അടിപൊളി വില, കൂട്ടിന് കിടിലൻ മൈലേജും പെർഫോമൻസും; ഹോണ്ട SP160 വിപണിയിൽ

ഇന്ത്യയിൽ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ രാജാക്കൻമാരായി വിലസുന്നത് ഹീറോ മോട്ടോകോർപ്പാണെങ്കിലും സ്‌കൂട്ടർ രംഗത്ത് ഹോണ്ട കഴിഞ്ഞേയുള്ളൂ മറ്റേതൊരു ബ്രാൻഡും. പക്ഷേ ഷൈൻ 100, ഷൈൻ 125, SP125, യൂണികോൺ, ഹൈനസ് CB350 എന്നീ ജനപ്രിയ ബൈക്കുകളിലൂടെ തങ്ങളുടേതായ സ്ഥാനം കണ്ടെത്തി മുന്നോട്ടുപോവുന്നവരാണ് ഹോണ്ട എന്നതിൽ തർക്കമൊന്നുമില്ല. ഹൈനസ് ഒഴികെയുള്ള മറ്റ് മോഡലുകളെല്ലാം കാലഹരണപ്പെട്ടുവെന്ന തോന്നൽ കുറച്ചുകാലമായി ആളുകൾക്കിടയിലുണ്ട്.

എന്നാൽ ഇതിനുള്ള ഉത്തരവും കമ്പനി കണ്ടെത്തിയിരിക്കുകയാണ്. എൻട്രി ലെവൽ കമ്മ്യൂട്ടർ ശ്രേണിയിലെ ഹീറോ മോട്ടോകോർപിന്റെ ആധിപത്യം തകർക്കാനായി SP160 എന്ന പുത്തൻ മോട്ടോർസൈക്കിളിന് ജൻമം കൊടുത്തിരിക്കുകയാണ്. ബജാജ് പൾസർ, ടിവിഎസ് അപ്പാച്ചെ, യമഹ FZ, ഹീറോ എക്സ്ട്രീം 160R, സുസുക്കി ജിക്‌സർ പോലുള്ള കിടിലൻ മോഡലുകൾ വാഴുന്ന വിഭാഗത്തിൽ ഹോണ്ടക്ക് എന്ത് സ്ഥാനം എന്നു തെളിയിക്കാനാണ് പുത്തൻ ബൈക്കിന്റെ വരവ്.

 honda sp160

സിംഗിൾ ഡിസ്‌ക്, ട്വിൻ ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ എത്തുന്ന പുതിയ ഹോണ്ട SP160 മോട്ടോർസൈക്കിളിന് യഥാക്രമം 1,17,500 രൂപ, 1,21,900 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. ഹോണ്ടയുടെ നിരയിലെ മൂന്നാമത്തെ 160 സിസി ബൈക്കാണ് SP160. യൂണികോൺ, X-ബ്ലേഡ് എന്നിവയാണ് ഇതുവരെ വിൽപ്പനയ്ക്ക് എത്തിയിരുന്നത്. രണ്ടാമത്തെ മോഡൽ നിർത്തലാക്കിയതിനു പകരമാണ് ഈ പുതിയ SP160 കടന്നുവരുന്നത്.

ഡിസൈനിലേക്ക് നോക്കിയാൽ SP160 അതിന്റെ ചെറിയ മോട്ടോർസൈക്കിളായ SP125 പതിപ്പിന് സമാനമാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാനാവും. എങ്കിലും ബൈക്കിനെ കൂടുതൽ സ്പോർട്ടിയറാക്കാനും മസ്ക്കുലറാക്കാനും ഹോണ്ടയ്ക്ക് സാധിച്ചത് ശ്രദ്ധേയമാണ്. എൽഇഡി ഹെഡ്‌ലാമ്പിന് ചുറ്റുമുള്ള അഗ്രസീവ് കൗൾ, ടാങ്ക് ആവരണങ്ങളുള്ള മസ്‌കുലർ ഫ്യുവൽ ടാങ്ക്, നീളമുള്ള സിംഗിൾ പീസ് സീറ്റ് എന്നിവയെല്ലാം ഒരു കമ്മ്യൂട്ടർ ശൈലിയാണ് ബൈക്കിന് സമ്മാനിച്ചിരിക്കുന്നത്.

