കരിസ്‌മ മുതൽ ഹിമാലയൻ 450 വരെ, ഈ വർഷം ഇന്ത്യയെ ഞെട്ടിച്ച 'ശൂപ്പർ' ബൈക്കുകൾ

മുൻ വർഷങ്ങളിലെന്ന പോലെ തന്നെ ഇക്കൊല്ലവും ഇന്ത്യൻ വിപണിയിൽ വൈവിധ്യമാർന്ന മോട്ടോർസൈക്കിളുകളുടെ വലിയൊരു നിരയാണ് അവതരിച്ചത്. സൂപ്പർബൈക്കുകൾ മുതൽ സാധാരണക്കാരെ ലക്ഷ്യംവെച്ചുകൊണ്ടുള്ള കമ്മ്യൂട്ടർ മോഡലുകൾ വരെ അണിനിരന്നപ്പോൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകൾ ലഭിച്ചു. അത്തരത്തിൽ ഈ വർഷം നമ്മുടെ വിപണിയിലെത്തിയ കിടിലൻ ബൈക്കുകൾ ഏതെല്ലാമെന്ന് പരിചയപ്പെട്ടാലോ?

റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650: ഇന്ത്യൻ വിപണിയിലെ പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിൾ ശ്രേണിയെ ഞെട്ടിക്കാനെത്തിയ പിറവിയായിരുന്നു സൂപ്പർ മീറ്റിയോർ. 3,60,899 രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയ മോഡൽ ക്ലാസിക് ടച്ചിനൊപ്പം മോഡേൺ ഫീച്ചറുകളും കൂടി കോർത്തിണക്കിയാണ് എത്തിയത്. 650 ട്വിൻസിലെ അതേ 648 സിസി എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 46.3 bhp പവറിൽ 52.3 Nm torque വരെ ഇതിന് ഉത്പാദിപ്പിക്കാനാവും.

hero karizma xmr

ഹീറോ കരിസ്‌മ XMR 210: ഒരുകാലത്ത് യൂത്തിന്റെ ഡ്രീം ബൈക്കുകളിൽ ഒന്നായിരുന്ന കരിസ്‌മയുടെ തിരിച്ചുവരവിനും ഇക്കൊല്ലം സാക്ഷ്യംവഹിച്ചു. പുതിയ ഭാവത്തിനൊപ്പം ധാരാളം പുതുമകളുമായെത്തിയ മോഡലിനെ ഇരുകൈയും നീട്ടിയാണ് വിപണി സ്വീകരിച്ചത്. 1,79,900 രൂപ എക്‌സ്ഷോറൂം വിലയിൽ പുതിയ ലിക്വിഡ് കൂൾഡ് എഞ്ചിനുമായാണ് XMR 210 എത്തിയത്. 25.15 bhp കരുത്തിൽ 20.4 Nm torque ഉത്പാദിപ്പിക്കുന്ന 210 സിസി എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം.

ടിവിഎസ് അപ്പാച്ചെ RTR 310: ബ്രാൻഡിന്റെ ഇക്കൊല്ലത്തെ ഏറ്റവും വലിയ ലോഞ്ചുകളിൽ ഒന്നായിരുന്നു ഈ സൂപ്പർ നേക്കഡ് സ്ട്രീറ്റ് മോട്ടോർസൈക്കിളിന്റെ അവതരണം. 2,42,990 രൂപ എക്‌സ് ഷോറൂം പ്രാരംഭ വിലയിൽ പുറത്തിറക്കിയ മോഡൽ ധാരാളം സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് എത്തുന്നതും. 35.08 bhp കരുത്തിൽ 28.7 Nm torque നൽകുന്ന 312.12 സിസി എഞ്ചിനാണ് അപ്പാച്ചെയുടെ ഹൃദയം.

honda shine 100

ഹോണ്ട ഷൈൻ 100: ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ എൻട്രി ലെവൽ ബൈക്കായാണ് ഷൈൻ 100 എത്തിയത്. ഹീറോ സ്പ്ലെൻഡറിന്റെ വിപണി പിടിക്കാൻ ലക്ഷ്യമിട്ടിറക്കിയ ഷൈനിന് 10 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടി വരെ ലഭിക്കും. 65,012 രൂപ എക്‌സ്ഷോറൂം വിലയിലെത്തിയ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന് 7.28 bhp പവറിൽ 8.05 Nm torque ഉത്പാദിപ്പിക്കുന്ന 98.98 സിസി എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്.

