കമ്മ്യൂട്ടർ യുദ്ധം; ഹീറോ പാഷൻ പ്ലസോ ഹോണ്ട ഷൈനോ? 100 സിസിയിൽ ആരാണ് കേമൻ

കമ്മ്യൂട്ടർ ബൈക്കുകളെന്നാൽ ഹീറോ സ്പ്ലെൻഡാറാണ് പലർക്കും അവസാനവാക്ക്. ഇതിനു പിന്നിലെ രഹസ്യമാവട്ടെ കുറഞ്ഞ വിലയും കിടുക്കൻ മൈലേജുമാണ്. ദൈനംദിന ആവശ്യങ്ങൾക്ക് ഇതെല്ലാമാണ് ഒരു സാധാരണക്കാരന് വേണ്ടത്. ഈ വിപണി ലക്ഷ്യമിട്ടാണ് ഹോണ്ട അടുത്തിടെ ഷൈൻ 100 എന്ന എൻട്രി ലെവൽ ബൈക്കിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

10 വർഷത്തെ സ്പെഷ്യൽ വാറണ്ടി പാക്കേജുമായാണ് മോട്ടോർസൈക്കിളിനെ ജാപ്പനീസ് ബ്രാൻഡ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. എന്നാൽ സ്പ്ലെൻഡറിന്റെ ആധിപത്യം അത്രപെട്ടന്നൊന്നും തകരില്ലെന്ന് ഹീറോയ്ക്ക് അറിയാം. എങ്കിലും ബജറ്റ് ബൈക്കുകൾ വാങ്ങുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടും ഷൈൻ 100 പതിപ്പിന് തടയിടാനുമായി ഹീറോ മോട്ടോകോർപ് പാഷൻ പ്ലസ് പുറത്തിറക്കുകയുണ്ടായി. ഇനി മത്സരം ഇവർ തമ്മിലാവുമ്പോൾ പാഷൻ പ്രോയും ഷൈൻ 100 മോഡലും തമ്മിൽ ഒന്നു മാറ്റുരച്ച് ആരാവും കേമനെന്ന് ഒന്നറിഞ്ഞാലോ?

Hero Passion Plus vs Honda Shine

വില: ഏറ്റവും പ്രധാനപ്പെട്ട കാര്യത്തിൽ നിന്നും തന്നെ തുടങ്ങാം. ഹീറോ പാഷൻ പ്ലസിന് ഇന്ത്യയിൽ 76,301 രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ഹോണ്ട ഷൈൻ 100 സ്വന്തമാക്കണമെങ്കിൽ 64,900 രൂപ മാത്രമാണ് ചെലവഴിക്കേണ്ടി വരിക. വിലയുടെ കാര്യം നോക്കുകയാണെങ്കിൽ ജാപ്പനീസ് മോട്ടോർസൈക്കിൾ കൂടുതൽ താങ്ങാനാവുന്നത്. ഈയൊരു കാര്യം ഹോണ്ടയുടെ ബൈക്കിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റുകളിൽ ഒന്നാണ്.

ഫീച്ചർ: പാഷൻ പ്ലസിന് ബൾബ് ലൈറ്റിംഗ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, യുഎസ്ബി ചാർജിംഗ് പോർട്ട്, സൈഡ് സ്റ്റാൻഡ് കട്ട്ഓഫ് ഫംഗ്ഷൻ, ഹീറോയുടെ i3S ടെക് എന്നിവയെല്ലാമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. അതേസമയം ഷൈൻ 100-ൽ ഹാലൊജൻ ഹെഡ്‌ലൈറ്റ്, ട്വിൻ-പോഡ് ഇൻസ്ട്രുമെന്റ് കൺസോൾ, സൈഡ് സ്റ്റാൻഡ് കട്ട് ഓഫ് ഫംഗ്‌ഷൻ, കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റം എന്നിവയാണ് ഹോണ്ട വാഗ്‌ദാനം ചെയ്യുന്നത്. മൊത്തത്തിൽ രണ്ട് ബൈക്കുകളും ഫീച്ചറുകളുടെ കാര്യത്തിൽ ഏതാണ്ട് സമാനമാണെന്നു വേണം പറയാൻ.

