനെ മൊത്തത്തിൽ ലുക്കിന്റെ കാര്യത്തിൽ വണ്ടി ആകർഷകമാണെന്ന് തന്നെ പറയാം.

ഇതിഹാസ മോഡലിലുണ്ടായിരുന്ന യെല്ലോ, റെഡ്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകൾ തന്നെയാണ് പുതിയ XMR 210 പതിപ്പിലും തെരഞ്ഞെടുക്കാനാവുന്നത്. പുതിയ 210 സിസി ലിക്വിഡ് കൂൾഡ് DOHC എഞ്ചിനാണ് കരിസ്മ XMR മോഡലിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇത് 25 bhp കരുത്തിൽ പരമാവധി 20.4 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Hero Karizma XMR 210 Bookings

വെറും 3.8 സെക്കന്‍ഡില്‍ പുതിയ കരിസ്മ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലെത്താൻ കരിസ്‌മയ്ക്കാവുമെന്നാണ് കമ്പനി പറയുന്നത്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെൻഷനായി മുൻവശത്ത് ടെലസ്‌കോപിക് ഫോര്‍ക്കുകളും പിന്നിൽ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് ഹീറോ വാഗ്‌ദാനം ചെയ്യുന്നത്. ബ്രേക്കിംഗിനായി ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായത്തോടെ മുന്നിലും പിന്നിലും ഡിസ്ക്കാണ് നൽകിയിരിക്കുന്നത്.

ഡുവല്‍ ചാനല്‍ എബിഎസുള്ള ആദ്യത്തെ ഹീറോ മോഡലാണ് പുതിയ കരിസ്മ XMR. രാജ്യത്തുടനീളമുള്ള അംഗീകൃത ഹീറോ മോട്ടോകോർപ്പ് ഡീലർഷിപ്പുകളിലോ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ ഉപഭോക്താക്കൾക്ക് പുത്തൻ കരിസ്‌മ XMR ബുക്ക് ചെയ്യാം. ഇതിനു പുറമെ 7046210210 എന്ന നമ്പറിൽ വിളിച്ച് ബൈക്ക് ബുക്ക് ചെയ്യാനും അവസരമുണ്ട്. മോട്ടോർസൈക്കിൾ ബുക്കിംഗിനുള്ള ടോക്കൺ തുക 3,000 രൂപയാണ്.

More from DriveSpark

Article Published On: Thursday, October 5, 2023, 10:11 [IST]
English summary
Hero karizma xmr 210 bookings crossed 13668 units details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X