ഹീറോ സൂപ്പർ സ്‌പ്ലെൻഡർ XTEC: ഹോണ്ടക്കുള്ള മറുപടിയായി 85,149 രൂപ എക്‌സ്ഷോറൂം വിലയിലാണ് ഹീറോ സൂപ്പർ സ്‌പ്ലെൻഡർ XTEC പുറത്തിറക്കിയത്. 10.72 bhp കരുത്തിൽ 10.6 Nm torque വികസിപ്പിക്കുന്ന 124.7 സിസി എഞ്ചിനാണ് ഇതിന്റെ ഹൃദയം. യുവതലമുറയുടെ ആവശ്യങ്ങള്‍ മനസില്‍ കണ്ടുകൊണ്ടാണ് പുതിയ ഹീറോ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ XTEC പരിഷ്ക്കരിച്ചിരിക്കുന്നത്. പഞ്ച് സ്‌റ്റൈലിംഗ്, കണക്റ്റിവിറ്റി, സുഖസൗകര്യങ്ങള്‍ എന്നിവ ബൈക്ക് വാഗ്ദാനം ചെയ്യുന്നതായും കമ്പനി പറയുന്നു.

triumph speed 400

ട്രയംഫ് 400 ട്വിൻസ്: ബജാജുമായി സഹകരിച്ച് താങ്ങാനാവുന്ന വിലയിൽ സ്പീഡ് 400 റോഡ്സ്റ്റർ, സ്ക്രാംബ്ലർ 400X എന്നിങ്ങനെ രണ്ട് കിടിലൻ ബൈക്കുകൾ സർപ്രൈസായി പുറത്തിറക്കിയ വർഷമായിരുന്നു 2023. റോയൽ എൻഫീൽഡിനെ ഉന്നംവെച്ചുള്ള മോഡലുകൾക്ക് 2.33 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില തുടങ്ങുന്നത്. 398.15 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഇവയിൽ പ്രവർത്തിക്കുന്നത്.

റോയൽ എൻഫീൽഡ് ബുള്ളറ്റ് 350: പുതുതലമുറ മാറ്റങ്ങളുമായി ബ്രാൻഡിന്റെ റെട്രോ ബുള്ളറ്റും പിറവിയെടുത്ത വർഷമാണ് കടന്നുപോവുന്നത്. ക്ലാസിക് 350-യിൽ ഉപയോഗിച്ച പ്ലാറ്റ്ഫോമും എഞ്ചിനുമെല്ലാം കടമെടുത്തുകൊണ്ടാണ് ഇതിനെ പുറത്തിറക്കിയത്. 1,73,562 പ്രരംഭ എക്സ്ഷോറൂം വിലയിലാണ് മോട്ടോർസൈക്കിൾ സ്വന്തമാക്കാനാവുന്നത്. 20.2 bhp പവറിൽ 27 Nm torque ഉത്പാദിപ്പിക്കുന്ന 349 സിസി എഞ്ചിനാണ് പുത്തൻ ബുള്ളറ്റിന് തുടിപ്പേകുന്നത്.

royal enfield himalayan 450

റോയൽ എൻഫീൽഡ് ഹിമാലയൻ 450: റെട്രോ ക്ലാസിക് ബ്രാൻഡിന്റെ ഇക്കൊല്ലത്തെ ഏറ്റവും പുതിയ മോട്ടോർസൈക്കിളാണ് ഹിമാലയൻ 450. മുൻഗാമിക്കുണ്ടായിരുന്ന എല്ലാ പോരായ്‌മകളും നികത്തി പുതിയ പ്ലാറ്റ്ഫോമും പുതിയ എഞ്ചിനുമെല്ലാമായാണ് അഡ്വഞ്ചർ ടൂറർ എത്തിയത്. ഇന്ത്യൻ വിപണിയിൽ 2.69 ലക്ഷം രൂപ പ്രാരംഭ വിലയ്ക്കാണ് ഇവനെ അവതരിപ്പിച്ചിരിക്കുന്നത്. ഷെർപ്പ 451.65 സിസി, ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ ഹിമാലയൻ 450 മോഡലിന് കരുത്തേകുക.

അപ്രിലിയ RS 457: ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ ആദ്യമായി ഇന്ത്യയിൽ നിർമിക്കുന്ന സ്പോർട്‌സ് ബൈക്കാണ് RS 457. വെറും 4.10 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് ഇതിനെ കമ്പനി പുറത്തിറക്കിയത്. 47 bhp പവറിൽ 44 Nm torque നൽകുന്ന 457 സിസി എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ച് ഉള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. കൂടാതെ ക്വിക്ക്ഷിഫ്റ്റർ ഓപ്ഷണലായി ഒരുക്കിയിട്ടുമുണ്ട്.

More from DriveSpark

Article Published On: Friday, December 15, 2023, 15:32 [IST]
English summary
Hero karizma xmr 210 top royal enfield himalayan 450 best motorcycles launched in 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X