ഏഥറും ഓലയും ഇനി വിയർക്കും, വിഡ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ വില കുറച്ച് ഹീറോ

രാജ്യത്തെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിക്ക് ഇപ്പോൾ ചാകരയാണ്. ഉയർന്നു നിൽക്കുന്ന പെട്രോൾ വിലയും ജീവിതചെലവുകളും കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾ ദൈനംദിന ആവശ്യങ്ങൾക്കായി ഇവികളെ ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ട്. ചാർജിംഗ് പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും വികസനത്തിന്റെ പാതയിൽ മാത്രമാണെങ്കിലും ആളുകൾ പതിയ വൈദ്യുത വാഹനങ്ങളെ സ്വീകരിച്ചു കഴിഞ്ഞു.

ഇന്ത്യയിലെ വൈദ്യുത വാഹന വിപ്ലവത്തിന് വേഗത കൂട്ടിയത് ഇലക്‌ട്രിക് ടൂവീലറുകളാണെന്ന് നിസംശയം പറയാം. ഏഥർ എനർജിയും ഓല ഇലക്‌ട്രിക്കും അരങ്ങ് തകർക്കുന്നത് കണ്ടാണ് മുഖ്യധാരാ ബ്രാൻഡുകളെല്ലാം ഇവി രംഗത്തേക്ക് കാലുകുത്തിയത് തന്നെ. ഇന്ന് ബജാജ്, ടിവിഎസ്, ഹീറോ ഇലക്‌ട്രിക് പോലുള്ള വമ്പൻമാരെല്ലാം ഇലക്‌ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിച്ചു കഴിഞ്ഞു. ഈ രംഗത്തും വില തന്നെയാണ് ഏറ്റവും പ്രധാനം. ഓഫറുകൾ അണിനിരത്തി വിൽപ്പന പിടിക്കുന്നതും ഇവി സെഗ്മെന്റിലെ പതിവ് കാഴ്ച്ചയായി മാറിയിട്ടുണ്ട്.

Hero Vida Electric Scooter

വിൽപ്പന വർധിപ്പിക്കുന്നതിനായി പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കളായ ഏഥർ, ഓല എന്നിവ അടുത്തിടെ കൂടുതൽ താങ്ങാനാവുന്ന ബേസ് വേരിയന്റുകൾ പുറത്തിറക്കിയിരുന്നു. 1 ലക്ഷത്തിനും 1.50 ലക്ഷത്തിനും എല്ലാം ഇടയിലായിരുന്നു പൊതുവേയുള്ള വില. പെട്രോൾ സ്‌കൂട്ടറുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇതൽപം കൂടുതലാണെന്ന് തോന്നുയാളുകൾ ഇവിയിൽ നിന്നും അകലം പാലിച്ചു. ഇത്തരം ആളുകളെ കൈയിലെടുക്കാനാണ് വില കുറയ്ക്കുന്നതും ബേസ് വേരിയന്റുകൾ പുറത്തിറക്കുന്നതും.

ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്രാരംഭ വില കൈവരിക്കാനാണ് ഇപ്പോൾ കമ്പനികളുടെയെല്ലാം ശ്രമം. ഓലയും ഏഥറും എല്ലാം ഇക്കാര്യം നടപ്പിലാക്കിയപ്പോൾ ഹീറോ മോട്ടോകോർപ്പും പിന്നിലേക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ്. വിഡ V1 ഇ-സ്കൂട്ടറിന്റെ വില കുറച്ചാണ് എതിരാളികളോട് മല്ലടിക്കാൻ കമ്പനി തയാറാവുന്നത്. വിഡ V1 പ്ലസിന് 25,000 രൂപയും വിഡ V1 പ്രോയ്ക്ക് 20,000 രൂപയുമാണ് കമ്പനി ഇപ്പോൾ കുറച്ചിരിക്കുന്നത്.

Hero Vida Electric Scooter

സംസ്ഥാന സബ്‌സിഡിയുള്ള സ്ഥലങ്ങളിൽ സ്‌കൂട്ടറുകളുടെ വില ഇതിലും കുറയും. പുതിയ പ്രഖ്യാപനത്തിന് ശേഷം വിഡ V1, V1 പ്രോയ്ക്ക് ഇപ്പോൾ യഥാക്രമം 1.20 ലക്ഷം രൂപയും 1.40 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. ഇത് FAME II സബ്‌സിഡിയും പോർട്ടബിൾ ചാർജറും ഉൾപ്പെടെയുള്ള വിലയാണെന്നതും ശ്രദ്ധേയമാണ്. ചില സംസ്ഥാനങ്ങൾ ഇവികൾക്ക് സംസ്ഥാനതല സബ്‌സിഡി നൽകുന്നത് തുടരുന്നതിനാൽ ഇവിടെ ഉപഭോക്താക്കൾക്ക് ഇതിലും കുറഞ്ഞവിലയ്ക്ക് വിഡ സ്വന്തമാക്കാം.

