വാഴാൻ കരിസ്‌മ XMR, വീഴ്ത്താൻ R15 V4; സ്‌പോർട്‌സ് ബൈക്ക് സെഗ്മെന്റിലെ 'കിങ്' ആരാവും? മാറ്റുരയ്ക്കാം

യുവതലമുറയ്ക്ക് ഹരമേകുന്നൊരു സെഗ്മെന്റാണ് എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കുകളുടേത്. കുറഞ്ഞ വിലയിൽ അടിപൊളി പെർഫോമൻസ് നൽകുന്ന കിടിലൻ മോഡലുകളാൽ സമ്പന്നമാണ് നമ്മുടെ ഇന്ത്യൻ ടൂവീലർ വിപണി. ഇതുവരെ ഈ വിഭാഗം ഭരിച്ചിരുന്നത് ബജാജ് പൾസറുകളും യമഹ R15 ശ്രേണിയുമായിരുന്നു. എന്നാൽ പഴയ പ്രതാപം തിരിച്ചുപിടിക്കാനായി ഹീറോ മോട്ടോകോർപ് തങ്ങളുടെ തുറുപ്പുചീട്ടായ കരിസ്‌മയെ കഴിഞ്ഞ ദിവസം അടിമുടി മാറ്റങ്ങളുമായി പുനരവതരിപ്പിക്കുകയും ചെയ്‌തു.

കരിസ്മ XMR വിപണി പിടിക്കുമോ എന്നറിയാനായി കാത്തിരിക്കുകയാണ് ഏവരുമിപ്പോൾ. പക്ഷേ മറുവശത്തുള്ളത് യമഹ R15 V4 എന്നാണെന്നത് ഓർക്കുമ്പോൾ ഭരണം അത്ര സുഗമമാവില്ല. എല്ലാ തലമുറകളിലും ആളെക്കൂട്ടാനായ വമ്പനാണ് R15. ബജറ്റ് വിലയിൽ പെർഫോമൻസിനൊപ്പെം മൈലേജും നൽകാനാവുന്നതാണ് ഈ ജാപ്പനീസ് ഇതിഹാസത്തിന്റെ ഹൈലൈറ്റ്. പുതിയ കരിസ്‌മയ്ക്ക് ഇതെല്ലാം നൽകാനാവുമോ എന്നൊന്നു നോക്കിയാലോ? കരിസ്മ XMR 210, യമഹ R15 V4 മോഡലുകൾ തമ്മിലുള്ള താരതമ്യം ഇതാ...

Hero Karizma XMR 210 vs Yamaha YZF R15

വില: കരിസ്മ ഒരൊറ്റ വേരിയന്റിൽ മാത്രമാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. 1.73 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് നിലവിൽ ബൈക്കിനെ ഹീറോ മോട്ടോകോർപ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് അധികം വൈകാതെ ഉയരുമെങ്കിലും എത്രയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. മറുവശത്ത് യമഹ R15 ഒന്നിലധികം ട്രിമ്മുകളിൽ ലഭ്യമാണ്. ആയതിനാൽ 1.81 ലക്ഷം മുതൽ 1.95 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിൽ ഈ സ്പോർട്ടി മോട്ടോർസൈക്കിൾ സ്വന്തമാക്കാനാവും.

എഞ്ചിൻ: പുതിയ 210 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, ഫോർ-വാൽവ് എഞ്ചിനാണ് കരിസ്മ XMR പതിപ്പിന്റെ ഹൃദയം. ഇത് 9,250 rpm-ൽ 25.15 bhp പവറും 7,250 rpm-ൽ 20.4 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് ഹീറോ മോട്ടോകോർപ്പിന്റെ ബൈക്ക് വിപണിയിലെത്തിയിരിക്കുന്നത്.

Hero Karizma XMR 210

മറുവശത്ത് യമഹ R15 V4-ൽ 155 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, SOHC, ഫോർ-വാൽവ്, വിവിഎ എഞ്ചിനാണ് കിട്ടുന്നത്. ഇത് 10,000 rpm-ൽ 18.1 bhp കരുത്തും 7,500 rpm-ൽ 14.2 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. R15-നും ആറ് സ്പീഡ് ഗിയർബോക്‌സ് ലഭിക്കും. അങ്ങനെ പേപ്പറിലെ കണക്കുകളിലേക്ക് നോക്കുമ്പോൾ കരിസ്മയാണ് പവറിന്റെ കാര്യത്തിൽ പ്രതാപിയെങ്കിലും യമഹയേക്കാൾ 22 കിലോഗ്രാം ഭാരം കൂടുതലാണെന്നത് പെർഫോമൻസിനെ ബാധിച്ചേക്കാം.

