സ്പ്ലെൻഡറിനെ വിറപ്പിക്കാൻ ഹോണ്ടയുടെ 100 സിസി ബൈക്ക്; അരങ്ങേറ്റം മാർച്ച് 15-ന്

ഇന്ത്യയിലെ സ്‌കൂട്ടർ സെഗ്മെന്റിലെ അതികായകൻമാരായ ഹോണ്ടയുടെ കുത്തക തകർക്കാൻ ഇതുവരെ ആർക്കുമായിട്ടില്ല. ആക്‌ടിവ എന്നൊരു ചുണക്കുട്ടിയുടെ മിടുക്കിൽ വിലസുന്ന കമ്പനി ലക്ഷക്കണക്കിന് സ്‌കൂട്ടറുകളാണ് രാജ്യത്ത് പ്രതിമാസം വിറ്റഴിക്കുന്നത്. ഹോണ്ടയുടെ മൊത്തം വിൽപ്പനയുടെ 50 ശതമാനത്തിലധികം ആക്ടിവ മാത്രമാണെന്നു പറഞ്ഞാലും തെറ്റൊന്നുമില്ല.

എന്നാൽ മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് എത്തുമ്പോൾ അവിടെ നിരാശരാവാനാണ് വിധി. കമ്മ്യൂട്ടർ സെഗ്മെന്റിൽ ഹീറോ വിലസുമ്പോൾ വെറും കാഴ്ച്ചക്കാരാവൻ മാത്രമാണ് ഹോണ്ടയ്ക്ക് സാധിക്കുന്നത്. ഷൈനും, ഡ്രീം പോലുള്ള ചില വാഹനങ്ങൾ വിൽപ്പന മോശമാക്കാതെ മുന്നേറുന്നുണ്ടെങ്കിലും സ്പ്ലെൻഡറിനെ വെല്ലാൻ മാത്രം പ്രാപ്‌തിയുള്ള ഒരു എൻട്രി ലെവൽ 100 സിസി ബൈക്ക് കമ്പനിക്കില്ലാത്തതാണ് ഇതിനുള്ള പ്രധാന കാരണം.

സ്പ്ലെൻഡറിനെ വിറപ്പിക്കാൻ ഹോണ്ടയുടെ 100 സിസി ബൈക്ക്; അരങ്ങേറ്റം മാർച്ച് 15-ന്

സ്‌പ്ലെൻഡർ ശ്രേണിക്കൊപ്പം ഗ്രാമീണ ഉപഭോക്താക്കൾക്കിടയിൽ ഹീറോയ്ക്ക് സമാനതകളില്ലാത്ത ജനപ്രീതിയുണ്ട്. ഇവിടെയാണ് നിലവിൽ ഹോണ്ട പിന്നാക്കം നിൽക്കുന്നത്. എന്നാൽ ഈ പോരായ്‌മ ഉടൻ തന്നെ കമ്പനി നികത്താൻ ഒരുങ്ങുകയാണ്. സ്‌പ്ലെന്‍ഡറിനെ പൂട്ടാൻ ഹോണ്ട പുതിയ 100 സിസി മോട്ടോർസൈക്കിളിന്റെ പണിപ്പുരയിലാണെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായല്ലോ. ഇത് എന്ന് യാഥാർഥ്യമാവുമെന്ന ചോദ്യങ്ങളും ഉപഭോക്താക്കൾക്കിടയിൽ നിന്നും ഉയർന്നു കേൾക്കാനും തുടങ്ങി.

അതിനുള്ള ഉത്തരമായി പുതിയൊരു ടീസർ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട. അതായത് താരപുത്രന്റെ അവതാരപ്പിറവിക്കുള്ള തീയതി കുറിച്ചാണ് കമ്പനി ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളുകളായ ഹീറോ HF ഡീലക്സും സ്പ്ലെൻഡർ പ്ലസും ഇനി കൂടുതൽ വിയർക്കേണ്ടി വന്നേക്കുമെന്ന് സാരം. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെ ലഭ്യമാക്കിയാണ് പുത്തൻ 100 സിസി ബൈക്ക് നിരത്തിലേക്ക് എത്തുന്നതെന്ന് ടീസർ വീഡിയേ വ്യക്തമാക്കുന്നുമുണ്ട്.

