ഇനി ട്രയംഫ് കുറച്ച് റെസ്റ്റ് എടുത്തോ, കൂടുതൽ സ്റ്റൈലായി ഹോണ്ടയുടെ 350 ട്വിൻസ് ഇങ്ങെത്തിയേ

മിഡ്-സൈസ് കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലെ മത്സരത്തിൽ റോയൽ എൻഫീൽഡിന്റെ ഏറ്റവും വലിയ എതിരാളിയാണ് ഹോണ്ട. ഹൈനസ് CB350 മോഡലുമായി എത്തി രാജ്യം പിടിച്ചടക്കിയ ബ്രാൻഡിന് യെസ്‌ഡി, ജാവ, ബജാജ്, ട്രയംഫ്, ഹാർലി ഡേവിഡ്‌സൺ പോലുള്ള വമ്പൻ കമ്പനികളിൽ നിന്നും ഇപ്പോൾ മത്സരമുണ്ട്. ഇതിന്റെ ഭഗമായി CB350, CB350RS മോഡലുകൾക്ക് പുത്തനൊരു വേരിയന്റ് സമ്മാനിച്ചിരിക്കുകയാണ് ജാപ്പനീസ് ടൂവീലർ നിർമാതാക്കൾ.

ഈ സെഗ്മെന്റിൽ റോയൽ എൻഫീൽഡിന് ലഭിച്ച ഏറ്റവും ശക്തനായ എതിരാളിയായ മോട്ടോർസൈക്കിളിന്റെ ഹൈനസ് CB350 പതിപ്പിന് പുതിയ ലെഗസി എഡിഷനും CB350 RS സ്ക്രാംബ്ലർ സ്റ്റൈൽ വേരിയന്റിന് പുതിയ ഹ്യൂ എഡിഷനുമാണ് ഹോണ്ട സമ്മാനിച്ചിരിക്കുന്നത്. ഈ ഉത്സവ സീസണിൽ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് ആകർഷിക്കുന്നതിനും വിൽപ്പന പിടിക്കാനും രണ്ട് പുത്തൻ വേരിയന്റുകളും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Honda H’ness CB350 Legacy Edition

പുത്തൻ ഹൈനസ് CB350 ലെഗസി എഡിഷന് 2,16,356 രൂപയും CB350 RS ഹ്യൂ എഡിഷന് 2,19,357 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതായത് രണ്ട് മോട്ടോർസൈക്കിളുകളുടെയും വിലകൾ അതത് ടോപ്പ് എൻഡ് സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് സമാനമാണെന്ന് സാരം. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഹോണ്ടയുടെ ബിഗ്‌വിംഗ് ഡീലർഷിപ്പുകളിൽ ഇപ്പോൾ ഈ ബൈക്കുകൾ ബുക്ക് ചെയ്യാം. ഈ സ്പെഷ്യൽ എഡിഷനുകൾക്കായുള്ള ഡെലിവറി രാജ്യത്തുടനീളം ഉടൻ കമ്പനി ആരംഭിക്കും.

ഹൈനസ് CB350 ലെഗസി എഡിഷൻ ഒരു പുതിയ പേൾ സൈറൻ ബ്ലൂ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയാണ് വിപണിയിലേക്ക് വരുന്നത്. മോട്ടോർസൈക്കിളിലെ ബോഡി ഗ്രാഫിക്സ് തികച്ചും പുതുമയാർന്നതാണ്. അതേസമയം 1970കളിലെ ഐതിഹാസിക CB350 മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ലെഗസി എഡിഷൻ ബാഡ്ജും ബൈക്കിന്റെ ഫ്യുവൽ ടാങ്കിൽ ഇടംപിടിച്ചിട്ടുണ്ട്.

