10 വർഷം വാറണ്ടിയുള്ള ബൈക്കിന് അടിപൊളി മോഡിഫിക്കേഷനുമായി കമ്പനി, എൻഫീൽഡിന് പണിയാവും

ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന സെഗ്മെന്റാണ് ഇപ്പോൾ മിഡ്-കപ്പാസിറ്റി ബൈക്കുകളുടേത്. റോയൽ എൻഫീൽഡ്, ഹോണ്ട, യെസ്‌ഡി, ജാവ, ബജാജ്, ട്രയംഫ്, ഹാർലി ഡേവിഡ്‌സൺ പോലുള്ള വമ്പൻ കമ്പനികൾ അണിനിരക്കുന്ന വിഭാഗത്തിൽ ഒരു മോഡൽ തെരഞ്ഞെടുക്കാൻ തീരുമാനിച്ചാൽ ചിലപ്പോൾ കൺഫ്യൂഷനടിച്ച് ഒരു വഴിക്കായേക്കും.

എന്നാൽ ഒന്നും നോക്കാതെ വിശ്വാസവും റിഫൈൻമെന്റുമുള്ള ഒരു ബൈക്ക് വാങ്ങാൻ തീരുമാനിക്കുന്നവരെല്ലാം എത്തിച്ചേരുന്നത് ഹോണ്ടയുടെ ബിഗ് വിംഗ് ഷോറൂമുകളിലായിരിക്കും. ഹോണ്ട ഹൈനസ് CB350 മോഡലിനെ കുറിച്ചാണീ പറഞ്ഞുവരുന്നത്. ഈ വിഭാഗത്തിൽ റോയൽ എൻഫീൽഡ് ക്ലാസിക്കിന് ലഭിച്ച ഏറ്റവും ശക്തനായ എതിരാളിയാണ് ഈ ജാപ്പനീസ് മെഷീനെന്ന് നിസംശയം പറയാം. ഇന്ന് റോഡിലിറങ്ങിയാൽ ക്ലാസിക് കാണുന്നതിനേക്കാൾ കൂടുതൽ ഹോണ്ടയുടെ ഈ ജാപ്പനീസ് ബൈക്കിനെ കാണാനായേക്കും ചിലപ്പോൾ.

Honda Hness CB350 Special Edition

10 വർഷ വാറണ്ടിയുമായാണ് ഹോണ്ട ഹൈനസ് CB350 ഇപ്പോൾ വിപണിയിലെത്തുന്നത്. സെഗ്മെന്റിലെ മത്സരം മുറുകിയതോടെ ഹൈനസിന് ഒരു സ്പെഷ്യൽ എഡിഷൻ വേരിയന്റിനെ സമ്മാനിക്കാൻ ഒരുങ്ങുകയാണ് കമ്പനിയിപ്പോൾ. അതിന്റെ ഭാഗമായി മോട്ടോർസൈക്കിളിനെ കുറിച്ചുള്ള സൂചനകൾ നൽകുന്ന പുതിയ ടീസർ വീഡിയോയും ബ്രാൻഡ് പുറത്തുവിട്ടിട്ടുണ്ട്. എതിരാളികൾക്കെതിരെ ചുവടുറപ്പിക്കുന്നതിനു പുറമെ ഉത്സവ സീസണിൽ നേട്ടംകൊയ്യാനും കൂടിയാണ് പുത്തൻ പതിപ്പിനെ ഹോണ്ട നിരത്തിലേക്ക് ഇറക്കിവിടുന്നത്.

ഹൈനസ് CB350, CB350 RS എന്നീ രണ്ട് വകഭേദങ്ങൾക്കും പുതിയ സ്പെഷ്യൽ എഡിഷൻ വേരിയന്റുകൾ എത്തും. യെല്ലോ, ബ്ലൂ, വൈറ്റ് കോമ്പിനേഷനുകൾ ചേർന്ന പിൻസ്ട്രിപ്പുകൾക്കൊപ്പം മോട്ടോർസൈക്കിളിനെ കൂടുതൽ കളർഫുള്ളാക്കാനുള്ള നീക്കമാണിതെന്ന് ടീസർ ചിത്രങ്ങളും വീഡിയോകളും സൂചന നൽകുന്നു. ഇതിനെ ലെജൻഡ് എഡിഷൻ എന്ന് വിളിക്കുമോ എന്ന കാര്യവും വരും ദിവസങ്ങളിൽ അറിയാനാവും.

