വില സ്പ്ലെൻഡറിനേക്കാൾ കുറവ്, ഷൈൻ ചെയ്യാൻ ഹോണ്ടയുടെ 100 സിസി ബൈക്ക് വിപണിയിൽ

ഒരുകാലത്ത് യുവാക്കളുടെ സ്വപ്നമായിരുന്നു 100 സിസി ബൈക്ക് എന്നത്. ഇന്നത്തെ തലമുറയ്ക്ക് ഇക്കാര്യം ഒരു തമാശയായി തോന്നിയേക്കാമെങ്കിലും ആ സ്വപ്ന ചിറകിലേറി വന്നവരാണ് യമഹ RX100 പോലുള്ള ഇതിഹാസങ്ങൾ.'100 സിസി ബൈക്കും അതിലൊരു പൂജാ ഭട്ടും വേണം' എന്ന രജപുത്രൻ സിനിമയിലെ വിക്രത്തിന്റെ പാട്ടെല്ലാം ഉണ്ടാക്കിയെടുത്ത ഓളം ഇപ്പോൾ പറഞ്ഞറിയിക്കാൻ പറ്റില്ല.

ഇന്ന് 100 സിസി ബൈക്ക് എന്നാൽ ഹീറോ സ്പ്ലെൻഡറാണ്. ഈ സെഗ്മെന്റിലെ എക്കാലത്തേയും വലിയ ഹിറ്റുകളിൽ ഒന്നായ ഇതിനെ പിടിക്കാൻ ഇന്നേവരെ ഒരു മോട്ടോർസൈക്കിളും ജനിച്ചിട്ടുമില്ല. ഒരുകാലത്ത് ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ തകർപ്പൻ കൂട്ടുകെട്ടുകളിൽ ഒന്നായിരുന്ന ഹീറോ-ഹോണ്ടയിലാണ് സ്പ്ലെൻഡറിന്റെ യഥാർഥ ജനനം. 2011-ല്‍ ഈ ബന്ധം വേർപെടുത്തി ഇരുകമ്പനികളും ഇരുവഴിക്ക് പിരിയുകയും ചെയ്‌തു. പിന്നീട് രാജ്യത്ത് ഇരുകമ്പനികളും തമ്മിലുള്ള തകർപ്പൻ മത്സരത്തിനാണ് സാക്ഷ്യംവഹിച്ചത്.

വില സ്പ്ലെൻഡറിനേക്കാൾ കുറവ്, ഷൈൻ ചെയ്യാൻ ഹോണ്ടയുടെ 100 സിസി ബൈക്ക് വിപണിയിൽ

മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ഹീറോ അതികായകൻമാരായപ്പോൾ സ്‌കൂട്ടർ വിഭാഗത്തിൽ ആർക്കും പിടിച്ചടക്കാനാവാത്ത കോട്ടയാണ് ഹോണ്ട ആക്‌ടിവയിലൂടെ പടുത്തുയർത്തിയത്. ഷൈൻ, ഡ്രീം യുഗ പോലുള്ള മോഡലുകളുമായി സാധാരണക്കാരിലേക്ക് ഇറങ്ങിചെല്ലാനും ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾക്ക് സാധിച്ചുവെങ്കിലും സ്പ്ലെൻഡർ എന്ന ഒരൊറ്റ മോഡൽ മതിയായിരുന്നു ഹീറോയ്ക്ക് ഇതുവരെ പിടിച്ചു നിൽക്കാൻ. കമ്മ്യൂട്ടർ സെഗ്മെന്റിൽ ഹീറോ വിലസുമ്പോൾ വെറും കാഴ്ച്ചക്കാരാവൻ മാത്രമാണ് ഹോണ്ടയ്ക്ക് കഴിഞ്ഞത്.

എന്നാൽ ദേ സ്പ്ലെൻഡറിനെ തന്നെ വെല്ലുവിളിച്ചുകൊണ്ട് പുതിയ 100 സിസി ബൈക്കുമായി വിപണിയിൽ എത്തിയിരിക്കുകയാണ് ഹോണ്ടയിപ്പോൾ. കുറച്ചുകാലമായി ആരാധകർ ഈ മിടുക്കനെ കാത്തിരിക്കുകയായിരുന്നു. 125 സിസി വിഭാഗത്തിൽ വിപ്ലവം തീർത്ത ഷൈനിന്റെ പേര് കടമെടുത്തുകൊണ്ടാണ് പുത്തൻ മോട്ടോർസൈക്കിളിനും 'ഷൈൻ 100' എന്നു പേരിട്ടിരിക്കുന്നത്. കാഴ്ച്ചയിലും ഏതാണ്ട് ചെറിയൊരു സാദൃശ്യം അവകാശപ്പെടാനാവുകയും ചെയ്യും. 64,900 രൂപയുടെ ആമുഖ വിലയിലാണ് ബൈക്കിനെ വിപണിയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