ഡിസൈൻ: ഇക്കാര്യത്തിൽ രണ്ട് ബൈക്കുകളും തങ്ങളുടേതായ രീതിയിൽ കിടിലമാണെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. എങ്കിലും കൂടുതൽ പ്രായോഗികം കരിസ്‌മയാണെന്ന് പറഞ്ഞാലും തെറ്റൊന്നുമുണ്ടാവില്ല. വിശാലവും വെർട്ടിക്കലുമായ ഹെഡ്‌ലൈറ്റ് സജ്ജീകരണമാണ് കരിസ്മ XMR മോഡലിൽ ഹീറോ അവതരിപ്പിക്കുന്നത് എന്നതും വലിയൊരു ഹൈലൈറ്റാണ്. അതേസമയം വശങ്ങളിലേക്ക് വന്നാൽ റേസ് മോട്ടോർസൈക്കിളുകൾക്ക് സമാനമായ ശൈലിയാണ് യമഹ പിന്തുടർന്നിരിക്കുന്നത്.

 Yamaha YZF R15

R15 V4 പതിപ്പിന് ശരിയായ സൂപ്പർസ്‌പോർട്ട് റൈഡിംഗ് പോസ്ചർ ലഭിക്കുന്നതും യമഹയ്ക്ക് ലഭിക്കുന്ന പ്ലസ് പോയിന്റാണ്. അതേസമയം കരിസ്മ XMR മോഡലിലെ ക്ലിപ്പ്-ഓൺ ഹാൻഡിൽ ബാറുകൾ ഉയരം കൂടിയതും കൂടുതൽ സ്‌പോർട്‌സ്-ടൂറർ പോലെയുള്ള ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്നതുമാണ്. ഹീറോയുടെ പുതിയ അവതാരത്തിന് ടൂ-പീസ് ഗ്രാബ്-റെയിലും ഉണ്ടാവുമ്പോൾ R15 ഇത് നഷ്‌ടപ്പെടുത്തുന്നത് കരിസ്‌മയെ കൂടുതൽ പ്രാക്‌ടിക്കലാക്കുന്നുണ്ട്.

ഫീച്ചറുകൾ: ടേൺ-ബൈ-ടേൺ നാവിഗേഷനായി സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള എൽഇഡി ഇലുമിനേഷനും പൂർണ ഡിജിറ്റൽ കൺസോളും ഹീറോ കരിസ്മയിൽ കയറ്റി. കൂടുതൽ സൗകര്യത്തിനായി വേഗതയേറിയ യുഎസ്ബി ചാർജറും ഇതിലുണ്ട്. അതേസമയം R15-ന് ഒരു ട്രാക്ഷൻ കൺട്രോൾ സിസ്റ്റം ലഭിക്കുന്നതാണ് ശ്രദ്ധേയം. ട്രാക്ക് സ്ട്രീറ്റ് എന്നിങ്ങനെ രണ്ട് റൈഡ് മോഡുകളും ഒരു ക്വിക്ക്ഷിഫ്റ്ററും യമഹയ്ക്ക് എടുത്തു പറയാനാവും. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള TFT സ്ക്രീൻ R15 V4 ടോപ്പ് വേരിയന്റിൽ ലഭ്യമാവും.

Hero Karizma XMR 210

മെക്കാനിക്കലുകൾ: സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സെറ്റപ്പിമായാണ് കരിസ്മ XMR വരുന്നത്. ബ്രേക്കിംഗിലേക്ക് നോക്കിയാൽ 300 mm ഫ്രണ്ട് പെറ്റൽ ഡിസ്‌കും 230 mm പിൻ ഡിസ്‌ക്കുമാണ് ഹീറോയുടെ ബൈക്കുനുള്ളത്. 100/80 ഫ്രണ്ട് ടയറുകളിലും 140/70 പിൻ ടയറുകളും ഒരുക്കിയിരിക്കുന്ന 17 ഇഞ്ച് വീലിലാണ് പുതിയ കരിസ്‌മയ്ക്ക് നൽകിയിരിക്കുന്നത്.

മറുവശത്ത് സസ്പെൻഷനായി യമഹ R15 V4 മുൻവശത്ത് പുതിയ അപ്സൈഡ് ഡൗൺ ഫോർക്കും (USD) പിന്നിൽ ഒരു മോണോഷോക്ക് സജ്ജൂകരണവുമാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ബ്രേക്കിംഗ് സെറ്റപ്പിൽ 282 mm ഫ്രണ്ട് ഡിസ്ക്കും 220 mm റിയർ ഡിസ്‌ക്കും ഉൾപ്പെടുന്നു. രണ്ട് ബൈക്കുകൾക്കും ഡ്യുവൽ ചാനൽ എബിഎസ് ലഭിക്കും. 100/80-സെക്ഷൻ ഫ്രണ്ട്, 140/70-സെക്ഷൻ റിയ ടയറുകളുള്ള 17 ഇഞ്ച് അലോയ്‌ വീലുകളാണ് ഈ സ്പോർട്ട് ബൈക്കിലും ഒരുക്കിയിട്ടുള്ളത്.

More from DriveSpark

Article Published On: Monday, September 4, 2023, 10:28 [IST]
English summary
Hero karizma xmr 210 vs yamaha yzf r15 detailed comparison between two sports bikes
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X