ബൈക്കുകളിലെ ഹൃത്വിക് റോഷൻ, പുത്തൻ കരിസ്‌മ നിരത്തിലേക്ക്, പൾസറും ടീമും സൈഡായിക്കോ...

ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയെ ഒരുകാലത്ത് അടയാളപ്പെടുത്തിയ മോഡലാണ് ഹീറോ കരിസ്‌മ. ഇതിഹാസ പട്ടം നേടിയെടുത്ത് യുവാക്കളുടെ ഡ്രീം ബൈക്കായി നിരത്തുകളിൽ ഓടിത്തിമിർത്ത കാലം 90 കിഡ്‍‌സിന് ഒരിക്കലും മറക്കാനാവില്ല.

ഇന്നുകാണുന്ന മോഡേൺ ഫാൻസി ഫീച്ചറുകളൊന്നുമില്ലാതിരുന്ന കാലത്ത് ലുക്കിലായിരുന്നു മികച്ച മോഡലുകളും പിടിച്ചു നിന്നത്. എന്നാൽ ഡിസൈനിലെ വെറൈറ്റിക്ക് പുറമെ പെർഫോമൻസിലും കരുത്തുകാണിച്ച മോട്ടോർസൈക്കിളാണ് കരിസ്‌മ. കൈകൊടുത്താൽ പാറിപ്പറക്കുന്ന രീതിയിലാണ് ഈ ഫെയർ‌ഡ് സ്പോർട്‌സ് ബൈക്കിനെ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കൾ അക്കാലത്ത് പണിതിറക്കിയിരുന്നത്. ദേ ഇപ്പോൾ രണ്ടാംവരവിലും തരംഗമാവുകയാണ് മോഡൽ.

Hero Karizma XMR 210 Deliveries Started

പുതുതലമുറയെ പിടിക്കാനുള്ള എല്ലാ ചേരുവകളും ചേർത്ത് ഒരുക്കിയിരിക്കുന്ന പുത്തൻ കരിസ്‌മ XMR 210 പതിപ്പിന്റെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ് ഹീറോ മോട്ടോകോർപ്. ഇനി മുതൽ നിരത്തുകളിൽ കുതിക്കാൻ ഈ സ്പോർട്‌സ് ബൈക്കുമുണ്ടാവും. മോട്ടോർസൈക്കിളിനായി ബ്രാൻഡിന് ഇതിനകം 13,000-ത്തിലധികം ബുക്കിംഗുകൾ നേടിയുണ്ട്. ഉത്സവ സീസണിനോട് അനുബന്ധിച്ച് ബൈക്കിനായുള്ള വിതരണം തുടങ്ങുമെന്ന് നേരത്തെ കമ്പനി അറിയിച്ചിരുന്നു. എന്തായാലും കൃത്യസമയത്ത് വാക്കുപാലിക്കാൻ ഹീറോയ്ക്ക് സാധിച്ചതും കൈയടി അർഹിക്കുന്നുണ്ട്.

തുടക്കത്തിൽ കരിസിമ XMR 1,72,900 രൂപയ്ക്കാണ് അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ എക്സ്ഷോറൂം വില 1,79,900 രൂപയായി കമ്പനി പരിഷ്ക്കരിച്ചിട്ടുണ്ട്. ബൈക്കിനായുള്ള പുതിയ ബുക്കിംഗ് വിൻഡോ ഉടൻ പ്രഖ്യാപിക്കും. സ്‌റ്റൈല്‍, കരുത്ത്, പെര്‍ഫോമന്‍സ് എന്നിവ സമന്വയിപ്പിച്ചെത്തുന്ന പുത്തന്‍ കരിസ്മ വിപണിയില്‍ കരുത്തരായ എതിരാളികളോട് മുട്ടിനില്‍ക്കാന്‍ ഉറച്ച് തന്നെയാണ് രൂപമെടുത്തിരിക്കുന്നത്. പ്രധാനമായും രാജ്യത്തെ ക്വാർട്ടർ ലിറ്റർ മോഡലുകളുമായാണ് മത്സരം.