വില സ്പ്ലെൻഡറിനേക്കാൾ കുറവ്, ഷൈൻ ചെയ്യാൻ ഹോണ്ടയുടെ 100 സിസി ബൈക്ക് വിപണിയിൽ

അതായത് ശത്രുവായ സ്പ്ലെൻഡറിനേക്കാൾ (72,000 രൂപ) കുറഞ്ഞ വിലയിലാണ് ഹോണ്ടയുടെ എതിരാളി വിപണിയിൽ എത്തിയിരിക്കുന്നതെന്ന് സാരം. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് പുതിയ ഷൈൻ 100 ഇപ്പോൾ ഷോറൂമുകളിലൂടെ ബുക്ക് ചെയ്യാനാവും. അടുത്ത മാസം മുതൽ ഉൽപ്പാദനം ആരംഭിക്കുന്ന മോട്ടോർസൈക്കിളിന്റെ ഡെലിവറി 2023 മെയ് മുതൽ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ദൈനംദിന ഉപയോഗങ്ങൾക്ക് അനുസൃതമായാണ് മോഡലിനെ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

പരിചിതമായ ഡയമണ്ട് ഫ്രെയിമിലാണ് ഷൈൻ 100 സിസി ബൈക്കും ഹോണ്ട നിർമിച്ചെടുത്തിരിക്കുന്നത്. ബ്ലാക്ക്-റെഡ്, ബ്ലാക്ക്-ഗ്രേ, ബ്ലാക്ക്-ബ്ലൂ, ബ്ലാക്ക്-ഗ്രീൻ, ബ്ലാക്ക്-യെല്ലോ എന്നിങ്ങനെ മൊത്തം അഞ്ച് കളർ ഓപ്ഷനുകളിലാണ് മോട്ടോർസൈക്കിൾ വിപണിയിൽ എത്തിയിരിക്കുന്നത്. ഹാലൊജൻ ഹെഡ്‌ലൈറ്റ്, സൈഡ്-സ്റ്റാൻഡ് ഇൻഹിബിറ്റർ, കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റം, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, ഡ്യുവൽ സ്പ്രിംഗ് റിയർ സസ്‌പെൻഷൻ എന്നിവയാണ് മോഡലിലെ മറ്റ് പ്രധാന സവിശേഷതകളായി എടുത്തുപറയാനാവുന്നത്.

വില സ്പ്ലെൻഡറിനേക്കാൾ കുറവ്, ഷൈൻ ചെയ്യാൻ ഹോണ്ടയുടെ 100 സിസി ബൈക്ക് വിപണിയിൽ

കമ്മ്യൂട്ടർ മോട്ടോർസൈക്കിളായതിനാൽ തന്നെ വലിയ 670 mm നീളമുള്ള സീറ്റും അപ്-റൈറ്റ് റൈഡിംഗ് പൊസിഷനുമാണ് കുഞ്ഞൻ ഷൈനിനുള്ളത്. മോട്ടോർസൈക്കിളിന് 168 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 1,245 മില്ലീമീറ്റർ വീൽബേസ് നീളവുമാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്. ട്വിൻ-പോഡ് ഇൻസ്ട്രുമെന്റ് കൺസോൾ, അലൂമിനിയം സിംഗിൾ-പീസ് ഗ്രാബ് റെയിൽ, ഹീറ്റ്ഷീൽഡുള്ള എക്‌സ്‌ഹോസ്റ്റ്, ഹാലൊജൻ ടെയിൽ ലാമ്പുകൾ, ടേൺ ഇൻഡിക്കേറ്ററുകളും പുതിയ ഷൈൻ 100-ന്റെ സവിശേഷതകളാണ്.

7.6 bhp പവറിൽ 8.05 Nm torque നൽകുന്ന പുതിയ എയർ കൂൾഡ്, 99.7 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഷൈൻ 100 സിസി ബൈക്കിന്റെ ഹൃദയം. ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി ഇതിന് ഫ്യൂവൽ ഇഞ്ചക്ഷനും കമ്പനിയുടെ eSP സംവിധാനവും വരെ ലഭിക്കുന്നുണ്ട്. ഫ്രിക്ഷൻ റിഡക്ഷൻ ടെക്നോളജി, കൂളിംഗ് കാര്യക്ഷമത എന്നിവ നിലനിർത്താൻ പിസ്റ്റൺ കൂളിംഗ് ജെറ്റ്, ഓട്ടോമാറ്റിക് ചോക്ക് ഉള്ള സ്റ്റാർട്ടർ സോളിനോയിഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

വില സ്പ്ലെൻഡറിനേക്കാൾ കുറവ്, ഷൈൻ ചെയ്യാൻ ഹോണ്ടയുടെ 100 സിസി ബൈക്ക് വിപണിയിൽ

എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ കുറഞ്ഞ മെയിന്റനെൻസ് ഉറപ്പാക്കാൻ ഫ്യുവൽ പമ്പ് ടാങ്കിന് പുറത്താണ് ഒരുക്കിയിരിക്കുന്നതും. പുതിയ ഷൈൻ 100 മോഡലിൽ പ്രത്യേകമായി 6 വർഷത്തെ വാറണ്ടി പാക്കേജും ഹോണ്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതിൽ 3 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും 3 വർഷത്തെ ഓപ്ഷണൽ എക്സ്റ്റൻഡഡ് വാറണ്ടിയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഹീറോ സ്പ്ലെൻഡറിന് പുറമെ ബജാജ് CT100, പ്ലാറ്റിന, ടിവിഎസ് സ്റ്റാർ സിറ്റി പോലുള്ള മോഡലുകളുമായും ഷൈൻ 100 മാറ്റുരയ്ക്കും.

More from DriveSpark

Article Published On: Wednesday, March 15, 2023, 13:15 [IST]
English summary
Honda launched new shine 100cc motorcycle in india priced at lower than hero splendor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X