ഇനിയെന്തു വേണം? ഈ നിറങ്ങളിലും ഹീറോ വിഡ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വാങ്ങാം

സ്റ്റാർട്ടപ്പ് കമ്പനികൾ വിരാജിച്ചിരുന്ന ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തെ ഇളക്കി മറിച്ചുകൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലേക്കുള്ള അരങ്ങേറ്റം പ്രഖ്യാപിക്കുന്നത്. ഇന്ത്യന്‍ നിരത്തുകളില്‍ അതുവരെ കണ്ട ഇവികളെയെല്ലാം കടത്തിവെട്ടുന്ന റേഞ്ചും സാങ്കേതിക സംവിധാനങ്ങളുമാണ് മോഡലിൽ കമ്പനി അവതരിപ്പിച്ചത്.

ഹീറോ വിഡ എന്ന പ്രത്യേക ഇവി ബ്രാൻഡിന് കീഴിലാണ് V1, V1 പ്രോ എന്നീ രണ്ട് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ കമ്പനി പുറത്തിറക്കിയത്. അതും ഓല S1 പ്രോ, ഏഥർ 450X എന്നീ വമ്പൻമാരെ തൂക്കാനുള്ള എല്ലാത്തരം സംവിധാനങ്ങളും കോർത്തിയിണക്കിയെത്തിയതാണ് ഇതിന്റെ ഹൈലൈറ്റായി മാറിയത്. ഡൽഹി, ബെംഗളൂരു, ജയ്പുർ എന്നിവിടങ്ങളിൽ മാത്രമേ ആദ്യഘട്ടത്തിൽ ഇവി വാങ്ങാൻ സാധിക്കുകയുള്ളൂവെങ്കിലും ഉടൻ പാൻ ഇന്ത്യയിൽ കമ്പനി ഇവിയെ വിപണനം ചെയ്യാൻ ഒരുങ്ങി കഴിഞ്ഞിട്ടുണ്ട്.

Hero Vida V1 Electric Scooters Get New Two Colour

അതിനു മുന്നോടിയായിതാ വിഡ V1 ഇലക്‌ട്രിക് സ്‌കൂട്ടറുകളെ കൂടുതൽ ആകർഷകമാക്കുന്നതിനായി പുത്തൻ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ടയിപ്പോൾ. സിയാൻ, ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളാണ് ഇവിയെ ഒരുക്കാനായി എത്തിച്ചേർന്നിരിക്കുന്നത്. ഇത് കാഴ്ച്ചയിൽ മോഡലിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. ഇതുവരെ, വിഡ V1 പ്ലസ് വൈറ്റ്, റെഡ് നിറങ്ങളിൽ മാത്രമാണ് വാഗ്ദാനം ചെയ്തിരുന്നതെങ്കിൽ V1 പ്രോ വൈറ്റ്, റെഡ്, ഓറഞ്ച് എന്നീ നിറങ്ങളിലാണ് സ്വന്തമാക്കാനായിരുന്നത്.

പുതിയ കളറുകൾ സ്കൂട്ടറുകളുടെ ഓൺ-റോഡ് ആകർഷണം വർധിപ്പിക്കാൻ സഹായിക്കുമെന്ന് ഉറപ്പാണ്. മാത്രമല്ല, മറ്റ് ഇലക്ട്രിക് സ്കൂട്ടറുകളെ അപേക്ഷിച്ച് സിയാൻ നിറത്തിന് സ്കൂട്ടറിനെ വേറിട്ട് നിർത്താനും സഹായിക്കും. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ സബ്‌സിഡി കുറച്ചതിനാൽ ഹീറോ മോട്ടോകോർപിന് അടുത്തിടെ വിഡ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില 6,000 രൂപയോളം വർധിപ്പിക്കേണ്ടി വന്നിരുന്നു. മുംബൈയിൽ 1,45,900 രൂപയാണ് ഇവിക്കായി നൽകേണ്ടി വരുന്ന എക്സ്ഷോറൂം വില.