Honda Hness CB350 Special Edition

രണ്ട് മോട്ടോർസൈക്കിളുകളും 348 സിസി സിംഗിൾ-സിലിണ്ടർ എയർ കൂൾഡ് ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിനുമായി തുടരുമെന്നതിനാൽ മെക്കാനിക്കൽ അപ്‌ഡേറ്റുകളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പവർ കണക്കുകളിലും മാറ്റങ്ങളൊന്നുമുണ്ടാവില്ല. മികച്ച പെർഫോമൻസും റിഫൈൻമെന്റുമുള്ള ഈ യൂണിറ്റിന് 20.78 bhp കരുത്തിൽ 30 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 5 സ്പീഡ് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാലും ഹോണ്ട ഹൈനസ് CB350, CB350 RS മോഡലുകൾ പഴയതു പോലെ തന്നെ തുടരും. സസ്‌പെൻഷനെ സംബന്ധിച്ചിടത്തോളം ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബറുകളുമാണ് ജാപ്പനീസ് ബ്രാൻഡ് ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റത്തിന്റെ സഹായത്തോടെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കാണ് ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നത്.

Honda Hness CB350 Special Edition

ട്രാക്ഷൻ കൺട്രോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളാലും സമ്പന്നമാണ് ഹൈനസ് സീരീസ്. റെട്രോ-തീം മോട്ടോർസൈക്കിളുകളുടെ വരാനിരിക്കുന്ന സ്പെഷ്യൽ എഡിഷൻ വേരിയന്റുകൾക്ക് അതത് സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ നേരിയ വില വർധനവും ലഭിച്ചേക്കാം എന്ന കാര്യവും പ്രത്യേകം ഓർമിക്കാം. ഇത് സാധാരണ എല്ലാ വാഹന നിർമാതാക്കളും നടപ്പിലാക്കുന്ന പ്രധാന തന്ത്രങ്ങളിൽ ഒന്നാണ്.

ഹോണ്ട ഹൈനസ് CB 350 ക്ലാസിക്കിന് നിലവിൽ 2.15 ലക്ഷം രൂപയും സ്‌പോർട്ടിയർ സ്‌ക്രാംബ്ലർ സ്റ്റൈൽ CB 350RS മോഡലിന് വില 2.18 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടത്. ഈ മുടക്കുന്ന വിലയ്ക്ക് 10 വർഷത്തെ വാറണ്ടിയാണ് ബൈക്കിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. സെഗ്മെന്റിലെ ഒരു എതിരാളിക്കും അവകാശപ്പെടാനില്ലാത്ത സവിശേഷതയാണ് ഇതെന്നത് ശ്രദ്ധേയമാണ്.

Honda Hness CB350 Special Edition

തങ്ങളുടെ ബിഗ് വിംഗ് ഉപഭോക്താക്കൾക്കായി എക്‌സ്റ്റെൻഡഡ് വാറണ്ടി, എക്‌സ്റ്റെൻഡഡ് വാറണ്ടി പ്ലസ് പ്രോഗ്രാമുകൾ അടുത്തിടെയാണ് ഹോണ്ട അവതരിപ്പിച്ചത്. പുതിയ ഹൈനസ് CB350 അല്ലെങ്കിൽ CB350RS മോട്ടോർസൈക്കിളുകൾ വാങ്ങുന്ന ആദ്യത്തെ 10,000 ഉപഭോക്താക്കൾ ഒരു ചെലവും കൂടാതെ ഈ എക്സ്റ്റൻഡഡ് വാറണ്ടി സ്വന്തമാക്കാനാവും. ഉടമസ്ഥാവകാശത്തിൽ മാറ്റം വന്നാലും ഈ വാറണ്ടി കൈമാറ്റം ചെയ്യാവുന്നതാണെന്നും കമ്പനി പറയുന്നുണ്ട്.

More from DriveSpark

Article Published On: Monday, October 9, 2023, 17:20 [IST]
English summary
Honda hness cb350 special edition teased ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X