Honda H’ness CB350 Legacy Edition And CB350RS Hue Edition

മറുവശത്ത് CB350 RS ഹ്യൂ എഡിഷൻ പുതിയ സ്‌പോർട്‌സ് റെഡ്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക് കളർ ഓപ്ഷനിലാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്. ആകർഷകമായ ടാങ്ക് ഗ്രാഫിക്സും ഇരു വീലുകളിലും ഫെൻഡറുകളിലുമായി ലൈനുകളും ഉൾക്കൊള്ളിച്ച് ഇതിനെ കൂടുതൽ സ്പോർട്ടിയറാക്കാനുള്ള ശ്രമമാണ് ജാപ്പനീസ് ബ്രാൻഡിൽ നിന്നും ഉണ്ടായിരിക്കുന്നത്. ഇതിന് ബോഡി കളർ റിയർ ഗ്രാബ് ഹാൻഡിലുകളും ഹെഡ്‌ലൈറ്റ് കവറും ലഭിക്കുന്നുണ്ട്.

രണ്ട് സ്പെഷ്യൽ എഡിഷൻ മോഡലുകളിലും പ്രത്യേക 10 വർഷത്തെ വാറണ്ടി പാക്കേജും ഹോണ്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതിൽ 3 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും 7 വർഷത്തേക്കുള്ള ഓപ്ഷണൽ വാറണ്ടിയുമാണ് ഉൾപ്പെടുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ട്രാക്ഷൻ കൺട്രോൾ, ഹോണ്ട സ്മാർട്ട്‌ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം ഉപയോഗിച്ചുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഓൾ എൽഇഡി ലൈറ്റിംഗ്, സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് എന്നിവയെല്ലാമാണ് ഈ സ്പെഷ്യൽ എഡിഷനുകളിൽ ലഭിക്കുക.

Honda H’ness CB350 Legacy Edition And CB350RS Hue Edition

മെക്കാനിക്കൽ വശങ്ങളിൽ ഹൈനസ് CB350 ലെഗസി എഡിഷനും CB350 RS ഹ്യൂ എഡിഷനും ബൈക്കിന്റെ സ്റ്റാൻഡേർഡ് മോഡലുകൾക്ക് സമാനമാണ്. പരിചിതമായ 348.36 സിസി, എയർ-കൂൾഡ്, ഫോർ-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, ബിഎസ്-VI OBD2 കംപ്ലയിന്റ്, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് ഇവയ്ക്ക് തുടിപ്പേകുന്നത്. മികച്ച പെർഫോമൻസും റിഫൈൻമെന്റുമുള്ള എഞ്ചിന് 20.78 bhp കരുത്തിൽ 30 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 5 സ്പീഡ് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സസ്‌പെൻഷനെ സംബന്ധിച്ചിടത്തോളം ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബറുകളുമാണ് ഹോണ്ട ഹൈനസ് CB350, CB350 RS മോഡലുകൾ വിപണിയിലെത്തുന്നത്. ഇനി ബ്രേക്കിംഗിലേക്ക് നോക്കിയാൽ ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റത്തിന്റെ സഹായത്തോടെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

ഇങ്ങനെ മൊത്തത്തിൽ കൊടുക്കുന്ന വിലയ്ക്കൊത്ത മൂല്യത്തിന്റെ കാര്യത്തിൽ CB350 മോഡലുകൾ വേറെ ലെവലാവുന്നു. ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡ് ഹണ്ടർ 350, ക്ലാസിക് 350, മീറ്റിയോർ 350 എന്നിവയ്ക്ക് പുറമെ ട്രയംഫ് സ്പീഡ് 400, ഹാർലി ഡേവിഡ്‌സൺ X440, ജാവ 42, യെസ്‌ഡി റോഡ്സ്റ്റർ, ബജാജ് ഡൊമിനാർ 400 പോലുള്ള വമ്പൻമാരുമായാണ് ഹോണ്ട മത്സരിക്കുന്നത്. പുതിയ സ്പെഷ്യൽ എഡിഷനുകളുടെ വരവോടെ ഇതിനെയെല്ലാം മറികടക്കാൻ ബ്രാൻഡിനായേക്കും.

More from DriveSpark

Article Published On: Tuesday, October 10, 2023, 14:20 [IST]
English summary
Honda hness cb350 legacy edition and cb350 rs hue edition launched price starts from 2 16 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X