Hero Karizma XMR 210 Deliveries Started

സുസുക്കി ജിക്‌സര്‍ SF 250, യമഹ R15 V4, ബജാജ് പള്‍സര്‍ RS200 തുടങ്ങിയ വമ്പൻമാർക്ക് തടയിടാൻ കരിസ്‌മ XMR 210 പതിപ്പിനാവുമോയെന്ന് കണ്ടറിയണം. കരിസ്‌മ R എന്ന ഇതിഹാസത്തിന്റെ പ്രതാപം ഇപ്പോഴും നിലനിൽക്കുന്നുണ്ടായിരുന്നു എന്നത് വിപണി പിടിക്കാൻ കരുത്താവുമെന്നതിൽ സംശയമൊന്നുമില്ല. മാറ്റ് ബ്ലാക്ക്, റെഡ്, യെല്ലോ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഹീറോ കരിസ്മ XMR സ്വന്തമാക്കാനാവും.

എറിക് ബ്യൂൾ ഡിസൈൻ ചെയ്‌ത രണ്ടാംതലമുറ മോഡലിൽ പറ്റിയ അമളികളൊന്നുമില്ലാതെയാണ് ഇത്തവണ കരിസ്‌മ XMR പണിതെടുത്തിരിക്കുന്നത്. ധാരാളം സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും ബൈക്കിന്റെ മോടി കൂട്ടുന്നുണ്ട്. ക്രമീകരിക്കാവുന്ന വിൻഡ്‌ഷീൽഡ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഡിആർഎല്ലുകളുള്ള പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാൽ സ്‌പോർട്‌സ് ബൈക്ക് സമ്പന്നമാണ്.

Hero Karizma XMR 210 Deliveries Started

പുതിയ ലിക്വിഡ് കൂൾഡ് എഞ്ചിനോടുകൂടിയ പുതിയ കരിസ്മ XMR ശരിക്കും പെർഫോമൻസിന്റെ കാര്യത്തിൽ മിടുക്കനാണെന്ന കാര്യവും എടുത്തു പറയേണ്ടതാണ്. DOHC സജ്ജീകരണമുള്ള 210 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 25.15 bhp പവറിൽ പരമാവധി 20.4 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

മോട്ടോർസൈക്കിളിനൊപ്പം ഡ്യുവൽ-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും ഹീറോ മോട്ടോകോർപ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും ഹൈലൈറ്റാണ് രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കിന്റെ സഹായത്തോടെയാണ് ബ്രേക്കിംഗ് ഒരുക്കിയിരിക്കുന്നത്. സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് പുത്തൻ കരിസ്‌മ XMR 210 ബൈക്കിൽ ഹീറോ ഉപയോഗിച്ചിരിക്കുന്നത്.

Hero Karizma XMR 210 Deliveries Started

ഒറിജിനൽ കരിസ്മയെപ്പോലെ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ ഷാർപ്പും എന്നാൽ മെലിഞ്ഞതുമായ എൽഇഡി ഹെഡ്‌ലാമ്പിനൊപ്പം ആക്രമണാത്മക സ്റ്റൈലിംഗും XMR 210 മോഡലിനെ വേറിട്ടു നിർത്തുന്നുണ്ട്. ടെയിൽ ലാമ്പിലേക്കും ആധുനികതയുടെ സ്പർശം നൽകുന്ന ടേൺ ഇൻഡിക്കേറ്ററുകൾക്കുമായി എൽഇഡി ലൈറ്റിംഗ് നൽകിയിരിക്കുന്നതും ശ്രദ്ധേയമാണ്. സ്‌പോർട്ടി ലുക്ക് നൽകാൻ ടെയിൽ സെക്ഷൻ ഇടുങ്ങിയതാക്കിയിട്ടുണ്ട്.

അതേസമയം കൂടുതൽ പ്രായോഗികതക്കായി സ്‌പ്ലിറ്റ് സെറ്റപ്പും ഓഫറിലുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനുമുള്ള ഒരു ഫുൾ കളർ ഡിജിറ്റൽ എൽസിഡി ഡിസ്‌പ്ലേ, ഹസാർഡ് ലൈറ്റുകൾ, എഞ്ചിൻ കിൽ സ്വിച്ച്, മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യാനുള്ള യുഎസ്ബി സോക്കറ്റ്, ക്രമീകരിക്കാവുന്ന വിൻഡ്‌സ്‌ക്രീൻ എന്നിവയെല്ലാമാണ് ഹീറോ കരിസ്‌മ XMR 210 മോഡലിന് പൊലിമ നൽകുന്നത്.

More from DriveSpark

Article Published On: Wednesday, October 25, 2023, 11:48 [IST]
English summary
Hero karizma xmr 210 deliveries started in india booking new booking window open soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X