 honda sp160 side

എങ്കിലും മൊത്തത്തിൽ ഒരു സ്പോർട്ടിയർ ഫീൽ നൽകാൻ ഹോണ്ട SP160 മോഡലിനാവുന്നുണ്ട്. ഇത് യൂണികോണിനേക്കാൾ കൂടുതൽ പ്രീമിയമാണെന്നതിലും തർക്കമൊന്നുമുണ്ടാവില്ല. എൽഇഡി ലൈറ്റിംഗിന് പുറമെ ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ ലഭിക്കുന്നതും ബൈക്കിനെ യുണീകോണിൽ നിന്നും വേറിട്ടു നിർത്തുന്നുണ്ട്.
എൽസിഡി ഡിസ്പ്ലേയുടെ വലിപ്പം കുറവാണെങ്കിലും കൂടുതൽ വിവരങ്ങൾ പ്രദർശിപ്പിക്കുന്നത് പ്രായോഗികത ഉയർത്തുന്നു.

സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ എന്നിവയ്‌ക്ക് പുറമേ, ഇന്ധന ഉപഭോഗവുമായി ബന്ധപ്പെട്ട ഡാറ്റയും ക്ലസ്റ്ററിൽ ലഭിക്കും. എന്നിരുന്നാലും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയില്ലാത്തത് ചെറിയൊരു കല്ലുകടിയായിരിക്കും. യൂണികോണിന്റെ അതേ എഞ്ചിനും ഷാസിയും അടിസ്ഥാനമാക്കിയുള്ളതിനാൽ സംഭവം കൂടുതൽ കളറാവും. എയർ-കൂൾഡ് 162 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് SP160 പതിപ്പിന് തുടിപ്പേകുന്നത്.

യൂണികോണിന്റെ അതേ പവർഔട്ട്പുട്ട് കണക്കുകളുമാണ് പുതിയ ഹോണ്ട SP160 മോട്ടോർസൈക്കിളിനുള്ളത്. ഇത് 13.5 bhp കരുത്തിൽ പരമാവധി 14.6 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഒരു സാധാരണ കമ്മ്യൂട്ടർ ബൈക്കായതിനാൽ സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് പോലുള്ള ഫാൻസി സംവിധാനങ്ങളൊന്നും മോഡലിൽ പ്രതീക്ഷിക്കേണ്ടതില്ല.

SP160-യുടെ പവർ കണക്കുകൾ ബജാജ് പൾസർ N160, ടിവിഎസ് അപ്പാച്ചെ RTR 160 4V പോലെയുള്ള സ്പോർട്ടിയർ ഓഫറുകളേക്കാൾ ഉയർന്നതല്ലെങ്കിലും പൾസർ P150, യമഹ FZ, സുസുക്കി ജിക്‌സർ എന്നിവയുമായി താരതമ്യപ്പെടുത്താവുന്നതാണ്. സസ്പെഷൻഷനായി മുന്നിൽ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഹോണ്ട ഉപയോഗിക്കുന്നത്. മോട്ടോർസൈക്കിളിലെ ബ്രേക്കിംഗ് ചുമതലകൾ വേരിയന്റിനെ ആശ്രയിച്ച് വ്യത്യാസപ്പെടും.

ബ്രേക്കിംഗിനായി മുൻവശത്ത് 276 mm ഡിസ്കും പിന്നിൽ 220 mm ഡിസ്കും അല്ലെങ്കിൽ 130 mm ഡ്രമ്മുമാണ് ഹോണ്ട SP160 മോഡലിന്റെ ബ്രേക്കിംഗിനായി ഉപയോഗിച്ചിരിക്കുന്നത്. ഭാഗ്യവശാൽ, ഹോണ്ട സ്റ്റാൻഡേർഡായി സിംഗിൾ-ചാനൽ എബിഎസും വാഗ്ദാനം ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിൽ യുണീകോണിനെ പിൻവലിക്കുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്. ഇതിനെ കുറിച്ചുള്ള സൂചനയൊന്നും നൽകിയിട്ടില്ലെങ്കിലും പുത്തൻ ബൈക്കിന്റെ വരവോടെ ഇതിനുള്ള സാധ്യത ഏറെയാണ്.

More from DriveSpark

Article Published On: Tuesday, August 8, 2023, 14:00 [IST]
English summary
Honda sp160 launched in india price features mileage and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X