Honda Shine 100

എഞ്ചിൻ: 97.2 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിനാണ് പാഷൻ പ്ലസിന് കരുത്തേകുന്നത്. ഇത് 7.90 bhp പവറിൽ പരമാവധി 8.05 Nm torque വരെ നൽകുന്നുണ്ട്. ഒരു നാല് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കൂടാതെ ഹീറോയുടെ പുത്തൻ എൻട്രി ലെവൽ മോട്ടോർസൈക്കിൾ OBD2-കംപ്ലയിന്റും ആണ്.

മറുവശത്ത് ഹോണ്ട ഷൈൻ 100-ൽ 98.9 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണുള്ളത്. ഇത് 7.28 bhp കരുത്തിൽ 8.05 Nm torque ഉത്പാദിപ്പിക്കാൻ വരെ ശേഷിയുള്ളതാണ്. നാല് സ്പീഡാണ് ഗിയർബോക്‌സ്. പാഷൻ പ്രോയ്ക്ക് ഷൈൻ 100 മോഡലിനേക്കാൾ ഏകദേശം 16 കിലോഗ്രാം ഭാരമാണുള്ളത്. അതിനാൽ ഷൈൻ 100-ന് മികച്ച പവർ-ടു-വെയ്റ്റ് അനുപാതം ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.

Hero Passion Plus

ഡിസൈൻ: പാഷൻ പ്രോ അതിന്റെ പഴയകാല ഡിസൈൻ ഹൈലൈറ്റുകൾ നിലനിർത്തിയാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ ചില പുതുമകൾക്കായി ഹെഡ്‌ലൈറ്റ് കൗൾ, ടെയിൽലാമ്പ്, ഗ്രാബ്-റെയിൽ എന്നിവയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സിംഗിൾ പീസ് സീറ്റ്, ഹാൻഡിൽബാർ, മിററുകൾ എന്നിവയാണ് മറ്റ് ഹൈലൈറ്റുകൾ. മറുവശത്ത് 125 സിസി ഷൈനിൽ നിന്നുള്ള സ്റ്റൈലിംഗാണ് 100 സിസി പതിപ്പ് മുന്നോട്ടുകൊണ്ടുപോവുന്നത്. ഇതിന് യാഥാസ്ഥിതികമായ സ്റ്റൈലിംഗും വളരെ ലളിതമായ ബോഡി വർക്കുകളുമാണുള്ളത്.

മെക്കാനിക്കൽ: രണ്ട് മോട്ടോർസൈക്കിളുകളിലും വളരെ ലളിതമായ മെക്കാനിക്കൽ ഘടകങ്ങളുമായാണ് വരുന്നത്. ഹീറോ പാഷൻ പ്ലസ് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഡ്യുവൽ റിയർ ഷോക്കുകളുമാണ് ഉപയോഗിക്കുന്നത്. രണ്ട് അറ്റത്തും ഡ്രം ബ്രേക്കുകളും 18 ഇഞ്ച് അലോയ് വീലുകളുമാണ് പാഷൻ വരുന്നത്. അതേസമയം ഷൈൻ 17 ഇഞ്ച് അലോയ് വീലുകളിലാണ് എത്തുന്നത്. ബാക്കിയെല്ലാം പാഷൻ പ്ലസിന് സമാനമാണ്.

Hero Passion Plus

മൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം ജനപ്രിയ ഇടത്തരം ബൈക്കായ ഹീറോയുടെ പാഷൻ പ്ലസ് വീണ്ടും ഇന്ത്യൻ നിരത്തുകളിലേക്ക് എത്തുമ്പോൾ ഒരു വിഭാഗം ആളുകളെ കൈയിലെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്. അതേസമയം തങ്ങളുടെ നിർമാണ നിലവാരവും എഞ്ചിൻ മികവും ഷൈൻ 100-ൽ പകർത്തി ഹോണ്ടയെത്തുമ്പോഴും പ്രതീക്ഷകൾ വാനോളമാണ്.

More from DriveSpark

Article Published On: Saturday, June 24, 2023, 12:28 [IST]
English summary
Hero passion plus vs honda shine comparison which 100cc motorcycle is better for daily use
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X