അഹമ്മദാബാദിലെ ആളുകൾക്ക് V1 പ്ലസ് 99,900 രൂപയ്ക്കും V1 പ്രോ 1,19,900 രൂപയ്ക്കും ലഭിക്കും. ഇതുപോലെ സംസ്ഥാനതല സബ്‌സിഡി അടിസ്ഥാനമാക്കി വിലയിൽ ഇനിയും വ്യത്യാസമുണ്ടാകും. സംസ്ഥാന സബ്‌സിഡി നൽകുന്നത് തുടരുന്ന മറ്റ് സംസ്ഥാനങ്ങളിൽ രാജസ്ഥാനും ന്യൂഡൽഹിയും ഉൾപ്പെടുന്നു. കേരളത്തിൽ ഇതുവരെ വൈദ്യുത വാഹനങ്ങൾക്ക് മറ്റ് ആനുകൂല്യങ്ങളൊന്നും ലഭ്യമാവില്ല. അതുമല്ല കേരളത്തിൽ ഇപ്പോൾ വിഡ മോഡലുകളുടെ വിൽപ്പന കമ്പനി ആരംഭിച്ചിട്ടില്ല.

Hero Vida Electric Scooter

നേരത്തെ V1 പ്ലസിന് 1.45 ലക്ഷം രൂപയും V1 പ്രോയ്ക്ക് 1.59 ലക്ഷം രൂപയുമായിരുന്നു മുടക്കേണ്ടി വന്നിരുന്നത്. വില കുറഞ്ഞതോടെ കൂടുതൽ ആളുകളിലേക്ക് ഹീറോയുടെ ഇലക്ട്രിക് സ്‌കൂട്ടർ തേടിയെത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഹീറോ വിഡ ഇവി നിലവിൽ ബെംഗളൂരു, ഡൽഹി, ജയ്പൂർ എന്നിവിടങ്ങളിൽ മാത്രമാണ് വിപണനം ചെയ്യുന്നത്. പൂനെ, അഹമ്മദാബാദ്, നാഗ്പൂർ, നാസിക്, ഹൈദരാബാദ്, ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നീ എട്ട് നഗരങ്ങളിൽകൂടി കമ്പനി വിപുലീകരണ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.

2023 കലണ്ടർ വർഷത്തിന്റെ അവസാനത്തോടെ 100 നഗരങ്ങളിൽ വിഡ ലഭ്യമാക്കാനാണ് ഹീറോയുടെ പദ്ധതി. ഡീലർഷിപ്പുകളുടെ ഒരു വലിയ ശൃംഖല ഇതിനകം ഉള്ളതിനാൽ ഇതിന്റെ നടപടികൾക്കായി കമ്പനിക്ക് വലിയ വെല്ലുവിളികളൊന്നും നേരിടാൻ സാധ്യതയില്ല. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മറ്റ് മെക്കാനിക്കൽ വിശദാംശങ്ങളിലേക്ക് കടന്നാൽ വിഡ V1 പ്ലസിന് 3.44kWh ബാറ്ററി പായ്ക്കാണുള്ളത്.

ഈ വേരിയന്റിൽ പൂർണ ചാർജിൽ 143 കിലോമീറ്റർ വരെ റേഞ്ചാണ് ഉപഭോക്താക്കൾക്ക് കിട്ടുന്നത്. അതേസമയം V1 പ്രോയ്ക്ക് ഒരു വലിയ 3.94kWh ബാറ്ററി പായ്ക്കുണ്ട്. ഒറ്റ തവണ ചാർജിൽ 165 കിലോമീറ്റർ വരെ റേഞ്ചാണ് ഈ വേരിയന്റിൽ ഹീറോ അവകാശപ്പെടുന്നത്. ബാറ്ററി കപ്പാസിറ്റിയിൽ വ്യത്യാസമുണ്ടെങ്കിലും രണ്ട് വേരിയന്റുകളിലും ഒരേ ഇലക്ട്രിക് മോട്ടോറാണ് ഒരുക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, May 4, 2023, 12:23 [IST]
English summary
Hero vida electric scooter price dropped new price list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X