സ്പ്ലെൻഡറിനെ വിറപ്പിക്കാൻ ഹോണ്ടയുടെ 100 സിസി ബൈക്ക്; അരങ്ങേറ്റം മാർച്ച് 15-ന്

ഈ പുതിയ 100 സിസി മോട്ടോർസൈക്കിൾ മാർച്ച് 15-ന് രാജ്യത്ത് അവതരിപ്പിക്കും. അടുത്ത മാസം മുംബൈയിൽ നടക്കുന്ന ചടങ്ങിൽ പുതിയ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ പരിചയപ്പെടുത്തുക. എന്നാൽ വരാനിരിക്കുന്ന എൻട്രി ലെവൽ ബൈക്കിനെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഹോണ്ട പുറത്തുവിട്ടിട്ടില്ല. വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്ന മോഡലായിരിക്കും ഇതെന്ന വ്യക്തമായ സൂചന വീഡിയോയിലൂടെ ഹോണ്ട മുന്നോട്ടുവെക്കുന്നുണ്ട്.

പുത്തൻ കമ്മ്യൂട്ടർ ബൈക്കിന്റെ പേരിനെ കുറിച്ചും ഇതുവരെ സൂചനയൊന്നും ലഭ്യമായിട്ടില്ല. ഹോണ്ടയുടെ ഷൈൻ ശ്രേണി വാങ്ങുന്നവർക്കിടയിൽ ജനപ്രിയമായതിനാൽ ഷൈൻ ബാഡ്ജിൽ തന്നെ നിരത്തിലിറങ്ങിയാലും അതിശയിക്കാൻ ഒന്നുമില്ല. എന്നാൽ ഇക്കാര്യത്തെ കുറിച്ച് വ്യക്തത വരാൻ മാർച്ച് 15 വരെ കാത്തിരിക്കേണ്ടി വരും. ഷൈനിന് സമാനമായ ഡിസൈൻ നൽകാനും സാധ്യതകൾ കാണുന്നുണ്ട്. എന്നാൽ വ്യതിരിക്തമായ സ്റ്റൈലിംഗ് ഘടകങ്ങളും ഉണ്ടാകും.

അൽപം പ്രീമിയം ലുക്കിനൊപ്പം വിപണി പിടിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് അനുമാനിക്കാം. ഹീറോ സ്‌പ്ലെൻഡറിനെ അപേക്ഷിച്ച് കൂടുതൽ ആകർഷകമാകാൻ വരാനിരിക്കുന്ന ഹോണ്ട 100 സിസി മോഡലിന് പൂർണ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററും ചില ആകർഷകമായ സവിശേഷതകളും കമ്പനി സമ്മാനിച്ചേക്കും. ഇവ എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്‌മെന്റിൽ വളരെ സാധാരണമല്ലാത്തതിനാൽ ഹോണ്ടക്ക് തനത് ശൈലി പിന്തുടരാനാവും.

125-150 സിസി സെഗ്‌മെന്റിലെ വലിയ മോട്ടോർസൈക്കിളുകൾക്ക് ഗ്രാമീണ വിപണി അത്ര മികച്ചതല്ല. കാരണം ബജറ്റും വൈവിധ്യവുമാണ് ഇവിടെ നിർണായക ഘടകമാവുന്നത് എന്നതിനാലാണ്. നന്നായി ട്യൂൺ ചെയ്ത സസ്‌പെൻഷനും നല്ല ഫ്രെയിമും കൂട്ടിയോജിപ്പിച്ച് മെനഞ്ഞെടുക്കുന്ന ബൈക്ക് വിപ്ലവം തീർക്കാൻ യോഗ്യമായിരിക്കുമെന്നാണ് അനുമാനം. ഹോണ്ടയുടെ ഏറ്റവും കുറഞ്ഞ ശേഷിയുള്ള കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ എഞ്ചിൻ CD 110 ഡ്രീം, ലിവോ എന്നിവയിൽ കണ്ടുപരിചിതമായ 110 സിസി യൂണിറ്റാണ്.

സ്പ്ലെൻഡറിനെ വിറപ്പിക്കാൻ ഹോണ്ടയുടെ 100 സിസി ബൈക്ക്; അരങ്ങേറ്റം മാർച്ച് 15-ന്

ഇവ ഏകദേശം 70 കിലോമീറ്റർ മൈലേജോളം വാഗ്ദാനം ചെയ്യാൻ യോഗ്യമാണ്. മാത്രമല്ല 7,500 rpm-ൽ 9.3 Nm torque വരെ ഉത്പാദിപ്പിക്കാനും ഇവ പ്രാപ്‌തമാണ്. ഇതിന് സമാനമായ പവർ കണക്കുകളും പുതിയ 100 സിസി ബൈക്കിന് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. എന്തായും പുതിയ മോട്ടോർസൈക്കിളിന്റെ വരവോടെ കാര്യങ്ങൾ കൂടുതൽ ഉഷാറാവുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, February 28, 2023, 10:00 [IST]
English summary
Honda launching the much awaited 100cc motorcycle on 2023 march 15 teaser out
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X