Hero Vida V1 Electric Scooters

അതേസമയം ന്യൂഡൽഹി, അഹമ്മദാബാദ്, സൂറത്ത്, വഡോദര തുടങ്ങിയ നഗരങ്ങളിൽ ഇലക്ട്രിക് സ്കൂട്ടറിന് ഇപ്പോൾ 1,25,900 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. വിലകളിൽ ലഭ്യമായ FAME II സബ്‌സിഡിയും പോർട്ടബിൾ ചാർജറും ഉൾപ്പെടുന്നുവെന്നതും ശ്രദ്ധേയമാണ്. വിഡ V1 പ്രോ വേരിയന്റ് 3.94 kWh ബാറ്ററി പായ്ക്കിലാണ് വരുന്നത്. ഒറ്റ ചാർജിൽ 110 കിലോമീറ്റർ റൈഡിംഗ് റേഞ്ച് ഈ സ്‌കൂട്ടറിന് നൽകാനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു.

അതേസമയം വിഡ V1 പ്രോ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 5 മണിക്കൂറും 55 മിനിറ്റും എടുക്കും. ഇത് 6 kW ഇലക്ട്രിക് മോട്ടോറുമായി വരുന്നതിനാൽ മോഡലിന് 3.9 kW പവറോളം നൽകാനാവും. വെറും 3.2 സെക്കൻഡിൽ 40 കിലോമീറ്റർ വേഗത കൈവരിക്കാനും ഹീറോ മോട്ടോകോർപിന്റെ ഇലക്ട്രിക് സ്‌കൂട്ടറിനാവും. അതേസമയം ഉയർന്ന വേഗത മണിക്കൂറിൽ 80 കിലോമീറ്ററാണ്.

Hero Vida V1 Electric Scooters Get New Two Colour

മറുവശത്ത് വിഡ V1 പ്ലസിന് 3.44 kWh ബാറ്ററി പായ്ക്കാണ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. അത് 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 5 മണിക്കൂറും 15 മിനിറ്റും എടുക്കും. ഇതിന് വെറും 3.4 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും കൂടാതെ ഏകദേശം 100 കി.മീ. റേഞ്ചാണ് പൂർണ ചാർജിൽ ഇവിക്ക് നൽകാനാവുക. 1 മിനിറ്റ് ചാർജ് ചെയ്താൽ 1.2 കിമീ ദൂരം സഞ്ചരിക്കാമെന്നതും ഹീറോ സ്കൂട്ടറിന്റെ പ്രത്യേകതയാണ്.

മറ്റ് ഇവികളെ പോലെ തന്നെ ഇവ രണ്ടും തമ്മിലുള്ള പ്രാഥമിക വ്യത്യാസം അവയുടെ ബാറ്ററിയും റേഞ്ചുമാണ്. ഉയർന്ന റേഞ്ചിനൊപ്പം പ്രോ വേരിയന്റിന് മികച്ച ആക്സിലറേഷൻ, കൂടുതൽ കളർ ഓപ്ഷനുകൾ എന്നിവയിൽ നിന്ന് പ്രയോജനം ലഭിക്കും. ഏഥറിന്റെ അതേ ചാർജിങ് പോയിന്റ് ഡിസൈനാണ് ഹീറോ വിഡയിലും ഒരുക്കിയിരിക്കുന്നതിനാൽ ഏഥറിന്റെ പബ്ലിക് ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്ക് ഉപയോഗിക്കാനാവുമെന്നതും ഹൈലൈറ്റാണ്.

Hero Vida V1 Electric Scooters Get New Two Colour

രണ്ടിലും ഇക്കോ, റൈഡ്, സ്പോര്‍ട്ട് എന്നീ റൈഡിംഗ് മോഡുകളുണ്ട്. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, OTA പിന്തുണയുള്ള 7-ഇഞ്ച് TFT ഡിസ്പ്ലേ, ബ്ലൂടൂത്ത്, 4G, വൈഫൈ, ആന്റി-തെഫ്റ്റ് അലാറം, ജിയോഫെന്‍സ്, ട്രാക്ക് മൈ ബൈക്ക്, വെഹിക്കിള്‍ ഡയഗ്നോസ്റ്റിക്സ്, ക്രൂയിസ് കണ്‍ട്രോള്‍, SOS അലേര്‍ട്ട്, റീജനറേറ്റീവ് ബ്രേക്കിംഗ്, റിവേഴ്‌സ് ഫംഗ്ഷന്‍ തുടങ്ങിയ ഫാൻസി ടെക്കുകളെല്ലാം മോഡലിലുണ്ട്. വിഡ ഇലക്ട്രിക് സ്‌കൂട്ടറുകൾ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാനും ഉപഭോക്താക്കൾക്കാവും.

More from DriveSpark

Article Published On: Saturday, June 10, 2023, 19:00 [IST]
English summary
Hero vida v1 electric scooters get new two colour options
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X